Wednesday, September 2, 2009

ബ്ലോഗ്‌ ഹര്‍ത്താല്‍

പ്രിയപ്പെട്ട ബൂലോഗരെ ..

ഈ ബ്ലോഗില്‍ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഒരു ചര്‍ച്ച നടന്നു വരികയായിരുന്നല്ലോ ... പരിണാമ സിദ്ധാന്തം പോലുള്ള ചിലരുടെ ഉറച്ച വിശ്വാസങ്ങളെ തൊട്ടു കളിക്കുന്നത് അപകടം ആണെന്ന് അറിഞ്ഞിട്ടും , ചിലര്‍ ഒക്കെ അവരുടെ ഇത്തരം വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ ബ്ലോഗ്‌ കൂട്ടായ്മ ഉണ്ടാക്കിയുട്ടെന്നു വിവരം കിട്ടിയിട്ടും ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടക്കുന്നത് പലര്‍ക്കും ഉപകാരപ്രദമാകും എന്ന് അറിഞ്ഞു ഞാന്‍ എന്റെ എളിയ ശ്രമം തുടരുകയായിരുന്നു ..

എന്നാല്‍ കുറച്ചാളുകള്‍ സംഘം ചേര്‍ന്ന് ഈ ബ്ലോഗ്‌ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ ..ഇനി ഈ ബ്ലോഗില്‍ കയറേണ്ട എന്നൊക്കെ നമ്മള്‍ എല്ലാം ബഹുമാനിക്കുന്ന ചില ബ്ലോഗേഴ്സ് അടക്കി അവിടെയും ഇവിടെയും വ്യാപക പ്രചരണം അഴിച്ചു വിടുന്നതില്‍ ദുഃഖത്തോടെ പ്രതിഷേധിച്ചു ഇന്നു മുതല്‍ രണ്ടു ദിവസത്തേക്ക് ഞാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ബ്ലോഗ്‌ സത്യാഗ്രഹം ഇരിക്കുന്നു ഈ ദിവസങ്ങളില്‍ ഞാന്‍ ഒരു ബ്ലോഗ്ഗിലും കമ്മെന്റ് ഇടുകയോ , വായിക്കുകയോ ചെയ്യുന്നതല്ല .

ഈ ഹര്‍ത്താല്‍ മൂലം പ്രസ്തുത ബ്ലോഗേഴ്സ് തെറ്റിദ്ധാരണ തിരുത്തുമെന്നും , ഈ ബഹിഷ്കരണം രണ്ടു ദിവസത്തിനകം തന്നെ പിന്‍ വലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു ...

ഇനി ശനിയാഴ്ച്ചയെ ഞാന്‍ ബ്ലോഗ്‌ തുറക്കുകയുള്ളൂ ..അതുവരെ ഹാപ്പി ഹര്‍ത്താല്‍ ..!

ഇതിനു കാരണം ആയ ചില കമന്റ്സ് ഇവിടെ കൊടുക്കുന്നു ... സി കെ ബാബുവിന്റെ ബ്ലോഗില്‍ നടന്ന പ്രസ്തുത ചര്‍ച്ചയുടെ ഈ കാര്യവും ആയി ബന്ധപ്പെട കമന്റ്സും കൊടുക്കുന്നു ..


Faizal Kondotty said...

സി കെ ബാബു said ..
ചുറ്റുപാടുകൾക്കനുസരിച്ചു് ജീവികളിൽ മാറ്റം വന്നാലും അതു് ജനിതകഘടനയിൽ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു് വ്യാപരിക്കില്ല" എന്നും മറ്റും അവിടെ വായിക്കേണ്ടിവന്നപ്പോൾ അവിടത്തെ ചർച്ചകളിലേക്കു് കയറേണ്ട എന്നു് കരുതി.

സി കെ,
സി കെയുടെ ലേഖങ്ങള് എല്ലാം ആസ്വദിച്ചു വായിക്കുന്ന ഒരാളാണ് ഞാന് .പക്ഷെ ഈ ലേഖനം എന്തോ ഒരു തരം ശക്തി പോരാത്ത പോലെ .. സാരമില്ല എനിക്ക് തോന്നിയതാവാം , അല്ലെങ്കില് അടുത്തതില് അല്പം കൂടി നന്നാക്കൂ ..പക്ഷെ ഒരു ചെറിയ സംശയം ചോദിക്കാമോ ആവോ ?

താങ്കള് മുകളില് പറഞ്ഞ വാചകം ശ്രദ്ധിച്ചു . പിന്നെ ഡാര്വിന് പറഞ്ഞത് എന്താണാവോ ? ജീവികളുടെ ഗുണത്തിന് നിധാനം ജീനുകള് ആണെന്നും മ്യൂട്ടേഷന് നടന്നു ജനിതക ഘടനയില് മാറ്റം വരുമെന്നും ഡാര്വിന് നിങ്ങളെ പിന്നീട് അറിയിച്ചോ ? (150 കൊല്ലത്തിനു ശേഷം ഡാര്വിന് വീണ്ടും വന്നാല് എന്നൊക്കെ ഒരാള് പറയുന്നത് കേട്ടു) വല്ല ദിവ്യ സന്ദേശവും?

അപ്പൊ variation വരുന്നതിനെ ക്കുറിച്ച് ഡാര്വിന് തന്റെ പുസ്തകത്തില് എന്ത് പറഞ്ഞു എന്ന് താങ്കള് ഒഴിവു കിട്ടിയാല് ഒന്ന് വിശദീകരിച്ചു തരണമേ .. തുടര് പോസ്റ്റ് ഇടുമ്പോഴെങ്കിലും

നിങ്ങളുടെ വേദഗ്രന്ഥങ്ങളിലെ ഒന്നും എനിക്ക് ക്വോട്ട് ചെയ്യാന് പാടില്ല എന്നാ നിയമം നിലവില് വന്നതിനാല് ശ്രീ bright ക്വോട്ട് ചെയ്ത ഭാഗം ഇവിടെ ഇടട്ടെ

1859 മുതല് 1872 വരെ ഒറിജിന് ഓഫ് സ്പീഷീസിന്റെ ആറു പതിപ്പുകള് പുറത്തിറങ്ങീട്ടുണ്ട്.രണ്ടാമത്തെ പതിപ്പ് മുതല് വിമര്ശകര്ക്ക് മറുപടി എന്ന നിലയില് ഡാര്വിന് പല തിരുത്തലുകളും വരുത്തിയിട്ടുണ്ട്. അവയെല്ലാം സത്യത്തില് ഡാര്വിന്റെ വാദത്തിന്റെ ശക്തി കുറക്കുകയാണ് ചെയ്തത് .അതിനാല് ചിലിടങ്ങളിലെങ്കിലും ഡാര്വിന് ഒരു ലാമാര്ക്കിയന് ആണെന്ന തോന്നല് ഉണ്ടാക്കീട്ടുണ്ട്.അത്രയും ശരിയാണ്.<

''It appears probable that disuse has been the main agent in rendering organs rudimentary. It would at first lead by slow steps to the more and more complete reduction of a part, until at last it became rudimentary,- Again, as in the case of the eyes of animals inhabiting dark caverns, and of the wings of birds inhabiting oceanic islands, which have seldom been forced by beasts of prey to take flight, and have ultimately lost the power of flying.an organ, useful under certain conditions, might become injurious under others, as with the wings of beetles living on small and exposed islands; and in this case natural selection will have aided in reducing the organ, until it was rendered harmless and rudimentary''.

ഇത് ഡാര്വിന് പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന് പറയുന്നത് ഞാന് ഡാര്വിനേക്കാള് ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്വിനു അറിഞ്ഞുകൂടാത്ത, മെന്ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്മാരുടേയും പഠനങ്ങളുടേയും ഫലമാണ്.Yes, you can say Darwin's theory of heredity was invalid,but picking Darwin as a symbol of the whole edifice of evolutionary theory is just plain ridiculous.

സി കെ ,

variation വരുന്നതും അത് തലമുറയിലേക്കു കൈമാറ്റം ചെയ്യുന്നതും അല്ലെ ആ വേദ ഗ്രന്ഥത്തിലെ പ്രധാന സംഭവ വികാസങ്ങള് ? അപ്പൊ അതിനെ എനിക്ക് വിമര്ശിക്കാന് പാടില്ല ആ മത ത്തിന്റെ ഉള്ളില് ഉള്ളവര്ക്ക് അതിനെ വിമര്ശിക്കാം .. ഞാനെങ്ങാനും ഡാ എന്ന് പറഞ്ഞാ കൊലവിളിയായി ..ഡാര്വിന് പറഞ്ഞത് വായിക്കൂ ബാബു , ഞാന് ചെറി പിക്കിംഗ് നടത്തി ക്വോട്ട് ചെയ്തതല്ല .. ഈ കാരണം കൊണ്ട് ആണ് താങ്കള് ആ ബ്ലോഗില് കയറാതെ പോന്നതെങ്കില് ഇത് എഴുതി വച്ച ആ വേദ ഗ്രന്ഥം ചുമക്കുന്നതെന്തിനു താങ്കള് ?

താങ്കളുടെ പോസ്റ്റില്‍ നിന്നും

ആദ്യം ചെയ്യേണ്ടതു് അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഉപകരണങ്ങളും ഒഴിവാക്കുകയാണു്. അങ്ങനെ ചെയ്താൽ, ഒട്ടകപ്പാലും 'ഈച്ചപ്പഴവും' അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല..

ഒരു നിരീശ്വര വാദി ആദ്യം ചെയ്യേണ്ടത് ദൈവം അവനു കൊടുത്ത (അവന്റെ ഒരു പ്രയത്നവും ഇല്ലാതെ) അനുഗ്രഹങ്ങളായ വായു, വെള്ളം, എന്നിവ ഒഴിവാക്കുകയാണ് എന്നൊന്നും ഒരു ദൈവ വിശ്വാസിയും പറയില്ല , കാരണം അവനറിയാം ദൈവം കാരുണ്യവാനാണെന്ന് ..
Blogger അനിൽ@ബ്ലൊഗ് said...

ബാബുമാഷ്,
എനിക്കിപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. ഫൈസല്‍ ഇവിടെ വന്ന് ദൈവത്തിന്റെ വരദാനങ്ങള്‍ വാഴ്ത്തുന്നത് കണ്ടപ്പോള്‍ എന്താ പറയേണ്ടതെന്ന് അറിയില്ല.അപ്പോള്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നതും സ്ഥിരം ഇസ്ലാമിസ്റ്റ് പരിപാടിയില്‍ പെടുന്നതാണല്ലെ?
അപ്പോള്‍ ഇനി അങ്ങോട്ട് പോകണ്ടല്ലോ, സമയം ലാഭം.
ഈ പോസ്റ്റിന് വീണ്ടും താങ്കളോട് നന്ദി പറയുന്നു.


Blogger Faizal Kondotty said...

