Friday, August 28, 2009

എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?

(പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയുള്ള നല്ല ചര്‍ച്ചകള്‍ക്ക് ബൂലോഗത്ത്‌ എന്നും പ്രസക്തി ഉണ്ട് .. അത്തരത്തില്‍ ആരോഗ്യകരമായ സംവാദം നടക്കുന്ന ഒരു ബ്ലോഗ്‌ ആയിത്തീരട്ടെ ഇതും )
മാന്യ ബ്ലോഗ്‌ സുഹൃത്ത്‌ ശ്രീ bright പരിണാമ സിദ്ധാന്തത്തെ പറ്റിയുള്ള എന്റെ കമന്റ്സ് നു മറുപടിയായി ഒരു പോസ്റ്റ്‌ ഇട്ടതായി കണ്ടു.. മറ്റു തിരക്കിനിടയിലും ഒരു മറുപടിക്കുറിപ്പ്‌ ഞാന്‍ തയ്യാറാക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ഇതോടൊപ്പം ആദരിക്കുന്നു .ഇതൊരു ചെറിയ പ്രതികരണം മാത്രം ,പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പ്രത്യേക വിഭാഗങ്ങളായി ഈ ബ്ലോഗില്‍ പിന്നീട് നടക്കുന്നതാണ് )


Dear bright,

"ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

bright, ഈ വാദം താങ്കള്‍ ഉന്നയിച്ചത്‌ കണ്ടപ്പോള്‍ വളരെയധികം ആശ്ചര്യം തോന്നി ..യഥാര്‍ത്ഥത്തില്‍ ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവയവങ്ങളിലും മറ്റും മാറ്റം (variation) വരുന്നു എന്നതും അങ്ങിനെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതുമല്ലേ ഡാര്‍വിനിസത്തിന്റെ കാതല്‍ ..? ലാമാര്‍ക്കിസം എന്ന് പറഞ്ഞു ഒഴിയരുത് .. അത് തന്നെയാണ് പലപ്പോഴും ഡാര്‍വിന്റെ പുസ്തകത്തില്‍ അക്കമിട്ടു കാണുന്നത് .. ആ മാറ്റങ്ങളില്‍ അനുഗുണമായവ പ്രകൃതി തിരഞ്ഞെടുക്കുന്നു എന്നത് (natural selection) രണ്ടാമത്തെ കാര്യം .. പ്രധാനമായത് മാറ്റം എങ്ങിനെ വരുന്നു എന്നതാണ് ..അതിനെ ഡാര്‍വിന്‍ വിശദീകരിച്ചത് ചുറ്റുപാടുകള്‍ക്കനുസരിച്ചു ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുന്നു എന്നതാണ് അങ്ങിനെ ആ മാറ്റം തലമുറകളിലേക്ക് പ്രേക്ഷണം ചെയ്യുന്നു ..

പക്ഷെ ആധുനിക ജനിതക ശാസ്ത്രം തെളിവുകളോടെ പറയുന്നത് എന്താണ് ? ജീനുകള്‍ ആണ് ഒരു ജീവിയുടെ ഗുണത്തിന് നിദാനം. ചുറ്റുപാടുകള്‍ക്കനുസരിച്ചു ജീവികളില്‍ മാറ്റം വന്നാലും അത് ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു വ്യാപരിക്കില്ല . ജനിതക ഘടനയിലെ മാറ്റം ഉപയോഗ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അല്ല , മറിച്ച് മ്യൂട്ടേഷന് നടന്നാണ് , എന്നല്ലേ ? അതായത് ഒരു മത്സം കരയിലേക്ക് കയറിയത് കൊണ്ട് അതിനു കാലു ആവശ്യം ആണ് എന്നത് കൊണ്ട് എത്ര കാലം കഴിഞ്ഞാലും ശരി അതിനു തവളയെപ്പോലെ കാലുകള്‍ ഉണ്ടാവില്ല ..ജനിതക ഘടനയില്‍ മാറ്റം വരണം ...അതിനു DNA base paring ല്‍ കാര്യമായ മാറ്റം സംഭവിക്കണം .. അതെങ്ങിനെ സംഭവിക്കുന്നു ...ultra violet മൂലമോ മറ്റോ മ്യൂട്ടേഷന് നടക്കണം .. മ്യൂട്ടേഷന് പ്രത്യേക ഉദ്ദേശം ഇല്ല , അവ അന്ധമായി നടക്കുന്നതാണ് ..

കണ്ണിന്റെ പരിണാമം എന്ന വിഷയത്തില്‍ ഉള്ള പോസ്റ്റില്‍ Dr.സൂരജ് പറഞ്ഞ ഒരു കാര്യം

" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..


ജനിറ്റിക്സ് ഡാര്‍വിനു അറിയില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം ..ഡാര്‍വിന്‍ മുന്നോട്ടു വച്ച ഉപയോഗ നിരുപയോഗ ത്തിന്റെ അടിസ്ഥാനത്തിലെ ജീവി വര്‍ഗ്ഗങ്ങളിലെ കാല ക്രമത്തില്‍ ഉള്ള ഗുണങ്ങളിലെ മാറ്റം എന്ന നിഗമനം തെളിയിക്കപ്പെട്ട ജനിതക ശാസ്ത്ര വസ്തുതകളുമായി ഒട്ടും ഒത്തു പോകുന്നില്ല എന്നത് പകല്‍ പോലെ വ്യക്തം ആണല്ലോ ...ഈ controversy ആണ് ഞാന്‍ ചൂണ്ടികാണിക്കുന്നത് .

ജനിറ്റിക്സ് അറിയില്ലെങ്കിലും ജര്‍മ്മന്‍ experimentalist ആയ August Weismann എലികളില്‍ വാല് മുറിച്ചു നടത്തിയ പരീക്ഷണം (21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌) (germ plasm theory) എങ്കിലും ഡാര്‍വിന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം ഇങ്ങിനെ ഒരു സിദ്ധാന്തം എഴുതുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട് ..

ഇനി ആധുനിക പരിണാമ സിദ്ധാന്തം ആയ നിയോ ഡാര്‍വിനിസം എടുത്താലോ .. അതില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിലെ ഒരു കാര്യം മാത്രമേ ഉള്കൊള്ളിച്ചിട്ടുള്ളൂ ...അതായത് natural selection മാത്രം , ഉപയോഗ നിരുപയോഗ ത്തിന്റെ അടിസ്ഥാനത്തിലെ ക്രാമാനുഗതമായ മാറ്റം എന്ന പ്രധാനപ്പെട്ട കാര്യം നിയോ ഡാര്‍വിനിസം തള്ളികളഞ്ഞിരിക്കുന്നു ..പകരം പ്രത്യേക ലക്‌ഷ്യം ഇല്ലാത്ത (അന്ധമായ) മ്യൂട്ടേഷനുകളിലൂടെ വരുന്ന മാറ്റം ആണ് തലമുറകളിലേക്ക് വ്യാപരിക്കുന്നത് എന്ന് പറയുന്നു

(അവയവ വ്യവസ്ഥകളും ,വിവിധ അവയവ വ്യവസ്ഥകളുടെ യോജിച്ച പ്രവര്‍ത്തനവും , ഇരു കണ്ണില്‍ നിന്ന് വരുന്ന ചെറിയ തല കീഴായ പ്രതി ബിംബത്തെ നിവര്‍ത്തി ഒന്നാക്കി യഥാര്‍ത്ഥ വലിപ്പത്തില്‍ അനുഭവ വേദ്യമാക്കാനുള്ള കഴിവ് തലച്ചോറിനു കൈ വന്നതും തുടങ്ങിയവ , ultra വയലറ്റ് മുഖേനയും മറ്റും നടക്കുന്ന അന്ധമായ ഇത്തരം മ്യൂട്ടേഷനുകളിലൂടെ ഉണ്ടായി വരാന്‍ സാധ്യത എത്രത്തോളം ആണ് എന്നത് നമുക്ക് മറ്റൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം )

മറ്റൊരു ആരോപണം ഞാന്‍ ഡാര്‍വിന്‍ ന്റെ പുസ്തകത്തിലെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞില്ല എന്നതാണ് ..ആദ്യമേ പറയട്ടെ ..അത് മറ്റൊരു ബ്ലോഗില്‍ ഇട്ട എന്റെ ഒരു കമ്മെന്റ് മാത്രമായിരുന്നു..ഒരു കമ്മെന്റ് ഒരിക്കലും പോസ്റ്റ്‌ പോലെ മുഴുവന്‍ വിശദീകരിക്കാന്‍ കഴിയില്ലല്ലോ , അവിടെ തന്നെ origin of species ന്റെ ഓണ്‍ലൈന്‍ എഡിഷന്റെ ലിങ്ക് കൊടുത്തിരുന്നു ..ദാ ഇവിടെയും കൊടുക്കുന്നു .

ഡാര്‍വിന്‍ കണ്ണിന്റെ കാര്യത്തില്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ക്വോട്ട് ചെയ്തിരുന്നു ...അത് മുഴുവനായും പറയണം എന്ന് ചിലര്‍ പറയുന്നു .അത് വീണ്ടും താഴെ കൊടുക്കട്ടെ

"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree

. ................. the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real."..
(On the Origin of Species by Charles Darwin Chapter VI, page 88.)

വിടെ ഡാര്‍വിന്‍ കണ്ണിന്റെ കാര്യം പറയുന്ന അദ്ധ്യായം തന്നെ ശ്രദ്ധിക്കൂ . Difficulties on Theory (സൈദ്ധാന്തിക വിഷമതകള്‍ ) എന്ന അദ്ധ്യായത്തില്‍ ആണ് അദ്ദേഹം ഈ കാര്യം ചര്‍ച്ച ചെയ്യുന്നത് .അല്ലാതെ തന്റെ സിദ്ധാന്തത്തിന്റെ ഉദാഹരണം എന്ന നിലക്കല്ല ..ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക .

Organs of extreme perfection and complication, എന്ന് അദ്ദേഹം പറഞ്ഞു To suppose that the eye, എന്നത് ഉദാഹരണം ആയി കണ്ണിന്റെ കാര്യം എന്നാണു ..

Zebu Bull::മാണിക്കന്‍ എന്നൊരാള്‍ ഈ വിഷയത്തില്‍ എന്നെ വിമര്‍ശിച്ചു ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ ഒരു കമ്മെന്റ് ഇട്ടതു കൂടി കാണാന്‍ ഇടയായി .അദ്ദേഹം പറയുന്നത് ഇത് ഡാര്‍വിന്‍ കണ്ണിന്റെ പരിണാമം വിശദീകരിക്കാന്‍ ആയി introduction ആയി പറഞ്ഞതാണത്രെ ..( Difficulties on Theory എന്ന തലക്കെട്ടില്‍ ആണോ ഒരു ശാസ്ത്ര സത്യം വെളിപ്പെടുത്തുക ? )

മാണിക്കന്‍ തുടര്‍ന്ന് ഡാര്‍വിന്‍ ന്റെ പുസ്തകത്തിലെ താഴെ പറയുന്ന ഭാഗം കൂടെ ക്വോട്ട് ചെയ്യുന്നു .

If it could be demonstrated that any complex organ existed, which could not possibly have been formed by numerous, successive, slight modifications, my theory would absolutely break down. But I can find out no such case." !!!

രസാവഹമായ കാര്യം മാണിക്കന്‍ ഉദ്ധരിച്ച ഡാര്‍വിന്റെ ഈ പ്രസ്താവന തന്നെ ഇപ്പോള്‍ ഡാര്‍വിനിസതിന്റെ നട്ടെല്ല് ഓടിക്കുന്നു എന്നതാണ് . പല അവയവങ്ങളും പരിണാമ ചരിത്രം ഇല്ലാതെ കേംബ്രിയന്‍ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നതായി ഒട്ടു മിക്ക paleontology പുസ്തകങ്ങളിലും കാണാം, (കേംബ്രിയന്‍ എക്സ്പ്ലോഷന്‍് ) ( ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യുന്നതാണ് ) .. മാണിക്കന്‍ ഉദ്ദേശിച്ചത് But I can find out no such case."എന്ന ഡാര്‍വിന്റെ കോണ്ഫിടന്‍സ് ശ്രദ്ധയില്‍ കൊണ്ട് വരാനാണ് ,പക്ഷെ അതിനു മുന്നില്‍ ഡാര്‍വിന്‍ പറഞ്ഞ കാര്യം , അതായത് തന്റെ സിദ്ധാന്തം തന്നെ തകര്‍ന്നു പോകുന്ന കാര്യം , മാണിക്കന്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു ..( ഈ കാര്യം കൂടി വിശദമായി ഈ ബ്ലോഗില്‍ പിന്നീട് ചര്‍ച്ച ചെയ്യുന്നതാണ് )

സുഹൃത്തേ ഇനി ഡാര്‍വിന്റെ അഭിപ്രായ പ്രകാരം ഒരു കണ്ണ് പൂര്‍ണ്ണ രൂപത്തില്‍ ഉണ്ടാകുന്നതിനു നിരവധി ചെറിയ ചെറിയ രൂപങ്ങളിലൂടെ കടന്നു പോകണം , ആ സമയത്തൊന്നും കണ്ണ് പ്രവര്‍ത്തന ക്ഷമം അല്ല , എങ്കില്‍ എന്ത് കൊണ്ട് ആ സമയത്തൊന്നും ഒട്ടും അനുഗുണം അല്ലാത്ത ആ വ്യതിയാനങ്ങളെ (variation) പ്രകൃതി തിരഞ്ഞെടുത്തു നില നിര്‍ത്തി ? കണ്ണ് ഉണ്ടായി വരണം എന്ന് പ്രകൃതി കരുതിയോ ..? പ്രശ്നവും ഡാര്‍വിനെ കുഴക്കിയിരുന്നു .

ഇനി അന്ധമായ മ്യൂട്ടേഷനുകളിലൂടെ ജനിതക കോഡുകളില്‍് മാറ്റം വന്നു നിരവധി സങ്കീര്‍ണ്ണമായ അവയവങ്ങളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങളും , യോജിച്ചുള്ള പ്രവര്‍ത്തനവും നിലവില്‍ വന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ ? എങ്കില്‍ അത് ഒരു വിശ്വാസം മാത്രമല്ലേ ..അന്ധമായ വിശ്വാസം ..?

bright , താങ്കള്‍ വളരെ മാന്യനാണെന്ന് അറിയാം , വെറുതെ വാദിക്കില്ലെന്നും. ഇനി പറയൂ ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണോ ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ്.?തെളിയിക്കപ്പെട്ട ജനിതക ശാസ്ത്ര തത്വങ്ങള്‍ക്ക് വിരുദ്ധമല്ല ജീവികളില്‍ variation വരുന്നതിനെ പറ്റിയുള്ള ഡാര്‍വിന്റെ നിഗമനങ്ങള്‍ എന്ന് താങ്കള്‍ക്കു പറയാന്‍ സാധിക്കുമോ ?

ഒരു ചിന്ന ഡൌട്ട് കൂടി

ഞാന്‍ മുന്‍പ് പറഞ്ഞ ലൈംഗികാവയവങ്ങളുടെ കാര്യമെടുക്കൂ , മ്യൂട്ടേഷന് വഴി ഒരു പുതിയ ജീവി വര്‍ഗ്ഗത്തിലെ (സ്പീഷീസ് ) ഒരു ജീവി (ഉദാഹരണത്തിന് ,ആണ്‍ ജീവി ) ഉണ്ടായി എന്ന് കരുതുക , അതിന്റെ ഇണ (പെന്‍ ജീവി )എങ്ങിനെ ഉണ്ടായി ? അതും അനുപൂരകമായ ലൈംഗികാവയങ്ങളോട് കൂടി ? ആണില്‍ നിന്ന് പെണ് വര്‍ഗ്ഗം ഉണ്ടായോ ? അതോ പെണ്ണില്‍ നിന്ന് ആണോ ?പക്ഷെ അങ്ങിനെ ഉണ്ടാവണമെങ്കില്‍ അസഖ്യം തലമുറകള്‍ വേണ്ടേ ? ഒരു ജീവി വര്‍ഗ്ഗത്തിന് (സ്പീഷീസ് ) മറ്റൊരു ജീവി വര്ഗ്ഗവുമായി effective reproduction നടത്താന്‍ കഴിയില്ല എന്ന് ഇന്ന് നമുക്കറിയാം (reproductive isolation) ,

അപ്പൊ പിന്നെ ആണ്‍ ജീവിയും പെണ് ജീവിയും ഒരുമിച്ചു ഉണ്ടായോ ?ഇതിനു ഒരു ഉത്തരം bright തരുമെന്നു വിചാരിക്കുന്നു , sexual reproduction ന്റെ പരിണാമം അല്ല ഞാന്‍ ചോദിക്കുന്നത് മറിച്ച് സ്പീഷീസിലെ sex organs പരിണമിച്ചതിനെ പറ്റിയാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക )
ഡാര്‍വിന്‍ കാലഘട്ടത്തില്‍ ജീവി വര്‍ഗ്ഗങ്ങളിലെ reproductive barrier നെ പറ്റി അറിയില്ലായിരുന്നു ..അതിനാല്‍ തന്നെ ഡാര്‍വിന്‍ കരുതിയത്‌ variation വന്നു ഒരു ആണ്‍ ജീവി ഉണ്ടായാല്‍ , മറ്റു സ്പീഷീസിലെ പെണ് ജീവിയുമായി reproduction നടന്നു അവയുടെ അടുത്ത തലമുറകള്‍ (offspring) ഉണ്ടാവാം എന്നായിരുന്നു , പക്ഷെ നിന്ന് നമുക്കറിയാം ഇന്റര്‍ ബ്രീഡിംഗ് വഴി effective offspring ഉണ്ടാവാറില്ല എന്ന് ..ചില ജീനുകള്‍ effective reproduction നെ സപ്രെസ്സ് ചെയ്യുന്നു എന്ന് ...

ഇനി പറയൂ ഓരോ ഓരോ ജന്തു വര്‍ഗത്തിലും അനുപൂരകങ്ങളായ (best fit) ആയ ലൈംഗികാവയങ്ങളോട് കൂടി ആണ്‍ , പെണ് ജീവികള്‍ ഉണ്ടായി വന്നത് ഒരുമിച്ചാണോ ? അല്ലെങ്കില്‍ ആണില്‍ നിന്ന് പെണ്ണോ ,അതോ തിരിച്ചോ ? അങ്ങിനെ ഉണ്ടാവണമെങ്കില്‍ തന്നെ അസംഖ്യം തല മുറകള്‍ വേണ്ടേ ? ആധുനിക ജനിതക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ .ഇതിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു (ഇത് വായിച്ചു താങ്കള്‍ പറഞ്ഞ പോലെ ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന സാധുക്കളോട് ഉള്ള അനുകമ്പയുടെ പേരിലെങ്കിലും ഒരു വിശദീകരണം തരുമെന്നു പ്രതീക്ഷിക്കുന്നു ,താങ്കള്‍ക്കു ഇത് വളരെ എളുപ്പത്തില്‍ സാധിക്കും കാരണം താങ്കള്‍ നല്ല ആമ്പിയറുള്ള ആളാണല്ലോ,
മാത്രമല്ല , അത് അവിടെയുണ്ട് , ഇവിടെയുണ്ട് എന്നൊക്കെ വെറുതെ കാളമൂത്രം പോലെ (കട :) പറയില്ലെന്നും എനിക്കറിയാം )

അനുബന്ധം ,

നോക്കൂ , ശ്വസനനാളിയിലൂടെ വന്നു ഓക്സിജന്‍ ശ്വാസ കോശത്തിലേക്ക് കയറുക , അവിടെ നിന്ന് ഓക്സി ഹീമോഗ്ലോബിന് ആയി ഹൃദയത്തിലേക്ക് എത്തുക , അവിടെ നിന്ന് കലകളിലേക്ക് പമ്പ് ചെയ്യപെടുക ., അന്ന നാളം വഴി വരുന്ന ആഹാരം ആമാശയത്തില്‍ വച്ച് പല enzyme കളുടെ സഹായത്തോടെ ദഹിക്കുക , ചെറു കുടലില്‍ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുക , കലകളില്‍ എത്തി ഓക്സിജനുമായി ചേര്‍ന്ന് ഊര്‍ജ്ജ പാക്കറ്റുകള്‍ ആവുക.. ഒരു ബൈ പ്രോഡക്റ്റ് ആയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് രക്തത്തിലൂടെ ഹൃദയത്തിന്റെ മറ്റൊരു അറയില്‍ എത്തുക..ഓക്സിജന്‍ വന്ന അതെ ശ്വാസ കോശത്തിലൂടെ പുറം തള്ളപ്പെടുക.. , വൃക്കകള്‍ രക്തത്തിലെ മാലിന്യത്തെ അരിച്ചു മാറ്റുക , കരള്‍ അധികം വരുന്നവയെ സൂക്ഷിച്ചു വക്കുക , നിരവധി ഹോര്‍മോണ്‍ ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുക , കണ്ണുകളില്‍ നിന്ന് വരുന്ന കുഞ്ഞു സിഗ്നലുകളെ തലച്ചോര്‍ യഥാര്‍ത്ഥ വലിപ്പത്തില്‍ കാണിക്കുക ..,

സ്വനതന്തുക്കളുടെ കമ്പന ഫലമായി ശബ്ദം ഉണ്ടാകുക .. അത് വായുവിലൂടെ പ്രേക്ഷണം ചെയ്തു ചെവികളിലെ അസ്ഥികളിലൂടെ കടന്നു പോയി ആവേഗങ്ങള്‍ ആയി തലച്ചോറില്‍ എത്തുന്നു ..ഇരു ചെവിയില്‍ നിന്നും വരുന്നവ ഒന്നിച്ചു ചേര്‍ക്കുന്നു തലച്ചോറ് , (ശരീര ബാലന്‍സ് നിലനിര്‍ത്തുക എന്ന പണി കൂടി ചെവിക്കു കിട്ടിയത് വീണ്ടും മ്യൂട്ടേഷന് നടന്നോ ?) മൂത്രമൊഴിക്കാനും ലൈംഗിഗ ആവശ്യത്തിനും ഒരേ അവയവം ..( മ്യൂട്ടേഷന് , നിന്നെ ഞാന്‍ നമിച്ചിരിക്കുന്നു , നീ ചെലവ് ചുരുക്കി ) ഇനിയും രക്തത്തില്‍ Platelets അടക്കം നിരവധി കോശങ്ങള്‍ ..ഇവയൊക്കെ വളരെയധികം യോജിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല, ഒന്നില്ലെങ്കില്‍ മറ്റതിന് നില നില്പ്പില്ല , ..

ഒരു ചെറിയ ബീജത്തില്‍ നിന്ന് ഒരു കുഞ്ഞിന്റെ ജനനത്തെപ്പറ്റി കൂടി ഓര്‍ക്കുക ..എത്രയോ വിവിധ സംവിധാനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം ..എന്തിനധികം പ്രസവിച്ചു പുറത്തിറങ്ങിയാല്‍ പെട്ടെന്ന് ദഹിക്കുന്ന പോഷകങ്ങള്‍ അടങ്ങിയ അമ്മിഞ്ഞ വരെ റെഡി .

ഇവയൊക്കെ ഉണ്ടായതും ഐഛികവും (voluntary) അനൈഛികവും (involuntary) ആയ കൃത്യമായ കോ-ഡിനേഷന് നോട് കൂടി യോജിച്ചു പ്രവര്‍ത്തിക്കുന്നതും അന്ധമായി നടന്ന മ്യൂട്ടേഷന് വഴിയാണെങ്കില്‍ .. എനിക്ക് ഒന്നേ പറയാനുള്ളൂ

മ്യൂട്ടേഷന് എന്ന മഹാ ദൈവമേ... അങ്ങേക്ക് സ്ത്രോതം.!സ്ത്രോതം.! സ്ത്രോതം.!


ഓഫ്‌ ടോപ്പിക്ക്
ഈ വിഷയത്തില്‍ വിശദമായ പോസ്റ്റുകള്‍ (ഓരോ വിഭാഗം ആയി തന്നെ ) നിങ്ങള്ക്ക് ഈ ബ്ലോഗില്‍ പിന്നീട് വായിക്കുന്നതാണ് .. എതിര്‍ അഭിപ്രായങ്ങളും ഇവിടെ തന്നെ സ്വാഗതം ചെയ്യുന്നു, അതിനാല്‍ പരിണാമ സിദ്ധാന്ത സംരക്ഷണത്തിനായി അണി ചേരുക എന്നൊക്കെ പറഞ്ഞു പുതിയ ബ്ലോഗ്‌ കൂട്ടായ്മക്ക് രൂപം കൊടുക്കാന്‍ ആരും ബുദ്ധി മുട്ടേണ്ടതില്ല എന്നര്‍ത്ഥം :)

110 comments:

Faizal Kondotty said...

പരിണാമ സിദ്ധാന്തം മനസ്സിലാകണമെങ്കില്‍ ആദ്യം അതില്‍ വിശ്വസിക്കണം എന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ...
ഡാര്‍വിന്‍ നിങ്ങളുടെ പ്രവാചകന്‍ ആണെങ്കില്‍ .....
ഞാന്‍ കൂടുതല്‍ പറയുന്നില്ല ..കാരണം മറ്റു "മത" വിശ്വാസങ്ങളെ മാനിക്കേണ്ടത് എന്റെ കടമയാണ് ..

cALviN::കാല്‍‌വിന്‍ said...

ഹ ഹ ഹ ഫൈസലേ, മറുപടി ബ്രൈറ്റ് തരുമാരിക്കും.. ഒരേ ഒരു കാര്യം...

[പരിണാമ സിദ്ധാന്തം മനസ്സിലാകണമെങ്കില്‍ ആദ്യം അതില്‍ വിശ്വസിക്കണം എന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ...
ഡാര്‍വിന്‍ നിങ്ങളുടെ പ്രവാചകന്‍ ആണെങ്കില്‍ .....
ഞാന്‍ കൂടുതല്‍ പറയുന്നില്ല ]


ബ്രൈറ്റ് തന്റെ പോസ്റ്റിലൂടെ പറയാൻ ശ്രമിച്ചത് പരിണാമം ഒരു വിശ്വാസമല്ല. ഡാർവിനിൽ നിന്നും ഒക്കെ എന്നേ പരിണാമസിദ്ധാന്തം മുന്നോട്ട് പോയി, മതവിശ്വാസം പോലെയോ കപടശാസ്ത്രങ്ങൾ പോലെയോ അല്ലാ ശാസ്ത്രം എന്നാണ്. “എല്ലാം ഉൾക്കൊള്ളുന്ന പൊസ്തകവും, എല്ലാം അറിയാവുന്ന പ്രവാചകൻ/ദൈവം/ശാസ്ത്രജ്ഞനും“ ഒന്നും സയൻസിലില്ലാ മാഷേ.
പരിണാമസിദ്ധാന്തത്തിന്റെ കാര്യം പോട്ട് മിനിമം ബ്രൈറ്റിന്റെ പോസ്റ്റ് എങ്കിലും മുഴുവൻ മനസിരുത്തി വായിച്ച് മനസിലാക്കാമായിരുന്നു...

എനി‌വേയ്സ് ചർ‌ച്ച നടക്കട്ടും. നമ്മള് സ്കൂട്ടാ‍ായി

Manoj മനോജ് said...

വല്ലപ്പോഴും “പുറത്തുള്ള” നേറ്ററോ സയന്‍സോ സെല്ലോ ഒന്നുമല്ലെങ്കില്‍ യാഹു ന്യൂസ് എങ്കിലും ഇടയ്ക്ക് വായിക്കുന്നത് നല്ലതായിരിക്കും ;)

Baiju Elikkattoor said...

sorry for using english as my malayalam fonts do not support me.

though my knowledge is very minimal on such subjects, it is very interesting to observe the discussions. i would like to give two links of kurinji online’s posts to mr.faisal for these may give some insight into:
(1) evolution of reproductive organ (http://kurinjionline.blogspot.com/2009/07/blog-post_07.html)
(2) evolution of eyes (http://kurinjionline.blogspot.com/2009/08/blog-post_26.html)

ശ്രദ്ധേയന്‍ said...