പിന്നെ വിഷയത്തിലേക്ക് വന്നാല്‍ ,ഡാര്‍വിനിസത്തെ പറ്റി ഞാന്‍ ചോദിച്ചതിനു മറുപടി അടുത്ത പോസ്റ്റില്‍ എങ്കിലും മറുപടി തരണേ .. അതായത് എന്തായിരുന്നു വ്യതിയാനം വരുന്നതിനെ സംബന്ധിച്ച ഡാര്‍വിനിസത്തിന്റെ അടിസ്ഥാനം എന്ന് ? ശ്രീ bright പറഞ്ഞത് അതിലുണ്ടോ എന്ന് .ഇതൊക്കെതന്നെയല്ലേ ഞാന്‍ പോസ്റ്റിലും പറഞ്ഞത് ..ഇനി ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ പുതിയ വല്ല എഡിഷനും താങ്കളുടെ കയ്യില്‍ ഉണ്ടോ ആവോ ?

Blogger സി.കെ.ബാബു said...

Faizal Kondotty,
എനിക്കു് വേറെ ജോലിയുണ്ടു്.
=============


Blogger Faizal Kondotty said...

അനില്‍ജി
അപ്പൊ ഇതിനായിരുന്നു മത നിരാസത്തിനു ബ്ലോഗ്‌ കൂട്ടായ്മ തുടങ്ങിയത് അല്ലെ .. ആദ്യ ഡെമോ മോണ്‍്സ്ട്രേഷന് ആകും ഇവിടെ നടക്കുന്നത് .. കൂട്ടായ്മയിലെ അറിയിക്കാവുന്നവരെ ഒക്കെ അറിയിച്ചോ ? അല്ല ഇനി ഈ ബ്ലോഗില്‍ കയറേണ്ട എന്നും , മറ്റും ഒക്കെ പറയുന്നത് കേട്ടു..
പരിണാമ സിദ്ധാന്തത്തെ വിമര്ശിച്ചവനെ പിന്നെ വെറുതെ വിടാന്‍ പാടുണ്ടോ അല്ലെ ..? അതും ഒരു കൂട്ടായ്മ രൂപീകരിച്ച സ്ഥിതിക്ക് ... പ്രതികരിക്കണം ..നിങ്ങളുടെ മത വിശ്വാസത്തെ തൊട്ടു കളിച്ചാല്‍ തീര്‍ച്ചയായും കൂട്ടമായി ആക്രമിക്കണം ...

അല്ല ഈ ബ്ലോഗ്‌ ബഹിഷ്കരണത്തിനു മാത്രം എന്ത് പുതിയ കാര്യമാണ് സംഭവിച്ചത് ? ബാബുവിന്റെ ബ്ലോഗില്‍ മുന്‍പും ഞാന്‍ ദൈവ പക്ഷത്തു നിന്ന് കമ്മെന്റ് ഇട്ടിട്ടുണ്ടല്ലോ ..മാത്രമല്ല എന്റെ സഫ മരവ ബ്ലോഗില്‍ ഖുറാനെ പറ്റി എഴുതുന്നുംനുട് ..അതിന്റെ ലിങ്ക് ഈ ബ്ലോഗില്‍ എന്നോ പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട് ..പിന്നെ ഇപ്പൊ എന്താ ഒരു ബോധോദയം ..മാത്രമല്ല ഇനി ഞാന്‍ സൃഷ്ടിവാദം അവതരിപ്പിച്ചു എന്ന് തന്നെ ഇരിക്കുക ...ചര്‍ച്ചയില്‍ താല്പര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാം, വിമര്‍ശിക്കാം ,അനുകൂലിക്കാം , ബ്ലോഗില്‍ സൃഷ്ടിവാദം പറയാന്‍ പാടില്ല എന്നും നിരീശ്വര വാദം മാത്രമേ ആകാവൂ അല്ലാതെ ബ്ലോഗുകള്‍ ബഹിഷ്കരിക്കണം എന്നും ആ കൂട്ടായ്മയുടെ ഭരണ ഘടനയില്‍ എഴുതിയോ ?

എന്താ അനില്‍ജി ഇങ്ങിനെ , ഇത്ര ഇമോഷണല്‍ ആകുന്നതു , ഛെ ഛെ മോശം .. കുറച്ചാളുകള്‍ കൂടി ഒരു ബ്ലോഗ്‌ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നത് മോശം അല്ലെ ..അങ്ങിനെ ഒരു ബ്ലോഗ്‌ നിന്ന് പോകുകയാണെങ്കില്‍ അഭിപ്രായ സ്വാതന്ത്രവും , തുറന്ന ചര്‍ച്ചയും നടക്കുന്നു എന്ന് അഭിമാനിക്കുന്ന മലയാള ബൂലോഗത്തിനു അപമാനം ആവില്ലേ അത് ? ബ്ലോഗ്‌ ധാന്യം അരച്ച് കഞ്ഞി കുടിക്കുന്ന എന്റെ കഞ്ഞി കുടി മുട്ടില്ലേ ...

പരിണാമ സിദ്ധാന്തത്തെ യാണ് ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നത് ...അപ്പൊ ഇത് തകര്‍ക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ് എന്നറിയാം ..അതിനു കാരണം ആയി ഞാന്‍ മറ്റു ബ്ലോഗുകളില്‍ പറയുന്ന കാര്യം കൂട്ടികലര്‍ത്തുന്നു ..ഇനി അതൊക്കെ പോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ പലപ്പോഴായി തന്നെ പറഞ്ഞു നീ സൃഷ്ടി വാദം ഒന്ന് അവതരിപ്പിക്കു ..ശരിയാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നൊക്കെ , ഇപ്പൊ നിങ്ങള്‍ ഞാന്‍ പറയുന്നത് വിലയിരുത്തുന്നതിന് മുന്‍പ് മുന്‍ വിധിയോടെ പറയുന്നു ആ ബ്ലോഗില്‍ കയറരുത് എന്ന്

പറയാനുള്ളത് പറയട്ടെ , കേട്ടിട്ട് വിലയിരുത്താം എന്നൊക്കെ ആയിരുന്നു മുന്‍പ് .ഇപ്പോ കൂട്ടായ്മ നിലവില്‍ വന്നത് കാരണമാകും ബ്ലോഗുകളെ ആദ്യമേ ബഹിഷ്കരിക്കുന്നത് അല്ലെ ? കഷ്ടം ! ദൈവത്തെ ക്കുറിച്ച് പറയുന്നത് മോശം ? ദൈവത്തെ ചീത്ത പറയുന്ന ബ്ലോഗുകള്‍ പുരോഗനാത്മകവും... ഓ ..സമ്മതിച്ചു ..! ഞാന്‍ ഈ ബ്ലോഗില്‍ എന്ത് അപരാധം ആ‌ പറഞ്ഞത് എന്ന് കൂടി വ്യക്തമാക്കണേ ..അല്ല ബൂലോഗര്‍ ഒന്ന് അറിയട്ടെ ..!

അനില്‍ജി , ചോദിക്കട്ടെ ,
അനില്‍ജി ഒരു ഇടതു പക്ഷ ആശയക്കാരനാണ് എന്നാണ് എന്റെ അറിവ് , എന്ന് കരുതി അനില്ജിയുടെ മറ്റു പോസ്റ്റുകള്‍ക്ക്‌ പ്രസക്തിയില്ലതാകുമോ ? ഇസം (മതം) നോക്കിയാണോ പോസ്റ്റുകളെ വിലയിരുത്തുന്നത് ? ബ്ലോഗ്‌ ബഹിഷ്കരിക്കാന്‍ മാത്രം എന്ത് അപരാധം ആണ് ഞാന്‍ പറഞ്ഞത് ?


Blogger Faizal Kondotty said...


@വികടശിരോമണി ..,

ഈ പോസ്റ്റില്‍ ഞാന്‍ പരിണാമ സിദ്ധാന്തത്തെ വിലയിരുത്തുക എന്നതല്ലാതെ മറ്റെന്താണ് ചെയ്തത് ? മാത്രമല്ല പരിണാമ സിദ്ധാന്തം ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ്‌ ആക്കി മാറ്റുക എന്നതാണ് ഈ ബ്ലോഗിന്റെ പ്രധാന ഉദ്ദേശം

മറ്റെവിടെയെങ്കിലും ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അഭിപ്രായം പറയുന്നത് അപരാധം ആണോ ? മുന്‍പും ഞാന്‍ അത്തരം ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടല്ലോ .. മാത്രമല്ല ഒരു പ്രമുഖ ബ്ലോഗ്ഗര്‍ നിനക്ക് പറയാനുള്ള സിദ്ധാന്തം കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കൂടി ഓര്‍ക്കുക .. എന്നിട്ടും ഞാന്‍ അത് ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണു മറുപടി പറഞ്ഞത് .അത്തരം കാര്യങ്ങള്‍ എന്റെ മറ്റു ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം എന്നും പറഞ്ഞു ..

എന്നിട്ട് എപ്പോ എന്താണ് അതിനു മാത്രം സംഭവിച്ചത് ? അതോ എന്തെങ്കിലും അജണ്ട ഉണ്ടോ ഇതിനു പിന്നില്‍ ..ഈ ബ്ലോഗില്‍ പരിണാമ സിദ്ധാന്ത ചര്ച്ചയേ വേണ്ട എന്നുണ്ടോ ? താങ്കളുടെ ആദ്യ കമെന്റ് കണ്ടപ്പോ തുറന്ന ചര്‍ച്ച നടക്കുന്നതില്‍ താങ്കള്‍ക്കു താല്പര്യം ആണെന്ന് തോന്നി .. അത് കൊണ്ട് കൂടിയാ ചോദിക്കുന്നത്

..വീണ്ടും പറയട്ടെ ഈ ബ്ലോഗില്‍ പരിണാമത്തെക്കുരിച്ചു തുറന്ന ചര്‍ച്ചകള്‍ നടക്കട്ടെ , എന്റെ അറിവില്‍ നിന്ന് കൊണ്ട് ഞാന്‍ എന്റെ അഭിപ്രായം പറയുകയും ചെയ്യട്ടെ ..അതില്‍ എന്ത് എതിര്‍പ്പാണ് ബൂലോഗത്തിനുള്ളത് ..?

===============

അപ്പൊ രണ്ടു ദിവസം ഹര്‍ത്താലോട് കൂടിയ സത്യാഗ്രഹം ..ഇനി ശനിയാഴ്ച എല്ലാം കലങ്ങി തെളിഞ്ഞിട്ടു കാണാം ...

35 comments:

Faizal Kondotty said...

അപ്പൊ രണ്ടു ദിവസം ഹര്‍ത്താലോട് കൂടിയ സത്യാഗ്രഹം ..ഇനി ശനിയാഴ്ച എല്ലാം കലങ്ങി തെളിഞ്ഞിട്ടു കാണാം ...

അനിൽ@ബ്ലൊഗ് said...

ഹോ !
ഒരു ഹര്‍ത്താലിന് തേങ്ങ ഉടക്കാന്‍ കിട്ടുന്നത് ആദ്യമാ.
((((((( ഠേ ))))))))
തേങ്ങാ.

ഇനി ഞാന്‍ താങ്കളുടെ ബ്ലോഗില്‍ ഇട്ട കമന്റ് ഇവിടേം ഇടുന്നു.