കാണട്ടെ.. :)

അനിൽ@ബ്ലൊഗ് said...

ആശംസകളുണ്ട് ഫൈസലെ.
പരിണാമ സിദ്ധാന്തം പൊളിച്ചടുക്കാനായി സൃഷ്ടിക്കപ്പെട്ട ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു.
ഞാന്‍ വലിയൊരു വിദഗ്ധനല്ല, അതിനാ ഇപ്പോള്‍ ചര്‍ച്ചക്കില്ല, വല്ലതും പഠിച്ചിട്ട് വരാം.

ന്നാലും ഒരു സംശയം ഉപയോഗ നിരുപയോഗ പരിപാടി പറഞ്ഞത് ലാമാര്‍ക്കല്ലെ? സംശയമാണെ.

ഡാര്‍വിന്‍ പറഞ്ഞത് ഒരു ഇസമായിരുന്നോ, നോക്കാം.
ചര്‍ച്ച വീക്ഷിക്കാം.

കാട്ടിപ്പരുത്തി said...

കൂടുതല്‍ പഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നു.

ശ്രമങ്ങള്‍ക്കു ഭാവുകങ്ങള്‍

Faizal Kondotty said...

@കാല്‍വിന്‍,
കാല്വിനെ , താങ്കള്‍ bright ന്റെ പോസ്റ്റും കമന്റും ശരിക്കും വായിച്ചോ എന്ന് സംശയം ഉണ്ട് .. bright പോസ്റ്റില്‍ പറഞ്ഞത് താഴെ കൊടുക്കുന്നു

"ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

മാത്രമല്ല ചര്‍ച്ചയുടെ ആദ്യ ഘട്ടം എന്നാ നിലയില്‍ ഒറിജിന്‍ ഓഫ് സ്പീഷീസ് ചര്‍ച്ച ചെയ്യണം എന്നത് bright ന്റെ നിര്‍ദേശം ആണ് (അദ്ദേഹത്തിന്റെ കമന്റില്‍ കാണാം ) , മാണിക്കന്‍ എന്ന ബ്ലോഗറും ഡാര്‍വിന്‍നിസം ത്തെ പറ്റി വളരെയധികം വികാരം കൊള്ളുന്നത്‌ കണ്ടു ..അത് കൊണ്ടാണ് മണ്ണടിഞ്ഞു പോയ ഡാര്‍വിന്‍നിസം ഒന്ന് കൂടി കുഴി മാന്തേണ്ടി വന്നത്

ഇനി മാത്രമല്ല ആധുനിക പരിണാമ ശാസ്ത്രം (നിയോ ഡാര്‍വിന്‍നിസം) എന്താണ് പറയുന്നത് എന്ന് കൂടി നോക്കൂ ( ഈ കാര്യം വിശദമായി പിന്നീട് ഇവിടെ ചര്‍ച്ച ചെയ്യുന്നതാണ് ) .. ആകസ്മികം ആയി സംഭവിക്കുന്ന മ്യൂട്ടേഷന് ഫലമായി ജനിത ഘടനയില്‍ മാറ്റം വരുന്നു , അതില്‍ അനുഗുണമായവ നില നില്‍ക്കുന്നു എന്ന് ,

ഞാന്‍ ചോദിക്കട്ടെ, സെന്‍സ് organs പോലെയുള്ള അവയവങ്ങളും ഞാന്‍ മുകളില്‍ പറഞ്ഞ രീതിയില്‍ അവയങ്ങളുടെ കോ-ഡിനേഷനും പടി പടിയായ അന്ധമായ മ്യൂട്ടേഷന് ഫലമായി ഉണ്ടായി വന്നുവെന്നോ ?നിങ്ങള്ക്ക് അത് വിശ്വസിക്കാം , പക്ഷെ അതൊരു വിശ്വാസം മാത്രമാണ് ..

പിന്നെ സയന്‍സ് മാറ്റം ആണ്, തെറ്റ് വന്നാല്‍ തിരുത്താന്‍ പ്രാപ്തമാണ് എന്നൊക്കെ വിളിച്ചു പറയുന്ന ചിലര്‍ പരിണാമ ശാസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം ഒന്നും സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല എന്തിനു പരിണാമ സിദ്ധാന്തം തെറ്റാനുള്ള ഒരു സാധ്യത പോലും ഇല്ല എന്ന് അങ്ങോട്ട്‌ ഉറപ്പിക്കുന്നു .. ഇവിടെ തന്നെ പലരും പറയുന്നു ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്.."

അത് കൊണ്ടാണ് എനിക്ക് തോന്നുന്നത് പരിണാമ സിദ്ധാന്തം നിങ്ങളുടെ " മതം" ആണ് ..ഡാര്‍വിന്‍ നിങ്ങളുടെ ആദ്യ പ്രവാചകന്‍ ആണ് എന്ന് ..അതിനാല്‍ ആണ് ഇത്ര protect ചെയ്യാന്‍ നിങ്ങള്‍ പാട് പെടുന്നത് ..അല്ലായിരുന്നെങ്കില്‍ മാറിയ അറിവ് വച്ച് പരിണാമ സിദ്ധാന്തത്തിന്റെ പോരായ്മ ഉള്‍കൊള്ളാന്‍ നിങ്ങള്‍ തയ്യാറാകുമായിരുന്നു ...

ഏതായാലും ചര്‍ച്ച നടക്കട്ടെ

Faizal Kondotty said...

@അനിൽ@ബ്ലൊഗ് said..
ഉപയോഗ നിരുപയോഗ പരിപാടി പറഞ്ഞത് ലാമാര്‍ക്കല്ലെ?

യെസ്, അനില്‍ജി പറഞ്ഞത് ശരിയാണ്, ഇത് ലാമാര്‍ക്കിയന്‍ സിദ്ധാന്തം ആണ് ..
പക്ഷെ ഡാര്‍വിനിസതിന്റെ ബേസ് ലാമാര്‍ക്കിയന്‍ സിദ്ധാന്തം ആണെന്ന് കാണാവുന്നതാണ് ... പരിസ്ഥിതിക്ക് അനുസരിച്ച് അനുകൂലനങ്ങള്‍ ജീവികളില്‍ ഉണ്ടായി വരുന്നു എന്നും അവ തലമുറകളിലേക്ക് കൈ മാറ്റം ചെയ്യപ്പെടുന്നു എന്നും ഉള്ള ഉറച്ച വിശ്വാസം ഡാര്‍വിന്‍ പുലര്‍ത്തുന്നതായി കാണാം .

ജീവികളില്‍ variation വരുന്നത് എങ്ങിനെ എന്നത് ഡാര്‍വി്‍ന്റെ നിരീക്ഷണങ്ങളില്‍ പ്രസക്തം ആണല്ലോ ... ജീവികളിലെ സാമ്യം ആകാം ഡാര്‍വിനെ ഇങ്ങിനെ ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചത് ..പക്ഷെ കാഴ്ചയില്‍ സാമ്യം ഉണ്ടെങ്കിലും ജനിതക പരമായ ഐഡന്റിറ്റി ഓരോ ജീവി വര്‍ഗ്ഗവും കാത്തു സൂക്ഷിക്കുന്നതായി നമുക്ക് കാണാം .. അതിനാല്‍ ആണല്ലോ reproductive isolation ജീവി ലോകത്ത് ഉള്ളത്

പക്ഷെ ഡാര്‍വിന്‍ ഈ കാര്യങ്ങളെക്കുറിച്ച് തീരെ ബോധവാന്‍ അല്ലായിരുന്നു എന്ന് കാണാം ..ജീവി വര്‍ഗ്ഗങ്ങളുടെ ഗുണങ്ങള്‍ കൂടിക്കലരുന്നു എന്ന് അദ്ദേഹം കരുതിയതായി നമുക്ക് മനസ്സിലാക്കാം

Sands | കരിങ്കല്ല് said...

ആദ്യമേ പറയട്ടെ.... ഞാന്‍ ഒരു നിരീശ്വരവാദിയാണു. അപ്പൊ you may want to take everything I say with a pinch salt. :)

ഒരു സഹബ്ലോഗ്ഗര്‍ ആണു് എന്റെ ശ്രദ്ധ ഇങ്ങോട്ടു ക്ഷണിച്ചതു്. സുഹൃത്തേ, നന്ദി.

ഈ ബ്ലോഗ്ഗ് കാണുമ്പോള്‍ സങ്കടവും സന്തോഷവും ഒരുമിച്ചാണു് വരുന്നതു്.

സന്തോഷം : കഴിഞ്ഞ കൊല്ലം ഏതാണ്ടിതേ സമയത്തു പരിണാമത്തെ എതിര്‍ക്കുന്നവരോടു സംവാദം നടത്തി, കണ്ടമാനം സമയം കളഞ്ഞവനാണീ ഞാന്‍. എന്നാലും പരിണാമത്തെ എതിര്‍ക്കുന്നവര്‍ സ്വയം പരിണമിച്ചിരിക്കുന്നു... അന്നൊന്നും ഒരു ലിങ്കോ, ഒരു പുസ്തകത്തിന്റെ പേരോ പോലും പറയാന്‍ പാടില്ലായിരുന്നു. 150 കൊല്ലത്തെ പഠനങ്ങളുടെയും മറ്റും പൊരുള്‍ ഇവിടുത്തെ കമന്റില്‍ എഴുതിപ്പിടിപ്പിക്കണമായിരുന്നു. ഇന്നത്തെ അവസ്ഥ മാറി.. ഒന്നോ രണ്ടോ പുസ്തകങ്ങളുടെ പേരെങ്കിലും പറയാം...

സങ്കടം : ഈ സുഹൃത്തു് പറയുന്നതിന്റെ പൊരുള്‍ ഈ സുഹൃത്തിനറിയില്ലല്ലോ എന്നോര്‍ത്തു്.

ഫൈസലേ ചങ്ങാതീ... ചെറി-പിക്കിങ്ങ് എന്നൊരു സംഭവം ഉണ്ടു.. ഒരു വിധം എല്ലാരും അതിന്റെ പിടിയില്‍ പെട്ടു പോകും. അതാണിവിടെയും സംഭവം.. ഒരു തിയറിയുടെ ഒരു പകുതിയും, മറ്റൊരു തിയറിയുടെ പകുതിയും ചേര്‍ത്താല്‍ പുതിയൊരു തിയറി ഉണ്ടാവില്ല...

പറയുന്നതും മനസ്സിലാക്കുന്നതും മുഴുവനാവണ്ടേ?

പരിണാമസിദ്ധാന്തം ഒരു തരത്തില്‍ വളരെ എളുപ്പമാണു്. ആഴത്തില്‍ ചിന്തിച്ചാല്‍ നല്ല കട്ടിയും.. ഒരുപാടു കാര്യങ്ങളുണ്ടതില്‍...

അറിവില്ലായ്മ ഒരു തെറ്റൊന്നുമല്ല... എന്നാലും മുറിവൈദ്യം പ്രാക്ടീസ് ചെയ്യുന്നതു തെറ്റാണു്.

ഇതൊക്കെ പറഞ്ഞിട്ടു, ഞാന്‍ പോസ്റ്റിനെ പറ്റി രണ്ടു വാക്കു പറയാതെ പോയാല്‍ എന്നെ പോരിനു വിളിക്കും എന്നൊരു ഭയം എനിക്കുണ്ട്. അതു കൊണ്ടു ഒരു കുഞ്ഞു കാര്യം മാത്രം പറഞ്ഞിട്ടു പോകാം.... ഇംഗ്ലീഷിലാക്കട്ടെ?

The main issue is, most of the anti-evolution people have a little confusion with cause-effect. Changes are/were happening all the time, and only those changes which managed to make it favourable for the creature did survive.

The changes were NOT made FOR survival. The survival was the effect of the changes/mutation. This cause/effect clarification would make it a lot easier to understand.

In millions of creatures, only those creatures for which (by chance) the male/female developments happened in favourable situations happened to survive. I still don't think this idea will that easily get through you.

Apparently, I am PhD student in Mathematics - far away from Biology. So, forgive my inability to explain.

And of course, I am not speaking without having heard/read anything. To start with let me say that I've read some Dawkins' books. (Perhaps that news might add me to some kind of black list :) )

With Warm Regards,
Sandeep.

PS: Why do I feel that "Mr. Bright" is an Evolutionary Extremist! ;) [I am a bright too :) .. but got mellowed down a lot]

Faizal Kondotty said...

@ Sands | കരിങ്കല്ല്

താങ്കളുടെ കമ്മെന്റ് കണ്ടപ്പോള്‍ എനിക്കും സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു ..ബ്ലോഗില്‍ വന്നതിലും താങ്കള്‍ mathematics PhD student ആണെന്ന് അറിഞ്ഞതിലും വളരെ സന്തോഷം.. പോസ്റ്റിലെ കാര്യങ്ങള്‍ മനസ്സിലാക്കാതെ താങ്കള്‍ കമ്മെന്റ് ഇട്ടതില്‍ ചെറിയ സങ്കടമേ ഉള്ളൂ അതിലും വലിയ സങ്കടം ഈ ജനിടിക്‌ യുഗത്തിലും താങ്കളെപ്പോലുള്ളവര്‍ വളരെ പഴകിയ അടിസ്ഥാനം ഇല്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നതിലാണ് ...

(താങ്കളുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ )
ചെറിയ ചെറിയ changes വരികയും അവയില്‍ അനുഗുണമായ വ്യതിയാനങ്ങള്‍ പ്രകൃതി നിലനിര്‍ത്തി അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യുന്നു എന്ന വളരെ പഴയ വാദം ആണ് താങ്കള്‍ ഉന്നയിച്ചത്‌ ,,,
അതില്‍ തന്നെയുള്ള വൈരുദ്ധ്യം കണ്ണ് പോലുള്ള സെന്‍സ് organs പൂര്‍ണ്ണ രൂപത്തില്‍ പരിണമിച്ചു വരുന്നത് വരെ ഉപയോഗ്യ യോഗ്യം അല്ല ,,അപ്പോള്‍ താങ്കള്‍ പറഞ്ഞ ധാരാളം ചെറിയ ചെറിയ അപൂര്‍ണ്ണമായ ഇടനില രൂപങ്ങള്‍ എന്തിനു പ്രകൃതി നിലനിര്‍ത്തി ?എന്തിനു കൈ മാറ്റം ചെയ്തു ? പ്രകൃതിക്ക് അറിയാമായിരുന്നോ കണ്ണാണ് പരിണമിച്ചു വരുന്നത് അതിനാല്‍ ഭാവിയിലെ കണ്ണിനു ഗുണമല്ലാത്ത ഇടനില രൂപങ്ങളെ നില നിര്‍ത്തേണ്ട എന്ന് ?

പോട്ടെ, കണ്ണ് പരിണമിച്ചു വന്നു എന്ന് വക്കുക , റെറ്റിന യില്‍ പതിയുന്നത് തല കീഴായ ചെറിയ പ്രതി ബിംബം ആണ് ..അപ്പോള്‍ അതിനു നിവര്‍ത്തി , യഥാര്‍ത്ഥ രൂപത്തില്‍ കാണിക്കാനുള്ള കഴിവ് തലച്ചോറിനു ലഭിക്കുന്നതും ഈ trail and error രീതിയില്‍ ആണോ ? സുഹൃത്തേ virtual ആയ (യഥാര്‍ത്ഥം അല്ലാത്ത പ്രതിബിംബം ) ഈ കഴിവ് ജീനുകളില്‍ വളരെ കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞ മ്യൂട്ടേഷനെ ഞാന്‍ എന്ത് വിളിക്കണം ..

താങ്കള്‍ പറഞ്ഞ പോലെയുള്ള പുറമെയുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍ DNA base paring ല്‍ (ജനിതക കോഡുകളില്‍്) മാറ്റം വരുത്താന്‍ പര്യാപ്തം അല്ലെന്നു കൂടി ഓര്‍ക്കുക, അങ്ങിനെ ജനിതക കോഡുകളില്‍് മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയില്‍ ആ മാറ്റം ഉണ്ടാവില്ല ) ..താങ്കള്‍ക്കു ഈ വിഷയത്തില്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ അതിലേക്കു കടക്കുന്നില്ല .(താങ്കളുടെ അറിവിലേക്ക് എന്റെ മെയിന്‍ ജനിറ്റിക്സ് ആയിരുന്നു )

ഇനി ലൈംഗികാവയവങ്ങള്‍ ഒന്ന് പരിശോധിക്കൂ ..ഒരു ജീവി വര്‍ഗ്ഗത്തിലെ (species ) ആണ്‍ ജീവി പരിണമിച്ചു ഉണ്ടായി എന്ന് കരുതുക ... അതിന്റെ പെണ് ജീവി എവിടെ ?ഇണ ഇല്ലാതെ അടുത്ത തലമുറയെ ഉല്പാദിപ്പിക്കാന്‍ കഴിയുമോ ? ഇനി പെണ് ജീവി ആദ്യം ഉണ്ടായ ആണ്‍ ജീവിയില്‍ നിന്ന് തലമുറകളിലൂടെ ചെറിയ ചെറിയ മാറ്റം വന്നു ഉണ്ടായി വരണം എങ്കില്‍ അതിനും വേണം തലമുറകള്‍ .. ഇണ ഇല്ലാതെ എന്ത് തലമുറ? ..

മാത്രമല്ല ഒന്ന് അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചാല്‍ തന്നെ മറ്റൊരു ജീവി വര്‍ഗ്ഗവും ആയി effective ആയ reproduction നും നടക്കുകയില്ല .. reproductive isolation ഉള്ളതിനാല്‍ . അഥവാ വല്ല കുഞ്ഞും ഉണ്ടായാല്‍ അത് sterile hybrid ആയിരിക്കും അഥവാ infertile ആയ തലമുറ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത ജീവി .. അപ്പൊ പിന്നെ ഇക്കണ്ട ജീവി വര്‍ഗ്ഗങ്ങളില്‍ ഒക്കെ ബെസ്റ്റ് ഫിറ്റ്‌ ആയ (അനുപൂരകങ്ങള്‍ ) ആയ ലൈംഗികാവയവങ്ങളോട് കൂടിയ ആണ്‍ പെണ് ജീവികള്‍ ഉണ്ടായതെങ്ങിനെ സുഹൃത്തേ ..?

subject മായി ഒരു ബന്ധവും ഇല്ലാത്തവരായ പരിണാമവാദികളുടെ ഒരു സ്ഥിരം നമ്പര്‍ ആണ് changes ചുറ്റു പാടുകള്‍ക്കനുസരിച്ച് പതിയെ ആണ് നടക്കുക , അതൊന്നും ആര്‍ക്കും മനസ്സിലാവില്ല ... അതങ്ങ് വിശ്വസിക്കുക ആദ്യം എന്നൊക്കെ .. പക്ഷെ ജനിതക ശാസ്ത്ര പരമായി ചിന്തിക്കുമ്പോള്‍ ജനിതക കോഡുകളില്‍് മാറ്റം വരുന്നത് (മ്യൂട്ടേഷന്‍ നടക്കുന്നത് ) ultra വയലറ്റ് മറ്റോ മൂലം ആകസ്മികം ആയി പെട്ടെന്ന് നടക്കുന്നതായിട്ടാണ് ..

പക്ഷെ വിവിധ അവയവങ്ങളും അവയവ വ്യവസ്ഥകളും തമ്മില്‍ കൃത്യമായ കോ-ഡിനേഷന് വന്നു പ്രവര്‍ത്തിക്കുന്നത് ഇത്തരം അന്ധമായ മ്യൂട്ടേഷനുകള്‍ ഫലമായാണ് എന്ന് നിങ്ങള്‍ വാദിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ഒരു വിശ്വാസം മാത്രം ആണ് എന്നും നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നുമേ എനിക്ക് പറയാനുള്ളൂ ..

കൊട്ടോട്ടിക്കാരന്‍... said...

മൌനം മന്ദനും ഭൂഷണമെന്നാണല്ലോ...
ശ്രദ്ധാപൂര്‍വം വായിയ്ക്കുന്നുണ്ട്.
ചര്‍ച്ച ആരോഗ്യപരമായി പുരോഗമിയ്ക്കട്ടെ
ആശംസകള്‍...

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ലാമാര്‍ക്കാണ് inheritance of accured charectors നെക്കുറിച്ച് പറഞ്ഞത്, അതാണ് ഡാര്‍വിന്‍ പുനര്‍വ്യാഖ്യാനം ചെയ്തതും.എലികളില്‍ വാലുമുറിച്ച് നടത്തിയ പരീക്ഷണത്തില്‍ വാല് ഏതെങ്കിലും environment മായി താദാത്മ്യം പ്രാപിക്കാനായി സ്വയമേവ മുറിയപ്പെട്ടതല്ല. അതിനാല്‍ തന്നെ എത്ര തലമുറ കഴിഞ്ഞാലും വാലോടു കൂടിയ എലികളെ ഉണ്ടാവൂ. ഡാര്‍വിന്‍ പറയുന്നത് പ്രകാരം, ഏതെങ്കിലും പരിതസ്ഥിതിയില്‍ ജീവിക്കുന്നതിനാവശ്യമായി വാലുമുറിഞ്ഞു പോവേണ്ട ആവശ്യം സംജാതമായിട്ടാണ് വാലു മുറിയുന്നതെങ്കില്‍ അടുത്ത അടുത്ത തലമുറയില്‍ ആ വ്യതിയാനത്തിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ജനിത ഘടനയില്‍ മാറ്റം വരാം എന്നാണ്. അങ്ങിനെ തലമുറ തലമുറയായി വരുന്ന് മ്യൂട്ടേഷനോ മറ്റു പ്രവര്‍ത്തനങ്ങളോ മൂ‍ലം വാലില്ലാത്ത എലി ഉണ്ടാവാം. പക്ഷെ ഇവിടെ എലിയുടെ വാല്‍ പരീക്ഷണത്തിനായ് മുറിച്ചതല്ലെ?

August Weismann ഒരു പരിണാമ ശാസ്ത്ര വിദഗ്ധനായാണ് അറിയപ്പെടുന്നതെന്നാണ് എന്റെ അറിവ്.അദ്ദേഹത്തിന് ജനറ്റിക്സ് അറിയില്ലായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

കണ്ണിന്റെ പരിണാം എന്ന പോസ്റ്റില്‍ താങ്കള്‍ ക്വോട്ട് ചെയ്ത ഒരു വരിമാത്രമല്ലല്ലോ പറഞ്ഞിട്ടുള്ളത്, എന്തായാലും ലിങ്ക് കൊടുത്തത് നന്നായി, ആവശ്യമുള്ളവര്‍ക്ക് മറിച്ചു നോക്കാം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എപ്രകാരം കണ്ണിന്റെ പരിണാമ വികാസം ഡെമോണ്‍സ്ട്രേറ്റ് ചെയ്യാം എന്ന് ആ പൊസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.മാത്രവുമല്ല കണ്ണിന്റെ ഏറ്റവും പ്രാധമിക രൂപത്തില്‍ തന്നെ തലകീഴായ പ്രതിബിംബമാണ് സംവേദനികളില്‍ വീഴുന്നതെന് ദേവന്‍ മാഷിന്റെ കമന്റിലും പറഞ്ഞിട്ടുണ്ട്.

ആണ്‍ മാത്രം പരിണമിച്ചുണ്ടായാല്‍ അടുത്ത തലമുറ എങ്ങിനെ ഉണ്ടാവും എന്ന് ചോദിച്ചു കണ്ടു. ഒറ്റ ഒരു ജീവി മാത്രമാണ് പരിണാം പ്രകൃയയില്‍ പങ്കെടുക്കുന്നതെന്ന് ഒരു ധാരണ അതിലുണ്ടോ? ജെനറ്റിക്ക് ട്രാന്‍സ്മിഷന്‍ സാദ്ധ്യമായ വ്യതിയാനങ്ങളുമായി തലമുറകള്‍ ആണ് പരിണമിച്ചിരിക്കുക. അല്ലാതെ ഇരട്ടത്തലയുള്ള കുട്ടി ഉണ്ടായ മാതിരി ഒറ്റ സംഭവം അല്ല.

വലിയ പുലികള്‍ ആരെങ്കിലും വരുന്ന വരെ നമുക്ക് വല്ലതും മിണ്ടീം പറഞ്ഞുംമിരിക്കാം.
:)

താരകൻ said...

ശാസ്ത്ര സിദ്ധാന്തങ്ങളുടെ ദീപസ്തംഭങ്ങളെ തച്ചുടക്കുന്ന സ്വരംകേട്ടുവന്നതാണെ.
വിഗ്രഹങ്ങളായാലും വിശ്വാസങ്ങളായാലും മറ്റുള്ളവരുടെതാകുമ്പോൾ തച്ചുടക്കാൻ ഒരു പ്രത്യേകസുഖമാണ്..
എന്നിട്ട് നമുക്കിവിടെ നമ്മുടെ ദേവാലയങ്ങൾ പണിയാം..
ഓ ഇപ്പോൾ പൊളിച്ചടുക്കുന്നത് ശാസ്ത്രചരിത്രത്തിലെ ഒരു കോട്ടകൊത്തളം തന്നേയാണല്ലോ അല്ലേ
ഞാനും കൂടാം..സമ്മതം തന്നാൽ മാത്രം ,പക്ഷെ എന്റെ മഴു എവിടെ യാണ് വീഴാൻ പോകുന്നതെന്ന്
നിശ്ചയമില്ല ..കല്ലിലൊ ..കല്ലുപൊളിക്കുന്നവന്റെ മണ്ടക്കൊ ..റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ
പറയുക.. ആശംസകളോടെ.(പിന്നെ അടുത്ത ത് നമുക്ക് ന്യൂട്ടന്റെ ബലസിദ്ധാന്തങ്ങളെ പൊളിച്ചടുക്കണം.)

Faizal Kondotty said...

@താരകൻ. ,

ഒരു വലിയ തെറ്റിദ്ധാരണ താങ്കള്‍ക്കു വന്നു എന്ന് തോന്നുന്നു ..ശാസ്ത്ര സത്യങ്ങളെ അല്ല ഇവിടെ ചോദ്യം ചെയ്യുന്നത്.. തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകള്‍ക്ക് എതിരായിട്ടും ഡാര്‍വിനിസം ചിലര്‍ മുറുകെപ്പിടിക്കുന്നതിനെയാണ് ..

തെളിയിക്കപ്പെട്ട ചില ശാസ്ത്ര വസ്തുതകളുമായി പരിണാമ സിദ്ധാന്തം യോജിച്ചു പോകുന്നില്ല എന്ന് പറയുമ്പോള്‍ എന്തിനു എത്ര ഇമോഷണല്‍ ആവണം ? വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ ഈ മേഖലയില്‍ മാത്രം എന്ത് കൊണ്ട് പലരും ശ്രമിക്കുക പോലും ചെയ്യുന്നില്ല ..അത്ര രൂഡമൂലമായ "വിശ്വാസം" ആണോ പരിണാമ സിദ്ധാന്തം താങ്കളെപ്പോലുള്ളവര്‍ക്ക് ?

ഇതൊരു ചര്‍ച്ച മാത്രം , ചില സിദ്ധാന്തങ്ങള്‍ ചോദ്യം ചെയ്യാനേ പാടില്ല എന്നാണോ സയന്‍സ് താങ്കളെ പഠിപ്പിക്കുന്നത്‌ ..? കഷ്ടം !

Faizal Kondotty said...

അനില്‍ജി,
ഒരു മുന്‍വിധിയും ഇല്ലാതെ സ്വതന്ത്രമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അഭിനന്ദിക്കട്ടെ!

അനില്‍ജി
Dr. സൂരജിന്റെ അഭിപ്രായം ഉദ്ധരിച്ചത് മ്യൂട്ടേഷനെക്കുറിച്ച് പറയാനാണ് , എങ്കിലും ആ ലിങ്ക് കൊടുത്തത് അതും വായിക്കാം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് .

ആ ലേഖനത്തെ ഇവിടെ വിലയിരുത്തുന്നതില്‍ അര്‍ഥം ഇല്ല , നല്ല ലേഖനം ആണ് അതിന്റെ ക്രെടിബിലിടിയെ ചോദ്യം ചെയ്യുന്നുമില്ല ..ലാബില്‍ വച്ചുള്ള ബയോമോര്‍ഫ് കമ്പ്യൂട്ടര് പ്രോഗ്രാമുകള്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പ് രീതി തന്നെയാണോ പ്രകൃതിയില്‍ തുടങ്ങി ചില സംശയങ്ങള്‍ സ്വാഭാവികമായും ഉണ്ട് ..എങ്കിലും ഞാന്‍ അതിലേക്കു കടക്കുന്നില്ല , പക്ഷെ ആ രീതിയില്‍ കണ്ണ് ഉണ്ടായെങ്കില്‍ തന്നെ , തല കീഴായ , ചെറിയ പ്രതി ബിംബത്തെ ഒറിജിനല്‍ രൂപത്തില്‍ (പക്ഷെ virtual ഇമേജ്) ആയി കാണിക്കാനുള്ള കഴിവ് തലച്ചോറിനു ഒരു ആസൂത്രണവും ഇല്ലാത്ത മ്യൂട്ടേഷന്‍് വഴി ലഭിക്കുമോ ? ഇനി രണ്ടു കണ്ണില്‍ നിന്ന് optic nerve ലൂടെ വരുന്ന സിഗ്നലുകളെ ഒന്നാക്കി കാണിക്കാനുള്ള കഴിവും തലച്ചോറിനു ലഭിച്ചത് മ്യൂട്ടേഷന്‍് വഴിയോ ? അതിനെത് മാന ദണ്ഡം ആണ് പ്രകൃതി ഉപയോഗിച്ചത് ..ഇനി പ്രകൃതി നിര്‍ദ്ധാരണം അവിടെ നില്‍ക്കട്ടെ ..ഇത്തരം ഒരു ദിശയില്‍ തുടര്‍ച്ചയായി മ്യൂട്ടേഷന്‍് നടന്നുവെന്നോ ?

ഈ സംവിധാനങ്ങള്‍ എല്ലാം പൂര്‍ണ്ണമായും നിലവില്‍ വരുന്നത് വരെ കണ്ണ് പ്രവര്‍ത്തന ക്ഷമം അല്ലെന്നു ഓര്‍ക്കുക ..അപ്പോള്‍ പിന്നെ ഈ ഇട നില രൂപങ്ങളില്‍ എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് പ്രകൃതി തിരഞ്ഞെടുപ്പ് നടത്തിയത് ? കാഴ്ചയോ ? അല്പം ആലോചിച്ചു നോക്കൂ .. തലയോട്ടിയിലെ കണ്ണിന്റെ കുഴി മുതല്‍ ലെന്‍സ് , റെറ്റിന , വിവിധ തരം പേശികള്‍, രക്ത ലോമികകള്‍ , ദ്രവങ്ങള്‍ , ഒപ്ടിക് nerve , തലച്ചോറിന്റെ യഥാര്‍ത്ഥ രീതിയില്‍ കാഴ്ച അനുഭവവേദ്യമാക്കല്‍ , ഇവയൊക്കെ പൂര്‍ത്തിയായാല്‍ മാത്രമേ കണ്ണ് പ്രവര്‍ത്തന ക്ഷമം ആവൂ ..

അപ്പൊ ഈ സംവിധാനങ്ങളെ ഒക്കെ പ്രകൃതി തിരെഞ്ഞെടുത്തു നില നിര്‍ത്തിയത് എന്തിനു ? കാഴ്ചയാണ് മാന ദണ്ഡം എങ്കില്‍ എന്ത് കൊണ്ട് തീര്‍ത്തും കാഴ്ചയില്ലാത്ത അപൂര്‍ണ്ണമായ നിരവധി ഘട്ടങ്ങള്‍ പ്രകൃതി നില നിര്‍ത്തി .. കണ്ണാണ് പരിണമിച്ചു വരുന്നത് എന്ന് പ്രകൃതിക്ക് അറിവ് കിട്ടിയോ ?

Faizal Kondotty said...

അനിൽ@ബ്ലൊഗ് said...

ജെനറ്റിക്ക് ട്രാന്‍സ്മിഷന്‍ സാദ്ധ്യമായ വ്യതിയാനങ്ങളുമായി തലമുറകള്‍ ആണ് പരിണമിച്ചിരിക്കുക.

അപ്പൊ താങ്കള്‍ പറയുന്നത് ഒരു കൂട്ടം ജീവികള്‍ ( ആണും പെണ്ണും അടക്കി ) ഒരുമിച്ചു പരിണമിച്ചു എന്നാണോ ? ഇടയില്‍ വരുന്ന അസംഖ്യം (?) ഇടനില രൂപങ്ങള്‍ അടക്കി ? അപ്പൊ മ്യൂട്ടേഷന്‍ വളരെ കൃത്യമായ അടുത്തടുത്ത ഇടവേളകളില്‍ പല ജീവികളില്‍ ഒരു പോലെ നടക്കുന്നു എന്ന് വരുന്നു .. reproductive barrier ജീവികളുടെ ഗുണങ്ങള്‍ കൂടിക്കലരുന്നതിനെ തടയുന്നു .. ഒരു ജീവിയില്‍ ജനിതക വ്യത്യാസം വന്നാല്‍ പിന്നെ effective reproduction നടക്കാതെ വരും .. അപ്പൊ പിന്നെ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ പരിണമിക്കുന്നു എന്ന വാദം നമുക്ക് മാറ്റേണ്ടി വരും ..

ആണിലും പെണ്ണിലും ഒരേ സമയത്ത് ഒരേ ദിശയില്‍ (പക്ഷെ ലൈംഗികാവയവങ്ങള്‍ അനുപൂരകങ്ങള്‍ ? ) ഒരേ പോലെ ( അതോ ആണിലും പെണ്ണിലും വ്യത്യസ്തമോ ?) മ്യൂട്ടേഷന്‍ നടന്നു എന്ന് വരുന്നു ..

അനിലേട്ടാ ..ചുരുക്കി പറഞ്ഞാ ഒരു വിശ്വാസം , അത്ര തന്നെ, real world ല്‍
സാധ്യത നന്നേ കുറവും !

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
സീരിയായ ചര്‍ച്ചയാണല്ലെ?
:)
എന്താണ് കണ്ണില്‍ തന്നെ പിടികൂടാനുള്ള കാരണം? മറ്റെന്തെല്ലാം കാര്യങ്ങള്‍ ഡാര്‍വിന്‍ പറഞ്ഞിരിക്കുന്നു . പക്ഷെ പരിണാമം എതിര്‍ക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം പൊങ്ങിവരുന്ന അവയവം കണ്ണാണ്.

താങ്കള്‍ ഉദ്ദരിച്ച് ഡാര്‍വിന്റെ വാചകങ്ങള്‍ യഥാര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞ പോലെ കണ്ണിന്റെ പരിണാമം വിശദീകരിക്കാന്‍ പറഞ്ഞതല്ലല്ലോ.
Difficulties on Theory എന്ന ചാപ്റ്ററില്‍ Organs of Extreme perfection and complication എന്ന തലക്കെട്ടില്‍ പറഞ്ഞു പോയ വാചകങ്ങളാണവ.അതിനെ എങ്ങിനെ തരണം ചെയ്യാമെന്നും തുടര്‍ന്നും മറ്റ് പല ഭാഗങ്ങളിലും പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും എന്തിന് അതില്‍ തന്നെ കേന്ദ്രീകരിക്കുന്നു?
ഒന്നൂടെ വിശദമാക്കൂ.

തലച്ചോറിന്റെ കഴിവിന്റെ വികാസമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം, ആദ്യം അടിസ്ഥാന കാര്യങ്ങളാവട്ടെ.

മ്യൂട്ടേഷന്‍ നടന്നാല്‍ പിന്നെ റീപ്രൊഡക്ഷന്‍ നടക്കില്ലെന്നോ ജനിത മാറ്റം വന്നാല്‍ പിന്നെ അടുത്ത തലമുറ ഉണ്ടാവില്ലെന്നോ വാദിച്ചാല്‍ നമ്മുടെ നാട്ടില്‍ കാണുന്ന പല വൈകല്യങ്ങളും ഉണ്ടാവില്ലായിരുന്നു.
ഏതായാലും ബ്രൈറ്റ് വരും എന്ന് കരുതാം.
ഓ.ടോ.
മെയിന്‍ ജനറ്റിക്സായിരുന്നു എന്ന് പറഞ്ഞു, ഏതു തലത്തിലായിരുന്നു അത്?

Jack Rabbit said...

Faizal,
Sorry for commenting in English. If you are interested in examples of evolution happening and observed in real life, here are some

a) Long term (since 1988, over 44,000 generations) evolution experiment of E coli in Michigan State University
b) Cichlids in Lake Malawi (dubbed as Darwin's dream pond). Darwin was unaware of their existence.
c) Famous finches in Galapagos Island .

Since you are astonished by the fact why Darwinism is not yet buried, could you reason out why it is still taught in all the top universities around the world ?

PS: I haven't studied biology or genetics after 10th class

സന്ദേഹി-cinic said...

parinaama sasthraththile etavum puthiya kandeththalukaleyum nigamanangaleyum krrichch charcha cheythirunnenkil nannaayirunnu.

ബാബുരാജ് said...

സുഹൃത്തെ,
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌, സന്മാര്‍ഗ്ഗ പഠനപുസ്തകത്തില്‍ ഒരു ഉദാഹരണം ഉണ്ടായിരുന്നു. " ഒരു റേഡിയോ കുറച്ചു നാള്‍ കൊണ്ട്‌ കുറച്ചു കൂടി മെച്ചപ്പെട്ട റേഡിയോയായി മാറുന്നുവെങ്കില്‍ അതിന്റെ നിര്‍മ്മാതാവ്‌ എത്ര മേല്‍ സമര്‍ത്ഥനായിരിക്കും?" എന്ന്. ഒരു മിഡില്‍സ്കൂള്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച്‌ വളരെ സ്വീകാര്യമായ വാദം. പക്ഷെ ആ നിലവാരത്തിലുള്ള ഒരു കുട്ടിയുടെ വിവരക്കേടിന്റെ ബലത്തിലാന്‌ പുസ്തകനിര്‍മ്മാതാക്കള്‍ക്ക്‌ (POC, ErnakuLam.) ഇത്തരമൊരു ആശയം മുന്നോട്ട്‌ വെയ്ക്കാന്‍ പറ്റുന്നത്‌.

ഇതു തന്നെയാണ്‌ താങ്കളും ഈ ബ്ലോഗില്‍ ചെയ്യുന്നത്‌. കുറെ ശുദ്ധാത്മാക്കള്‍ വന്ന് 'ഹോ എന്തൊരു വിവരം! ഗംഭീരന്‍ ചര്‍ച്ച!' എന്നൊക്കെ പറയുമായിരിക്കും. പക്ഷെ താങ്കള്‍ അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്ന താങ്കളുടെ അടിസ്ഥാന നിലവാരം വെച്ച്‌ ഒരു ശാസ്ത്രവിശ്വാസിക്ക്‌ സംവദിക്കാനുള്ള സാഹചര്യമേയില്ല. ഒന്നുകില്‍ താങ്കള്‍ക്ക്‌ ശാസ്ത്രവിഷയങ്ങളിലുള്ള അറിവ്‌ വളരെ കുറവാണ്‌, അല്ലെങ്കില്‍ താങ്കള്‍ എന്തെങ്കിലും അജെന്‍ഡയുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്‌.

എന്തെങ്കിലും കാര്യത്തില്‍ അറിവ്‌ കുറവാകുന്നത്‌ ലജ്ജിക്കേണ്ട കാര്യമൊന്നുമല്ല. പക്ഷെ ആ കാര്യത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങുന്നത്‌ അല്‍പ്പം ലജ്ജിക്കേണ്ട കാര്യം തന്നെയാണ്‌. പരിണാമത്തെക്കുറിച്ച്‌ രണ്ടോ മൂന്നോ സേര്‍ച്ച്‌ വിവരം വെച്ച്‌ ശാസ്ത്രഞ്ജനാവാന്‍ ശ്രമിക്കാതെ, അടിസ്ഥാന കാര്യങ്ങളിലും അല്‍പ്പം വിവരമുണ്ടാക്കാന്‍ ശ്രമിക്കുക.

പിന്നെ ഉപജ്ഞാതാവിന്റെ കിത്താബ്‌ അപ്രമാദിതവും അലംഘനീയവുമാവുന്നത്‌ മതത്തില്‍ മാത്രമാണ്‌, ശാസ്ത്രത്തില്‍ അങ്ങനെയൊരേര്‍പ്പാടില്ല. ശാസ്ത്രം നിലയ്ക്കാത്ത സത്യാന്വേഷണമാണ്‌.

ശ്രദ്ധേയന്‍ said...
This comment has been removed by the author.
ശ്രദ്ധേയന്‍ said...

ശോ... ബാബുരാജ്‌... വികാരം കൊള്ളാതെ ആത്മസംയമനം പാലിക്കൂ. താങ്കളുടെ 'വിവര അളവ് മാപിനി' ഏതു കമ്പനിയാ...? :)

Faizal Kondotty said...

@ ബാബുരാജ് ,

പോസ്റ്റ്‌ വായിക്കാതെ , ഈ പോസ്റ്റിന്റെ സാഹചര്യം എന്തെന്ന് അറിയാതെ സംസാരിക്കുന്ന താങ്കളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല ..സന്ദര്‍ഭം മനസ്സിലാക്കാതെ സംസാരിക്കുന്നത് വളരെ അപഹാസ്യം ആണ് സുഹൃത്തേ ..

സുഹൃത്തേ ഇത് bright എന്നാ ഒരു മാന്യ ബ്ലോഗ്ഗര്‍ രുടെ പോസ്റ്റിനുള്ള പ്രതികരണം ആണ് ..മാത്രമല്ല അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ

bright said .....

@ Faizal Kondotty,
പ്രതികരണത്തിന് കാത്തിരിക്കുന്നു. But first things first.ആദ്യമായി താങ്കള്‍ ഡാര്‍വ്വിനെ തെറ്റിദ്ധരിപ്പിക്കുന്നവിധം വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചു എന്ന എന്റെ ആരോപണത്തിനു തന്നെയായിക്കോട്ടെ.എന്താ?


ആദ്യം ഡാര്‍വിന്‍ നിസാം തന്നെ ആയിക്കോട്ടെ എന്നാ bright ന്റെ നിര്‍ദേശം മുഖ വിലക്കെടുതാണ് മറ്റു കാര്യങ്ങള്‍ അധികം ഇവിടെ പ്രതിപാദിക്കാതതു ..മാത്രമല്ല ഇത് ഒരു ചെറു പ്രതികരണം മാത്രമാണ് . പക്ഷെ പറഞ്ഞിട്ടെന്താ ബാബു രാജിനെ പോലുള്ളവര്‍ പോസ്റ്റ്‌ ഓ കമ്മെന്റ് ഓ ഒന്നും വായിക്കാറില്ല ..തലക്കെട്ട്‌ നോക്കി ഒരു ഊഹം അങ്ങ് നടത്തും ..എന്നിട്ട് പോസ്റ്റ്‌ ഇട്ട ആള്‍ക്ക് ഒന്നും അറിയില്ലേ എന്നൊക്കെ വച്ച് കാച്ചും ... കഷ്ടം !

ഈ ബ്ലോഗ്ഗില്‍ ഓരോ വിഭാഗം ആയി തന്നെ പരിണാമ സിദ്ധാന്തത്തെ പറ്റി പോസ്റ്റുകള്‍ വരുന്നതാണ് ..താല്പര്യം ഉള്ളവര്‍ക്ക് പങ്കെടുക്കാം .. പക്ഷെ പോസ്റ്റ്‌ അല്പം എങ്കിലും വായിച്ചു നോക്കണം ..കൂടാതെ പരിണാമ സിദ്ധാന്തത്തെ വിമര്ശാത്മകം ആയി വിശകലനം ചെയ്‌താല്‍ എന്തൊക്കെയോ തകര്‍ന്നു പോകും എന്ന് വികാരം കൊള്ളുകയും വേണ്ട ..

ഉപജ്ഞാതാവിന്റെ കിത്താബ്‌ അപ്രമാദിതവും അലംഘനീയവുമാവുന്നത്‌ മതത്തില്‍ മാത്രമാണ്‌, ശാസ്ത്രത്തില്‍ അങ്ങനെയൊരേര്‍പ്പാടില്ല. ശാസ്ത്രം നിലയ്ക്കാത്ത സത്യാന്വേഷണമാണ്‌.എന്നൊക്കെ വച്ച് കാച്ചുന്ന താങ്കള്‍ ‍ പരിണാമത്തെ സിദ്ധാന്തത്തെ ക്കുറിച്ച് ഒരു പ്രതികരണം വരുമ്പോഴേ പോസ്റ്റ്‌ വായിക്കാതെ ഇമോഷണല്‍ ആകുന്നതെന്തിനു ?

പോസ്റ്റുകള്‍ വരുന്നതെ ഉള്ളൂ .

Faizal Kondotty said...

അനിൽ@ബ്ലൊഗ് said...
എന്താണ് കണ്ണില്‍ തന്നെ പിടികൂടാനുള്ള കാരണം? മറ്റെന്തെല്ലാം കാര്യങ്ങള്‍ ഡാര്‍വിന്‍ പറഞ്ഞിരിക്കുന്നു . പക്ഷെ പരിണാമം എതിര്‍ക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം പൊങ്ങിവരുന്ന അവയവം കണ്ണാണ്.

അനില്‍ജി കണ്ണ് ഒരു ഉദാഹരണം മാത്രമാണ് ..അതിനേക്കാള്‍ ഗൌരവം ആണ് മറ്റു സെന്‍സ് organs.
ശബ്ദ തരംഗങ്ങളോട് പ്രതികരിക്കാന്‍ കഴിവുള്ള (?) കോശങ്ങള്‍ കൂടി ചേര്‍ന്ന് ചെവിയാകുമോ ? അതും ജനിതക ഘടനയില്‍ മാറ്റം വന്നു ? ചെവിക്കുട മുതല്‍ , tympanic membrane (eardrum) , അസ്ഥികള്‍ , കോക്ലിയ ,auditory nerve (eighth nerve), അവസാനം ഇരു ചെവിയില്‍ നിന്നുമുള്ള സിഗ്നലുകളെ തലച്ചോര്‍ ഒന്നിപ്പിച്ചു കേള്‍വി സാധ്യമാക്കുന്നു , അനില്‍ജി , ഇവ എല്ലാം പൂര്‍ണമായും നിലവില്‍ വരുന്നത് വരെ ചെവി ഉപയോഗ്യ ശൂന്യം ആണെന്ന് അറിയുക ..അപ്പോള്‍ പിന്നെ ഇട നില രൂപങ്ങള്‍ നില നിര്‍ത്താന്‍ പ്രകൃതി നിര്‍ദ്ധാരണത്തിന് എന്ത് മാന ദണ്ഡം ഉപയോഗിച്ചു ? ഒരു നിമിഷം ഒന്ന് ചിന്തിക്കൂ ..

ഇത്രയും വ്യക്തമായ അവയവങ്ങള്‍ ഒരു ആസൂത്രണവും ഇല്ലാത്ത മ്യൂട്ടേഷന്‍് വഴി ഇവ ഉണ്ടാകുമോ എന്നത് ഒന്ന് ചിന്തിച്ചു നോക്കൂ ..ഡാര്‍വിന്‍ സിദ്ധാന്തം പ്രകാരം ആണെങ്കില്‍ കുറച്ചെങ്കിലും ആളുകള്‍ വിശ്വസിച്ചേനെ ചുറ്റുപാടിനനുസരിച്ചു , ആവശ്യം അറിഞ്ഞു , ഒരു അനുകൂലനം എന്ന നിലയില്‍ ഉണ്ടായി വന്നു എന്ന് ..പക്ഷെ അന്ധമായ മ്യൂട്ടേഷന്‍് വഴി പ്രകൃതി നിര്ദ്ധാരണത്തിലൂടെ (അതിന്റെ മാന ദണ്ഡം എന്തായിരുന്നു ആവോ ., കാരണം പൂര്‍ണ്ണ രീതിയില്‍ വികസിച്ചു വരുന്നത് വരെ , സെന്‍സ് organs പ്രവര്‍ത്തന ക്ഷാമം അല്ലല്ലോ , കയ്യോ കാലിന്റെയോ അസ്ഥി പോലെയല്ല ഇത് ) ഇവ ഉണ്ടായി എന്ന് വിശ്വസിക്കുന്നത് ..ഒരു വിശ്വാസം മാത്രമാണ് ..വെറും വിശ്വാസം ...

ഇനി ചെവിയുടെ ശരീര ബാലന്‍സ് നില നിര്‍ത്തുക എന്ന ധര്‍മ്മം കൂടി കൂട്ടി വായിക്കൂ .. എങ്ങിനെയാണ് പ്രധാനപ്പെട്ട ഇരു ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ചില അവയവങ്ങള്‍ക്ക് കഴിയുന്നത്‌ ...എന്ത് തരം മ്യൂട്ടേഷനും , പ്രകൃതി നിര്‍ദ്ധാരണവും ആണ് അവിടെ നടന്നത് ?
മൂക്കിനെ നോക്കൂ , നാവു നോക്കൂ .. കണ്ണ് മാത്രമല്ല അനില്‍ജി ..അസ്ഥികള്‍ ഒഴികെ മറ്റെല്ലാം പരിണാമ സിദ്ധാന്തം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിനു എതിര് നില്‍ക്കുന്നു .. ഹൃദയം , വൃക്ക , ശ്വാസ കോശം , ബ്രെയിന്‍ , രക്തകോശങ്ങള്‍ , അങ്ങിനെ അങ്ങിനെ ..

മാത്രമല്ല ഇവയെല്ലാം ചേര്‍ന്ന് ഐഛികവും (voluntary) അനൈഛികവും (involuntary) ആയ കൃത്യമായ കോ-ഡിനേഷന് നോട് കൂടി യോജിച്ചു പ്രവര്‍ത്തിക്കുന്നതും ..? അവയ വ്യവസ്ഥകള്‍ ഉണ്ടായി വന്നു പിന്നെ കോ-ഡിനേഷന് വേണ്ടി അസംഖ്യം മ്യൂട്ടേഷനുകള്‍ നടന്നോ ? യോജിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പല വ്യവസ്ഥകള്‍ക്കും നില നില്‍പ്പ് പോലുമില്ല ..

ഉദാഹരണം ആയി brain നു ഓക്സിജന്‍ കൊടുക്കുന്നത് ഹൃദയം രക്തം പമ്പ്‌ ചെയ്തിട്ടാണ് ..
കുറച്ചു സമയം രക്തം കിട്ടാതെ നിന്നാലുള്ള അവസ്ഥ നമുക്ക് അറിയാമല്ലോ .. ഇനി ഹൃദയ മിടിപ്പ് നിയന്ത്രിക്കുന്നത് ആരാണ് ? ബ്രെയിന്‍ അല്ലെ ? ബ്രെയിന്‍ ന്റെ നിയന്ത്രണം ഇല്ലെങ്കില്‍ ഹൃദയ മിടിപ്പ് അവതാളത്തിലാകും .. ഇങ്ങിനെ എത്ര യധികംകൃത്യമായ കോ-ഡിനേഷന് നുകള്‍ ..

ഇവയെല്ലാം നിലവില്‍ വന്നത് മ്യൂട്ടേഷന് വഴിയാണെങ്കില്‍ .. നമുക്ക് സ്ത്രോതം ചൊല്ലാം ..

മ്യൂട്ടേഷന് എന്ന മഹാ ദൈവമേ... അങ്ങേക്ക് സ്ത്രോതം.!സ്ത്രോതം.! സ്ത്രോതം.!

bright said...

ഇത് ഞാന്‍ ഇന്നലെത്തന്നെ കണ്ടതാണ്...യഥാര്‍ത്ഥത്തില്‍ ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവയവങ്ങളിലും മറ്റും മാറ്റം (variation) വരുന്നു എന്നതും അങ്ങിനെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതുമല്ലേ ഡാര്‍വിനിസത്തിന്റെ കാതല്‍ ..? എന്നുകണ്ട് വായിച്ചുചിരിച്ചുപോയതാണ്.ഞാന്‍ നേരത്തെ പറഞ്ഞതുതന്നെയാണ് വീണ്ടും തോന്നുന്നത്..It's not right .It isn't even wrong!!
1859 മുതല്‍ 1872 വരെ ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ ആറു പതിപ്പുകള്‍ പുറത്തിറങ്ങീട്ടുണ്ട്.രണ്ടാമത്തെ പതിപ്പ് മുതല്‍ വിമര്‍ശകര്‍ക്ക് മറുപടി എന്ന നിലയില്‍ ഡാര്‍വിന്‍ പല തിരുത്തലുകളും വരുത്തിയിട്ടുണ്ട്. അവയെല്ലാം സത്യത്തില്‍ ഡാര്‍വിന്റെ വാദത്തിന്റെ ശക്തി കുറക്കുകയാണ് ചെയ്തത് .അതിനാല്‍ ചിലിടങ്ങളിലെങ്കിലും ഡാര്‍വിന്‍ ഒരു ലാമാര്‍ക്കിയന്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കീട്ടുണ്ട്.അത്രയും ശരിയാണ്.

''It appears probable that disuse has been the main agent in rendering organs rudimentary. It would at first lead by slow steps to the more and more complete reduction of a part, until at last it became rudimentary,- as in the case of the eyes of animals inhabiting dark caverns, and of the wings of birds inhabiting oceanic islands, which have seldom been forced by beasts of prey to take flight, and have ultimately lost the power of flying. Again, an organ, useful under certain conditions, might become injurious under others, as with the wings of beetles living on small and exposed islands; and in this case natural selection will have aided in reducing the organ, until it was rendered harmless and rudimentary''.

ഇത് ഡാര്‍വിന്‍ പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്‍ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന്‍ പറയുന്നത് ഞാന്‍ ഡാര്‍വിനേക്കാള്‍ ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്‍വിനു അറിഞ്ഞുകൂടാത്ത, മെന്‍ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്‍മാരുടേയും പഠനങ്ങളുടേയും ഫലമാണ്.Yes, you can say Darwin's theory of heredity was invalid,but picking Darwin as a symbol of the whole edifice of evolutionary theory is just plain ridiculous.

ഡാര്‍വിന്‍ എന്തു പറഞ്ഞു എന്നത് പരിണാശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വരേണ്ടതല്ല.അത് ശാസ്ത്രചരിത്രകാരന്മാര്‍ക്കു മാത്രം താല്പര്യമുള്ള സംഗതിയാണ്.ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ,
''ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിന്റെ പിതാവായി അംഗീകരിക്കുന്നുണ്ടെങ്കിലും പൊതുവെ പഠനാവശ്യങ്ങള്‍ക്കായി ഒറിജിന്‍ ഓഫ് സ്പീഷീസ് ഉപയോഗിക്കാറില്ല.ഹിപ്പോക്രാറ്റസ് മോഡേണ്‍ മെഡിസിന്റെ പിതാവാണെങ്കിലും ആരും ചികിത്സ ചെയ്യാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകം പഠിക്കാറില്ല.താങ്കളുടെ യുക്തി(?) ഉപയോഗിച്ച് മോഡേണ്‍ മെഡിസിനെ വിമര്‍ശിക്കാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകങ്ങള്‍ നോക്കിയാല്‍ മതി.അതുപോലെ പേപ്പട്ടിവിഷത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ ചെയ്തപോലെ തന്നെ വേണം ഇപ്പോഴും വാക്സിന്‍ ഉണ്ടാക്കാന്‍ എന്നും വേണമെങ്കില്‍ പറയാം.ലൂയി പാസ്ചര്‍ക്ക് ഇമ്യൂണിറ്റിയേക്കുറിച്ചൊന്നും അറിവില്ലാതിരുന്നതുകൊണ്ട് വാക്സിനേഷന്‍ അശാസ്ത്രീയമാണെന്നും പ്രഖ്യാപിക്കാം എന്താ?...പ്രശ്നം മതഗ്രന്ഥങ്ങളേപ്പോലെ ആചന്ദ്രതാരം തെറ്റുകുറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കേണ്ടതാണ് ശാസ്ത്രഗ്രന്ഥങ്ങളും എന്ന് ഈ മണകുണാഞ്ചന്‍മാര്‍ കരുതുന്നതാണ്.''