ഫൈസലെ,
ഇവിടെ ആരാണ് വികാരം കൊള്ളുന്നത്?
ഞാനാവാന്‍ സാദ്ധ്യത ഇല്ല, എന്തെന്നാല്‍ ബ്ലൊഗില്‍ വ്യക്തികളില്ല, ആശയങ്ങള്‍ മാത്രമാണെന്നാണ് എന്റെ കാഴ്ചപ്പാട്. താങ്കള്‍ എന്ത് പറയാന്‍ പോകുന്നു എന്ന് അറിയാന്‍ സത്യത്തില്‍ എനിക്ക് ആകാഷയുണ്ടായിരുന്നു, മറ്റെന്തെങ്കിലും പറഞ്ഞ് വഴിതെറ്റിക്കാന്‍ എനിക്ക് താത്പര്യമില്ലാത്തതിനാല്‍ തോക്കില്‍ കയറി വെടിവെക്കണ്ട എന്ന് കരുതി.

മേല്‍ കമന്റിലെ താങ്കളുടെ ഒരു വാചകം ക്വോട്ട് ചെയ്യട്ടെ,
ഇനി അതൊക്കെ പോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ പലപ്പോഴായി തന്നെ പറഞ്ഞു നീ സൃഷ്ടി വാദം ഒന്ന് അവതരിപ്പിക്കു ..ശരിയാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നൊക്കെ , ഇപ്പൊ നിങ്ങള്‍ ഞാന്‍ പറയുന്നത് വിലയിരുത്തുന്നതിന് മുന്‍പ് മുന്‍ വിധിയോടെ പറയുന്നു ആ ബ്ലോഗില്‍ കയറരുത് എന്ന് .

ഫൈസല്‍ ഇപ്പോള്‍ സത്യം തുറന്നു പറഞ്ഞല്ലോ, സൃഷ്ടിവാദം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്. അത് കേള്‍ക്കാന്‍ താത്പര്യക്കുറവ് ഇല്ലാത്തതോണ്ടല്ല, മറിച്ച് അതിലിനി കേള്‍ക്കാന്‍ അത്ര അധികം ഒന്നും ഇല്ല എന്നതാണ് കാരണം. കുഞ്ഞുന്നാള്‍ തൊട്ട് മുത്തശ്ശി പറഞ്ഞ് തന്ന ബ്രഹ്മാവ് സൃഷ്ടി നടത്തിയ കഥയും വായനാ ശീലം ആരംഭിച്ച മുതല്‍ക്ക് ബൈബിളിലെ ഉല്‍പ്പത്തിക്കഥയും, അഞ്ചാറ് വര്‍ഷങ്ങള്‍ മുമ്പ് ദിവസങ്ങളോളം കേട്ട് ഖുറാനിലെ പ്രപഞ്ച സൃഷ്ടിയും എല്ലാം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അതില്‍ പുതുമയില്ലാത്തതിനാലാണ് ആ ചര്‍ച്ചക്ക് താത്പര്യമില്ലെന്ന് പറഞ്ഞത്, അല്ലാതെ ബ്ലോഗ് ബഹിഷ്കരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല.

ഇനി കൂട്ടായ്മയും കാര്യങ്ങളും,
അത് ഇതുമായി കൂട്ടിക്കുഴക്കണ്ട, ഇവിടെ ഓരോരുത്തരും പറയുന്നത് അവനവന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്.കൂട്ടമായ് ആരും ആരുടേയും ബ്ലോഗും ബോയ്ക്കൊട്ട് ചെയ്യുന്നില്ല, ചെയ്യാനാവുകയുനില്ല. താങ്കളുടെ ബ്ലോഗില്‍ എന്ത് എഴുതണം എന്നത് താങ്കളുടെ സ്വാതന്ത്ര്യമാണെന്ന് പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ധാരാളം പോസ്റ്റുകള്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

bright said...

എന്‍റെ മറുപടി ഞാന്‍തന്നെ സ്വയം കോപ്പി/പേസ്റ്റാം.(താങ്കള്‍ മുകളില്‍ കോപ്പി/പേസ്റ്റിയതാണ്)
Yes, you can say Darwin's theory of heredity was invalid,but picking Darwin as a symbol of the whole edifice of evolutionary theory is just plain ridiculous.

ശ്രദ്ധേയന്‍ said...

ഫൈസല്‍, ഒരു സ്മൈലി ഇടാന്‍ വിട്ടു പോയതിനു എന്റെ കമന്റ് ശ്രീ സി.കെ ബാബു ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ('ചന്തപ്പിള്ളേര്' വിളി ഞാന്‍ ക്ഷമിച്ചിരിക്കുന്നു) ഞാനും രണ്ടു ദിന ഹര്‍ത്താലില്‍ പങ്കുചേരുന്നു.

കാപ്പിലാന്‍ said...

ഹര്ത്താല് നടക്കട്ടെ . ബ്ലോഗ്‌ ബോയ്ക്കോട്ട് ചെയ്യുക എന്ന ആഹ്വാനം പുതിയതല്ലല്ലോ . അങ്ങനെ പല സന്ദേശങ്ങളും പലയിടത്തും പല ബ്ലോഗിനെതിരെയും പരക്കുന്നുണ്ട് . അതൊന്നും കേട്ടു ബേജാറാവണ്ട.ഫൈസലിനു എഴുതാനുള്ളത് എഴുതുക .വായിക്കാന്‍ ആളുകള്‍ ഉണ്ടാകും . ഗ്രൂപ്പ്‌ മെയിലുകള്‍ ആയിട്ടാണ് ഇത്രയും നാള്‍ സന്ദേശങ്ങള്‍ പരന്നതെന്കില്‍ പരസ്യമായി ആദ്യമായിട്ടാണ് . പരിപാടികള്‍ നടക്കട്ടെ .
ഇന്നീ സമരം സൂചന മാത്രമാണോ ?

ചിന്തകന്‍ said...

പരിണാമ വാദികളെ തൊട്ടു കളിക്കരുത്.
തൊട്ടുകളിച്ചാല്‍; അക്കളിയിക്കളീ സൂക്ഷിച്ചോ :)

ഹര്‍ത്താലില്‍ പങ്ക് ചേരുന്നു.

കാവലാന്‍ said...

***ഇതൊരു യുദ്ധക്കളം ! ചില അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം ! കൂടെ നല്ല സംവാദങ്ങള്‍ക്ക് ഒരിടവും , പിന്നെ പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള ശ്മശാനവും***!


യുദ്ധക്കളം,പോരാടാനുള്ള ചെറിയ ശ്രമം,ശ്മശാനവും...


ഫൈസല്‍,യുദ്ധക്കളത്തില്‍ ഹര്‍ത്താലോ? അനീതിക്കെതിരെ പോരാടുന്നതിനിടയില്‍!, ശ്മശാനത്തില്‍ പോലും?!.

പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്നും കുഴിച്ചുമൂടേണ്ടതാണെന്നും അതിനു താങ്കള്‍ക്ക് കഴിവുണ്ടെന്നും താങ്കളുടെതന്നെ വരികള്‍ പറയുന്നു.
അതനിടെ ഹര്‍ത്താലും മറ്റും നടത്തി എന്തിനു കാലം കളയുന്നു? അത്രയും സമയം കൊണ്ട് എത്രയും വേഗം അതങ്ങു നിര്‍വഹിക്കുന്നതല്ലെ കുറച്ചുകൂടിനല്ലത്? അതു ശരിയാണെന്ന് ഓരോദിനവും കൂടുതല്‍ പേര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളനിലക്ക് താങ്കള്‍ അതു കുഴിച്ചുമൂടുന്നതിനാണു പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് എന്റെ നിലപാട്.
ഇന്നയിന്ന കാരണങ്ങള്‍ കൊണ്ട് പരിണാമസിദ്ധാന്തം തെറ്റാണെന്ന് ലളിതമായി പറയാന്‍ താങ്കള്‍ക്കു കഴിയുമെന്നു കരുതുന്നു.

മുക്കുവന്‍ said...

I saw a good discussion about creation/design in youtune by well qualified people.. if you are intrested.. please do see @

പരിണാമം / നിര്‍മാണം.. തങ്കള്‍ തീരുമാനിക്കൂ.....

കുമാരന്‍ | kumaran said...

:)

ചാണക്യന്‍ said...

ഫൈസലെ,

താങ്കളുടെ ബ്ലോഗ് ബഹിഷ്ക്കരിക്കണം എന്ന് ആരാ ആഹ്വാനം ചെയ്തത്. അനിൽ പറഞ്ഞത് അനിലിന്റെ വ്യക്തിപരമായ കാര്യമാണ്. ആരൊക്കെയോ സംഘം ചേർന്ന് താങ്കളുടെ ബ്ലോഗ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു എന്നുള്ള കണ്ടെത്തൽ സഹതാപം അർഹിക്കുന്നു...കഷ്ടം താങ്കളുടെ ബ്ലോഗ് നശിപ്പിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുന്നോ!!!!!!!

ആര് ആഹ്വാനം ചെയ്താലും നശിപ്പിക്കാൻ ശ്രമിച്ചാലും നിലനിൽക്കേണ്ടത് നിലനില്ക്കും, അല്ലാത്തവ വിസ്മൃതിയിലാവും....ശരിയല്ലെ?:):)

ഹർത്താലിന് ആശംസകൾ.....

വികടശിരോമണി said...

ഫൈസൽ,
ആദ്യമേ ഒരു കാര്യം വ്യക്തമാക്കട്ടെ.
ആരാണ് സംഘം ചേർന്ന് താങ്കളുടെ ബ്ലോഗിനെ ബഹിഷ്കരിക്കുന്നത് എന്നു മനസ്സിലായില്ല.അനിൽ ഒരു വ്യക്തിയാണ്.അനിലിന് ഇഷ്ടമുള്ള ബ്ലോഗിൽ പോവുകയോ,കമന്റുകയോ ചെയ്യുന്നത് അനിൽ എന്ന ബ്ലോഗറുടെ മാത്രം കാര്യമാണ്.മതനിരപേക്ഷമായ കൂട്ടായ്മ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കുന്നു എന്ന അർത്ഥമേ അതിനില്ല.ഞാൻ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കാൻ ഉദ്ദേശിച്ചിട്ടില്ല.ഞാനും ആ കൂട്ടായ്മയിൽ പങ്കാളിയാണ്.
ഇതു ഞാൻ പറയാതെ തന്നെ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി താങ്കൾക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്.പിന്നെ,എന്താണ് അപ്പോൾ ഈ “കൂട്ടബഹിഷ്കരണം”എന്ന സ്വയം സൃഷ്ടിക്കുന്ന ഉമ്പാച്ചിപ്പേടിയുടെ അർത്ഥം?ഇത്തരം ചില നമ്പറുകൾ കൊണ്ട് ലഭിക്കുന്ന പബ്ലിസിറ്റിയാണോ?
ഒരു വൈകാരികപ്രശ്നവും ഇതിൽ ഇല്ല.ശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ച് താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ആവശ്യമോ,ഡാർവിനെ സംരക്ഷിക്കേണ്ട അനിവാര്യതയോ ഇല്ലാത്തതുകൊണ്ട്,തുറന്ന മനസ്സോടെ താങ്കളെ കേൾക്കാൻ തയ്യാറായതാണ്.പക്ഷേ,തന്നം പിന്നം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യമായതുകൊണ്ട്,ഒന്നും ഇടപെടേണ്ടതില്ല എന്നു കരുതി.ബാബുമാഷിന്റെ ബ്ലോഗിലെ ദൈവമുണ്ടാക്കിത്തന്ന വെള്ളവും വായുവും ഒഴിവാക്കണം എന്നു നിരീശ്വരവാദിയോടു പറയാതിരിക്കാൻ മാത്രം കാരുണ്യവാനായ ദൈവത്തെക്കുറിച്ചുള്ള കമന്റോടെ,ഈ പ്രയ്തനത്തിന്റെ മുഴുവൻ ലക്ഷ്യം വ്യക്തമാവുന്നു.ബ്ലോഗിനു പുറത്തുള്ള ലോകവും കാണുന്നതുകൊണ്ട്,ഇത്രയും മതി,സാമാന്യബുദ്ധിയുള്ള ആൾക്ക് കാര്യം മനസ്സിലാവാൻ.അത്രയേ ഉള്ളൂ.കുറേ പരമാനന്ദമാരും കുഞ്ഞാടുകളും ഉസ്താദുമാരും മാറിമാറി കമന്റാനുണ്ടായാൽ ആരെങ്കിലും പേടിയ്ക്കും എന്നു കരുതുന്നത് മണ്ടത്തരമാണ്.
ബ്ലോഗ് ബഹിഷ്കരണം ആഹ്വാനം ചെയ്തവർ എന്നു പറഞ്ഞല്ലോ,അനിൽ ഒഴികെ ഉള്ളവരുടെ പട്ടിക ഒന്നു പ്രസ്സിദ്ധപ്പെടുത്തുക,അവർ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കുകയാണ് എന്നു പറഞ്ഞ കമന്റുകളുലേക്കുള്ള ലിങ്കും നൽകുക-കഴിയുമെങ്കിൽ.ചെയ്തില്ലെങ്കിലും ഒരു പരാതിയുമില്ല.
ഹർത്താൽ നടക്കട്ടെ.