തങളുടെ ബ്ലോഗില്‍ നിന്ന്....
''ഇനി ആധുനിക പരിണാമ സിദ്ധാന്തം ആയ നിയോ ഡാര്‍വിനിസം എടുത്താലോ .. അതില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിലെ ഒരു കാര്യം മാത്രമേ ഉള്കൊള്ളിച്ചിട്ടുള്ളൂ ...അതായത് natural selection മാത്രം , ഉപയോഗ നിരുപയോഗ ത്തിന്റെ അടിസ്ഥാനത്തിലെ ക്രാമാനുഗതമായ മാറ്റം എന്ന പ്രധാനപ്പെട്ട കാര്യം നിയോ ഡാര്‍വിനിസം തള്ളികളഞ്ഞിരിക്കുന്നു .''

So what is your problem..? ഡാര്‍വിനു തെറ്റുപറ്റിയാലും കുറ്റം...ശാസ്ത്രജ്ഞന്‍മാര്‍ ആ തെറ്റു തിരുത്തിയാലും കുറ്റം...Tails I win,heads you loose!!

bright said...

ഡാര്‍വിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് എന്റെ ആവശ്യപ്രകാരമാണ് എന്ന ഒരു കള്ളവും താങ്കള്‍ പറഞ്ഞു.ശാസ്ത്രവും ശാസ്ത്രചരിത്രവും രണ്ടാണെന്ന് അറിയാത്ത ആളല്ല ഞാന്‍ .

It was you who dug up a 120-year-old corpse and kicked it around.Don't you feel silly cackling gleefully over something a long dead man did not know,and seeing them now 150 years after he wrote his big book does not make you smarter than Darwin.Worse you were misrepresenting Darwin.ഞാന്‍ ആവശ്യപ്പെട്ടത് താങ്കള്‍ ക്വോട്ടുചെയ്ത ഭാഗത്തിനുശേഷമുള്ള ഭാഗത്ത് എന്താണെന്നു വെളിപ്പെടുത്താനായിരുന്നു.താങ്കള്‍ ഇപ്പോഴും അത് ചെയ്തിട്ടില്ലല്ലോ?

To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. Yet reason tells me, that if numerous gradations from a perfect and complex eye to one very imperfect and simple, each grade being useful to its possessor, can be shown to exist; if further, the eye does vary ever so slightly, and the variations be inherited, which is certainly the case; and if any variation or modification in the organ be ever useful to an animal under changing conditions of life, then the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real. How a nerve comes to be sensitive to light, hardly concerns us more than how life itself first originated; but I may remark that several facts make me suspect that any sensitive nerve may be rendered sensitive to light, and likewise to those coarser vibrations of the air which produce sound.

ഇതാണ് താങ്കള്‍ ക്വോട്ടുചെയ്ത ഭാഗം.ഈ ഭാഗം എന്തുകൊണ്ട് മുഴുവന്‍ ക്വോട്ടു ചെയ്തില്ല?താങ്കള്‍ ക്വോട്ടു ചെയ്തതും മുകളില്‍ കാണുന്നതും ഒരേ അര്‍ത്ഥമാണോ നെല്‍കുന്നത്?മതത്തപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉത്തരം മുട്ടുമ്പോള്‍ 'സന്ദര്‍ഭത്തില്‍ നിന്ന് വാചകങ്ങള്‍ അടര്‍ത്തിയെടുത്തു എന്നു മുറവിളി കൂട്ടുന്നവരാണ് ഈ പരിഹാസ്യമായ പരിപാടി ചെയ്തത്. അത് ചോദ്യം ചെയ്ത എന്റെ ആവശ്യപ്രകാരമാണത്രേ വീണ്ടും ഡാര്‍വിന്റെ മേത്ത് പിടിച്ചുതൂങ്ങുന്നത്...കഷ്ടം!!

തല്‍കാലം ഇത്രമാത്രം ബാക്കി പിന്നെ....ഹാപ്പി ഓണം!!

Faizal Kondotty said...

bright,
ഹാപ്പി ഓണം..
വീണ്ടും കാണണം ..!

Faizal Kondotty said...

bright said ..
ഇത് ഡാര്‍വിന്‍ പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്‍ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന്‍ പറയുന്നത് ഞാന്‍ ഡാര്‍വിനേക്കാള്‍ ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്‍വിനു അറിഞ്ഞുകൂടാത്ത, മെന്‍ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്‍മാരുടേയും പഠനങ്ങളുടേയും ഫലമാണ്

bright ന്റെ പോസ്റ്റില്‍ നിന്ന്
"ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

dear bright,
ഇത് രണ്ടും താങ്കള്‍ പറഞ്ഞതാണ് ..

താങ്കള്‍ പറഞ്ഞ പോലെ ഡാര്‍വിനു അറിഞ്ഞുകൂടാത്ത, മെന്‍ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്‍മാരുടേയും പഠനങ്ങളുടേയും ഫലമായി variation നെക്കുറിച്ച് ഡാര്‍വിന്‍ പറഞ്ഞത് വസ്തുതക്ക് നിരക്കാത്തത് ആണെങ്കില്‍ ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന താങ്കളുടെ പ്രസ്താവനയുടെ അര്‍ഥം എന്താണ് ?


താങ്കള്‍ പറഞ്ഞ കാര്യമാ ഞാനും ഏറ്റു പറയട്ടെ ..

ഇത് 150 വര്‍ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന്‍ പറയുന്നത് ഞാന്‍ ഡാര്‍വിനേക്കാള്‍ ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്‍വിനു അറിഞ്ഞുകൂടാത്ത, മെന്‍ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന (ജനിതക ) ശാസ്ത്രജ്ഞന്‍മാരുടേയും പഠനങ്ങളുടേയും ഫലമാണ്..
അപ്പൊ ഹാപ്പി ഓണം ..ആന്‍ഡ്‌ ഹാപ്പി റംസാന്‍

Faizal Kondotty said...

അനില്‍ജി
പലരും പോസ്റ്റു വായിച്ചു നോക്കാതെ , വികാരം കൊണ്ടിട്ടും , താങ്കള്‍ ക്ഷമയോടെ വായിക്കുന്നതിലും നല്ല രീതിയില്‍ പ്രതികരിക്കുന്നതിലും നന്ദി രേഖപ്പെടുത്തട്ടെ ..
എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം മറ്റു ഏതെങ്കിലും subject പോലെയല്ല പരിണാമ സിദ്ധാന്തത്തെ വിമര്‍ശനാത്മകം ആയി വിശകലനം ചെയ്യുമ്പോള്‍ മാത്രം പലരും വികാരം കൊള്ളുകയും , പോസ്റ്റ്‌ ഇട്ട ആളെ വ്യക്തി പരമായി അധി ക്ഷേപിക്കുകയും ചെയ്യുന്നു, പക്ഷെ കൂടെ നാഴികക്ക് നാല്പതു വട്ടം ശാസ്ത്രം മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തയാറാണ് എന്ന് വിളിച്ചു കൂവുകയും ചെയ്യും ..

ഈ പോസ്റ്റ്‌ ഇട്ട സാഹചര്യം താങ്കള്‍ക്കു അറിയാമല്ലോ ..bright ന്റെ പോസ്റ്റിനുള്ള പ്രതികരണം മാത്രം ..

എന്തിനാണ് പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തില്‍ കുറച്ചാളുകള്‍ ഇങ്ങിനെ ഇമോഷണല്‍ ആകുന്നതു ..അതാണ്‌ ഞാന്‍ ഭയപ്പെട്ടത് ഇതൊരു വിശ്വാസം ആയി വളര്‍ന്നോ എന്ന് ? ഒരു തരം craze ! ???!

അനില്‍ജി , ഒരിക്കല്‍ കൂടി നന്ദി ...ബ്ലോഗിനെ പ്രോത്സാഹിപ്പിച്ചതിനു, പിന്നെ മുന്‍ വിധികളില്ലാതെ പ്രതികരിച്ചതിന് ..ഒറിജിന്‍ ഓഫ് സ്പീഷീസ് മുഴുവന്‍ ആയി ഈ ബ്ലോഗില്‍ പിന്നീട് വിശകലം ചെയ്യുന്നുണ്ട് ഒരു പോസ്റ്റ്‌ ആയി തന്നെ..

ഇപ്പോള്‍ ചൂണ്ടികാണിച്ചതടക്കം നിലവിലെ തെളിയിക്കപ്പെട്ട ജനിതക സത്യങ്ങള്‍ക്ക് വിരുദ്ധമാണ് variation സംബന്ധിച്ച ഡാര്‍വിന്‍ ന്റെ പല നിരീക്ഷണങ്ങളും എന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കിത്തരാന്‍ കഴിയും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് .

Faizal Kondotty said...

bright said..
ഡാര്‍വിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് എന്റെ ആവശ്യപ്രകാരമാണ് എന്ന ഒരു കള്ളവും താങ്കള്‍ പറഞ്ഞു.ശാസ്ത്രവും ശാസ്ത്രചരിത്രവും രണ്ടാണെന്ന് അറിയാത്ത ആളല്ല ഞാന്‍ .

dear bright ,
നമ്മള്‍ തമ്മിലുള്ള ചര്‍ച്ചയിലെ താങ്കളുടെ പ്രതികരണത്തിനുള്ള എന്റെ മറു പ്രതികരണം ആയിരുന്നല്ലോ ഇത് . പക്ഷെ ഇത് അറിയാതെ പല ആളുകളും ഇവിടെ വന്നു പ്രതികരിച്ചു അതിനാല്‍ അവരെ അറിയിക്കാന്‍ ആണ് ഞാന്‍ പറഞ്ഞത് ഇത് bright ന്റെ പ്രതികരണത്തിനുള്ള മറു പ്രതികരണം ആണ് , one by one എന്ന നിലക്ക് , ആദ്യം ഡാര്‍വിനിസം പരിഗണിക്കുന്നു എന്ന് .. ഞാന്‍ ഡാര്‍വിനെ പറ്റി പറഞ്ഞത് ഏതു അര്‍ത്ഥത്തില്‍ ആണ് എന്ന് വിശദമാക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്‌ ..അതായത് ഈ മുന്‍ സംഭവം അറിയാത്ത ആളുകള്‍ എന്തൊക്കെയോ പുലമ്പുന്നത് കണ്ടപ്പോള്‍ അവരുടെ അറിവിലേക്കായി ഞാന്‍ പറഞ്ഞു എന്ന് മാത്രം.. മാത്രമല്ല "ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..". എന്ന് താങ്കള്‍ പറയുകയും ചെയ്തു ..അതിനെ ഖണ്ഡിക്കല്‍് കൂടി ഈ പോസ്റ്റിന്റെ ഉദ്ദേശം ആയിരുന്നു ..ഈ സാഹചര്യം ഞാന്‍ വ്യക്തമാക്കി എന്ന് മാത്രം , അല്ലാതെ താങ്കളെ കുറ്റം പറഞ്ഞതല്ല ... അങ്ങിനെ ഒരു ധ്വനി വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നു

ഈ ബ്ലോഗില്‍ വീണ്ടുംഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നതാണ് ..താങ്കളെ സ്വാഗതം ചെയ്യുന്നു ..

bright said...

ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

പരിണാമ സിദ്ധാന്തം=ഡാര്‍വിന്‍ പറഞ്ഞത് എന്ന രീതിയിലുള്ള താങ്കളുടെ നിര്‍വചനത്തിനുള്ള മറുപടിയായിരുന്നു അത്.അങ്ങിനെയെങ്ങില്‍ അങ്ങനെ എന്നു പറയുകയയായിരുന്നു ഞാന്‍ .

ഞാന്‍ സൂചിപ്പിച്ചതുപോലെ മറ്റു പുസ്തകങ്ങളില്‍നിന്നു വ്യത്യസ്തമായി നന്നാക്കാന്‍ ശ്രമിച്ചപ്പോള്‍ മോശമായ ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകം.മാത്രമല്ല ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ഉണ്ടായ വിവര്‍ത്തനങ്ങളില്‍ വിവര്‍ത്തകന്റെ സ്വന്തം അഭിപ്രായങ്ങളും പലപ്പോഴും ഉള്‍ക്കൊണ്ടിരുന്നു.ശാസ്ത്രചരിത്രകാരന്‍മാര്‍ ഒറിജിന്‍ ഓഫ് സ്പീഷീസ് എന്നു പൊതുവെ ഉദ്ദേശിക്കുന്നത് ആദ്യത്തെ എഡിഷനാണ്. It is surprising how much of it he got right.Compared to some other authors his book has aged gracefully.150 വര്‍ഷത്തിനുശേഷവും അത് ചര്‍ച്ചചെയ്യപ്പെടുന്നത് അതുകൊണ്ടാണല്ലോ.ഇത്രമാത്രം 'സ്ക്രൂട്ടിനി'ക്ക് വിധേയമായിട്ടുള്ള മറ്റൊരു പുസ്തകവുമില്ല.ഡാര്‍വിന്‍ ഇപ്പോള്‍ വീണ്ടും ഭൂമിയില്‍ വന്നാല്‍ അദ്ദേഹത്തിന് സ്വന്തം തിയറി തിരിച്ചറിയാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്.ബയോളജിയില്‍ വളരെയധികം പേര്‍ക്കൊന്നും ആ ഭാഗ്യമുണ്ടാകില്ല.കാലം ചെല്ലുംതോറും കൂടുതല്‍ തിരുത്തുകള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്.പുസ്തകത്തിന്റെ മുഴുവന്‍ പേരായ On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life.തന്നെയാണ് ഡാര്‍വിന്റെ കണ്ടുപിടുത്തത്തിന്റെ കാതല്‍.150 വര്‍ഷത്തിനുശേഷവും അതിനു ഒരു കോട്ടവും പറ്റീട്ടില്ല,മറിച്ചുള്ള പ്രചാരണങ്ങള്‍ ഉണ്ടെങ്കിലും.ശാസ്ത്രജ്ഞന്മാര്‍ തമ്മില്‍ അഭിപ്രയവ്യത്യസമുള്ളത് ചില വിശദാംശങ്ങളിലാണ്.(ഉദാ:താങ്കള്‍ സൂചിപ്പിച്ച cambrian explosion)
they are minor wrinkles in Darwinian fabric.സത്യത്തില്‍ 2002 ല്‍ Stephen Jay Gould മരിച്ചശേഷം ഈ cambrian explosion നും അധികം ആരാധകരൊന്നുമില്ല.തല്‍കാലം ജയിച്ചുനില്‍ക്കുന്നത് ഡോക്കിന്‍സ് പക്ഷമാണെന്നര്‍ത്ഥം.മറിച്ചാണെങ്കിലും പരിണാമസിദ്ധാന്തത്തിന് ഒന്നും സംഭവിക്കില്ല.

പരിണാമ സിദ്ധാന്തം=ഡാര്‍വിന്‍ പറഞ്ഞത് എന്നരീതിയിലുള്ള ചര്‍ച്ചതന്നെ വിഡ്ഢിത്തമാണ്.കാരണം വ്യക്തികളുടെ അഭിപ്രായത്തിന് ശാസ്ത്രത്തില്‍ സ്ഥാനമൊന്നുമില്ല.നേരത്തെ പറഞ്ഞതുപോലെ പഠനാവശ്യങ്ങള്‍ക്കായി ഒറിജിന്‍ ഓഫ് സ്പീഷീസ് ആരും ഉപയോഗിക്കാറില്ല.

"Science is not done by quoting authorities, however eloquent and eminent, and then evaluating their arguments'' Daniel Dennet---Darwin's Dangerous Idea.

ea jabbar said...

എന്തിനാണ് പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തില്‍ കുറച്ചാളുകള്‍ ഇങ്ങിനെ ഇമോഷണല്‍ ആകുന്നതു ..അതാണ്‌ ഞാന്‍ ഭയപ്പെട്ടത് ഇതൊരു വിശ്വാസം ആയി വളര്‍ന്നോ എന്ന് ? ഒരു തരം craze ! ???!
***********
ഫൈസലിനോടു യോജിക്കുന്നു. പരിണാമസിദ്ധാന്തം “വിശ്വസി”ക്കാനുള്ളതല്ല. അതൊരു ശാസ്ത്ര സിദ്ധാന്തമാണ്. ശാസ്ത്ര സിദ്ധാന്തങ്ങള്‍ ശരിയാണ് എന്നു സമര്‍ത്ഥിക്കാനല്ല ശാസ്ത്രം ശ്രമിക്കുന്നത്. ഓരോ സിദ്ധാന്തവും തെറ്റാണ് എന്നു തെളിയിക്കാനുള്ള നിരന്തര ശ്രമമാണു ശാസ്ത്ര വളര്‍ച്ചക്കു നിദാനം.
പരിണാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗവും വിശ്വസിക്കത്തവര്‍ക്കു നരകവും എന്ന വാഗ്ദാനമൊന്നും ശാസ്ത്രം മുന്നോട്ടു വെക്കുന്നില്ല. ആരും വിശ്വസിക്കുന്നില്ലെങ്കിലും ഒരു ശാസ്ത്ര സത്യം സത്യമല്ലാതാകുന്നില്ല. ഇവിടെ ഫൈസല്‍ ചെയ്യുന്നതാണു ശരി. ആ സിദ്ധാന്തം തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ പരമാവധി ആര്‍ഗ്യുമെന്റ്സ് നിരത്തുന്നു. പക്ഷെ അദ്ദേഹം പ്രിണാമത്തിനു പകരം എന്തു സിദ്ധാന്തമാണു നാം അംഗീകരിക്കേണ്ടത് എന്നുകൂടി ശാസ്ത്രീയമായി വിശദീകരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. അതാണു ഡാര്‍വിനിസത്തെക്കാള്‍ തെളിച്ചമുള്ള ശാസ്ത്രീയ സിദ്ധാന്തമെങ്കില്‍ നമുക്കതു അംഗീകരിക്കുകയും ചെയ്യാം. ... ക്ഷമയോടെ കാത്തിരിക്കാം...!

അനിൽ@ബ്ലൊഗ് said...

ഏതായാലും ബ്രൈറ്റ് എത്തിയല്ലോ.
നമുക്ക് നോക്കാം.
ഞാന്‍ നേരത്തെ പറഞ്ഞതും ബ്രൈറ്റ് അതിനു മുമ്പേ പറഞ്ഞതുമായ സംഗതിക്ക് ഫൈസല്‍ മറുപടി പറഞ്ഞില്ല. ആ ക്വോട്ട് ചെയ്ത ഭാഗം ഒറിജിന്‍ ഓഫ് സ്പീഷീസില്‍ ഏതു ഉദ്ദേശത്തിലാണ് പറഞ്ഞിരിക്കുന്നതെന്നാണ് ഫൈസലിന്റെ അഭിപ്രായം?
മാത്രവുമല്ല, ചെവി തുടങ്ങിയ അവയവങ്ങളും മറ്റും സങ്കീര്‍ണ്ണമായതിനാല്‍ പരിണമിച്ചുണ്ടായതാണെന്ന് പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു. അങ്ങിനെ എങ്കില്‍ അത് എങ്ങിനെയാവും ഉണ്ടായത്?

കണ്ണിന്റെ അല്ലെങ്കില്‍ ചെവിയുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍,പരിണാമ ശ്രേണിയിലെ താഴ്ന ജീവികളില്‍ കാണുന്ന അവയവങ്ങളും മനുഷ്യന്റെ ഈ അവയവങ്ങളും തമ്മില്‍ സാമ്യം ഒന്നും ഇല്ലെ?
എല്ലാ ജീവികള്‍ക്കും ഒരേ ഡിസൈന്‍ മതിയായിരുന്നില്ലെ, എന്തിന് പല ഡിസൈനുകള്‍?

raghunadh said...

വായിച്ചു ..ഈ subject മുന്‍പ് പഠിക്കുന്ന കാലത്ത് നല്ല താല്പര്യമുള്ള ഒന്നായിരുന്നു ...
ഇവിടെ പോസ്റ്റ്‌ ഇട്ട ഫിസലിന്റെ ഉദ്ദേശമെന്തെന്നു വ്യക്തം അല്ല .. വല്ല ഹിഡന്‍ അജണ്ടയും ഉണ്ടെങ്കില്‍ അതില്‍ താല്‍പര്യവും ഇല്ല ... അങ്ങിനെ ഒരു ചര്‍ച്ച ആവില്ല ഇത് എന്ന് പ്രതീക്ഷിക്കുന്നു

വിഷയത്തിലേക്ക് വന്നാല്‍ ഫസല്‍ ഇവിടെ ഉന്നയിച്ച ചില സംശയങ്ങള്‍ പ്രസക്തം ആണെന്ന് എനിക്ക് തോന്നുന്നു ..

ഡാര്‍വിന്‍ ന്റെ പുസ്തകത്തില്‍ ശ്രി bright ചൂണ്ടിക്കാണിച്ചതടക്കം വസ്തുതാ വിരുദ്ധമായ ധാരാളം പരാമര്‍ശം ഉണ്ട് , ഒരു പക്ഷെ ഡാര്‍വിന്‍ തിയറി തന്നെ നിലനില്‍ക്കുന്നത് പരിസ്ഥിതിക്ക് അനുസരിച്ച് ജീവികളില്‍ adaptation ഉണ്ടായി വരുന്നു എന്നും അത് inherit ചെയ്യപ്പെടുന്നു എന്നുമുള്ള ധാരണയില്‍ ആണ് . പക്ഷെ അത് തെറ്റായ ഒരു ധാരണ ആണ് എന്ന് ഇന്ന് നമുക്കറിയാം. പിന്നെ variation എങ്ങിനെ ഉണ്ടായി ? ഒരു രൂപവും പ്ലാനും ഇല്ലാത്ത മ്യൂടേഷന് ഈ അവയവ വ്യവസ്ഥകളുടെ co-ordination അടക്കം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്നാ ഫസലിന്റെ വാദത്തില്‍ കഴമ്പുണ്ട് എന്ന് എനിക്ക് തോന്നുന്നു . അതിലും പ്രധാനമായത് അപൂര്‍ണ്ണമായ സെന്‍സ് organs ഒട്ടും ഉപയോഗ യോഗ്യം അല്ലാത്ത കാലഘട്ടത്തിലും നേച്ചര്‍ തുരര്‍ച്ചയായി സെലക്ട്‌ ചെയ്തു എന്നതാണ് ..

origin of species പോലെ ഇത്രമാത്രം 'സ്ക്രൂട്ടിനി'ക്ക് വിധേയമായിട്ടുള്ള മറ്റൊരു പുസ്തകവുമില്ല എന്ന bright പറഞ്ഞത് വളരെ ശരിയാണ് , പുതിയൊരു ആശയം നല്ല രീതിയില്‍ അവതരിപ്പിച്ചു അന്നതിനാല്‍ ശാസ്ത്ര ചരിത്രത്തില്‍ ഡാര്‍വിന്റെ സ്ഥാനം വളരെ വലുതാണ്‌ , ആര് എന്തൊക്കെ വിമര്‍ശിച്ചാലും ,അതാവാം bright ഉദ്ദേശിച്ചത്

ഏതായാലും കൂടുതല്‍ തുറന്ന ചര്‍ച്ചക്കായി കാത്തിരിക്കുന്നു ..., അവസാനം ഇത് ദൈവത്തില്‍ കൊണ്ട് പോയി മുട്ടിക്കില്ലെന്നും പ്രതീക്ഷിക്കുന്നു

വികടശിരോമണി said...

ഇപ്പോഴാണ് ഈ സംവാദം വായിക്കാനുള്ള സമയമൊത്തത്,ക്ഷമിക്കൂ.
തുറന്ന മനസ്സോടെയുള്ള ഇത്തരം ചർച്ചകൾ ശരിയ്ക്കും ഗുണകരമാണ്.
ഒരു കാര്യത്തിൽ ഞാൻ പൂർണ്ണമായും ഫൈസലിനോടു യോജിക്കുന്നു;ഒരു തരം ഇടുങ്ങിയ മൌലികവാദം ഡാർവിൻ സിദ്ധാന്തവാദികളിൽ പലരിലും പരന്നിട്ടുണ്ട്.
ഡാർവിൻ പറഞ്ഞവയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ,മറ്റൊന്ന് പകരം വെച്ചുകൊള്ളണം എന്നൊന്നും നിർബ്ബന്ധം ഇല്ല.അതിൽ ഹിഡൻ അജണ്ടയുണ്ടോ എന്നത് വേറെ വിഷയം.അങ്ങനെയെങ്കിൽ,അതിനോട് യോജിപ്പും ഇല്ല.
ഡാർവിനു ശേഷം വന്ന തിരുത്തുകളെ ഉൾക്കൊള്ളുന്നതാണ് ഡാർവിനു തന്നെ കൊടുക്കാവുന്ന ഏറ്റവും വലിയ ബഹുമാനം;അദ്ദേഹം ഒരു ശാസ്ത്രജ്ഞനായതു കൊണ്ടു തന്നെ.
ആശംസകൾ!

Faizal Kondotty said...

@വികടശിരോമണി

താങ്കളുടെ പ്രസക്തമായ കമന്റിനു നന്ദി .. താങ്കള്‍ പറഞ്ഞ പോലെ തുറന്ന മനസ്സോടെയുള്ള ചർച്ചകൾ ശരിയ്ക്കും ഗുണകരമാണ്... , അത് തന്നെയാണ് ബ്ലോഗിന്റെ പ്രസക്തിയും ..
പലരും ആശങ്കപ്പെടുന്ന പോലെ ഇതില്‍ എനിക്ക് ഒരു ഹിഡന്‍ അജണ്ടയും ഇല്ല ... എനിക്ക് ഈ വിഷയത്തില്‍ ഉള്ള ഇഷ്ടം ഒന്ന് മാത്രം .

അല്ലെങ്കില്‍ തന്നെ ബ്ലോഗ്ഗില്‍ എന്നെ നല്ല രീതിയില്‍ സ്വീകരിച്ച ബൂലോഗരോട് എന്ത് ഹിഡന്‍ അജണ്ട കാണിക്കാനാണ് ..എന്റെ മിക്ക പോസ്റ്റുകള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനം തുടക്കത്തില്‍ തന്നെ നിങ്ങള്‍ എല്ലാവരും തന്നിട്ടുണ്ട് ..അതിനു നന്ദിയും ഉണ്ട് .. എനിക്ക് അറിയുന്ന രീതിയില്‍ കഥയും കവിതയും രാഷ്ട്രീയവും നാടകവും ശാസ്ത്രവും എഴുതുമ്പോള്‍ തീര്‍ച്ചയായും ഒരു മേഖല എന്ന നിലയില്‍ മതപരവും സാമൂഹികവും ആയ കാര്യങ്ങള്‍ കൂടി വരുന്നു എന്ന് മാത്രം .. അത് തന്നെ എല്ലാത്തിലെയും നല്ല ഗുണങ്ങള്‍ ആളുകളില്‍ എത്തിക്കുക എന്ന് മാത്രം ..

ഡാര്‍വിനിസം വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോഴെക്ക് ആളുകള്‍ വികാരഭരിതരായി പ്രതികരിക്കുന്നത് കാണാറുണ്ട്‌ ..ഇവിടെയും (അനിലും bright ഉം ഒഴികെ ) ചില ആളുകള്‍ അങ്ങിനെ
വികാരം കൊള്ളുന്നത്‌ കണ്ടു കാണുമല്ലോ ...തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതാണ് ശാസ്ത്രം എന്ന് കൂടെ പറയുകയും ചെയ്യും ...ഇത്രയും സങ്കുചിത മനസ്ഥിതി വച്ച് പുലര്തുന്നതെന്തിനു എന്തിനു ഇവര്‍ ? ചര്‍ച്ച നടക്കട്ടെ എന്ന് എന്ത് കൊണ്ട് കരുതുന്നില്ല ..! ഇവിടെയാണ്‌ താങ്കളുടെ തുറന്ന മനസ്സിനെ ഞാന്‍ അഭിമാനത്തോടെ കാണുന്നത് ..കൂട്ടത്തില്‍ ഈ കാര്യത്തില്‍ എനിക്ക് ഒരു അജണ്ടയും ഇല്ല എന്ന് താങ്കളോട് പറയാന്‍ സന്തോഷം ഉണ്ട്

@ea jabbar

താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി .. പകരം വെക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലെങ്കില്‍ പോലും ഡാര്‍വിനിസത്തിനെതിരെ ഞാന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പ്രസക്തങ്ങള്‍ ആവാതിരിക്കുന്നില്ല .. എന്റെ വാദങ്ങള്‍ ദുര്‍ബലമാണെങ്കില്‍ അല്ലാതെ .