പള്ളിക്കുളം.. said...

സി. കെ ബാബുവിന്റെ “ചന്തപ്പിള്ളേരു“ വിളി വളരെ മോശമായിപ്പോയി . ഒരു കപട ബുദ്ധിജീവി ‘ചന്ത‘യിലേക്ക് എങ്ങനെ പരിണമിച്ചുണ്ടാവുന്നു എന്ന് മനസ്സിലായി അയാളുടെ ആ പോസ്റ്റിലൂടെ കണ്ണോടിച്ചപ്പോൾ.

ഇവന്മാർ (ബാബുവിന്റെ ഭാഷ തൽക്കാലം കടമെടുക്കുന്നു.) എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ സകല സാങ്കേതിക വിദ്യയും തിരിച്ചു പിടിച്ചേനെ. അല്ലാഹ് കാത്തു.
ഇവന്മാര് പറയുന്നതു കേട്ടാൽ തോന്നും ലോകത്തുണ്ടായ സകലമാന ശാസ്ത്രജ്ഞരും ഇ. എ ജബ്ബാറിന്റെ മദ്രസയിൽ പഠിച്ചിറങ്ങിയവരാണെന്ന്.
അങ്ങോരുടെ വാക്കുകളിൽ അല്പം വംശീയ വാദം ഇല്ലേ എന്നാണെന്റെ സംശയം. അറബികൾ അങ്ങേരുടെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് തിരിച്ചു കൊടുക്കാനുണ്ടോ ആവോ? ഒട്ടകങ്ങളോടും ‘ഈച്ചപ്പഴങ്ങളോടും’ ഒക്കെ ഒരു പുഛം!
ചെങ്ങായീ ദൈവം തമ്പുരാന്റെ വിഭവ വിതരണ സമ്പ്രദായം നിനക്ക് കാണാനാവാത്തതെന്താടോ?
ദൈവം യുക്തിമാനാടോ. പെട്രോൾ ഉള്ളിടത്ത് സാങ്കേതിക വിദ്യയും മാനവ വിഭവശേഷിയും അങ്ങനെ എല്ലാ സെറ്റ് അപ്പും കൊടുക്കില്ല. കൊടുത്താൽ പിന്നെ അവന്റെ കീഴിലാകില്ലേ ചെങ്ങായീ ഈ ലോകം ‘മുയുമനും’. അറബികൾ ‘ഈച്ചപ്പയം’ തിന്നു കിടക്കുന്നതു കണ്ടിട്ട് സഹിക്കാൻ മേലായോ?

യുക്തിവാദി (വിപരീതാർഥമുള്ള മലയാളത്തിലെ ഏക വാക്ക്)കൾക്ക് അഹംഭാവത്തോടൊപ്പം അല്പം യുക്തികൂടിയാവാം... എന്തേ?

പരിമാണം said...

ഹര്‍ത്താലിനു ഇമ്മിണി പുളിയ്ക്കും. മാത്തമാറ്റിക്സ് അന്തവിശ്വാസികള്‍ക്കെതിരെ ഒരു വെള്ളിടി.

.......മുഫാദ്‌.... said...

നിശബ്ദരായി താങ്കളുടെ വാദങ്ങളെ കെട്ട് കൊണ്ടിരിക്കുന്നു ഞങ്ങള്‍ .ഉത്തരം മുട്ടുമ്പോള്‍ പരിഹാസത്തിന്റെയും തെറി വിളികളുടെയും വഴി തേടി പോകുന്ന യുക്തി വാദികളുടെ കപട മുഖവും തിരിച്ചറിയുന്നു. താങ്കളുടെ ഈ എഴുത്തുകളിലൂടെ ഞങ്ങള്‍ കുറെ പേര്‍ക്ക് കുറെ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.ഇനിയും തുടര്‍നെഴുതാനുള്ള അഭ്യര്‍ഥനയും ആശംസകളും.

Faizal Kondotty said...

ഇതാ ഒരു കമന്റ്‌ ഇട്ടു ഹര്‍ത്താല്‍ അവസാനിപ്പിക്കുന്നു ....
അനുകൂലിച്ചവര്‍ക്കും, പ്രതികൂലിച്ചവര്‍ക്കും ഹര്‍ത്താല്‍ അഭിവാദ്യങ്ങള്‍ !

രണ്ടു ദിവസം ഒരു ബ്ലോഗ്ഗ് ഉം തുറന്നിട്ടെ ഇല്ലായിരുന്നു ..( ഈ രണ്ടു ദിവസവും ഓഫീസ് ഒഴിവായതിനാല്‍ ലാപ്‌ എടുക്കാതെ ഒരു യാത്രയും പോയി )...കുറെ കാലത്തിനു ശേഷം ബ്ലോഗ്ഗ് ഇല്ലാത്ത രണ്ടു ദിവസങ്ങള്‍... ആരെയൊക്കെയോ മിസ്സ്‌ ചെയ്ത പോലെ , (കൂടുതല്‍ മിസ്സ്‌ ചെയ്ത പോലെ തോന്നിയത് അനില്‍ @ബ്ലോഗ്‌ നെ,കാരണം ബ്ലോഗില്‍ സജീവമായതിന് ശേഷം അനിലിന്റെ ഒരു കമന്റോ പോസ്റ്റോ വായിക്കാതിരുന്നിട്ടില്ല, അടുത്ത ഒരാളായി തോന്നിയിട്ടുമുണ്ട് പലപ്പോഴും, പിന്നെ മിസ്സ്‌ ചെയ്തത് ബൂലോഗ പത്രങ്ങളെ , ബ്ലോത്രവും, രണ്ടു ബൂലോകവും ദിവസവും ഒന്ന് മറിച്ച് നോക്കാതെ വയ്യ എന്നായിട്ടുണ്ട് )

പ്രിയ ബൂലോഗം ഫ്രണ്ട്സ് ,
നിങ്ങള്‍ തന്നെ പരിഗണനക്ക് നന്ദി ..അനുകൂലിച്ചായാലും , പ്രതികൂലിച്ചായും, നിക്ഷ്പക്ഷമായാലും , നിങ്ങള്‍ കമ്മെന്റ് ഇട്ടതു എന്നോടുള്ള താല്പര്യം കൊണ്ടാണെന്ന് എനിക്കറിയാം .. ആ അടുപ്പം ഞാന്‍ മറ്റെന്തിനെക്കാളും വിലമതിക്കുന്നു ...

നിങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ മറുപടി തരാന്‍ ശ്രമിക്കാം ..!

നന്ദി ഈ പരിഗണനക്ക്,സ്നേഹത്തിനും ...!

Faizal Kondotty said...

ഈ രണ്ടു ദിവസത്തിനിടയില്‍ സി കെ ബാബുവിന്റെ പോസ്റ്റില്‍ വന്ന അദ്ദേഹത്തിന്റെ കമന്റിനുള്ള മറുപടി അവിടെ എന്നാ പോലെ ഇവിടെയും കൊടുക്കുന്നു ,

പ്രിയ ബാബു , ഓരോരുത്തര്‍ക്കും ബൌദ്ധികമായ ഓരോ നിലവാരമുണ്ട് ..ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം , ആശയ പരമായ വ്യത്യാസത്തിനിടയിലും താങ്കളുടെ രചനാ ശൈലിയെ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍ ..അത് തുറന്നു പറയാന്‍ ഒന്നും എന്നെ തടഞ്ഞില്ല , പരിഭാവാത്മകമായ സ്ത്രൈണ ഭാവം പോലും

കൂടാതെ എന്റെ എഴുത്തുകള്‍ മഹത്തരമെന്നോ, വിശ്വസാഹിത്യത്തിലെ ഏടുകള്‍ ആണെന്നോ ഞാന്‍ വിചാരിക്കുന്നില്ല ... മാത്രമല്ല അവയെല്ലാം വളരെ വളരെ മോശമാണെന്ന് താങ്കള്‍ വിലയിരുത്തുമ്പോള്‍ അത് സ്ത്രൈണമായ കൊതിക്കെറുവ് അല്ല എന്നും എഴുത്തില്‍ ഞാന്‍ കൂടുതല്‍ നന്നാവേണ്ടതുണ്ട് എന്നും അത് എന്നെ ബോധ്യപ്പെടുത്തുന്നു .പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടോ എന്ന് എനിക്ക് സംശയം ..അതായത് അനില്‍@ബ്ലോഗ്‌, ചിത്രകാരന്‍ , ചാണക്യന്‍ , കുറുമാന്‍ തുടങ്ങിയ പ്രമുഖ ബ്ലോഗേഴ്സ് അടക്കം ഒരു പാട് ബ്ലോഗേഴ്സ് എന്റെ പോസ്റ്റുകളില്‍ വളരെ നന്നായി എന്നൊക്കെ പറഞ്ഞു കമ്മെന്റ് ഇട്ടിരുന്നു ..ഒന്നുകില്‍ അവര്‍ എന്നെ പരിഹസിക്കുകയായിരുന്നു , അല്ലെങ്കില്‍ അവര്‍ ആത്മ വഞ്ചന നടത്തി എന്നോട് വില കുറഞ്ഞ സഹതാപം കാണിക്കുകയിരുന്നു, അവശേഷിക്കുന്ന ഒരു സാധ്യത ഒരു സി കെ ബാബുവിന്റെ കണ്ണുകൾ കൊണ്ടു് എന്റെ പോസ്റ്റുകളെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നവരല്ല ഇവരെന്നതുമാകാം , എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരനായ താങ്കള്‍ പറയുന്നത് തള്ളികളയുന്നില്ല ..മറ്റുള്ളവര്‍ക്ക് തെറ്റ് പറ്റിയതാകാനും മതി .കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്റെ ബൌദ്ധിക നിലവാരം എന്നെ അനുവദിക്കുന്നത്ര .