പകരം ഒരു സിദ്ധാന്തം അവതരിപ്പിക്കാന്‍ കഴിയാത്തവര്‍ , തനിക്കു തെറ്റെന്നു തോന്നിയ സിദ്ധാന്തത്തെ അനുകൂലിക്കണം എന്നാണോ താങ്കള്‍ പറയുന്നത് ? യുക്തിക്കു യോജിച്ച പുതിയ തിയറി വരുന്നത് വരെ കാത്തിരിക്കണം , അത്ര തന്നെ !

പിന്നെ എനിക്ക് അറിയാവുന്ന സൃഷ്ടിവാദം ഞാന്‍ അവതരിപ്പിക്കണം എന്നാണു താങ്കള്‍ പറയുന്നതെങ്കില്‍ നമുക്ക് പരിഗണിക്കാം .ഒഴിവു പോലെ എന്റെ മറ്റു ബ്ലോഗില്‍ ആ വിഷയം ചര്‍ച്ച ചെയ്യാം , താങ്കള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍ , തുറന്ന മനസ്സോടെ , അത് വേറെ കാര്യം ..! എനിക്ക് ഒന്നിലും കടുംപിടുത്തമോ , വികാരം കൊള്ളാലോ ഇല്ല, ഒന്നും വിമര്‍ശനത്തിനു അതീതം ആണ് എന്ന് എനിക്ക് തോന്നുന്നും ഇല്ല

പറയെട്ടെ , അത് എന്തായാലും പരിണാമസിദ്ധാന്തത്തിന്റെ സാധുതയെ ക്കുറിച്ച് ഞാന്‍ ഉയര്‍ത്തിയ ആശങ്കകള്‍ അല്പം എങ്കിലും ഗൗരവം ആണെന്ന് തോന്നുന്നുവെങ്കില്‍ അതിനെ അനുകൂലിക്കാം ,അല്ലെന്നു വരികില്‍ വിമര്‍ശിക്കാം , അറിയില്ലെങ്കില്‍ കാഴ്ച്ചക്കാരനാകാം , പക്ഷെ ഈ എതിര്‍ വാദങ്ങള്‍ സാധൂകരിക്കാനായി ഞാന്‍ പുതിയ സിദ്ധാന്തം അവതരിപ്പിക്കണം എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ് !

Faizal Kondotty said...

അനിൽ@ബ്ലൊഗ് said...
ഞാന്‍ നേരത്തെ പറഞ്ഞതും ബ്രൈറ്റ് അതിനു മുമ്പേ പറഞ്ഞതുമായ സംഗതിക്ക് ഫൈസല്‍ മറുപടി പറഞ്ഞില്ല. ആ ക്വോട്ട് ചെയ്ത ഭാഗം ഒറിജിന്‍ ഓഫ് സ്പീഷീസില്‍ ഏതു ഉദ്ദേശത്തിലാണ് പറഞ്ഞിരിക്കുന്നതെന്നാണ് ഫൈസലിന്റെ അഭിപ്രായം?

അനില്‍ജി , ഇത് ഒരു കമന്റില്‍ വിശദീകരിക്കാന്‍ പറ്റാത്തതിനാല്‍ പോസ്റ്റ്‌ ആയി ഇടാം എന്നാണ് ഞാന്‍ കരുതുന്നത് .. ഈ അധ്യായം മാത്രമല്ല ആദ്യ അധ്യായം മുതല്‍ എന്താണ് ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ ബേസ് തുടങ്ങി , difficulties എന്ന അധ്യായതിനെ ഈ ഭാഗം അടക്കി ചര്‍ച്ച ചെയ്യാം ..എന്നാലേ പൂര്‍ണ്ണമായി വിലയിരുത്താന്‍ ആകൂ ..മാത്രമല്ല പലര്‍ക്കും താല്പര്യം ഉണ്ടാവും പൂര്‍ണ്ണമായും വിലയിരുത്തുന്നത് വായിക്കാന്‍.. എന്നിട്ട് അതില്‍ ഞാന്‍ വല്ല interpretation നടത്തുന്നുണ്ടെങ്കില്‍ ആര്‍ക്കും ചോദ്യം ചെയ്യാം , തിരുത്താം ..

അപ്പൊ അടുത്ത പോസ്റ്റിനു കാത്തിരിക്കുക ..നമുക്ക് ഇടയ്ക്കിടെ ഇവിടെ കൂടണം ..എനിക്ക് ഒരു അജണ്ടയോ മുന്‍ വിധിയോ ഇല്ല .. തുറന്ന ചര്‍ച്ച മാത്രം ..താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനവും

ഇപ്പോഴും ഡാര്‍വിന്‍ സിദ്ധാന്തം എന്തെന്ന് അറിയാതെ അനുകൂലിക്കുന്നവര്‍ ധാരാളം ഉണ്ട് .. പ്രകൃതി നിര്‍ദ്ധാരണം മാത്രം ആണ് ഡാര്‍വിന്‍ സിദ്ധാന്തം എന്നാണു ചിലരുടെ ധാരണ ..അതിനാല്‍ ആണ് വെള്ള കോഴി കുഞ്ഞുങ്ങളെ പരുന്തു പിടിച്ചാല്‍ ക്രമേണ കറുപ്പ് കോഴി കുഞ്ഞുങ്ങള്‍ മാത്രം ആകും അങ്ങിനെ ആണ് പരിണാമം നടക്കുന്നത് എന്ന് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .. കോഴി കുഞ്ഞുങ്ങള്‍ അപ്പോഴും കോഴി കുഞ്ഞുങ്ങള്‍ തന്നെയാണെന്നും താറാവോ , കുളക്കോഴിയോ ആവുന്നില്ലെന്നും അവര്‍ ചിന്തിക്കുന്നില്ല ..variation വന്നതിനു ശേഷമേ പ്രകൃതി നിര്‍ദ്ധാരണത്തിന് സ്കോപ്പ് ഉള്ളൂ .variation എങ്ങിനെ വരുന്നു എന്ന് വിശദീകരിക്കുന്നിടത്താണ് ഡാര്‍വിനു അബദ്ധം പിണഞ്ഞത് .. നിലവിലെ തെളിയിക്കപ്പെട്ട വസ്തുതകള്‍ക്ക് വിരുദ്ധം ആകുന്നതും

ഏതായാലും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണ്‌ എന്നതാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് ..പരിണാമം എന്ന പേര്‍ ഈ ബ്ലോഗിന് അന്വര്‍ത്ഥം ആകുന്ന രീതിയില്‍ ഇവിടെ പരിണാമ ദി ക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട് ..അതിനു നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു

Faizal Kondotty said...

bright said..
ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

പരിണാമ സിദ്ധാന്തം=ഡാര്‍വിന്‍ പറഞ്ഞത് എന്ന രീതിയിലുള്ള താങ്കളുടെ നിര്‍വചനത്തിനുള്ള മറുപടിയായിരുന്നു അത്.


Dear bright,
ഞാന്‍ ഒരിക്കലും പരിണാമ സിദ്ധാന്തം=ഡാര്‍വിന്‍ പറഞ്ഞത് എന്ന് പറഞ്ഞിട്ടില്ല ..പക്ഷെ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഡാര്‍വിന്‍ തന്നെയാണ് താനും , മാത്രമല്ല ആധുനിക നിഗമനം ആയ മ്യൂട്ടേഷന്റെ സാധുതയെ കൂടി എന്റെ കമന്റില്‍ ചോദ്യം ചെയ്തിട്ടുണ്ട് ..താങ്കള്‍ ഒരു പക്ഷെ ശ്രദ്ധിക്കാന്‍ വിട്ടു പോയതാവാം ..ഏതായാലും അത് വിടാം

താങ്കള്‍ക്കു വിരോധം ഇല്ലെങ്കില്‍, ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്, എന്ന താങ്കളുടെ വാദത്തില്‍ താങ്കള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം ..variation വരുന്നതിനെ സംബന്ധിച്ചു ഡാര്‍വിന്‍ നടത്തിയ പല നിഗമനങ്ങളും (താങ്കള്‍ സമ്മതിച്ചതടക്കം ) തെറ്റായിരുന്നു എന്ന് നമുക്ക് അറിയാമല്ലോ ..ഈ പശ്ചാത്തലത്തില്‍ താങ്കളുടെ ഈ വാദം ഒന്ന് കൂടി വ്യക്തം ആക്കിയാല്‍ നന്നായിരുന്നു .

ഡാര്‍വിന്റെ ചരിത്രപരമായ ഐഡന്റിറ്റിയല്ല , ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തികമായ നിലനില്പ്പിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത് ..

സന്ദേഹി-cinic said...

പരിണാമ സിദ്ധാന്തം എന്നല്ല ഏത്‌ സിദ്ധാന്തത്തിനും വിശദീകരിക്കാനാവാത്ത ചില പ്രതിഭാസങ്ങൾ ഉണ്ടാകും.അത്‌ അംഗീകരിക്കുന്നത്‌ കൊണ്ടാണ്‌ പരിണാമസിദ്ധാതം കൂടുതൽ തെളിവുകൾ തേടി നടക്കുന്നത്‌.പറിണാമ സിദ്ധാന്തത്തിൽ ഡാർവ്വിനു ശേഷം പല സിദ്ധാന്തങ്ങളും നിഗമനങ്ങളും ഉണ്ടാകുന്നത്‌ തന്നെ ഡാർവ്വിനിസം പൂർണ്ണമല്ല എന്നതിനു തെളിവല്ലേ? ശാസ്ത്രം അങ്ങനെയാണ്‌.പൂർണ്ണസത്യം എന്നൊന്ന് അതിലില്ല.അന്വേഷണം തുടരും.

ഇന്നോളം പുറത്തു വന്ന ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങൾക്കൊന്നും പ്രപഞ്ച്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച്‌ പൂർണ്ണ വിശദീകരണം നൽകാനായിട്ടില്ല.പ്രപഞ്ചത്തിലെയും പദാർത്ഥത്തിന്റെയും മുഴുവൻ സ്വഭാവങ്ങളെയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ്‌ ഗ്രാന്റ്‌ യൂനിഫൈദ്‌ തിയറിക്ക്‌ വേണ്ടി അന്വേഷണം നടക്കുന്നത്‌.അതു കൊണ്ട്‌ ന്യൂട്ടൻ തിയറിയും ആപേക്ഷികസിദ്ധാന്തവും ക്വാണ്ടം തിയറിയുമെല്ലാം അശാസ്ത്രീയമെന്ന് കരുതാൻ പറ്റുമോ? ഓരോന്നിനും ശാസ്ത്രീയമായ സാധുതയുണ്ട്‌. അതേ സമയം പരിമിതിയുമുണ്ട്‌.പരിമിതികളാണ്‌. പിന്നീടുള്ള തിയറികളെ സാധ്യമാക്കിയത്‌.

അതുപോലെ ഡാർവ്വിനിസത്തിനു പരിണാമത്ത്‌ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത്‌ കൊണ്ടു മാത്രം അത്‌ ശാസ്ത്രീയ സിദ്ധാന്തം അല്ലാതാകുന്നില്ല.പരിണാമ ശാസ്ത്ര ചരിത്രത്തിൽ ഡാർവ്വിനിസത്തിന്‌, മറ്റു ശാസ്ത്ര ശാഖകളിൽ ന്യൂട്ടൻ തിയറി പോലെയോ,ഫ്രോയിഡിന്റെയും ഗ്രിഗർമ്മെന്റലിന്റെയും തിയറികൾ പോലെയോ പ്രാധാന്യമുണ്ടെന്നർത്ഥം . അതു കൊണ്ടാണ്‌ ഡാർവ്വിനിസം ഇപ്പോഴും പഠിപ്പിക്കപടുന്നത്‌.
അതുകൊണ്ട്‌ ഡാർവ്വിനിസത്തിന്റെ പോരായ്മകൾ എടുത്തു കാട്ടി പരിണാമത്തെ തന്നെ നിഷേധിക്കുന്നത്‌ ശരിയാണോ.കൂടുതൽ അറിയാവുന്നവർ പ്രതികരിക്കുമല്ലോ

Zebu Bull::മാണിക്കന്‍ said...

ഫൈസല്‍, ജബ്ബാറിന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റ് താങ്കളുടെ വളച്ചൊടിക്കലിനെപ്പറ്റി, വളച്ചൊടിക്കലിനെപ്പറ്റിമാത്രം ആയിരുന്നു. ഒരു rhetorical flourish എന്ന നിലയില്‍ ഡാര്‍‌വിന്‍ എഴുതിയ ഒരു വരി ഉദ്ധരിക്കുമ്പോള്‍ത്തന്നെ അതിന്റെ അര്‍‌ത്ഥം പൂര്‍‌ണ്ണമാക്കുന്ന അടുത്ത മൂന്നുവരികള്‍ ഒഴിവാക്കുന്ന ബൗദ്ധികമായ മൂന്നാംകിട പരിപാടി കണ്ടപ്പോള്‍ ചൊറിഞ്ഞുവന്നതുകൊണ്ട് എഴുതിയതാണത്. പരിണാമസിദ്ധാന്തത്തെപറ്റിയോ, ഖുര്‍ ആനെപ്പറ്റിയോ ഒന്നുമല്ലായിരുന്നു ആ കമന്റ്. വ്യക്തമായി ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഒരു സാധനത്തെ ക്രൂരമായി misquote ചെയ്യുന്നതു കണ്ടു സഹിക്കാത്തവന്റെ ഒരു പ്രതികരണം മാത്രമായിരുന്നു.

പക്ഷേ താങ്കളും ഞാനും ശാസ്ത്രത്തെ കാണുന്നതില്‍ വ്യത്യാസമുണ്ട്. ഒരു മതഗ്രന്ഥം പോലെ, "എല്ലാ ഉത്തരങ്ങളും എന്നത്തേയ്ക്കുമായി ശരിയായി കൊടുത്തിരിക്കുന്നു" എന്നു വാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥം തേടിയാണ്‌ താങ്കള്‍ നടക്കുന്നത്. "ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നതു തെറ്റാണെങ്കിലെന്ത്, അതില്‍ എല്ലാ ഉത്തരവുമുണ്ടല്ലോ. അതുകൊണ്ട് അതിനെ എതിര്‍‌ക്കുന്നവര്‍ എല്ലാ ഉത്തരങ്ങളുമുള്ള ഒരു ഗ്രന്ഥം കൊണ്ടുവരട്ടെ. എന്നിട്ടാകാം ചര്‍‌ച്ച" - ഇതാണു താങ്കളുടെ വാദം. നിര്‍‌ഭാഗ്യവശാല്‍ ഒരു ശാസ്ത്രഗ്രന്ഥവും അങ്ങനെ ആയിരിക്കില്ല. കറുപ്പിന്റെയും വെളുപ്പിന്റെയും അഹന്തയാണു മതഗ്രന്ഥങ്ങളിലെങ്കില്‍, ചാര നിറത്തിന്റെ സൗമ്യതയാവും ശാസ്ത്രത്തിന്‌. "ഒന്നും അറിയില്ല, അതിനാല്‍ അറിയാന്‍ ശ്രമിക്കുന്നു" എന്നതു ശാസ്ത്രം; "എല്ലാമറിയാം, അതിനാല്‍ ചോദ്യമരുത്" എന്നതു മതം. ഡാര്‍‌വിന്റെ പുസ്തകം വച്ച് ആധുനിക പരിണാമവാദം ആകെ തെറ്റാണെന്നു തെളിയിക്കാനുള്ള താങ്കളുടെ വ്യഗ്രത എനിക്കു മനസ്സിലാവും. ഇങ്ങനെ തുടര്‍‌ന്നാല്‍ കോപ്പര്‍‌നിക്കസ് പറഞ്ഞതു മാത്രമുപയോഗിച്ച് ആധുനിക ജ്യോതിശ്ശാസ്ത്രം തെറ്റാണെന്നും തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയും; അല്പ്പം കൂടി ശ്രമിച്ചാല്‍.

bright said...

You are barking up the wrong tree..
പരിണാമ സിദ്ധാന്തം=ഡാര്‍വിന്‍ പറഞ്ഞത് എന്ന രീതിയില്‍ തന്നെയാണ് താങ്കള്‍ ഇപ്പോഴും.അല്ലെങ്കില്‍ പരിണാമസിദ്ധാന്തം (neo darwinism) ചര്‍ച്ച ചെയ്യുന്നിടത്ത്150 വര്‍ഷം മുന്‍പെഴുതിയ ലോകത്ത് ഒരു ബയോളജി കോഴ്സിന്റേയും സിലബസില്‍ ഉള്‍പ്പെടുത്തീട്ടില്ലാത്ത ഒറിജിന്‍ ഓഫ് സ്പീഷീസിനെയും പൊക്കികൊണ്ട് വരുമായിരുന്നില്ലല്ലോ??മറ്റുപലരും, ഞാന്‍ തന്നെയും ഒന്നില്‍കൂടുതല്‍ തവണ പറഞ്ഞ കാര്യം വീണ്ടും കോപ്പി/പേസ്റ്റുന്നു


''വ്യക്തികളുടെ അഭിപ്രായത്തിന് ശാസ്ത്രത്തില്‍ സ്ഥാനമൊന്നുമില്ല.നേരത്തെ പറഞ്ഞതുപോലെ പഠനാവശ്യങ്ങള്‍ക്കായി ഒറിജിന്‍ ഓഫ് സ്പീഷീസ് ആരും ഉപയോഗിക്കാറില്ല.
"Science is not done by quoting authorities, however eloquent and eminent, and then evaluating their arguments'' Daniel Dennet---Darwin's Dangerous Idea. ''

മറ്റൊരു ഭാഗം....

ഹിപ്പോക്രാറ്റസ് മോഡേണ്‍ മെഡിസിന്റെ പിതാവാണെങ്കിലും ആരും ചികിത്സ ചെയ്യാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകം പഠിക്കാറില്ല.താങ്കളുടെ യുക്തി(?) ഉപയോഗിച്ച് മോഡേണ്‍ മെഡിസിനെ വിമര്‍ശിക്കാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകങ്ങള്‍ നോക്കിയാല്‍ മതി.അതുപോലെ പേപ്പട്ടിവിഷത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ ചെയ്തപോലെ തന്നെ വേണം ഇപ്പോഴും വാക്സിന്‍ ഉണ്ടാക്കാന്‍ എന്നും വേണമെങ്കില്‍ പറയാം.ലൂയി പാസ്ചര്‍ക്ക് ഇമ്യൂണിറ്റിയേക്കുറിച്ചൊന്നും അറിവില്ലാതിരുന്നതുകൊണ്ട് വാക്സിനേഷന്‍ അശാസ്ത്രീയമാണെന്നും പ്രഖ്യാപിക്കാം എന്താ?...പ്രശ്നം മതഗ്രന്ഥങ്ങളേപ്പോലെ ആചന്ദ്രതാരം തെറ്റുകുറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കേണ്ടതാണ് ശാസ്ത്രഗ്രന്ഥങ്ങളും എന്ന് ഈ മണകുണാഞ്ചന്‍മാര്‍ കരുതുന്നതാണ്.

(ഓ.ടി എത്ര തവണ ഇങ്ങനെ സ്വയം കോപ്പി/പേസ്റ്റ് ചെയ്യണം?ഇതില്‍കൂടുതല്‍ ഈ പോയിന്റ്‌ എങ്ങെനെ വിശദീകരിക്കും?)

മതത്തില്‍ പ്രവാചകനുള്ള സ്ഥാനമൊന്നും ഡാര്‍വിനിസത്തില്‍ (i.e neo darwinism)ഡാര്‍വിനില്ല.'ഡാര്‍വിന്റെ റോട്ട് വീലര്‍' എന്നറിയപ്പെടുന്ന ഡോക്കിന്‍സ് പോലും ആ രീതിയില്‍ ഡാര്‍വിനെ കാണുന്നില്ല.പിന്നല്ലെ ബാക്കിയുള്ളവര്‍.ഡാര്‍വിനെന്തു പറഞ്ഞു എന്നത് ശാസ്ത്രത്തിനു താല്പര്യമുള്ള കാര്യമല്ല.(ശാസ്ത്രചരിത്രകാരന്‍മാര്‍ക്ക് താല്‍പര്യമുണ്ടാകും.)ഒരു നൂറുകൊല്ലം കഴിഞ്ഞാലും ഡാര്‍വിനിസം എന്ന പേരില്‍ ഒരു സിദ്ധാന്തമുണ്ടാകും.അതൊരുപക്ഷേ ഡാര്‍വിന്‍ വീണ്ടും തിരിച്ചുവന്നാല്‍ അദ്ദേഹതിനുപോലും തിരിച്ചറിയാന്‍ പറ്റാത്തവിധം മാറീട്ടുണ്ടാകും.ഇനി ഡാര്‍വിന്‍ ജനിച്ചിട്ടില്ലായിരുന്നെങ്കില്‍പ്പോലും വേറാരെങ്കിലും ഇതു കണ്ടുപിടിക്കുമായിരുന്നു.വാലസ് സ്വന്തം നിലയില്‍ ഡാര്‍വിന്‍ എത്തിച്ചേര്‍ന്ന നിഗമനത്തില്‍ എത്തിയിരുന്നു..പേരുകളൊക്കെ നമ്മുടെ സൌകര്യത്തിനാണ്.ഡാര്‍വിനിസത്തിന്റെ പേരുമാറ്റി 'ചങ്ങലംപരണ്ട' എന്നുവിളിച്ചാലും പരിണാമം(evolution) എന്നത് സത്യമായിത്തന്നെ നില്‍ക്കും.(സത്യം=truth എന്ന അര്‍ത്ഥത്തിലല്ല,സത്യം=fact എന്ന അര്‍ത്ഥത്തില്‍.)

ഒറിജിന്‍ ഓഫ് സ്പീഷീസ് അദ്ധ്യായം തിരിച്ചു വിമര്‍ശിക്കാന്‍ പോകുന്നു എന്നു കണ്ടു....Don't bother!!..Who cares what Darwin said...ഡാര്‍വിനെ ഡിസ്ക്കസ്സുചെയ്യണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല.If you want to dig up a120 year old corpse to kick it around to make yourself feel smarter,go ahead.But do it right.Don't misrepresent him.ഡാര്‍വിന്റെ പുസ്തകത്തിലെ തെറ്റുകളുടെ കണക്കെടുക്കാന്‍ തെയ്യാറായി നില്‍കുന്ന താങ്കള്‍ ഇതോര്‍ത്താല്‍ മതി.സ്വര്‍ണ്ണഖനിയില്‍നിന്ന് കുഴിച്ചെടുക്കുന്നത് 99.999 ശതമാനവും മണ്ണും ചെളിയുമാണെന്നു കരുതി സ്വര്‍ണ്ണഖനി വെറും ചെളികുഴിയാണെന്ന് ആരും പറയാറില്ല.

bright said...

താങ്കള്‍ വാക്കുകളുടെ നിര്‍വചനം സൗകര്യം പോലെ മാറ്റുന്നുണ്ട്.ഉദാ:പരിണാമം(evolution) എന്നത് ഡാര്‍വിന്‍ ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ പ്രത്യേകിച്ചും ആറാമത്തെ എഡിഷന്‍ ,(ഇന്‍റര്‍നെറ്റില്‍ കാണുന്നത് മിക്കവാറും ആറാമത്തെ എഡിഷനാണ്.)പറഞ്ഞപ്രകാരമുള്ളത് എന്നതരത്തിലാണ് ഉടനീളം ഉപയോഗിക്കുന്നത്.ശാസ്ത്രത്തിനു യാതൊരു താല്‍പര്യവുമില്ലാത്ത ഈ നിര്‍വചനത്തെ ആക്രമിച്ചു തോല്‍പ്പിച്ച് (?), പരിണാമം(evolution)=descent with modification അല്ലെങ്കില്‍ change in allele frequency over time ,അതുമല്ലെങ്കില്‍ ,Nonrandom elimination of alleles(a definition by Ernst Mayr)എന്നതിനേയാണ് പൊളിച്ചടുക്കുന്നത് എന്ന് നടിക്കുകയാണ്. Sorry,...dude...But you are attacking a straw man!..

അത്കൊണ്ട് താങ്കളൊരു കാര്യം ചെയ്യൂ...എന്താണ് ഇവലൂഷന്‍ എന്നൊന്ന് വിശദീകരിക്കൂ..എന്നിട്ടാകാം ചര്‍ച്ച.''ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവയവങ്ങളിലും മറ്റും മാറ്റം (variation) വരുന്നു എന്നതും അങ്ങിനെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.''(താങ്കളുടെ ബ്ലോഗില്‍നിന്ന് )എന്നാണെങ്കില്‍ എന്നെ വിട്ടേക്ക്.സുഹൃത്തേ, ഇത് ലാമാര്‍ക്കിസമാണ്.ഡാര്‍വിനിസമല്ല.ഇത് ഞാന്‍ ഞായറാഴ്ച കാലത്ത് പോസ്റ്റു വായിച്ച ഉടനെതന്നെ എഴുതേണ്ടതായിരുന്നു..ജെനറ്റിക്സൊക്കെ പഠിച്ച ആളില്‍നിന്നും കുറച്ചുകൂടെ നിലവാരമുള്ള വിഡ്ഢിത്തമായിരുന്നു പ്രതീക്ഷിച്ചത്. കൂര്‍ക്കയും ആട്ടിന്‍കാട്ടവും താങ്കള്‍ക്ക് ഒരുപോലെയായിരിക്കും. പക്ഷേ വ്യത്യാസം തിരിച്ചറിയാന്‍ കഴിവുള്ളവരുണ്ട്.ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറിയ വൃദ്ധന്റെ അവസ്ഥയിലാണ് താങ്കള്‍. ഓരോ പ്ലേറ്റ് കട്ടിങ്ങും ഷേവിങ്ങും എന്നു ഓര്‍ഡര്‍ ചെയ്താല്‍ ആളുകള്‍ കളിയാക്കും. ചൊടിച്ചിട്ടു കാര്യമില്ല :-)ബാര്‍ബര്‍ഷോപ്പില്‍ ഭക്ഷണം കിട്ടില്ല, ലാമാര്‍ക്കിസത്തില്‍നിന്ന് പരിണാമവും. .

പോട്ടപ്പന്‍ said...
This comment has been removed by the author.
പോട്ടപ്പന്‍ said...

ആങ്ങനെ വളരെ വേഗത്തില്‍ പന്തും കൊണ്ട് ആളില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് പാഞ്ഞ പത്താം നമ്പര്‍ ജെര്സി അണിഞ്ഞ ഫൈസല്‍ ! ഡാര്‍വിന്റെ പേടിസ്വപ്നമായ കൊണ്ടോടികാരന്‍ ഫൈസല്‍! ഇതാ ആളില്ലാത്ത ഗോള്‍ പോസ്റ്റില്‍ എന്തോ കാണുന്നു എന്താണ് അത് .....ഡാര്‍വിന്‍ ഉണ്ട്! ഇല്ല ! പോടാ പുല്ലെ എന്ന് പറഞ്ഞു കൊണ്ട് ചീറി അടുക്കുന്ന നാട്ടുകാരുടെ പൊന്നോമന പുത്രന്‍ "bright" ഇടയ്ക് ഒന്ന് ബീഡി വലിക്കാന്‍ ഗ്രൌണ്ട് വിട്ട "bright" ഇനി എന്താണ് സംഭവികുനത് വരിക, കാണുക , വായിക്കുക , പോസ്റ്റുക !
ഓഫ്‌: Guys im kind of enjoying these posts..............juz my two cent's of പൊട്ടത്തരം don't get offended.
Peace and respect!

Faizal Kondotty said...