ഒരു കാര്യം കൂടി , എന്നെ പ്രത്യക്ഷമായി പരാമര്‍ശിച്ചു കൊണ്ട് ഒന്നിലധികം പോസ്റ്റും കമന്റ്സും താങ്കള്‍ ഇട്ടിട്ടും, എന്റെ ഒരു കമ്മെന്റ് പോലും താങ്കള്‍ക്കു മോഡറേറ്റ് ചെയ്യേണ്ടി വരികയോ, ഡിലീറ്റ് ചെയ്യേണ്ടി വരികയോ ചെയ്തിട്ടില്ല എന്നതും എന്റെ സ്ത്രൈണമായ ഭാവം കൊണ്ടാണെങ്കില്‍ , അതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ ...

ഓണ്‍ ടോപ്പിക്ക്
തുറന്ന പറച്ചിലുകള്‍ തെറ്റിദ്ധാരണ അകറ്റുമെങ്കില് സന്തോഷം ...! ബൂലോഗത്ത്‌ ഒരാളെ ഒറ്റയടിക്ക് ഇകഴ്ത്തി കാണിക്കുന്നത് നന്നല്ല ..എങ്കിലും ഇവിടെ തന്നെ എനിക്ക് മറുപടി പറയാന്‍ അവസരം തരുന്ന സ്ഥിതിക്ക് അതില്‍ വിരോധവും ഇല്ല

Faizal Kondotty said...

-2-
സി കെ ,

ചോദ്യത്തിനു ഉത്തരം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നതും, ഉത്തരം ഇല്ല എന്ന് പരാതിപ്പെടുന്നതും എന്റെ വ്യക്തിത്വത്തിന്റെ നിലവാരമാണു് വെളിപ്പെടുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ .. താങ്കള്‍ ഈ പറഞ്ഞതും , മുന്‍പ് മറ്റൊരു പോസ്റ്റില്‍ എന്റെ മറുപടി ഇല്ലെ എന്ന് താങ്കള്‍ ഇവിടെ തന്നെ പറയുന്നതും ഞാന്‍ ഇവിടെ കൊടുക്കുന്നു ..

സി.കെ.ബാബു said...
...
മൂന്നു് മാസം മുൻപു് മണിക്കൂറുകളെടുത്തു് ഞാൻ ഫൈസലിനു് സുദീർഗ്ഘമായ ഒരു മറുപടി നൽകിയിരുന്നു. അതിനു് ഇതുവരെ മറുപടിയില്ല....

സി.കെ.ബാബു said...

നിങ്ങൾ ധരിച്ചു് വച്ചിരിക്കുന്നതുപോലെ നിങ്ങളുടെയെന്നല്ല, ആരുടെയെങ്കിലും ചോദ്യങ്ങളോടോ അഭിപ്രായങ്ങളോടോ പ്രതികരിക്കേണ്ട യാതൊരു ബാദ്ധ്യതയും ഈ ലോകത്തിൽ എനിക്കെന്നല്ല, ആർക്കുമില്ല. ആരെങ്കിലും അതു് ചെയ്യുന്നുണ്ടെങ്കിൽ അതവന്റെ സ്വന്ത ഇഷ്ടം എന്നേയുള്ളു. തന്റെ ബ്ലോഗിൽ എന്തെഴുതണമെന്നതും ഒരുവന്റെ വ്യക്തിപരമായ കാര്യം. നിങ്ങളുടെ 'ചോദ്യങ്ങൾ' നിങ്ങൾക്കു് വിലപ്പെട്ടതാവാം. പക്ഷേ, മറുപടി അർഹിക്കുന്ന എന്തെങ്കിലും വില അവയ്ക്കുണ്ടോ എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ടു്. മറുപടി വേണമെന്ന നിർബന്ധവും, മറുപടി പറഞ്ഞില്ലേ എന്ന പരാതിയുമൊക്കെ വിളിച്ചു് പറയുന്നതിലൂടെ സ്വന്തം വ്യക്തിത്വത്തിന്റെ നിലവാരമാണു് നിങ്ങൾ വെളിപ്പെടുത്തുന്നതു്. അതു് നിങ്ങൾക്കു് മനസ്സിലാവുന്നില്ലെങ്കിലും മറ്റനേകം പേർക്കു് മനസ്സിലാവുന്നുണ്ടു്. മറുപടി വേണമെന്ന നിർബന്ധവും, മറുപടി പറഞ്ഞില്ലേ എന്ന പരാതിയുമൊക്കെ വിളിച്ചു് പറയുന്നതിലൂടെ സ്വന്തം വ്യക്തിത്വത്തിന്റെ നിലവാരമാണു് നിങ്ങൾ വെളിപ്പെടുത്തുന്നതു്.


പ്രിയ സി കെ ,
ഇതിലൂടെ വെളിപ്പെടുന്നത് എന്ത് വ്യക്തിത്വം ആണ് ..? താങ്കള്‍ ചോദിച്ചതിനു ഉത്തരം വേണമെന്നും , ഞാന്‍ ചോദിക്കാന്‍ പാടില്ല എന്നുമാണോ ? കര്ത്താവിനനുസരിച്ചു ആണോ ക്രിയയുടെ ലിംഗം അളക്കുന്നത് ? അതായത് സ്ത്രൈണം ആണോ ആണത്തം ആണോ എന്ന് ?

ബൂലോഗ ചര്‍ച്ച ആകുമ്പോള്‍ മറുപടി ആവശ്യപ്പെട്ടു വന്നു വരാം ..അതിത്ര അപരാധം ആണോ ? താങ്കള്‍ തന്നെ ഞാന്‍ മറുപടി പറഞ്ഞില്ല എന്ന പരാതി പറഞ്ഞ സ്ഥിതിക്ക് ...താങ്കള്‍ക്കു ചിന്താ ശേഷി നഷ്ടപ്പെട്ടോ ? യുക്തിബോധവും ?

പിന്നെ എന്റെ ബ്ലോഗില്‍ താങ്കള്‍ കയറാത്തത് മേല്‍ പറഞ്ഞ (പോസ്റ്റില്‍ ) എന്തോ കാരണം കൊണ്ടാണ് എന്ന് പറഞ്ഞു .. അപ്പൊ ഞാന്‍ ചോദിച്ചു പിന്നെ ഡാര്‍വിന്‍ എന്ത് പറഞ്ഞു എന്നതാണ് താങ്കളുടെ അഭിപ്രായം എന്ന് .. അത് എനിക്ക് ചോദിക്കാന്‍ പാടില്ലേ ..പ്രത്യേകിച്ച് താങ്കള്‍ എന്റെ പരാമര്‍ശത്തില്‍ എന്തോ കുഴപ്പം ഉള്ളതായി സൂചിപ്പിച്ച സ്ഥിതിക്ക് .. ഡാര്‍വിന്‍ നിസത്തെ പഠന വിധേയമാക്കാന്‍ താങ്കള്‍ ഒരുങ്ങി കഴിഞ്ഞ സ്ഥിതിക്ക് ..

ഞാന്‍ ചോദിച്ചത് തെറ്റാണെങ്കില്‍ ഇത് വായിക്കുന്ന ബൂലോഗര്‍ പറയട്ടെ ..എങ്കില്‍ ഞാന്‍ പിന്‍ വലിക്കാം ആ ചോദ്യം . അല്ലെങ്കില്‍ എന്റെ പരാമര്‍ശത്തെ മോശമാക്കി ചിത്രീകരിച്ചത് താങ്കള്‍ പിന്‍വലിക്കുക എങ്കിലും വേണം.. ന്യായമായ ഒരു ആവശ്യം മാത്രം ...

കാവലാന്‍ said...

ഫൈസല്‍, ആരോപണ പ്രത്യാരോപണങ്ങളും മറ്റും കഴിഞ്ഞ് താങ്കള്‍ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്ന പോയിന്റിലെത്താന്‍ ഇനിയും കുറേ നാളെടുക്കുമൊ? അതോ കണ്ണും ലൈംഗീകാവയവങ്ങളും പരിണമിച്ചുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണോ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്ന് താങ്കള്‍ പറയുന്നത്?

Faizal Kondotty said...

@കാവലാന്‍ ,
അതോ കണ്ണും ലൈംഗീകാവയവങ്ങളും പരിണമിച്ചുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണോ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്ന് താങ്കള്‍ പറയുന്നത്?

അല്ല കാവലാന്‍ , ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്ന് ഞാന്‍ മാത്രമല്ലല്ലോ പറയുന്നത് ,,മുകളിലെ bright തന്നെ സമ്മതിച്ച കാര്യം താങ്കള്‍ കണ്ടില്ലേ ..? ഒരിക്കല്‍ കൂടി അവ താഴെ ചേര്‍ക്കാം

ഇത് ഡാര്വിന് പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന് പറയുന്നത് ഞാന് ഡാര്വിനേക്കാള് ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്വിനു അറിഞ്ഞുകൂടാത്ത, മെന്ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്മാരുടേയും പഠനങ്ങളുടേയും ഫലമാണ് .Yes, you can say Darwin's theory of heredity was invalid,

കാവലാന്‍ ,
ജീവികളിലെ ഗുണങ്ങള്‍ക്ക് നിദാനം ജീനുകള്‍ ആണ് ..ജനിതക കോഡ് കളില്‍ മാറ്റം വന്നാല്‍ മാത്രമേ അവ തലമുറകളായി പകര്‍ന്നു കൊടുക്കപ്പെടുകയുള്ളൂ .. ഇത് തെളിയിക്കപ്പെട്ട ജനിതക ശാസ്ത്ര വസ്തുതയാണ് . എന്നാല്‍ ഡാര്‍വിന്‍ സിദ്ധാന്തം ഇതിനു എതിരാണ് .. ഹിമ പ്രദേശത്തെ പക്ഷികളുടെ പറക്കാനുള്ള കഴിവ് ഉപയോഗം ഇല്ലാതെ വന്നപ്പോള്‍ തലമുറകള്‍ കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും നഷ്ടമായി എന്നൊക്കെ തരത്തിലുള്ള പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് ഡാര്‍വിന്‍ എഴുന്നള്ളിച്ചത് ... അതൊക്കെ വേദ വാക്യം പോലെ ഏറ്റു പിടിച്ചു കുറെ നിരീശ്വര വാദികള്‍ നടന്നു ,,ഇന്നും അതിനാല്‍ ആണ് , മറ്റു ഒരു ശാസ്ത്ര സിദ്ധാന്തം പഠന വിധേയമാക്കുന്നത് പോലെയല്ല , ഡാര്‍വിന്‍ സിദ്ധാന്തം വിമര്‍ശന വിധേയമാക്കുമ്പോള്‍ , കുറെയാളുകള്‍ വൈകാരികം ആയി പ്രതികരിക്കുന്നത് ..ഇവിടെ മാനിക്കാന്‍ എന്ന ഒരാള്‍ എന്നെ മ്ലേച്ചന്‍ എന്ന് വരെ പരാമര്‍ശിച്ചു ..