@ Zebu Bull::മാണിക്കന്‍ said..
ഡാര്‍‌വിന്റെ പുസ്തകം വച്ച് ആധുനിക പരിണാമവാദം ആകെ തെറ്റാണെന്നു തെളിയിക്കാനുള്ള താങ്കളുടെ വ്യഗ്രത എനിക്കു മനസ്സിലാവും.

മാണിക്കന്‍ സുഹൃത്തേ ,,,
ഒന്നുകില്‍ താങ്കള്‍ ഈ പോസ്റ്റും കമന്റ്സും ശരിക്ക് വായിച്ചിട്ടില്ല , അല്ലെങ്കില്‍ ഞാനൊന്നും വായിച്ചില്ലേ എന്ന് അഭിനയിക്കുന്നു (രണ്ടാമത്തേത് ഗുരുതരം ) ... സുഹൃത്തേ ,,,ഈ ചര്‍ച്ചയില്‍ രണ്ടു ഭാഗങ്ങള്‍ ഏവര്‍ക്കും കാണാവുന്നതാണ്

ഒന്ന് പരിണാമ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിലെ നിലവിലെ തെളിയിക്കപ്പെട്ട കാര്യങ്ങളുമായി ഒരു നിലക്കും യോജിച്ചു പോകാത്ത പരാമര്‍ശങ്ങള്‍ ...ചിലത് ശ്രീ bright തന്നെ ഇവിടെ ക്വോട്ട് ചെയ്തു ..

രണ്ടു , മ്യൂട്ടേഷന് വഴി ജനിതക ഘടനയില്‍ variation വന്നു അത് പുതിയ ജീവി വര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തിനു കാരണമായേക്കാം എന്ന ആധുനിക നിഗമനം .. അങ്ങിനെ ഒരു ആസൂത്രണമോ ലക്ഷ്യമോ ഇല്ലാത്ത മ്യൂട്ടേഷന് വഴി അവയവ വ്യവസ്ഥകള്‍ രൂപം കൊള്ളുമോ എന്നും , പൂര്‍ണ്ണമായും നിലവില്‍ വരുന്നതോടെ മാത്രം ഉപയോഗ്യ യോഗ്യമാകുന്ന കണ്ണ് ,ചെവി അടക്കമുള്ള സെന്‍സ് organs പരിണമിച്ചു വരുന്നതിനിടയിലെ ഉപയോഗ്യ ശൂന്യമായ അസംഖ്യം ഇടനില രൂപങ്ങള്‍ എന്തിനു പ്രകൃതി നിര്‍ദ്ധാരണം ചെയ്തു നില നിര്‍ത്തി എന്നും ഞാന്‍ ഇവിടെ ഉന്നയിച്ചിരുന്നു കൂടാതെ അനുപൂരകങ്ങളായ ,sex organs മ്യൂട്ടേഷന് വഴി പരിണമിക്കുമോ എന്നും ( reproductive barrier, ഈ കാര്യത്തിലുള്ള നിങ്ങളുടെ സിദ്ധാന്ത വിശദീകരണത്തിന് ഒരു വലിയ barrier ഉയര്തുന്നുവെന്നും )

കാഴ്ച /കേള്‍വി /ഗന്ധം / രുചി / എന്നിവ അനുഭവ വേദ്യമാക്കാനുള്ള കഴിവും തലച്ചോറിനു ലഭിച്ചതും ഈ അന്ധമായ മ്യൂട്ടേഷന് വഴി യാണോ ? ഇരു കണ്ണില്‍ നിന്നും വരുന്ന തലകീഴായ , ചെറിയ പ്രതി ബിംബത്തെ , ഒന്നാക്കി , യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാനും ? വിവധ വയവ വ്യവസ്ഥകള്‍ പദാര്ഥങ്ങള്‍ കൈമാറുന്നതും , യോജിച്ചു പ്രവര്‍ത്തിക്കുന്നതും ..?
സുഹൃത്തേ ഇത്തരം സംവിധാനങ്ങള്‍ ഒരു ലക്ഷ്യവും ഇല്ലാത്ത ജനിതക ഘടനയില്‍ ആകസ്മികമായി വരുന്ന മാറ്റം വഴിയാണ് ഉണ്ടായി വന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ , അതൊരു വെറും വിശ്വാസം ആണ് സുഹൃത്തേ .. താങ്കള്‍ക്കു വിശ്വസിക്കാം ,അത് താങ്കളുടെ ഇഷ്ടം , പക്ഷെ അത് അങ്ങ് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ എന്നെ നിര്‍ബന്ധിക്കല്ലേ പ്ലീസ് .....

ഈ രണ്ടും രണ്ടായി മനസ്സിലാക്കുക , ഡാര്‍വിനിസം മാത്രമല്ല ഇവിടെ വിമര്‍ശന വിധേയമാക്കിയത് ,അതെങ്കിലും മനസ്സിലാക്കൂ ..

മൂന്നാമതായി , താങ്കള്‍ അടക്കം പലരും തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു നമ്പര്‍ ഉണ്ട് .. പുതിയ പരിണാമ സിദ്ധാന്തം നിലവില്‍ വന്നു എന്നും , അതില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിലെ തെറ്റുകള്‍ മുഴുവന്‍ തിരുത്തി എന്നും , മാത്രമല്ല പുതിയ പരിണാമ സിദ്ധാന്തം ഉപയോഗിച്ച് ആണ് ഞാന്‍ അടക്കമുള്ള ആളുകള്‍ ഡാര്‍വിന്‍ നിസത്തെ വിമര്‍ശിക്കുന്നതെന്നും .. സുഹൃത്തേ പഴയ ഡാര്‍വിനിസത്തേക്കാള് അസംബന്ധം ആണ് പുതിയ പരിണാമ സിദ്ധാന്തം

സുഹൃത്തേ, ജനിതക കണ്ടുപിടുത്തങ്ങള്‍ ആണ് ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ നടുവൊടിച്ചത് , variation വരുന്നതിനെ ക്കുറിച്ചുള്ള ഡാര്‍വിന്റെ നിഗമനങ്ങള്‍ തെറ്റായിരുന്നു എന്ന് അങ്ങിനെ ബോധ്യം ആയപ്പോള്‍ പരിണാമ ശാസ്ത്ര കാരന്മാര്‍ , ഒരു സിദ്ധാന്തം അവതരിപ്പിച്ചു ..അതില്‍ variation വരുന്നത് മ്യൂട്ടേഷന് വഴിയാണ് എന്ന് തിരുത്തി ..പക്ഷെ അത് ഞാന്‍ മുകളില്‍ പറഞ്ഞതടക്കം നിരവധി അസംബന്ധങ്ങള്‍ വിശ്വസിക്കേണ്ടിതായി വരുത്തി ..

ആധുനിക പരിണാമ സിദ്ധാന്തവും എങ്ങിനെയെല്ലാം തെറ്റ് ആകുന്നുവെന്നുവന്നു ഈ ബ്ലോഗിലെ പോസ്റ്റുകളില്‍ കാണാം ... ചര്‍ച്ച ചെയ്യുന്നതിന് വെപ്രാളം പെട്ടിട്ട് കാര്യമില്ല ..ആളുകള്‍ വിലയിരുത്തട്ടെ .. ദാര്വിനിസം ഒന്ന് തൊടുമ്പോഴേക്കും മതത്തെ തെറി പറഞ്ഞു ആരൊക്കെ ഇളകുന്നു വന്നു ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട് .. പക്ഷെ ഡാര്‍വിന്‍ നിസം , തെറ്റാണ്, വിഡ്ഢിത്തം ആണ് , invalid ആണ് എന്നൊക്കെ നിങ്ങക്ക് പറയാം, ഞാന്‍ പറയാന്‍ പാടില്ല ..കൊള്ളാം

( bright ഇത് വരെ പറഞ്ഞതിലെ വൈരുദ്ധ്യങ്ങള്‍ നിങ്ങള്‍ സ്വയം മനസ്സിലാക്കുക , അല്ലെങ്കില്‍ എന്റെ അടുത്ത കമ്മെന്റ് കാണുക )

Sands | കരിങ്കല്ല് said...

പൊന്നു മാഷേ... പരിണാമത്തെ ഇത്രക്കൊക്കെ വധിക്കണോ? പാവം എത്രയോ പേരു കഞ്ഞി കുടിച്ചു കഴിയണതാ അതിന്റെ പേരില്?

പരിണാമത്തിന്റെ പേരില്‍ കുറച്ചു വാഗ്വാദം ഉണ്ടെന്നല്ലാതെ ഒരു പ്രശ്നവും ഇല്ലല്ലൊ?

ഇനി വധിക്കണം എന്നുണ്ടെങ്കില്‍ ഇത്തിരി കൂടി പഠിച്ചിട്ടു പോരേ? പരിണാമം ശരിയോ തെറ്റോ എന്നതവിടെ നിക്കട്ടെ. മാഷു പറയുന്ന പലതും നല്ല സാമാന്യം വിഡ്ഡിത്തരങ്ങളാണ്‌. അതിപ്പൊ ചൂണ്ടിക്കാണിക്കാന്‍ നിന്നാല്‍ എന്റെ വിലപ്പെട്ട സമയം പാഴാവും ..

ആ ഒന്നര നൂറ്റാണ്ട് മുമ്പത്തെ പുസ്തകത്തില്‍ തെറ്റൊക്കെ കാണും ... പരിണാമം പിന്നെയും ഒരുപാടു പരിണമിച്ചില്ലേ? എത്രയോ ശാസ്ത്രജ്ഞന്മാര്‍ കീറിമുറിച്ചു അതിലെ തെറ്റുകളും ഒക്കെ തിരുത്തിയിരിക്കുന്നു. അപ്പൊ കുറ്റം പറയണമെങ്കില്‍ പുതിയ പരിണാമത്തെ കുറ്റം പറയൂന്നേയ്..

കണ്ണുണ്ടായ കഥയൊക്കെ ചോദിക്കുന്നതു വളരെ മോശമാണു കേട്ടോ.. അതൊക്കെ വൃത്തിയായി എഴുതിയിട്ടുള്ള പുസ്തകങ്ങളുണ്ട്.... ആദ്യം വിക്കിയില്‍ പിടിച്ചു തുടങ്ങീക്കോളൂ.. കൂടുതല്‍ ലിങ്കുകള്‍ അവിടെ കിട്ടും


വേണെങ്കില്‍ ഞാന്‍ കുഞ്ഞിതായി പറഞ്ഞു തരാം ...

പണ്ടു പണ്ടൊരിക്കല്‍ ഒരു ലക്ഷം ജീവികള്‍ ഉണ്ടായിരുന്നു... ഒന്നിനും കണ്ണുണ്ടായിരുന്നില്ല.. പകുതി ആണു പകുതി പെണ്ണു (ഇപ്പൊ ചോദിക്കും ലിംഗത്തിന്റെ ചോദ്യം ... കണ്ണുകഥ പറഞ്ഞു തന്നിട്ടു ലിംഗക്കഥ നമുക്കു ഹോംവര്ക്കാക്കി മാറ്റാം ).

നമ്മുടെ 100,000 ജീവികളില്‍ എല്ലാ ദമ്പതികള്ക്കും 2 കുട്ടികള്‍ വീതം (ചുമ്മാ ഒരു റാന്ഡം നമ്പര്).

അവിടെയാണു ചതി പറ്റിയതു. എന്തോ കാരണം കൊണ്ടു ചിലതിന്റെയൊക്കെ തൊലിയിന്മേല്‍ ഒരു കുഞ്ഞു കുഴി രൂപപ്പെട്ടു... ആ കാലഘട്ടത്തിലെ കോസ്മിക് കുന്ത്രാണ്ടങ്ങളുടെ ചതി എന്നു വിളിക്കാം ...

പക്ഷേ എന്തു സമ്ഭവിച്ചു... ആ കുഴി എന്തോ പുണ്യത്തിനു ഒരു ലെന്സ് പോലെ പ്രവര്ത്തിക്കാന്‍ തുടങ്ങി... അതില്‍ തട്ടി കിരണങ്ങള്‍ ഫോകസ് ചെയ്യപ്പെടാന്‍ തുടങ്ങി. അപ്പൊ ഈ കുഴിയുള്ള മക്കള്‍ (ഒരു 32,000 വരുമ്) അടുത്തു സമ്ഭവിക്കുന്ന മാറ്റങ്ങളെ സ്വന്തം കൂടപ്പിറപ്പുകളേക്കാല്‍ നന്നായി അറിയാന്‍ തുടങ്ങി.

കൂടുതല്‍ അറിഞ്ഞാലെന്തു ഗുണമ്? സ്വന്തം പരിസ്ഥിതിയെപ്പറ്റി നന്നായി അറിയുന്നവന്‍ നല്ല പോലെ ജീവിക്കും ... അതിനി പറഞ്ഞു തരേണ്ടല്ലൊ?

അതാണു കണ്ണിന്റെ ആദിമരൂപം ... പലപല തലമുറകളിലായി ആ കുഴിക്കു മാറ്റം വരികയുമ്, ഒരു പ്രത്യേകതരം കിരണങ്ങളെ സൂക്ഷ്മമായി ഫോക്കസ് ചെയ്യാന്‍ കഴിയുകയുമ്, ആ കുഴിക്കു ഒരു സുന്ദരന്‍ മേല്മൂടി വരിക്യം ഒക്കെ ചെയ്തു.. ഇതെല്ലാം കൂടിയതാണു പരിണാമത്തിലെ കൂറ്റിയ ഇനം കണ്ണു.. എന്നാല്‍ കൂടത്ത ഇനം കണ്ണുകളും പ്രകൃതിയില്‍ കാണാവുന്നതാണു. എല്ലാകുഞ്ഞുങ്ങള്ക്കും ഒരേ മാറ്റം ഉണ്ടാവണം എന്നില്ലല്ലോ?

ഇനി തലകീഴായി വരുന്ന സംഭവം .. അതിപ്പൊ ഒരിത്തിരി ഫിസിക്സ് അറിഞ്ഞാല്‍ പോരേ മനസ്സിലാക്കാന്?

മാത്രമല്ല... ഞാനീപ്പറഞ്ഞ സമ്ഭവം ഒരു 10-12 വയസ്സുകാരന്/കാരി കുട്ടിക്കു പോലും മനസ്സിലാവും എന്നാണെനിക്കു തോന്നുന്നതു. ആലോച്ചിച്ചു വരുമ്പോള്‍ തല പെരുക്കാന്‍ പറ്റിയ ഐറ്റം തന്നെ, എന്നാലും ഒന്നു ഇരുത്തി ചിന്തിച്ചു നോക്കൂ... അത്ര പാടൊന്നും ഇല്ല മനസ്സിലാക്കാന്. കഴ്ടി 3500,000,000 വര്ഷങ്ങളായില്ലേ... പതിയെ പതിയെ മാറ്റം വന്നാലും വേണ്ടത്ര സമയം ​ഉണ്ടായിരുന്നു.

ഇനി ലിംഗക്കഥ: മുകളിലെ കണ്ണുകഥ പോലെ എളുപ്പമല്ല.. എന്നലും മാഷ്ക്കു സാധിക്കും അതു ആലോച്ചിച്ചു മനസ്സിലാക്കാന്.

ഇനി എന്റെ കുട്ടിക്കഥ ഇഷ്ടമായില്ലെങ്കില്‍ പോട്ടെ.. നന്നായി എഴുതിയ പുസ്തകങ്ങള്‍ ഉണ്ട്.. ഒന്നു വായിച്ചാല്‍ മനസ്സിലാക്കവുന്നതേ ഉള്ളൂ.ഒരു പ്രത്യെക എഴുത്തുകാരന്റെ പേരു പറഞ്ഞു പക്ഷം പിടിക്കുന്നില്ല ഞാന്. ശാസ്ത്രജ്ഞന്മാരുടെ പുസ്തകം വായിക്കണേ...

എന്നാലിനി റംസാനും ഓണവും ഒക്കെ ആഘോഷമായി നടക്കട്ടെ.

ഒരപേക്ഷ മാത്രം:ചെറിപ്പിക്കിങ്ങ് മാത്രം ചെയ്യല്ലേ... അതു മഹാമോശമാണു... :(

ജയിക്കാന്‍ വേണ്ടി വാദിക്കുന്നവര്ക്കു ചെയ്യാം .. എന്നല്‍ സത്യാനേഷികള്‍ അതു ചെയ്താല്‍ മോശമാണു. മാഷു സത്യാന്വേഷിയാണെന്നാണെന്റെ ഒരു വിശ്വാസമ്.

വാല്ക്കഷണമ്: അക്ഷരത്തെറ്റുകള്‍ പൊറുക്കുക.. ഇവിടെ ലിനക്സില്‍ ഇളമൊഴി അക്ഷരങ്ങള്‍ തീരെ പോര.

- കരിങ്കല്ല്

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
വാചകങ്ങള്‍ ആവര്‍ത്തിച്ചു വരുന്നു എന്നല്ലാതെ അധികമായി എന്തെങ്കിലും താങ്കളുടെ ഇതു വരെയുള്ള കമന്റുകളില്‍ നിന്നും എനിക്ക് കിട്ടിയില്ല .
ബ്രൈറ്റൂം ദേ കരിങ്കല്ലും ഒക്കെ പറയുന്ന ഒരു കാര്യം പ്രസക്തമെന്ന് തോന്നുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഒരു പുസ്തകം ഇപ്പോള്‍ കീറിമുറിച്ച് പരിശോധിക്കാ‍നും മാത്രം ഒന്നും ഇല്ല. പരിണാമ സിദ്ധാന്തം ഡാര്‍വിനുശേഷം ഒരുപാട് പുരോഗമിച്ചു. ജീവികള്‍ പരിണമിച്ചാണുണ്ടായതെന്ന അടിസ്ഥാന സങ്കല്‍പ്പം മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. അങ്ങിനെ വരുമ്പോള്‍ ഡാര്‍വിനെയോ ഒറിജിന്‍ ഓഫ് സ്പീഷീസിനെയോ വിശകലനം ചെയ്തിട്ട് ഇപ്പോള്‍ ഒന്നും നേടുന്നില്ല. പരിണാമം നടന്നിരിക്കാനുള്ള സാദ്ധ്യതകള്‍ മറ്റ് തെളിവുകള്‍ പ്രകൃതിയില്‍ നിന്നും തന്നെ ഇപ്പോഴും തെളിഞ്ഞു വരുന്ന ചില സംഭവങ്ങള്‍ (താങ്കള്‍ സൂചിപ്പിച്ച കോഴിക്കുഞ്ഞ്, കുറിഞ്ഞി ഓണ്‍ ലൈനില്‍ പറയുന്ന എലി)എല്ലാം പരിണാമ വാദത്തിന് തെളിവുകള്‍ ആവുന്നു.
അതിനാല്‍ ഡാര്‍വിനെ വിചാരണ ചെയ്യുന്നത് സാങ്കല്‍പ്പിക ശത്രുവിനോട് യുദ്ധം ചെയ്യുന്നതിന് സമമാണ്.
പരിണാമ വാദത്തെപ്പറ്റി ചര്‍ച്ചക്ക് സ്കോപ്പുണ്ട്, പലയിടത്തും മുമ്പ് വന്നതാണെങ്കിലും മലയാളം ബ്ലോഗില്‍ അത്ര വിശദമായി നടന്നിട്ടില്ല. താങ്കള്‍ ഒരു ജനറ്റിക്സ് ഡിഗ്രിക്കാരന്‍ എന്ന നിലയില്‍ ഈ ബ്ലോഗ് അത്തരം ഒരു ചര്‍ച്ചക്ക് വേദിയാവട്ടെ.
യൂ ട്യൂബില്‍ കിട്ടുന്ന ഒരു ചര്‍ച്ചയുടെ കുറച്ച് ലിങ്കുകള്‍ മുക്കുവന്‍ തന്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്, ആവശ്യം തോന്നുന്നവര്‍ക്ക് കാണാം.
യു ട്യൂബിലേക്ക്.

എനിക്കും ഈ പോസ്റ്റില്‍ നിന്നും അധികമൊന്നും ഇനി കിട്ടാനില്ല എന്ന് തോന്നുന്നു, അടുത്ത പോസ്റ്റില്‍ കാണാം.

Faizal Kondotty said...

@ അനിൽ@ബ്ലൊഗ് ,

അനില്‍ജി , ഇത് bright ന്റെ പോസ്റ്റിനുള്ള ചെറു പ്രതികരണം മാത്രം ആണ് എന്ന് താങ്കള്‍ക്കു അറിയാമല്ലോ ... iഈ ബ്ലോഗിലെ പോസ്റ്റുകള്‍ one ബൈ one പിന്നീട് വരുന്നതാണ് ..അത് തന്നെയാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം , ഇത് പെട്ടെന്ന് നടന്നഒരു പ്രതികരണം മാത്രം

ഈ പ്രതികരണത്തില്‍ തന്നെ ഡാര്‍വിന്‍ സിദ്ധാന്തത്തിലെ വിഡ്ഢിത്തങ്ങള്‍ (കട : bright) മനസ്സിലാക്കാന്‍ ആയല്ലോ.. അത്രയേ ഉദ്ദേശിച്ചുള്ളൂ ..കൂടാതെ നിയോ ഡാര്‍വിനിസത്തില്‍ ചില വലിയ ന്യൂനതകള് ഉണ്ടെന്നും , പ്രകൃതി നിര്‍ദ്ധാരണം കൊണ്ട് variation ഉണ്ടാവില്ല അനില്‍ജി ..ഇനി അത് എത്രപ്രാവശ്യം പറയണം

@Sands | കരിങ്കല്ല് said...

ഇനി തലകീഴായി വരുന്ന സംഭവം .. അതിപ്പൊ ഒരിത്തിരി ഫിസിക്സ് അറിഞ്ഞാല്‍ പോരേ മനസ്സിലാക്കാന്?

പ്രിയ കരിങ്കല്ല് , താങ്കള്‍ തീരെ കാര്യം അറിയാതെ സംസാരിക്കുന്ന ആളാണെന്നു മുകളില്‍ പറഞ്ഞ വാചകം തെളിവ് . സുഹൃത്തേ .. ലെന്‍സില്‍ തലകീഴായി വരുന്നതിനെ പറ്റിയോ, focal length നെ പറ്റിയോ അല്ല ഞാന്‍ ചോദിക്കുന്നത് ...തലച്ചോറിനു ഈ കഴിവ് വന്നത് ഏതു മ്യൂട്ടേഷന് വഴിയാണ് എന്നാണു ? അത്തരം ഒരു മ്യൂട്ടേഷനും തുടര്‍ന്ന് പ്രകൃതി നിര്‍ദ്ധാരണവും എന്ത് മാന ദണ്ഡം അനുസരിച്ച് നടന്നു ? ( താങ്കള്‍ക്കു ഇവ രണ്ടും എന്തെന്ന് അറിയുമോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് , താങ്കളുടെ കുട്ടി കഥകള്‍ അതാണ്‌ വ്യക്തമാക്കുന്നത് )

താങ്കളുടെ കഥയില്‍ നിന്ന് ..
പലപല തലമുറകളിലായി ആ കുഴിക്കു മാറ്റം വരികയുമ്, ഒരു പ്രത്യേകതരം കിരണങ്ങളെ സൂക്ഷ്മമായി ഫോക്കസ് ചെയ്യാന്‍ കഴിയുകയുമ്, ആ കുഴിക്കു ഒരു സുന്ദരന്‍ മേല്മൂടി വരിക്യം ഒക്കെ ചെയ്തു..

സുന്ദരന്‍ മേല്മൂടി വരികയും ..? എന്റെ സുഹൃത്തേ ഈ കണ്ണ് പരിണമിച്ചു വരുന്നതിനിടയില്‍ അത് പ്രവര്‍ത്തന ക്ഷമം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ ഉണ്ട് ... അത്തരം അസംഖ്യം ജീവികളെ എന്തിനു പ്രകൃതി നില നിര്‍ത്തി ? പരിണാമത്തിനു ദിശ ഉണ്ടായിരുന്നോ ?ലക്ഷ്യങ്ങളും ?ഇതൊന്നും ചിന്തിക്കാനുള്ള ശക്തി താങ്കള്‍ക്കു ഇല്ലെന്നറിയാം .

താങ്കളുടെ കുട്ടി മനസ്സിലേക്ക് ഒരു കുട്ടി കഥ ഞാന്‍ ചോദിക്കട്ടെ , താങ്കളുടെ മേശപ്പുറത്തു ഒരു ലെന്‍സ് താനേ ഉണ്ടായി എന്ന് വക്കുക , മറ്റേ ലെന്‍സും താനേ ഉണ്ടായി എന്ന് വക്കുക , ഇവ രണ്ടില്‍ നിന്നും വരുന്ന തലഴ്കീഴായ ഇമേജ് , താനേ താങ്കളുടെ ചുവരില്‍ ഒന്നായി യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടുമോ ? optic nerve ഉം , അവ ബ്രെയിന്‍ നുമായി എങ്ങിനെ connect ചെയ്തിരിക്കുന്നു എന്നെങ്കിലും ഒന്ന് നോക്കി പഠിക്കൂ ..പ്ലീസ്

എങ്കില്‍ അത്തരം ഒരു സംവിധാനം ജീവികളില്‍ വന്നതിനു കാരണം എന്തായിരിക്കും ? താങ്കള്‍ പറഞ്ഞ വെറും കഥ നടക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ , നമ്മുടെ കാഴ്ച തല കീഴായത് ആകുമായിരുന്നു , അതും ചെറിയ രണ്ടു ഇമേജ് , എങ്ങിനെ ഇവ രണ്ടും ഒന്നാക്കി യഥാര്‍ത്ഥ രൂപത്തില്‍ അനുഭവ വേദ്യമാകാനുള്ള കഴിവ് മ്യൂട്ടേഷനിലൂടെ ലഭിക്കും ..? ആവശ്യതിനുനസരിചു ജനിതക ഘടനയില്‍ മാറ്റം വരില്ല , സുഹൃത്തേ ..നമ്മള്‍ ഒരുപാട് ആഗ്രഹിച്ചത്‌ കൊണ്ടും വരില്ല .. ഇത്തരം വിഡ്ഢിത്തങ്ങള്‍ ആണ് താങ്കളുടെ ചിന്തയില്‍ ..

ഇനി ലിംഗക്കഥ: ..? എന്താണാവോ ? reproductive isolation എന്തെന്ന് താങ്കള്‍ക്കു അറിയുമോ ?sterile hybrid എന്തെന്നും ?

ഇതെല്ലാം ചെറിപ്പിക്കിങ്ങ് ആണോ ? എന്നെയങ്ങ് കൊല്ല് !

പരിമാണം said...

എന്ത്? മാത്തമാറ്റിക്സ് ചത്തില്ലെന്നോ? എന്ന പോസ്റ്റില്‍ മാത്തമാറ്റിക്സിന്റെ നിര്യാണത്തിനു കാരണക്കാരായ ചിലരെ പരിചയപ്പെടുത്തുന്നു.

പേടിത്തൊണ്ടന്‍ said...

താങ്കളുടെ പ്രധാന വാദങ്ങളെല്ലാം പൊട്ടത്തരങ്ങളാണെന്നു തന്നെ ആണു എനിക്കും തോന്നുന്നത്.

1. ഇന്റര്‍ ബ്രീഡിംഗ് വഴി effective offspring ഉണ്ടാവാറില്ല എന്നാണ് താങ്കളുടെ ഒരു വാദം.
ഇതാ അനോണി ആന്റണിയുടെ ഈ പോസ്റ്റ് വായിക്കു.
http://anonyantony.blogspot.com/2009/07/blog-post_3273.html
രണ്ടു സ്പീഷീസുകള്‍ തമ്മിലുള്ള ക്രോസ് ബ്രീഡിങ് !!!. കൂടുതല്‍ വിശദീകരണം വേണ്ടല്ലോ. ആ വാദം ഇനി പറയില്ല എന്നു പ്രതീക്ഷിക്കുന്നു.