സി.കെ ബാബുവിന്റെ പോസ്റ്റും കമന്റും നോക്കൂ ..എത്രയാളുകള്‍ ഇമോഷണല്‍ ആയി അവിടെ .. ഇവിടെ തന്നെ ജബ്ബാര്‍ മാഷ് അടക്കമുള്ളവര്‍ പറയുന്നു പകരം ഞാന്‍ സിദ്ധാന്തം അവതരിപ്പിക്കണം എന്ന് ..ഒരു സിദ്ധാന്തത്തെ വിമര്‍ശന വിധേയമാക്കുമ്പോള്‍ , അതും നിലവിലെ തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ , പകരം ഒരു സിദ്ധാന്തം അവതരിപ്പിക്കണം എന്നൊക്കെ പറയുന്ന രീതിയില്‍ ഇവര്‍ ഇളകി മറിയുന്നതെന്തിനു ?

ഇനി ആധുനിക പരിണാമ സിദ്ധാന്തം ആണെങ്കില്‍ ഡാര്‍വിന്‍ നിസതെക്കാള്‍ വിഡ്ഢിത്തം ആണ് .. ആ കാര്യങ്ങള്‍ ഈ ബ്ലോഗില്‍ പിന്നീട് പോസ്റ്റുകള്‍ ആയി വരും ..

നന്ദി .. നല്ല രീതിയില്‍ പ്രതികരിച്ചതിന് ..!

കാവലാന്‍ said...

ഫൈസല്‍,
എനിക്ക് താങ്കളുടെ നിലപാടു മാത്രമേ അറിയേണ്ടൂ.ബ്രൈറ്റ്,സീകെ,ജബ്ബാര്‍ ---- എന്നിവര്‍ക്കെല്ലാം അവരുടേതായ നിലപാടുകള്‍ വ്യക്തമാക്കാനുണ്ടാവാം.

"ജീവികളിലെ ഗുണങ്ങള്‍ക്ക് നിദാനം ജീനുകള്‍ ആണ് ..ജനിതക കോഡ് കളില്‍ മാറ്റം വന്നാല്‍ മാത്രമേ അവ തലമുറകളായി പകര്‍ന്നു കൊടുക്കപ്പെടുകയുള്ളൂ"

ഇതാണ് താങ്കളുടെ നിലപാടെന്ന് ഞാന്‍ വിശ്വസിക്കുന്നു.പരിതസ്ഥിതിയുടെ വ്യതിയാനത്തിനനുസരിച്ച് ജീവിവര്‍ഗ്ഗങ്ങളില്‍ നിലനില്പ്പിനാവശ്യമായ ജീന്‍പരിവര്‍ത്തനം പ്രകൃത്യാതന്നെ സംഭവിക്കാമെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?

ഓ ടോ:

ഇതൊരു യുദ്ധഭൂമിയാണെന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയ നിലക്ക് താങ്കളെ മ്ലേച്ഛനെന്നും മറ്റുമൊക്കെ വിളിച്ചു എന്നു പഴിപറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പടയാളിക്ക് ആദ്യന്തം വേണ്ടത് ഉലയാത്ത മനസ്സാണ് അതില്ലെങ്കില്‍ പിന്നെ കഴിഞ്ഞില്ലേ കഥ!? :)

Areekkodan | അരീക്കോടന്‍ said...

ഹര്‍ത്താല്‍ കഴിഞ്ഞാ ഇവിടെ എത്തിയത്‌.അതോണ്ട്‌ ബ്ലൊഗിലൊന്നും സോറി ബ്ലോക്കിലൊന്നും കുടുങ്ങിയില്ല....ചര്‍ച്ചകള്‍ തുടരട്ടെ...

haroonp said...

ഹര്‍ത്താലും,ബന്ധുമൊക്കെ ഒന്നസ്വദിച്ചു കളയാമെന്നു കരുതിയതാ!കേവലമൊരു,ചര്‍ച്ചയില്‍ ഒതുങ്ങിയേക്കവുന്ന
വിഷയം ഇപ്പോള്‍ ചെറിയൊരു ‘സം‌വാദ’തലത്തിലേക്കെത്തിച്ചതിനു നിങ്ങള്‍ ‘തര്‍ക്കി’കളോട് ഞങ്ങളേപ്പോലുള്ള സീതാസാദാ വഴിയാത്രക്കാര്‍ക്കു നന്ദിയുണ്ട് കേട്ടോ കൂട്ടരേ!
ഒരപേക്ഷമാത്രം...കളി”ഫൌള്‍“ആകരുത്“.നല്ല രീതി
യില്‍ മുന്നോട്ട് പോണം,മറിച്ചായാല്‍ ഞങ്ങള്‍ ഗ്രൌണ്ട്
കയ്യേറുമെന്നൊന്നും നിങ്ങള്‍ കരുതേണ്ട!
‘മര്യാദ’പഠിപ്പിക്കാന്‍ പോന്ന’റഫ്രി’യെ വേറെ
നിശ്ചയിക്കും,അത്രേള്ളു!എന്നിട്ടും നിങ്ങള്‍‘ബ്ലോഗ്സദാചാരം’മുറുകെ പിടിക്കാന്‍
തയ്യാറല്ലയെങ്കില്‍,പിന്നെ കളിബഹിഷ്ക്കരണം തന്നെ!
ആകയാല്‍ ചര്‍ച്ച മാന്യമായി തുടരുക,പ്ലീ...സ്..

Faizal Kondotty said...

കാവലാന്‍ said...

പരിതസ്ഥിതിയുടെ വ്യതിയാനത്തിനനുസരിച്ച് ജീവിവര്‍ഗ്ഗങ്ങളില്‍ നിലനില്പ്പിനാവശ്യമായ ജീന്‍പരിവര്‍ത്തനം പ്രകൃത്യാതന്നെ സംഭവിക്കാമെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?

തെറ്റുണ്ട് . മ്യൂട്ടേഷന് നടക്കുന്നത് ഒരു പ്രത്യേക ലക്‌ഷ്യം വച്ചല്ല , ജീവി വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പ്‌ നോക്കിയുമല്ല , ജീനുകളില്‍ സ്വയമേ സംഭവിക്കുന്നതുമല്ല . പരിസ്ഥിതിയുടെ വ്യതിയാനത്തെ അതി ജീവിക്കാന്‍ ജീവികളെ പര്യാപ്തമാക്കുക എന്നാ ലക്ഷ്യത്തോട് കൂടി മ്യൂട്ടേഷന് നടക്കില്ല . അവ അന്ധമാണ്‌ ..ഇവ DNA disorder അഥവാ DNA error ആണ് ,

ക്രോമസോമുകളില്‍് കാണപ്പെടുന്ന ജീനുകളിലെ DNA യിലെ നൂക്ലിയോ ടൈഡ് (A,G,C,T-ചുരുക്ക പേര്‍ - ). കളുടെ sequence ല്‍ മാറ്റം വരുന്നതാണല്ലോ നാം മ്യൂട്ടേഷന് എന്ന് പറയുന്നത് . പ്രധാനമായും എങ്ങിനെയെല്ലാം മ്യൂട്ടേഷന് നടക്കാന്‍ സാധ്യത ഉണ്ട് എന്ന് നോക്കാം ..

1. ultraviolet or ionizing radiations, ചില കെമിക്കല്‍ mutagens, അതുമല്ലെങ്കില്‍ ചില വൈറസുകള്‍ തുടങ്ങിയ agents മുഖേന

2. cell division സമയത്ത് ജനറ്റിക് മെറ്റീരിയല്‍ കോപ്പി ചെയ്യുന്ന സമയത്ത് സംഭവിക്കുന്ന errors.

3. cellular hypermutation : പ്രതിരോധ സംവിധാനത്തില്‍ നടക്കുന്ന ഒരു mutation ആണിത് (immunoglobulin genes) ഈ തരം mutation നുകള്‍ അടുത്ത തലമുറയിലേക്കു ട്രാന്‍സ്മിറ്റ്‌ ചെയ്യാറില്ല .

മ്യൂട്ടേഷനുകളെ നമുക്ക് രണ്ടായി തിരിക്കേണ്ടതുണ്ട് , അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നവയെന്നും , കൈമാറ്റം ചെയ്യപ്പെടാത്തവ എന്നും , ബഹുകോശ ജീവികളില്‍ reproductive ഗ്രൂപ്പ്‌ കളില്‍ പ്പെടാത്ത സെല്ലുകളില്‍ മ്യൂട്ടേഷന് നടന്നാല്‍ അത് അടുത്ത തലമുറയിലേക്കു transmit ചെയ്യപ്പെടുന്നില്ല ഇതിനെയാണ് നാം somatic mutation എന്ന് പറയുന്നത് .

ഇനി reproductive സെല്ലുകളില്‍ നടക്കുന്ന മ്യൂട്ടേഷനുകള്‍ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം ,germ സെല്ലുകളില്‍ നടക്കുന്ന ഇത്തരം മ്യൂട്ടേഷനുകളാണ് hereditary mutation അഥവാ Germline mutations എന്ന് പറയുന്നത് .

ഇവിടെ ഒരു വസ്തുത reproductive (germ )സെല്ലുകളില്‍ നടക്കുന്ന മ്യൂട്ടേഷനുകളാണ് കൈമാറ്റം ചെയ്യപ്പെടുക എന്നതാണ് .. വളരെ ശ്രദ്ധേയമായ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി അറിയുമ്പോഴേ അന്ധമായ മ്യൂട്ടേഷനുകള്‍ വഴി ഒരു ജീവിയില്‍ അവയവങ്ങളുടെ കോ-ഡിനേഷന് അടക്കം creative ആയ (evolution നു അനുഗുണമായ) രീതിയില്‍ മാറ്റം വരാന്‍ ഉള്ള സാധ്യത വളരെ വിദൂരം ആണെന്ന് മനസ്സിലാവുക ഉള്ളൂ . അവ എന്താണെന്ന് നോക്കാം ..

ഒന്നാമതായി majority of മ്യൂട്ടേഷനുകളും ന്യൂട്രല്‍ ആണ് ..It is noticed that the majority of mutations have no significant effect on an organism's fitness.

രണ്ടാമതായി ജീവികളില്‍ mutation വഴി വരുന്ന DNA errors ശരിയാക്കാന്‍ ആയി special DNA repair പ്രോടീന്‍സ്‌ ഉണ്ട് ..അഥവാ ഏതെങ്കിലും mutants വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ തന്നെ special DNA repair പ്രോടീന്‍സ്‌ അവ പൂര്‍വ്വ രീതിയില്‍ ആക്കും yes, the cells contain special DNA repair proteins that fix many of the mistakes in the DNA that are caused by mutagens. The repair proteins see which nucleotides are paired incorrectly, and then change the wrong base to the right one.