2. ജനിതക വ്യതിയാനമുണ്ടാകാന്‍ ultraviolet radiations തന്നെ വേണമല്ലേ? sexual reproduction വഴി ഉണ്ടാവുന്ന off-springs എല്ലാം തന്നെ genetically different ആയിരിക്കുമെന്നു genetics main എടുക്കുന്നവരെ പഠിപ്പിക്കത്തില്ലേ പോലും?
കോഴിയില്‍ നിന്നും കുളക്കോഴി ഉണ്ടാകുന്ന തരം വ്യത്യാസം മാത്രമേ താങ്കള്‍ക്കു ബോധിക്കൂ എന്നു തോന്നുന്നു?
( off-springs genetically different ആകുക എന്നതാണു sexual reproductionന്റെ ഉദ്ദേശം തന്നെ എന്നാര്‍ക്കാണിവിടെ അറിഞ്ഞുകൂടാത്തത് :-/. )

3. "കണ്ണ് പോലുള്ള സെന്‍സ് organs പൂര്‍ണ്ണ രൂപത്തില്‍ പരിണമിച്ചു വരുന്നത് വരെ ഉപയോഗ്യ യോഗ്യം അല്ല."

photo sensitive ആയ ഏതു cellനെ വേണമെങ്കിലും കണ്ണിന്റെ പ്രാകൃത രൂപമായി കാണാം എന്നു സൂരജ്.
പോട്ടെ.. ചുറ്റും കണ്ണു തുറന്നു ഒന്നു നോക്കിയാട്ടെ. എല്ലാ ജീവികളുടെ കണ്ണും താങ്കളുടെ കണ്ണു പോലെ പൂര്‍ണ്ണ രൂപത്തില്‍ പരിണമിച്ചതാണോ എന്നു. color vision എല്ലാ ജീവികള്‍ക്കും ഇല്ല എന്നറിയാമല്ലോ? എന്നിട്ടും ആ ജീവികള്‍ക്കു കണ്ണുണ്ടല്ലോ?? നിറങ്ങളു കാണാല്‍ കഴിവുള്ള കണ്ണു കിട്ടിയിട്ടു ഫിറ്റ് ചെയ്യാം എന്നു ആ ജീവികളു വിചാരിക്കാത്തോണ്ടാവും അല്ലേ?. അതോ അതു ആ ജീവിക്കു ഉപയോഗ്യ യോഗ്യം ആയതു കൊണ്ടോ?
കണ്ണുണ്ടായതു എങ്ങനെ എന്നതിനെ പറ്റി പലരും പുസ്ത്കം എഴുതിയിട്ടുണ്ടല്ലോ. അതു ഒന്നു വായിച്ചു നോക്കു. ബോധ്യമായില്ലെങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്നതു തെറ്റണെന്നു സമര്‍‌ത്ഥിക്കു. അല്ലാതെ ഡാര്‍‌വിന്‍ പണ്ടങ്ങനെ പറഞ്ഞതു കൊണ്ടു കണ്ണുണ്ടാവില്ല എന്നോ, ഇത്രയും complex ആയ കണ്ണു പരിണമിച്ചു വരുമെന്നു എനിക്കു തോന്നാത്തതു കൊണ്ടു കണ്ണുണ്ടാവില്ല എന്നോ ഒക്കെ പറയാതിരിക്കു.


baakki pinne yeppozhenkilum

Faizal Kondotty said...

@ പേടിത്തൊണ്ടന്‍

ഹ..ഹ .ഹ ..സുഹൃത്തേ ..ഇതെന്റെ വാദങ്ങള്‍ അല്ല , sterile hybrid നെപറ്റിയും , reproductive isolation നെ പറ്റിയും , ഗവേഷണം നടത്തിയത് ഞാന്‍ അല്ല സുഹൃത്തേ .. ഇവിടെ ഇത് വായിക്കുന്ന കുറച്ചു ആളുകള്‍ ഉണ്ട് എന്നെങ്കിലും താങ്കള്‍ ഓര്‍ക്കണം ആയിരുന്നു .. കഷ്ടം !

കണ്ണിന്റെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു മനസ്സിലായില്ലെന്ന് തോന്നുന്നു ... തീരെ ഉപയോഗ യോഗ്യം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ കണ്ണിന്റെ അടക്കം സെന്‍സ് organs ന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് ഏവരും സമ്മതിക്കും ..അവ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു നിലനിര്‍ത്തി എന്നാണു എന്റെ ചോദ്യം .. ഒരു ശതമാനം പോലും അധിക സാധ്യത കൊടുക്കാന്‍ എന്ത് ഗുണമാണ് അത്തരം വ്യതിയാനങ്ങള്‍ക്ക് ഉണ്ടായിരുന്നത് ? ...

വെല്‍, lets വെയിറ്റ് ഫോര്‍ അദര്‍ പോസ്റ്റ്‌ ഇന്‍ ദിസ്‌ ബ്ലോഗ്‌

സ്വാമീ പരമാനന്ദ said...

സ്വന്തം തലയില്‍ വെവരമുണ്ടെന്ന് നടിക്കുന്ന പേടിത്തൊണ്ടന്മാര്‍ക്കെന്താ സ്വന്തം ഐഡിയില്‍ നിന്നും കമന്റിയാല്‍... അതു പേടിയാണ്. കാരണം വെവരമുള്ളവനാണല്ലോ.

കരിങ്കല്ലിന് പരിണാമത്തെകുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ താലപര്യമുണ്ട്. അതല്ല കഥ പറയാനാണെങ്കില്‍ അണ്ണന്‍ തന്റെ സ്വന്തം ബ്ലോഗില്‍ വിളംബുന്നതല്ലേ ഉചിതം. :)

Faizal Kondotty said...

ജനിതക വ്യതിയാനമുണ്ടാകാന്‍ ultraviolet radiations തന്നെ വേണമല്ലേ?

അങ്ങിനെ ഞാന്‍ എവിടെയാണ് പറഞ്ഞത് ? മ്യൂട്ടേഷന് ഒരു കാരണം ultraviolet റേഡിയേഷന്‍ ആണെന്ന് മാത്രം ,

ഒരു ദിശയോ ലക്ഷ്യമോ ഇല്ലാത്ത മ്യൂട്ടേഷന് വഴി ഇത്തരം ദിശാപരമായ വ്യതിയാങ്ങള്‍ ഉണ്ടാകുമോ എന്നും അത് വഴി സെന്‍സ് organs ഉം സെക്സ് organs ഉം ഉണ്ടായി വരുമോ എന്നുമാണ് ഞാന്‍ ചോദിച്ചത്
..അല്ലാതെ മ്യൂട്ടേഷന് നടക്കുന്ന രീതിയെക്കുറിചല്ല ..

ഓ. ടോ
ജീനുകളെക്കുറിച്ച് അറിയാന്‍ സൂരജിന്റെ ഈ ലേഖനം വായിക്കാം

Faizal Kondotty said...

@ പേടിത്തൊണ്ടന്‍
എന്തെങ്കിലും ഒക്കെ വിളിവ്ചു പറയുന്നതിന് മുന്‍പ് ഈ കാര്യങ്ങളെക്കുറിച്ച് അല്പം പഠിച്ചു വരൂ .. sterile hybrid എന്താണെന്നും . reproductive barrier എന്താണെന്നും , ഇതിനു കാരണക്കാരായ ജീനുകളെക്കുറിച്ചും..... പ്ലീസ് എപ്പോഴെങ്കിലും ഒന്ന് നോക്കി വരൂ ..എന്നിട്ട് വിളമ്പൂ

Sands | കരിങ്കല്ല് said...

ഇല്ല മാഷേ... ഞാന്‍ വിട്ടു...

ഉറക്കം വരുന്നു... ഇവിടെ പാതിരാത്രിയായി...

അതു തന്നെയാണു പറയാന്‍ വന്നതും: ഉറങ്ങുകയായിരുന്നെങ്കില്‍ ഉണര്‍ത്താമായിരുന്നു... എന്നാല്‍ ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും?

Sands | കരിങ്കല്ല് said...

@പരമാനന്ദസ്വാമികളേ...

എന്തു ചെയ്യണം എന്നു ഉപദേശം ചോദിക്കാനൊരിക്കല്‍ അപ്പോയിന്മെന്റെടുത്തു വരാംട്ടോ... ഇപ്പൊ ലേശം തിരക്കുണ്ട്.

cALviN::കാല്‍‌വിന്‍ said...

ഫൈസലേ reproductive barrier എന്നൊക്കെ പറഞ്ഞാ പാവം പേടിത്തൊണ്ടനെ പേടിപ്പിക്കാൻ നോക്കാതെ പുള്ളി തന്ന അനോണി ആന്റണിയുടെ പോസ്റ്റ് എങ്കിലും വായിച്ച് നോക്കാൻ മെനക്കെടൂ.

എന്നിട്ടും ഒന്നും കത്തിയില്ലെങ്കിൽ Horizontal gene transfer, Sympatric speciation, Assortative mating എന്നൊക്കെ ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്ത് നോക്കൂ... വെറുതെ ടെക്നിക്കൽ ജാർഗൺസ് അടിച്ചാൽ ജീൻ എന്നൊക്കെ കേൾക്കാത്തവരു പേടിക്കുമായിരിക്കും. ബ്ലോഗിലത് നടക്കൂലാ..

അനിൽ@ബ്ലൊഗ് said...

ഫൈസലെ,

അടുത്ത പൊസ്റ്റ് വരെ കാത്തിരിക്കേണ്ട കാര്യമില്ലാത്തതിനാല്‍ രണ്ട് കാര്യങ്ങള്‍.
1.സി.കെ ബാബുവിന്റെ പോസ്റ്റിലെ താങ്കളുടെ കമന്റ് വായിച്ചു. വായുവും വെള്ളവും എല്ലാം സൃഷ്ടിച്ചു നല്‍കിയ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശവും കണ്ടു. അപ്പോള്‍ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് തന്നെയാവുമല്ലോ താങ്കളുടെ സങ്കല്‍പ്പം.പരിണാമവാദത്തെ എതിര്‍ക്കുന്നത് സൃഷ്ടി വാദത്തെ അനുകൂലിക്കാനാണെന്ന് വരികള്‍ക്കിടയില്‍ വായിക്കാം, ടിപ്പിക്കല്‍ ഇസ്ലാമിസ്റ്റ് പരിപാടി.

2.sterile hybrid, reproductive isolation എന്നീ പദങ്ങള്‍ താങ്കള്‍ പല പ്രാവശ്യം എടുത്ത് പറയുന്നത് കണ്ടു.എല്ലാ ഹൈബ്രിഡും സ്റ്റെറൈല്‍ ആവണമെന്നില്ല കേട്ടോ.ആ പദങ്ങള്‍ക്കൊന്നും പരിണാമ വാദത്തെ തടയാന്നുമാവില്ല.

ആ യൂ റ്റ്യൂബ് ലിങ്കില്‍ ഇമ്മാതിരി ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു.
ഏതായാലും കാര്യങ്ങള്‍ വ്യക്തമായി വരുന്നു.

ea jabbar said...

മയ്യത്തായ ഡാര്‍വിനിസം

വികടശിരോമണി said...

പശുവിനെ ഇവിടെ കൊണ്ടുവന്നുകെട്ടും എന്നു ആദ്യമേ തോന്നിയിരുന്നു.അതു നടക്കുന്നതുവരെ ആരെയും കോർണർ ചെയ്യുന്നതിൽ ശരിയില്ല എന്നു കരുതി.
ഫൈസലേ,
താങ്കൾ കുറേ നേരം ബൈറ്റ് പറഞ്ഞ ഒരു വാചകത്തിനു മുകളിൽ ഗുസ്തിപിടിച്ചു.ഇപ്പൊൾ വേറെ പോസ്റ്റ് ഇടും എന്നു പറയുന്നു.ബാബുവിന്റെ ബ്ലോഗിൽ വെള്ളവും വായുവും ഉണ്ടായ ‘രഹസ്യങ്ങൾ’വെളിപ്പെടുത്തിക്കഴിഞ്ഞിരിയ്ക്കുന്നു.
സ്വതന്ത്രതയുടെ പരിവേഷം കണ്ടാൽ തിരിച്ചറിയാതിരിക്കാൻ മാത്രം അന്ധത എല്ലാവരിലും പ്രതീക്ഷിക്കരുത്.

ശ്രദ്ധേയന്‍ said...

ഈ ഡാര്‍വിന്‍ ഭക്തര്‍ക്കെല്ലാം എന്ത് പറ്റി? ഡാര്‍വിന്‍ 'ദൈവത്തിന്റെ' ചില വിടുവായത്തങ്ങള്‍ ഒരാള്‍ എടുത്ത്‌ പറഞ്ഞു ഭജന പാടിയപ്പോള്‍ മറ്റൊരാള്‍ അതിനെ എതിര്ത്തു പോസ്റ്റിട്ടു. അവയൊക്കെയും 'വിഡ്ഢിത്തങ്ങള്‍' ആണെന്ന് തെളിവ് സഹിതം വ്യക്തമാക്കുകയും ചെയ്തു. അത് വിഡ്ഢിത്തങ്ങള്‍ ആയാല്‍ തന്നെയും ഞങ്ങളുടെ ദൈവത്തെ തൊട്ടു കളിക്കരുതെന്ന് പറഞ്ഞു വെളിച്ചപ്പാടുകള്‍ അലമുറയിടുന്ന കാഴ്ച- ആഹാ- അസഹനീയം..!! ഇവിടെ ഒരാള്‍ പോലും ഈ പോസ്റ്റിനെ ഖണ്ഡിക്കുന്ന തെളിവുകള്‍ നിരത്തിയിട്ടില്ല. ചില മഹാന്മാര്‍ മനോഹരമായ ഭാഷയില്‍ 'തെറിപ്പാട്ട്' പാടിയിരിക്കുന്നു. ചിലര്‍ ഓട്ടംതുള്ളലും മറ്റുചിലര്‍ തനി പൊറാട്ടു നാടകവും നടത്തി. എല്ലായ്പ്പോഴും 'ഓണ്‍ലൈന്‍ തെളിവുകള്‍' കോപ്പി പേസ്റ്റ് ചെയ്യുന്നവര്‍ ഇവിടെ ചില 'ലിങ്കുകള്‍' കൊടുത്ത് സായൂജ്യമടഞ്ഞു.

പിന്കുറി: ഇത്തവണത്തെ 'കുട്ടിക്കഥ'ക്കുള്ള നോബല്‍ സമ്മാനം 'കരിങ്കല്ല്' അടിച്ചു കൊണ്ട് പോവുമല്ലോ എന്റെ 'ഡാര്‍വിന്‍' മുത്തപ്പാ..!! എന്തൊരു ഭാവന... തനിയെ രൂപപ്പെടുന്ന കുഴി അടിപൊളി കണ്ണായി മാറുന്ന ആനിമേഷന്‍ കഥ ഗംഭീരം...!!!!

Sands | കരിങ്കല്ല് said...

എനിക്കു ചിന്തിക്കാനുള്ള കഴിവില്ലെന്നു മുദ്ര കുത്തിത്തന്നല്ലോ... താങ്ക്യൂ :)

“ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക” എന്നു കേട്ടിട്ടുണ്ടോ? ... ആ കൊഞ്ഞനം കണ്ടാല്‍ ഞാന്‍ റ്റാറ്റാ പറയാണു പതിവു്

അപ്പൊ ഈ പോസ്റ്റീന്നു് റ്റാറ്റാ..

@ശ്രദ്ധേയന്‍... ചിരിച്ചു :) :) :)

കാലം said...

വെറും നൂറ്റമ്പത് വര്‍ഷം മുമ്പ് ഡാര്‍വിന്‍ എന്ന ഒരു മനുഷ്യന്‍ ഈ പരിണാമ സങ്കല്പം കൊണ്ട് വരുന്നതിന് മുന്‍പ് മനുഷ്യര്‍ക്കൊന്നു മറിയില്ലായിരുന്നല്ലോ ഈ പരിണ സങ്കല്പം!.

ഭൂമുഖത്ത് മനുഷ്യന്‍ വന്നിട്ട് ലക്ഷകണ്‍ക്കിന് വര്‍ഷങ്ങളായി. ഈ പരിണമിച്ചുണ്ടായ മനുഷ്യര്‍ക്കൊന്നും താന്‍ പരിണമിച്ചുണ്ടായതെണെന്ന ബോധം പിന്‍ തലമുറകളിലേക്ക് പകരാന്‍ കഴിയാതെ പോയത് കഷ്ടം തന്നെ. അവസാനം ഞമ്മടെ ഡാര്‍വിന്‍ തന്നെ വേണ്ടി വന്നു ഇതൊക്കെ പറഞ്ഞ് തരാന്‍.


എന്നാല്‍ മനുഷ്യന്, തന്നെ ദൈവം സൃഷ്ടിച്ചതാണെന്ന ബോധം മനുഷ്യോത്പത്തിയോളം പഴക്കമുള്ളതാണ്. ഇങ്ങനെയൊരു വിശ്വാസം മനുഷ്യനില്‍ എങ്ങിനെ യാണ് ഉടലെടുത്തത്? പരിണാമത്തിലൂടെ തന്നെയാണോ?

പരിണാമ വാദികളൊക്കെ
ആകെ പരാക്രമമാണത്തിലാണല്ലോ. എന്തോ ഒരു മരണ വെപ്രാളം പോലെ തൊന്നുന്നു.:)

ഓ.ടി ശ്രദ്ധേയന്‍ പറഞ്ഞ പോലെ ആ കരിങ്കല്ലിന് കിഡ്ഡിംഗിനുള്ള ഒരു അവാര്‍ഡ് എന്നോ കൊടുക്കേണ്ടതായിരുന്നു. :)

Baiju Elikkattoor said...

"ഭൂമുഖത്ത് മനുഷ്യന്‍ വന്നിട്ട് ലക്ഷകണ്‍ക്കിന് വര്‍ഷങ്ങളായി."

kaalam,

ee arivu thankalkku evidunnu kitti? onnu vishadamakkamo?

കാലം said...

ബൈജു എലിക്കാട്ടൂരെ.. താങ്കളുടെ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായി...

ശാസ്ത്രമെന്നാല്‍ പരിണാമ അന്ധവിശ്വാസികളുടെ തറവാട്ട് സ്വത്തല്ല ... എന്നാ‍ണ് ഉത്തരം.

Faizal Kondotty said...

അനില്‍ജി
അപ്പൊ ഇതിനായിരുന്നു മത നിരാസത്തിനു ബ്ലോഗ്‌ കൂട്ടായ്മ തുടങ്ങിയത് അല്ലെ .. ആദ്യ ഡെമോ മോണ്‍്സ്ട്രേഷന് ആകും ഇവിടെ നടക്കുന്നത് .. കൂട്ടായ്മയിലെ അറിയിക്കാവുന്നവരെ ഒക്കെ അറിയിച്ചോ ? അല്ല ഇനി ഈ ബ്ലോഗില്‍ കയറേണ്ട എന്നും , മറ്റും ഒക്കെ പറയുന്നത് കേട്ടു..
പരിണാമ സിദ്ധാന്തത്തെ വിമര്ശിച്ചവനെ പിന്നെ വെറുതെ വിടാന്‍ പാടുണ്ടോ അല്ലെ ..? അതും ഒരു കൂട്ടായ്മ രൂപീകരിച്ച സ്ഥിതിക്ക് ... പ്രതികരിക്കണം ..നിങ്ങളുടെ മത വിശ്വാസത്തെ തൊട്ടു കളിച്ചാല്‍ തീര്‍ച്ചയായും കൂട്ടമായി ആക്രമിക്കണം ...

അല്ല ഈ ബ്ലോഗ്‌ ബഹിഷ്കരണത്തിനു മാത്രം എന്ത് പുതിയ കാര്യമാണ് സംഭവിച്ചത് ? ബാബുവിന്റെ ബ്ലോഗില്‍ മുന്‍പും ഞാന്‍ ദൈവ പക്ഷത്തു നിന്ന് കമ്മെന്റ് ഇട്ടിട്ടുണ്ടല്ലോ ..മാത്രമല്ല എന്റെ സഫ മരവ ബ്ലോഗില്‍ ഖുറാനെ പറ്റി എഴുതുന്നുംനുട് ..അതിന്റെ ലിങ്ക് ഈ ബ്ലോഗില്‍ എന്നോ പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട് ..പിന്നെ ഇപ്പൊ എന്താ ഒരു ബോധോദയം ..മാത്രമല്ല ഇനി ഞാന്‍ സൃഷ്ടിവാദം അവതരിപ്പിച്ചു എന്ന് തന്നെ ഇരിക്കുക ...ചര്‍ച്ചയില്‍ താല്പര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാം, വിമര്‍ശിക്കാം ,അനുകൂലിക്കാം , ബ്ലോഗില്‍ സൃഷ്ടിവാദം പറയാന്‍ പാടില്ല എന്നും നിരീശ്വര വാദം മാത്രമേ ആകാവൂ അല്ലാതെ ബ്ലോഗുകള്‍ ബഹിഷ്കരിക്കണം എന്നും ആ കൂട്ടായ്മയുടെ ഭരണ ഘടനയില്‍ എഴുതിയോ ?

എന്താ അനില്‍ജി ഇങ്ങിനെ , ഇത്ര ഇമോഷണല്‍ ആകുന്നതു , ഛെ ഛെ മോശം .. കുറച്ചാളുകള്‍ കൂടി ഒരു ബ്ലോഗ്‌ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നത് മോശം അല്ലെ ..അങ്ങിനെ ഒരു ബ്ലോഗ്‌ നിന്ന് പോകുകയാണെങ്കില്‍ അഭിപ്രായ സ്വാതന്ത്രവും , തുറന്ന ചര്‍ച്ചയും നടക്കുന്നു എന്ന് അഭിമാനിക്കുന്ന മലയാള ബൂലോഗത്തിനു അപമാനം ആവില്ലേ അത് ? ബ്ലോഗ്‌ ധാന്യം അരച്ച് കഞ്ഞി കുടിക്കുന്ന എന്റെ കഞ്ഞി കുടി മുട്ടില്ലേ ...

പരിണാമ സിദ്ധാന്തത്തെ യാണ് ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നത് ...അപ്പൊ ഇത് തകര്‍ക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ് എന്നറിയാം ..അതിനു കാരണം ആയി ഞാന്‍ മറ്റു ബ്ലോഗുകളില്‍ പറയുന്ന കാര്യം കൂട്ടികലര്‍ത്തുന്നു ..ഇനി അതൊക്കെ പോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ പലപ്പോഴായി തന്നെ പറഞ്ഞു നീ സൃഷ്ടി വാദം ഒന്ന് അവതരിപ്പിക്കു ..ശരിയാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നൊക്കെ , ഇപ്പൊ നിങ്ങള്‍ ഞാന്‍ പറയുന്നത് വിലയിരുത്തുന്നതിന് മുന്‍പ് മുന്‍ വിധിയോടെ പറയുന്നു ആ ബ്ലോഗില്‍ കയറരുത് എന്ന്

പറയാനുള്ളത് പറയട്ടെ , കേട്ടിട്ട് വിലയിരുത്താം എന്നൊക്കെ ആയിരുന്നു മുന്‍പ് .ഇപ്പോ കൂട്ടായ്മ നിലവില്‍ വന്നത് കാരണമാകും ബ്ലോഗുകളെ ആദ്യമേ ബഹിഷ്കരിക്കുന്നത് അല്ലെ ? കഷ്ടം ! ദൈവത്തെ ക്കുറിച്ച് പറയുന്നത് മോശം ? ദൈവത്തെ ചീത്ത പറയുന്ന ബ്ലോഗുകള്‍ പുരോഗനാത്മകവും... ഓ ..സമ്മതിച്ചു ..! ഞാന്‍ ഈ ബ്ലോഗില്‍ എന്ത് അപരാധം ആ‌ പറഞ്ഞത് എന്ന് കൂടി വ്യക്തമാക്കണേ ..അല്ല ബൂലോഗര്‍ ഒന്ന് അറിയട്ടെ ..!

അനില്‍ജി , ചോദിക്കട്ടെ ,
അനില്‍ജി ഒരു ഇടതു പക്ഷ ആശയക്കാരനാണ് എന്നാണ് എന്റെ അറിവ് , എന്ന് കരുതി അനില്ജിയുടെ മറ്റു പോസ്റ്റുകള്‍ക്ക്‌ പ്രസക്തിയില്ലതാകുമോ ? ഇസം (മതം) നോക്കിയാണോ പോസ്റ്റുകളെ വിലയിരുത്തുന്നത് ? ബ്ലോഗ്‌ ബഹിഷ്കരിക്കാന്‍ മാത്രം എന്ത് അപരാധം ആണ് ഞാന്‍ പറഞ്ഞത് ?

Faizal Kondotty said...

@വികടശിരോമണി ..,

ഈ പോസ്റ്റില്‍ ഞാന്‍ പരിണാമ സിദ്ധാന്തത്തെ വിലയിരുത്തുക എന്നതല്ലാതെ മറ്റെന്താണ് ചെയ്തത് ? മാത്രമല്ല പരിണാമ സിദ്ധാന്തം ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ്‌ ആക്കി മാറ്റുക എന്നതാണ് ഈ ബ്ലോഗിന്റെ പ്രധാന ഉദ്ദേശം

മറ്റെവിടെയെങ്കിലും ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അഭിപ്രായം പറയുന്നത് അപരാധം ആണോ ? മുന്‍പും ഞാന്‍ അത്തരം ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടല്ലോ .. മാത്രമല്ല ഒരു പ്രമുഖ ബ്ലോഗ്ഗര്‍ നിനക്ക് പറയാനുള്ള സിദ്ധാന്തം കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കൂടി ഓര്‍ക്കുക .. എന്നിട്ടും ഞാന്‍ അത് ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണു മറുപടി പറഞ്ഞത് .അത്തരം കാര്യങ്ങള്‍ എന്റെ മറ്റു ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം എന്നും പറഞ്ഞു ..

എന്നിട്ട് എപ്പോ എന്താണ് അതിനു മാത്രം സംഭവിച്ചത് ? അതോ എന്തെങ്കിലും അജണ്ട ഉണ്ടോ ഇതിനു പിന്നില്‍ ..ഈ ബ്ലോഗില്‍ പരിണാമ സിദ്ധാന്ത ചര്ച്ചയേ വേണ്ട എന്നുണ്ടോ ? താങ്കളുടെ ആദ്യ കമെന്റ് കണ്ടപ്പോ തുറന്ന ചര്‍ച്ച നടക്കുന്നതില്‍ താങ്കള്‍ക്കു താല്പര്യം ആണെന്ന് തോന്നി .. അത് കൊണ്ട് കൂടിയാ ചോദിക്കുന്നത്

..വീണ്ടും പറയട്ടെ ഈ ബ്ലോഗില്‍ പരിണാമത്തെക്കുരിച്ചു തുറന്ന ചര്‍ച്ചകള്‍ നടക്കട്ടെ , എന്റെ അറിവില്‍ നിന്ന് കൊണ്ട് ഞാന്‍ എന്റെ അഭിപ്രായം പറയുകയും ചെയ്യട്ടെ ..അതില്‍ എന്ത് എതിര്‍പ്പാണ് ബൂലോഗത്തിനുള്ളത് ..?

Baiju Elikkattoor said...

"ee arivu thankalkku evidunnu kitti? onnu vishadamakkamo?"

kaalam,
ente ee chodyathinu oru ner marupadi undo thankalkku? njanja pinja thiruvathirira marupadi aakunnilla ennu manassilakkuka!

Faizal Kondotty said...

ബ്ലോഗ്‌ ഹര്‍ത്താല്‍..

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ഇവിടെ ആരാണ് വികാരം കൊള്ളുന്നത്?
ഞാനാവാന്‍ സാദ്ധ്യത ഇല്ല, എന്തെന്നാല്‍ ബ്ലൊഗില്‍ വ്യക്തികളില്ല, ആശയങ്ങള്‍ മാത്രമാണെന്നാണ് എന്റെ കാഴ്ചപ്പാട്. താങ്കള്‍ എന്ത് പറയാന്‍ പോകുന്നു എന്ന് അറിയാന്‍ സത്യത്തില്‍ എനിക്ക് ആകാഷയുണ്ടായിരുന്നു, മറ്റെന്തെങ്കിലും പറഞ്ഞ് വഴിതെറ്റിക്കാന്‍ എനിക്ക് താത്പര്യമില്ലാത്തതിനാല്‍ തോക്കില്‍ കയറി വെടിവെക്കണ്ട എന്ന് കരുതി.