കാവലാന്‍ , ഒട്ടുമിക്ക മ്യൂട്ടേഷനുകളും ന്യു‌ട്രല്‍ ആണെന്നും , വല്ല മ്യൂട്ടേഷന്‍് നടന്നാല്‍ തന്നെ DNA repair പ്രോടീന്‍സ്‌ ആ errors കറക്റ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും ,

ഇതിനെ ഒക്കെ അതിജീവിച്ചു germ സെല്ലുകളില്‍ (മറ്റു സെല്ലുകളിലല്ല ) നടക്കുന്ന അസംഖ്യം തുടര്‍ മ്യൂട്ടേഷനുകളിലൂടെ constructive ആയ രീതിയില്‍ കോടിക്കണക്കിനു ന്യൂറോണുകള് സംവിധാനിച്ച brain പോലുള്ള അവയവം ഉണ്ടായി വരുമെന്നും എന്നിട്ട് ആ brain ലേക്ക് മറ്റു സെന്‍സ് organs സില്‍ നിന്ന് നാഡികള്‍ കണക്ട് ചെയ്തു സിഗ്നലുകള്‍ വന്നു ഒന്നായി അനുഭവ വേദ്യമാകുമെന്നും എന്നൊക്കെ യുള്ളത് ഒരു അന്ധമായ വിശ്വാസം മാത്രമാണ് ..Drosophila (പഴയീച്ച ) യില്‍ നടത്തിയ മ്യൂട്ടേഷന്‍് പരീക്ഷണ ഫലങ്ങള്‍ (പിന്നീട് വിശദമായി ചര്‍ച്ച ചെയ്യും ) തെളിയിക്കുന്നതും മ്യൂട്ടേഷനുകള്‍ ഒട്ടും constructive അല്ല എന്നുള്ളതാണ് .

Faizal Kondotty said...

കാവലാന്‍ ഒന്ന് ചിന്തിച്ചു നോക്കൂ .താങ്കള്‍ ഒരാളെ കാണുന്നു , കണ്ണിലൂടെ brain നില്‍ എത്തുന്നു, പിന്നീട് എപ്പോഴോ അയാളുടെ ശബ്ദം ചെവിയിലൂടെ brain നില്‍ എത്തുന്നു. അയാളുടെ പേരും ചിത്രവും അടക്കി നമ്മുടെ തലച്ചോറില്‍ ഫീഡ് ചെയ്യപ്പെടുന്നു . പിന്നീട് ശബ്ദം കേള്‍ക്കുമ്പോഴോ , ആളെ കാണുമ്പോഴോ അദ്ദേഹത്തിന്റെ details നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നു .. എങ്ങിനെ വന്നു ഈ കോ-ഡിനേഷന്..? ചെവിയേയും കണ്ണിനെയും സ്പര്ശത്തെയും ഗന്ധത്തെയും , സ്വാദിനെയും എല്ലാം കോര്‍ത്തിണക്കിയതു ഈ അന്ധമായ ,ഒരു ലക്ഷ്യവും ഇല്ലാത്ത , മ്യൂട്ടേഷനുകള്‍് ആണെങ്കില്‍ ആ മ്യൂട്ടേഷനുകള്‍് ഞാന്‍ എന്ത് വിളിക്കണം ..പറയൂ സുഹൃത്തേ ..

പരിതസ്ഥിതിക്ക് അനുസരിച്ച് നിലനില്പ്പിനാവശ്യമായ അവയവങ്ങള്‍ ഉണ്ടായി വരുമെന്ന ഡാര്‍വിന്‍ നിഗമനം പ്രകാരം ആണെങ്കില്‍ നമുക്ക് അല്പം എങ്കിലും സമ്മതിക്കാം ആയിരുന്നു ഈ അവയവ കോ-ഡിനേഷന് ഒരു ആവശ്യമായതിനാല്‍ നിലവില്‍ വന്നു എന്ന് .അങ്ങിനെ നടക്കില്ലെന്ന് ഇന്ന് നമുക്കറിയാം

പിന്നെ ഒരു ഉദ്ദേശവും ഇല്ലാതെ നടക്കുന്ന (അതും ഭൂരിഭാഗവും ഒട്ടും constructive അല്ലാത്ത ) അന്ധമായ മ്യൂട്ടേഷനുകള്‍ വഴി ഇവ നടന്നു എന്ന് വിശ്വസിക്കുന്നത് എത്രമാത്രം വസ്തുതാപരവും യുക്തിപരവും ആണ് ?

ചിന്തകന്‍ said...

ഇതൊരു യുദ്ധഭൂമിയാണെന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയ നിലക്ക് താങ്കളെ മ്ലേച്ഛനെന്നും മറ്റുമൊക്കെ വിളിച്ചു എന്നു പഴിപറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പടയാളിക്ക് ആദ്യന്തം വേണ്ടത് ഉലയാത്ത മനസ്സാണ് അതില്ലെങ്കില്‍ പിന്നെ കഴിഞ്ഞില്ലേ കഥ!? :)


ഫൈസല്‍ എവിടെയാ കാവലാനെ അദ്ദേഹത്തിന്റെ മനസ്സ് ഉലഞ്ഞ് പോയി എന്ന് പറഞ്ഞത്.? യുദ്ധ ഭൂമിയിലായാലും മാന്യമായ പ്രതികരണരീതിയല്ലേ പുലര്‍ത്തേണ്ടത്. പ്രത്യേകിച്ച് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാവുമ്പോള്‍. :)

മനുഷ്യനും ജീവി വര്‍ഗ്ഗങ്ങളും പരിണമിച്ചുണ്ടായാതാണെന്നത് ശാസ്ത്രത്തിന്റെ പേരില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിച്ച വെറും അന്ധവിശ്വാസം മാത്രമായിരുന്നു.

ഇത് തുറന്ന് കാണിക്കേണ്ടത് ഒരാവശ്യമാണ്. സികെ ബാബുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍

"ആ‍ളുകളെ വസ്തുതകളുടെ മറുവശം കാണിച്ചുകൊടുക്കാനുള്ള ബാദ്ധ്യത കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർക്കുണ്ടു്. അതറിയാനുള്ള മൗലികമായ അവകാശം ജനങ്ങൾക്കുമുണ്ടു്.....

അത്തരം ശ്രമങ്ങളെ തടയാൻ ശ്രമിക്കുന്നതു് മിതമായ ഭാഷയിൽ പറഞ്ഞാൽ മനുഷ്യാവകാശലംഘനമാണു്. സമൂഹം ബോധവത്കരിക്കപ്പെടരുതെന്നു് കരുതുന്ന ഒരുവനു് ആ സമൂഹത്തിലെ അംഗം എന്നു് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല.


ഫൈസല്‍ താങ്കള്‍ തുടരുക.

Faizal Kondotty said...

കാവലാന്‍ said...
ഒരു പടയാളിക്ക് ആദ്യന്തം വേണ്ടത് ഉലയാത്ത മനസ്സാണ് അതില്ലെങ്കില്‍ പിന്നെ കഴിഞ്ഞില്ലേ കഥ!? :)

കാവലാന്‍ , താങ്കള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് നല്ല രീതിയില്‍ അറിവുകള്‍ പരസ്പരം പങ്കു വെക്കാനാനെന്നു ഞാന്‍ വിശ്വസിക്കുന്നു , അങ്ങിനെ ഒരു ഉദ്ദേശം ഉള്ള ആളുകള്‍ ഇവിടെ വന്നു ചര്‍ച്ച നടത്തട്ടെ .. അതില്‍ ഒരു വിഭാഗം ആളുകള്‍ക്ക് എന്താണ് ഇത്ര അരിശം .. ,
പറയട്ടെ , ഇത്തരം വിലകുറഞ്ഞ , സംസ്കാരം ഇല്ലാത്ത പരാമര്‍ശങ്ങളെ അതിജീവിക്കാനുള്ള ഉള്‍കരുത്ത് എനിക്കുണ്ട് .
പക്ഷെ ആശയപരമായി സംവാദം നടക്കുമ്പോള്‍ നമുക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നു എന്ന ഒറ്റകാരണത്താല്‍് വളരെ മോശമായി വ്യക്തിപരമായി ആക്രമിക്കുന്ന പ്രവണത ബൂലോഗത്ത്‌ വളര്‍ന്നു വരരുതു എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കൊണ്ട് കൂടിയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ ബൂലോഗരുടെ ശ്രദ്ധയില്‍ പെടുത്തുന്നത് ..

ദാര്വിനിസം ചര്‍ച്ച ചെയ്യാന്‍ ബ്ലോഗ്‌ തുടങ്ങി എന്ന കാരണത്താല്‍ മാത്രം എന്നെ മ്ലെച്ചന്‍ എന്ന് ഇവിടെ വിളിക്കുന്നു .. സി കെ ബാബുവിന്റെ ബ്ലോഗില്‍ ഒന്ന് പോയി നോക്കൂ ..അവിടെ എന്നെക്കുറിച്ചു എന്തെല്ലാം മോശമായ പരാമര്‍ശങ്ങള്‍ . എന്റെ പോസ്റ്റുകള്‍ എല്ലാം വളരെ മോശമാണത്രേ .. എത്ര മാത്രം വ്യക്തി ഹത്യ നടന്നു അവിടെ ..എന്റെ സംയമനം വിടാത്ത പ്രതികരണങ്ങള്‍ കൂടി നോക്കൂ ... സംസ്കാരം എന്നത് ഒന്നുണ്ട് ..അത് ബ്ലോഗില്‍ ആയാലും .

ഒരു ബ്ലോഗില്‍ പോകുന്നതും പോകാത്തതും ഒരാളുടെ ഇഷ്ടം , പക്ഷെ ഇനി അങ്ങോട്ട്‌ പോകേണ്ടല്ലോ എന്നൊക്കെ പരസ്യമായി വിളിച്ചു പറയുന്നത് ശരിയാണോ ? മാന്യമായ ഏര്‍പ്പാടാണോ അത് ? എന്ത് ഗുണത്തിനാണ് ? ഇതാണോ ബ്ലോഗ്‌ സംസ്കാരം ? പുതിയ ബ്ലോഗ്ഗുകളെ വളര്‍ത്തല്‍ എന്നൊക്കെ പറയുന്നത് ?

സി കെ ബാബുവിന്റെ ബ്ലോഗില്‍ ഇനി എന്റെ കമ്മെന്റ് അനുവദിക്കില്ലത്രേ കാരണം ഞാന്‍ ഒരു ചോദ്യം ചോദിച്ചു പോയി ..അതായത് എന്റെ ബ്ലോഗിലെ ഒരു പരാമര്‍ശത്തെ വിമര്‍ശിച്ചു ബാബു പോസ്റ്റ്‌ ഇട്ടപ്പോള്‍ സ്വാഭാവികമായും ഞാന്‍ ചോദിച്ചു ഞാന്‍ പറഞ്ഞതല്ല കാര്യം എങ്കില്‍ പിന്നെ എന്താണ് ഡാര്‍വിന്റെ പുസ്തകത്തില്‍ ജീവികളില്‍ വ്യതിയാനം വരുന്നതിനെ ക്കുറിച്ച് പറയുന്നത് എന്ന് .. അപ്പൊ തുടങ്ങി ബാബു ക്ഷോഭിക്കല്‍് .. ,

ദാര്വിനെ പ്പറ്റി തുടര്‍ ലേഖനം എഴുതാന്‍ പോകുന്ന ആളോടു ദാര്വിനിസതിന്റെ ബേസ് എന്താണ് എന്ന് ചോദിച്ചതോ അപരാധം ? അതും എന്റെ പോസ്റ്റിനെ വിമര്‍ശിച്ച ആള്‍ക്ക് അതിനു ഉത്തരം തരല്‍ ധാര്‍മ്മിക ബാധ്യത്‌ ആണ് . അല്ലെങ്കില്‍ ഒരു വിശദീകരണം എങ്കിലും ..പക്ഷെ പുള്ളി അപ്പോള്‍ തുടങ്ങി ചൂടാകല്‍ പിന്നെ എന്റെ എല്ലാ പോസ്റ്റുകളും കൊള്ളില്ലെന്നും മറ്റും .. പോസ്റ്റുകള്‍ വിലയിരുതാല്‍ ബ്ലോഗ്‌ മൂല്യ നിര്‍ണയ കമ്മറ്റി നിലവില്‍ ഉള്ളത് ഞാന്‍ അറിഞ്ഞില്ല .. വിശ്വ സാഹിത്യ കാരന്മാര്‍ അല്ലല്ലോ നമ്മളൊന്നും . എന്റെ ബ്ലോഗില്‍ നിരവധി പോസ്റ്റുകളില്‍ ഇവരുടെ കൂടെയുള്ളവര്‍ അടക്കം ധാരാളം ആളുകള്‍ നല്ല കമ്മെന്റ് ഇട്ടിട്ടുണ്ട് .. അപ്പൊ എന്ത് കാരണത്താല്‍ ഇപ്പോള്‍ ഈ വ്യക്തി ഹത്യ ? ഞാന്‍ എങ്ങിനെ മ്ലേച്ചന്‍ ആയി ?

ഇതൊക്കെ ആളുകള്‍ മനസ്സിലാക്കട്ടെ .. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ... ഇത്തരം പ്രവണതകള്‍ ഇതു വലിയവന്‍ ചെയ്താലും അത് മുളയിലേ നുള്ളണം ... ഒരു ബ്ലോഗറും ഇങ്ങിനെ ഒരു വ്യക്തി ഹത്യക്ക് പാത്രം ആകരുത് ..ഒരു സന്തോഷകരം ആയ കാര്യം ഇത്തരം മോശപ്പെട്ട പ്രവണതക്ക് എതിരെ ബ്ലോഗ്‌ പത്രങ്ങള്‍ അടക്കം കക്ഷി ഭേതമില്ലാതെ പലരും പ്രതികരിച്ചു തുടങ്ങി എന്നതാണ് .. നന്ദിയുണ്ട് ..

Faizal Kondotty said...

mutagens (mutants എന്ന് മുകളിലത്തെ കമന്റില്‍ ഒരു സ്ഥലത്ത് പറഞ്ഞത് mutagens എന്ന് തിരുത്തി വായിക്കുക ) വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ തന്നെ special DNA repair പ്രോടീന്‍സ്‌ അവ repair ചെയ്യുന്നതിനെക്കുറിച്ച്‌ നേച്ചര്‍ education നില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാവലാന്‍ said...

ഫൈസല്‍,

ശരി,മ്യൂട്ടേഷന്‍ മൂലം തുടര്‍ച്ചയായി ആവാസവ്യവസ്ഥാനുസരണം ജീന്‍ പരിവര്‍ത്തനം നടക്കുകയില്ലെന്നും അങ്ങനെ നടക്കാത്തിടത്തോളം പരിണാമപ്രക്രിയതന്നെ നടക്കുകയില്ലെന്നുമാണ് താങ്കള്‍ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുന്നു.

"കോടിക്കണക്കിനു ന്യൂറോണുകള് സംവിധാനിച്ച brain പോലുള്ള അവയവം ഉണ്ടായി വരുമെന്നും എന്നിട്ട് ആ brain ലേക്ക് മറ്റു സെന്‍സ് organs സില്‍ നിന്ന് നാഡികള്‍ കണക്ട് ചെയ്തു സിഗ്നലുകള്‍ വന്നു ഒന്നായി അനുഭവ വേദ്യമാകുമെന്നും എന്നൊക്കെ യുള്ളത് ഒരു അന്ധമായ വിശ്വാസം മാത്രമാണ് ."

മറ്റേതെങ്കിലും തരത്തിലാണ് ജീവിവര്‍ഗ്ഗങ്ങളില്‍ ഇത്തരം സങ്കീര്‍ണ്ണമായ സവിശേഷഗുണങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് ഫൈസലിന് അറിവുണ്ടോ?

ഓടോ:

"ദാര്വിനിസം ചര്‍ച്ച ചെയ്യാന്‍ ബ്ലോഗ്‌ തുടങ്ങി എന്ന കാരണത്താല്‍ മാത്രം എന്നെ മ്ലെച്ചന്‍ എന്ന് ഇവിടെ വിളിക്കുന്നു"

ചര്‍ച്ച ചെയ്യാനല്ലല്ലോ ഫൈസല്‍, 'കുഴിച്ചുമൂടാന്‍' എന്നല്ലേ താങ്കള്‍ അവകാശപ്പെട്ടിരിക്കുന്നത്? അറിവിന്റെ ഒരു ശാഖ എന്ന് കുറേപ്പേര്‍ വിലമതിക്കുന്ന ഒന്നിനയാണ് താങ്കള്‍ കുഴിച്ചുമൂടും എന്ന് പ്രതിജ്ഞചെയ്തിരിക്കുന്നത്!അപ്പോള്‍ ആ വിളിയില്‍ എന്തിന് അസ്വസ്ഥനാവുന്നു?
കുഴിച്ചുമൂടും എന്നൊന്നും അവകാശപ്പെടാത്ത ജബ്ബാറിനെപ്പോലെയുള്ളവരൊക്കെ അപ്പോള്‍ എത്ര അനുഭവിക്കുന്നുണ്ടായിരിക്കും?

ea jabbar said...

പക്ഷെ ആശയപരമായി സംവാദം നടക്കുമ്പോള്‍ നമുക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നു എന്ന ഒറ്റകാരണത്താല്‍് വളരെ മോശമായി വ്യക്തിപരമായി ആക്രമിക്കുന്ന പ്രവണത ബൂലോഗത്ത്‌ വളര്‍ന്നു വരരുതു എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കൊണ്ട് കൂടിയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ ബൂലോഗരുടെ ശ്രദ്ധയില്‍ പെടുത്തുന്നത് ..
(.^.)
~~~

Faizal Kondotty said...

പുതിയ പോസ്റ്റ്‌ തിരികെ ഞാന്‍ വരുമെന്ന ...

കെ.പി.സുകുമാരന്‍ (K.P.S.) said...

പരിണാമസിദ്ധാന്തത്തെ ഇങ്ങനെ എതിര്‍ക്കുന്നതെന്തിന്? ആദിജീവനെ ദൈവം സൃഷ്ടിച്ചെന്നും ജീവികള്‍ പിന്നീട് പരിണമിച്ച് മനുഷ്യനായെന്നും കരുതിയാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പരിണാമസിദ്ധാന്തം സ്വീകാര്യമാവില്ലേ?

Faizal Kondotty said...

@ കെ.പി.സുകുമാരന്‍ (K.P.S.)

ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം .

പരിണാമ സിദ്ധാന്തത്തെ ഇവിടെ പഠന വിധേയമാക്കുന്നത് തെളിയിക്കപ്പെട്ട ആധുനിക ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് , താങ്കള്‍ ഈ ബ്ലോഗിലെ "എന്ത് ഡാര്‍്വിനിസം...." എന്ന പോസ്റ്റും കമന്റും ഒന്ന് വായിച്ചു നോക്കൂ .എങ്ങിനെയാണ് ജീവികള്‍ പരിണമിക്കുന്നത് എന്ന് ഡാര്‍വിന്‍ പറഞ്ഞത് ആധുനിക ജനിതക ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അപ്പടി വിഡ്ഢിത്തം ആണെന്ന് കാണാം..

(ഒരു കാലത്തെ ജനങ്ങള്‍ വേദ വാക്യം പോലെ കൊണ്ട് നടന്നതാണിത് )

ഇനി ആധുനിക പരിണാമ ശാസ്ത്ര സിദ്ധാന്തത്തിലേക്കു വന്നാലോ , അത് സംഭവിക്കാന്‍ സാധ്യത തീരെ ഇല്ലാത്ത ഒന്നാണെന്ന് ജനിതക ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും ഈ ബ്ലോഗില്‍ തുടര്‍ന്ന് വരാന്‍ പോകുന്ന പോസ്റ്റുകള്‍ അത്തരത്തില്‍ ഉള്ളവയാണ് ..( ഇപ്പോള്‍ തന്നെ കുറച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു )

ചുരുക്കത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശം വിശ്വാസം കൊണ്ട് പരിണാമ സിദ്ധാന്തത്തിന്റെ സാധുതയെ അളക്കുകയല്ല ., കൃത്യതയാര്‍ന്ന ആധുനിക ജനിതക പഠന ഫലങ്ങളുടെയും പിന്നെ യുക്തിയുടെയും അടിസ്ഥാനത്തില്‍ പരിണാമ സിദ്ധാന്തത്തെ വിശകലനം ചെയ്യുകയാണ് ..വിഷയത്തില്‍ താല്പര്യമുള്ള ആര്‍ക്കും കമന്റും ചെയ്യാം .. നോ മോഡറേഷന്‍ അറ്റ്‌ ഓള്‍ .

പിന്നെ മറ്റൊരു സിദ്ധാന്തം പോലെയുമല്ല പരിണാമസിദ്ധാന്തം വിശകലനം ചെയ്യുമ്പോള്‍ മാത്രം എന്തിനു ചിലര്‍ വൈകാരികം ആയി പ്രതികരിക്കുന്നു ? അതാണോ ശാസ്ത്ര രീതി ?

താങ്കള്‍ പറഞ്ഞതിനെ ഇങ്ങിനെ തിരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു .

"പരിണാമസിദ്ധാന്തത്തെ വിശകലനം ചെയ്യുന്നത് ഇങ്ങനെ എതിര്‍ക്കുന്നതെന്തിന്?"

സജി said...

സി.കെയുടെ പോസ്റ്റുകളുടെ തല‍ക്കെട്ടു കണ്ടു പല‍പ്പോഴും ആ ബ്ലൊഗ്ഗില്‍ കയറിയിട്ടുണ്ട് ഞാനും. എന്റെ അറിവിനും അപ്പുറത്തുള്ള അതിലെ പരാമര്‍ശന വിഷയങ്ങള്‍ മനസ്സിലാക്കണമെന്നു ആഗ്രഹവും തോന്നാറുണ്ട്.

പക്ഷേ, അതില്‍ നിന്നും ഉയരുന്ന “പരപുച്ഛ“ത്തിന്റെ ദുര്‍ഗന്ധം എപ്പോഴും എന്നെ ആട്ടിയോടിക്കുന്നു.

സാപ്പി said...

:)

സയ്യു said...

http://thescriptofevolution.blogspot.com/