മേല്‍ കമന്റിലെ താങ്കളുടെ ഒരു വാചകം ക്വോട്ട് ചെയ്യട്ടെ,
ഇനി അതൊക്കെ പോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ പലപ്പോഴായി തന്നെ പറഞ്ഞു നീ സൃഷ്ടി വാദം ഒന്ന് അവതരിപ്പിക്കു ..ശരിയാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നൊക്കെ , ഇപ്പൊ നിങ്ങള്‍ ഞാന്‍ പറയുന്നത് വിലയിരുത്തുന്നതിന് മുന്‍പ് മുന്‍ വിധിയോടെ പറയുന്നു ആ ബ്ലോഗില്‍ കയറരുത് എന്ന് .

ഫൈസല്‍ ഇപ്പോള്‍ സത്യം തുറന്നു പറഞ്ഞല്ലോ, സൃഷ്ടിവാദം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്. അത് കേള്‍ക്കാന്‍ താത്പര്യക്കുറവ് ഇല്ലാത്തതോണ്ടല്ല, മറിച്ച് അതിലിനി കേള്‍ക്കാന്‍ അത്ര അധികം ഒന്നും ഇല്ല എന്നതാണ് കാരണം. കുഞ്ഞുന്നാള്‍ തൊട്ട് മുത്തശ്ശി പറഞ്ഞ് തന്ന ബ്രഹ്മാവ് സൃഷ്ടി നടത്തിയ കഥയും വായനാ ശീലം ആരംഭിച്ച മുതല്‍ക്ക് ബൈബിളിലെ ഉല്‍പ്പത്തിക്കഥയും, അഞ്ചാറ് വര്‍ഷങ്ങള്‍ മുമ്പ് ദിവസങ്ങളോളം കേട്ട് ഖുറാനിലെ പ്രപഞ്ച സൃഷ്ടിയും എല്ലാം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അതില്‍ പുതുമയില്ലാത്തതിനാലാണ് ആ ചര്‍ച്ചക്ക് താത്പര്യമില്ലെന്ന് പറഞ്ഞത്, അല്ലാതെഹ് ബ്ലോഗ് ബഹിഷ്കരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല.

ഇനി കൂട്ടായ്മയും കാര്യങ്ങളും,
അത് ഇതുമായി കൂട്ടിക്കുഴക്കണ്ട, ഇവിടെ ഓരോരുത്തരും പറയുന്നത് അവനവന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്.കൂട്ടമായ് ആരും ആരുടേയും ബ്ലോഗും ബോയ്ക്കൊട്ട് ചെയ്യുന്നില്ല, ചെയ്യാനാവുകയുനില്ല. താങ്കളുടെ ബ്ലോഗില്‍ എന്ത് എഴുതണം എന്നത് താങ്കളുടെ സ്വാതന്ത്ര്യമാണെന്ന് പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ധാരാളം പോസ്റ്റുകള്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Baiju Elikkattoor said...

thante vathamukhathinu muna odinju ennu manasilakkumbol aanu ororutharkku vikaaram kollalumharthalum okke. ithu samvathame alla!

ബാബുരാജ് said...

ഞാന്‍ പോസ്റ്റ്‌ വായിക്കാതെ കമന്റുന്നു എന്ന ആരോപണമുണ്ടായതുകൊണ്ട്‌ തന്നെ മാറിനിന്ന് ശ്രദ്ധിക്കുകയായിരുന്നു, ഇനി എനിക്ക്‌ മനസ്സിലാകാത്ത വല്ല ഗഹനമായ കാര്യങ്ങള്‍ വല്ലതും ഇതിലുണ്ടായിരുന്നോ എന്ന്. ഇപ്പോള്‍ ഏതാണ്ട്‌ കലാശക്കൊട്ട്‌ ആയെന്നു തോന്നുന്നു, ഇനി പറയാമല്ലോ. ഇത്‌ ഞാന്‍ ബ്രൈറ്റ്‌ എന്ന മഹാന്‌ കൊടുത്ത മറുപടിയാണെന്ന വാദത്തിന്റെ നിലയൊക്കെ മാറിയല്ലോ, സ്ഥിതി അവിടവും വിട്ടു.
സത്യത്തില്‍ താങ്കള്‍ കോണ്ടസ്റ്റ്‌ ചെയ്യുന്നത്‌ ഡാര്‍വിനെയാണോ അതോ പരിണാമസിദ്ധാന്തത്തെയാണോ ? ഈ ഗംഭീരന്‍ പോസ്റ്റും എഴുപതോളാം വരുന്ന കമന്റും ( അതില്‍ പകുതിയും താങ്കളുടെ തന്നെ ചര്‍വിത ചര്‍വണം) എത്തിനില്‍ക്കുന്ന സമയത്തും അതിനൊരു വ്യക്തത വന്നിട്ടില്ല. ( അതോ ഇനി ഞാന്‍ വായിക്കാത്തതു കൊണ്ടോ, എനിക്ക്‌ മനസ്സിലാകാത്തതു കൊണ്ടോ)

ഡാര്‍വിനെയാണെങ്കില്‍ അതിനുള്ള മറുപടി ബ്രൈറ്റും മറ്റു പലരും പലതവണ പറഞ്ഞു കഴിഞ്ഞു. അതൊന്നും താങ്കള്‍ അറിഞ്ഞില്ല എന്നു മാത്രം!
ഇനി പരിണാമ വാദത്തെപറ്റിയാണെങ്കില്‍ അതിനും മറുപടികള്‍ വന്നു കഴിഞ്ഞു. ഏതൊരു ശാസ്ത്രശാഖയേയും പോലെ തന്നെ ഇവിടേയും സമസ്യകളെല്ലാമൊന്നും കുരുക്കഴിഞ്ഞിട്ടില്ല. അത്‌ ഒരു വലിയ ബലഹീനതയായി ശാസ്ത്രസമൂഹം ലജ്ജിക്കുന്നുമില്ല, കാരണം എല്ലാ സിദ്ധാന്തങ്ങളും പടിപടിയായാണ്‌ തെളിയിക്കപ്പെട്ടുവരുന്നത്‌. എന്നാല്‍ ഇതുവരെയുള്ള സിദ്ധാന്തനിലപാടുകള്‍ ശാസ്ത്രസത്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണുള്ളത്‌. അതു കൊണ്ട്‌ തന്നെ അതിനെ വെല്ലുവിളിക്കുമ്പോള്‍ അത്‌ ശാസ്ത്രീയ നിലപാടിലായിരിക്കണം. ( ഒരു ബദല്‍ സിദ്ധാന്തം കൊണ്ടു വരണം എന്ന് ഞാന്‍ പറയുന്നില്ല). ഇവിടെ reproductive barrier, sterile hybrid എന്നൊക്കെ വലിയ വര്‍ത്തമാനം പറഞ്ഞ്‌ വിരട്ടാന്‍ ശ്രമിക്കുന്നതില്‍ കാര്യമൊന്നുമില്ല. അതൊന്നും ഒരു അബ്സൊലൂട്ട്‌ ബാരിയര്‍ ആയി ആരും കരുതുന്നില്ല.

യുകതിക്കു നിരക്കാത്തത്‌ എന്നു പറയുമ്പോള്‍, എന്താണ്‌ യുക്തിയുടെ നിര്‍വചനം? യുക്തി എന്നു പറയുന്നത്‌ വ്യക്തിപരമായ അറിവിന്റെയും ബുദ്ധിയുടേയും ആകത്തുകയാണെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ( ഇതു തന്നെയാണ്‌ എന്റെ ആദ്യ കമന്റില്‍ ഞാന്‍ പറഞ്ഞതും) ബഹിരാകാശ ശാസ്ത്രത്തില്‍ എനിക്ക്‌ അറിവില്ലാത്തതിനാല്‍, ചന്ദ്രയാന്‍ പദ്ധതി തട്ടിപ്പാണെന്നു പറഞ്ഞ്‌ ഒരു പോസ്റ്റുണ്ടാക്കി 'എല്ലാവരും വന്നു സംവദിക്കൂ!' എന്നാവശ്യപ്പെടാമോ?

ഞമ്മന്റെ ബല്യ പുള്ളി (മറ്റുള്ളവര്‍ ക്ഷമിക്കുക, സെക്കുലര്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ വേണ്ടി ഇങ്ങനെയുള്ളവരെ മനസ്സിലായില്ല എന്നു അഭിനയിച്ച്‌ കാണിക്കാന്‍ എനിക്കാവില്ല. അതുകൊണ്ടാണ്‌ ചിലര്‍ക്കത്‌ അസഹിഷ്ണുതയായും വികാരം കൊള്ളലായും തോന്നിയത്‌.) ഹാരുണ്‍ യാഹ്യാന്റെ സൈറ്റില്‍ പരിഭാഷപ്പെടുത്തിയിറക്കാനുള്ള വകുപ്പുകള്‍ ഇനിയുമുണ്ടല്ലോ? അതിനൊക്കെ മറുപടി പലതവണ കിട്ടിയതാണെങ്കിലും മലയാളത്തിലാകുമ്പോള്‍ 'സംവദിക്കാന്‍' ഇനിയും വകുപ്പുണ്ട്‌.

bright said...

ചര്‍ച്ച ഇപ്പോഴും ചക്കിനുകെട്ടിയ കാളയേപ്പോലെ ഒരേസ്ഥലത്തു നിന്നുതന്നെ തിരിയുകയാണല്ലോ?അപ്പോള്‍ പരിണാമത്തിനു താങ്കള്‍ കൊടുക്കുന്ന നിര്‍വചനം കിട്ടിയില്ല.കൂട്ടത്തില്‍ കണ്ണ് എങ്ങനെ പരിണമിച്ചു എന്നത് ഡോക്കിന്‍സ് വിവരിക്കുന്നത് blind watch maker ല്‍ ഉള്ളത് വായനക്കാര്‍ക്കായി വിശദീകരിക്കാന്‍ ഞാന്‍ വെല്ലുവിളിച്ചതാണല്ലോ?എന്‍റെ ആവശ്യപ്രകാരമാണ് ഡാര്‍വിനേക്കുറിച്ച് പറയുന്നതെന്ന് പറഞ്ഞ താങ്കള്‍ ഈ ആവശ്യവും തള്ളികളയരുത്.എന്‍റെ ബ്ലോഗില്‍നിന്ന്....

''കണ്ണിന്റെ പരിണാമം വിശദീകരിക്കാനാവുന്നില്ല എന്ന് താങ്കള്‍ പറഞ്ഞതുകൊണ്ട് The Blind Watchmaker ല്‍ കണ്ണിന്റെ പരിണാമത്തെപ്പറ്റി എന്ത് വിഡ്ഢിത്തമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാകും. പുസ്തകത്തിന്റെ പേജ് നമ്പര്‍ അടക്കം വച്ച് റഫറന്‍സ് കൊടുത്തിട്ടുള്ളതുകൊണ്ട് പുസ്തകം താങ്കള്‍ക്ക് മനഃപ്പാഠമാണെന്നറിയാം, എന്നാലും ഞാന്‍ സഹായിക്കാം.അദ്ധ്യായം നാല്, Making tracks through animal space.ഡോക്കിന്‍സിന്റെ അറിവില്ലായ്മ എല്ലാവരും അറിയട്ടെ.ചങ്ങാതി ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആണത്രെ..ജീവശാസ്ത്രവും ജെനെറ്റിക്സുമെല്ലാം അരച്ചുകലക്കി കുടിച്ച താങ്കളോടാണ് കളി!!പിന്നെ ഡോക്കിന്‍സിന്റെ Climbing mount improbable എന്ന പുസ്തകത്തില്‍ കണ്ണിന്റെ പരിണാമത്തെ വിവരിക്കുന്ന ഒരധ്യായവും ചിറകുകളുടെ പരിണാമം വിവരിക്കുന്ന ഒരധ്യായവുമുണ്ടെന്ന് അറിയാമല്ലോ.(തീര്‍ച്ചയായും ഇതൊക്കെ വായിച്ചു മനസ്സിലാക്കീട്ടാണ് താങ്കള്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നതെന്നറിയാം.)പരിണാമം ബ്ലോഗില്‍ അവക്കുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ട്.''

അപ്പൊ എങ്ങനാ?..താങ്കള്‍ തന്നെ സെല്‍ഫ് ഗോളടിക്കുന്നോ,അതോ ഞാന്‍ തന്നെ മിനക്കെടണോ?മെല്ലെത്തിന്നാല്‍ പനയും തിന്നാം എന്നാണല്ലോ?അതുകൊണ്ട് ഇത് കഴിഞ്ഞിട്ട് നമുക്ക് സെക്സ്ഓര്‍ഗനില്‍ പിടിക്കാം.

bright said...

A new book on evolution by Richard Dawkins 'The Greatest Show on Earth: The Evidence for Evolution' will be published in UK on sept 10and in US on sept 22.Waiting the arrival of the book:-)

വികടശിരോമണി said...

ഫൈസൽ,
ആദ്യമേ ഒരു കാര്യം വ്യക്തമാക്കട്ടെ.
ആരാണ് സംഘം ചേർന്ന് താങ്കളുടെ ബ്ലോഗിനെ ബഹിഷ്കരിക്കുന്നത് എന്നു മനസ്സിലായില്ല.അനിൽ ഒരു വ്യക്തിയാണ്.അനിലിന് ഇഷ്ടമുള്ള ബ്ലോഗിൽ പോവുകയോ,കമന്റുകയോ ചെയ്യുന്നത് അനിൽ എന്ന ബ്ലോഗറുടെ മാത്രം കാര്യമാണ്.മതനിരപേക്ഷമായ കൂട്ടായ്മ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കുന്നു എന്ന അർത്ഥമേ അതിനില്ല.ഞാൻ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കാൻ ഉദ്ദേശിച്ചിട്ടില്ല.ഞാനും ആ കൂട്ടായ്മയിൽ പങ്കാളിയാണ്.
ഇതു ഞാൻ പറയാതെ തന്നെ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി താങ്കൾക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്.പിന്നെ,എന്താണ് അപ്പോൾ ഈ “കൂട്ടബഹിഷ്കരണം”എന്ന സ്വയം സൃഷ്ടിക്കുന്ന ഉമ്പാച്ചിപ്പേടിയുടെ അർത്ഥം?ഇത്തരം ചില നമ്പറുകൾ കൊണ്ട് ലഭിക്കുന്ന പബ്ലിസിറ്റിയാണോ?
ഒരു വൈകാരികപ്രശ്നവും ഇതിൽ ഇല്ല.ശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ച് താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ആവശ്യമോ,ഡാർവിനെ സംരക്ഷിക്കേണ്ട അനിവാര്യതയോ ഇല്ലാത്തതുകൊണ്ട്,തുറന്ന മനസ്സോടെ താങ്കളെ കേൾക്കാൻ തയ്യാറായതാണ്.പക്ഷേ,തന്നം പിന്നം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യമായതുകൊണ്ട്,ഒന്നും ഇടപെടേണ്ടതില്ല എന്നു കരുതി.ബാബുമാഷിന്റെ ബ്ലോഗിലെ ദൈവമുണ്ടാക്കിത്തന്ന വെള്ളവും വായുവും ഒഴിവാക്കണം എന്നു നിരീശ്വരവാദിയോടു പറയാതിരിക്കാൻ മാത്രം കാരുണ്യവാനായ ദൈവത്തെക്കുറിച്ചുള്ള കമന്റോടെ,ഈ പ്രയ്തനത്തിന്റെ മുഴുവൻ ലക്ഷ്യം വ്യക്തമാവുന്നു.ബ്ലോഗിനു പുറത്തുള്ള ലോകവും കാണുന്നതുകൊണ്ട്,ഇത്രയും മതി,സാമാന്യബുദ്ധിയുള്ള ആൾക്ക് കാര്യം മനസ്സിലാവാൻ.അത്രയേ ഉള്ളൂ.കുറേ പരമാനന്ദമാരും കുഞ്ഞാടുകളും ഉസ്താദുമാരും മാറിമാറി കമന്റാനുണ്ടായാൽ ആരെങ്കിലും പേടിയ്ക്കും എന്നു കരുതുന്നത് മണ്ടത്തരമാണ്.
ബ്ലോഗ് ബഹിഷ്കരണം ആഹ്വാനം ചെയ്തവർ എന്നു പറഞ്ഞല്ലോ,അനിൽ ഒഴികെ ഉള്ളവരുടെ പട്ടിക ഒന്നു പ്രസ്സിദ്ധപ്പെടുത്തുക,അവർ താങ്കളുടെ ബ്ലോഗ് ബഹിഷ്കരിക്കുകയാണ് എന്നു പറഞ്ഞ കമന്റുകളുലേക്കുള്ള ലിങ്കും നൽകുക-കഴിയുമെങ്കിൽ.ചെയ്തില്ലെങ്കിലും ഒരു പരാതിയുമില്ല.
ഹർത്താൽ നടക്കട്ടെ.

Zebu Bull::മാണിക്കന്‍ said...

ഫൈസലിന്റെ ചോദ്യങ്ങളുടെ പോക്ക് ഏകദേശം ഈ നിലവാരത്തിലാണ്‌:
"ഒരു കിലോ അരിയ്ക്ക് മുപ്പതു രൂപയും, ഒരു കിലോ പരിപ്പിന്‌ എണ്‍പത്തെട്ടുരൂപയുമാണെങ്കില്‍, ഇരവികുളത്ത് എത്ര വരയാടുകളുണ്ട്?"

എല്ലാ മനുഷ്യരുടെയും കണ്ണിന്റെ പരിണാമം ഒരുപോലെ പൂര്‍‌ത്തിയായിട്ടില്ലെന്നു ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. കാരണം, പരിണാമത്തിലെ കണ്ണിന്റെ കാര്യം ഒരായിരം തവണ ഇവിടെ മറുപടി പറയപ്പെട്ടതാണ്‌. എന്നാലും ഫൈസലിന്റെയും അനുയായികളുടെയും കണ്ണുകളില്‍ അവ ദൃശ്യമാവുന്നില്ല.

ഇനി ഒരു പണി ചെയ്യാം. പരിണാമവാദം തെറ്റാണെന്നു സമ്മതിക്കാം. ഇവിടെ ജീവജാലങ്ങള്‍ എങ്ങനെ ഈ രീതിയിലെത്തി എന്നതിനു ഫൈസലിന്റെ വിശദീകരണം കേള്‍ക്കട്ടെ.

ഫൈസലിനോടുള്ള ചോദ്യങ്ങള്‍:
1. ജീവജാലങ്ങളുടെ ആവിര്‍ഭാവത്തെപ്പറ്റി താങ്കളുടെ വിശ്വാസം എന്താണ്‌?
2. കണ്ണിന്റെ പരിണാമത്തെപ്പറ്റി ശരിക്കും താങ്കളുടെ സംശയം എന്താണ്‌?
3. കണ്ണിന്റെ ഉത്തരങ്ങള്‍ ഉള്ള അനേകായിരം ലിങ്കുകളില്‍ ഒരെണ്ണം ഇവിടെ. അവിടെക്കൊടുത്തിരിക്കുന്ന വിശദീകരണങ്ങള്‍ താങ്കള്‍ വിശ്വസിക്കുന്നോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?
4. ഡാര്‍‌വിന്റെ പുസ്തകത്തില്‍ കുറെ കാര്യങ്ങള്‍ ശരിയുണ്ടെന്നും, മറ്റു ചില കാര്യങ്ങള്‍ പുതിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരുത്തപ്പെട്ടുവെന്നുമാണല്ലോ ബ്രൈറ്റ് മുതലായവര്‍ വാദിക്കുന്നത്. ഈ വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? താങ്കളുടെ പ്രതിവാദം എന്താണ്‌?
5. (ബോണസ്) കുറഞ്ഞതു നൂറ്റമ്പതുകൊല്ലം പഴക്കമുള്ളതും, ഒട്ടും തിരുത്തപ്പെടാത്തതുമായ ഏതെങ്കിലും ഒരു ജീവശ്ശാസ്ത്രഗ്രന്ഥത്തിന്റെ പേരു പറയാമോ?
6. താങ്കള്‍ ജനറ്റിക്സ് ജാര്‍‌ഗണ്‍ ഇഷ്ടം പോലെ അടിക്കുന്ന ആളാണല്ലോ. താങ്കളുടെ ജനറ്റിക്സ് പഠനത്റ്റീനിടയില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമേതായിരുന്നു? അതിലെ ഏതെങ്കിലും ഭാഗത്തോടു താങ്കള്‍ക്കു വിയോജിപ്പു തോന്നിയിട്ടുണ്ടോ?
7. ജനറ്റിക്സില്‍ താങ്കള്‍ പഠിച്ച ഏതെങ്കിലും ഭാഗം പരിണാമസിദ്ധാന്തം (ഡാര്‍‌വിന്‍ നൂറ്റമ്പതുകൊല്ലം മുമ്പു പറഞ്ഞതല്‍ല; ഇന്നത്തെ അതിന്റെ പരിഷ്കൃതരൂപം) തെറ്റാണെന്നു സ്ഥാപിക്കുന്നുണ്ടോ? ഏതു പുസ്തകത്തിലാണ്‌ അതുള്ളത്?

കഠിനമായ വയറിളക്കമുള്ളവന്‍ കക്കൂസില്‍ ചെയ്ത ചിത്രവേല പോലെ ചിതറിക്കിടക്കുന്ന താങ്കളുടെ വാദങ്ങളെയും സംശയങ്ങളെയും എനിക്കും, എന്നെപ്പോലെ മറ്റുള്ളവര്‍‌ക്കും മനസ്സിലാക്കിയെടുക്കാനുള്ള ആദ്യശ്രമമാണ്‌ ഈ ചോദ്യാവലി. താങ്കള്‍ ഇതിനോടു സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കുത്തരം തന്നില്ലെങ്കില്‍ താങ്കള്‍ക്ക് ഉത്തരം മുട്ടിയെന്ന് താങ്കളുടെ ശിഷ്യര്‍ അവകാശപ്പെടണമെന്നൊന്നും ഞാന്‍ പറയുന്നില്ല കേട്ടോ.

പിന്നെ ബ്ലോഗ് ബോയിക്കോട്ട്: വ്യക്തിപരമായി, രണ്ടാമൂഴത്തിലെ ഭീമന്റെ ലൈനാണ്‌ എനിക്ക് -- "ഏതു മ്‌ളേച്ഛനോടും യുദ്ധം ചെയ്യാന്‍ ഞാന്‍ തയ്യാര്‍" :-) ബ്ലോഗ് ബോയ്ക്കോട്ടെന്നൊക്കെ താങ്കള്‍ എങ്ങനെ സങ്കല്പിച്ച് എടുത്തു എന്നെനിക്കറിയില്ല.

അപ്പോള്‍ ഉത്തരങ്ങളുമായി താങ്കള്‍ വരുമ്പോള്‍ സന്ധിക്കാം ഇനിയും.

cvxcvzxvczx said...

ഫൈസല്‍ , താങ്കളുടെ ബ്ലോഗ്‌ വായിച്ചു , താങ്കള്‍ ഗഹനമായി പഠിച്ചു അവതരിപ്പിച്ചതായി തോനുന്നു .
താങ്കളുടെ ശ്രമത്തിനു അഭിനന്ദനം .പരിണാമസിദ്ധാന്തത്തില്‍ വിശോസിക്കുന്ന എനിക്ക് താങ്കളുടെ വാദങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കാനുള്ള പാണ്ടിത്യം ഇല്ല .എങ്കിലും താങ്കളുടെ നിരീക്ഷങ്ങളില്‍ ചില കഴംബുകള്‍ ഉള്ളതായി തോനുന്നു . അതിനു ചിലപ്പോള്‍ ശാസ്ത്രം തെളിവുകള്‍ നിരതിയിട്ടുണ്ടാകാം , അല്ലെങ്കില്‍ നിരത്ത്തുമായിരിക്കാം . താങ്കള്‍ ഉന്നയിച്ച ചോധ്യങ്ങള്‍ക്ക് ഉത്തരം താങ്കള്‍ അന്നോഷിച്ചു പൊയട്ടുണ്ടോ . ഇതിനുള്ള ഉത്തരങ്ങള്‍ താങ്കള്‍ക്ക് കിട്ടിയാല്‍ താങ്കള്‍ പരിണാമസിദ്ധാന്തത്തില്‍ വിശോസിക്കുമോ . അതോ എതിര്‍ വാദങ്ങള്‍ ഉന്നയിച്ച വരെ ഖന്നിക്കാനുള്ള ഉടെശമാണോ ഈ ശ്രമത്തിനു പിന്നില്‍ . ജീവന്റെ ഉല്പത്തിയെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട് .
ആദ്യമായി ആണ് ഞാന്‍ ഒരു ബ്ലോഗ്‌ വായിക്കുനത് . അത് പോലെ ഒരു കമന്റ്‌ ചെയ്യുനതും
അക്ഷര തെറ്റുകള്‍ ക്ഷേമിക്കുമല്ലോ

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ഹര്‍ത്താലുകഴിയുമ്പോള്‍ ഇതൊന്ന് വായിച്ച് നോക്കണെ.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പരിണാമ ചര്‍ച്ച.
അജ്ഞാതെന്റ്റെ ബ്ലോഗില്‍ .
അന്നു ചര്‍ച്ചയില്‍ പങ്കെടുട്ട ഒട്ടുമിക്കപേരും ഇപ്പോഴും ബ്ലോഗില്‍ സജീവമാണ്.

ഞാനിട്ട കമന്റുകള്‍ വേറെ എടുത്തും വച്ചിട്ടുണ്ട്.

Faizal Kondotty said...

@ Zebu Bull::മാണിക്കന്‍

സുഹൃത്തേ മാണിക്കന്‍ ... ഈ പോസ്റ്റ്‌ എന്തിനായിരുന്നു എന്ന് താങ്കള്‍ക്കു ഇനിയും മനസ്സിലായില്ലെന്നുണ്ടോ ? താങ്കളുടെ കണ്ണിനു തിമിരം വല്ലതും അതോ വെള്ളെഴുത്തോ ?

മാണിക്കന്‍ സുഹൃത്തേ ..ഇത് bright ന്റെ പോസ്റ്റിനുള്ള പ്രതികരണം ആയിരുന്നു (എത്ര പ്രാവശ്യം പറയണം ഇത് )..ഈ പോസ്റ്റ്‌ കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് ഏറക്കുറെ നടന്നുവെന്ന് ഇത് വായിക്കുന്ന ഏവര്‍ക്കും അറിയാം , കാരണം bright പറഞ്ഞ കാര്യം അതായത് "ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..". എന്ന അദ്ദേഹത്തിന്റെ വാദം അദ്ദേഹം തന്നെ മാന്യമായി പിന്‍ വലിക്കുകയും .ഡാര്‍വിന്റെ theory of heredity, invalid ആണെന്ന് പറയുകയും ചെയ്തു ..(അതാണ്‌ വ്യക്തിത്വം, മാന്യത എന്നൊക്കെ പറയുന്നത് ) ...

പിന്നെ ഈ വിഷയത്തില്‍ ഉള്ള പോസ്റ്റുകള്‍ , തരം തിരിച്ചു ഈ ബ്ലോഗില്‍ വരുമെന്നും ഞാന്‍ പറഞ്ഞു ..ആധുനിക പരിണാമ ശാസ്ത്രവും invalid ആണെന്ന് നിങ്ങള്‍ക്കൊക്കെ മനസ്സിലാക്കിത്തരാനും ശ്രമിക്കും (യഥാര്‍ത്ഥത്തില്‍ ഡാര്‍വിനിസം ത്തേക്കാള്‍ absurd ആണ് ആധുനിക പരിണാമ സിദ്ധാന്തം , വെറും അന്ധമായ വിശ്വാസം ) വഴിയെ ബോധ്യപ്പെടും .. ജനിതക പദങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ .

താങ്കള്‍ അക്കമിട്ടു ചോദിച്ച ചില ചോദ്യങ്ങള്‍ (4,5,7) തന്നെ ഡാര്‍വിന്‍ നിസവും , ആധുനിക പരിണാമ സിദ്ധാന്തവും തമ്മില്‍ എങ്ങിനെയാണ് വ്യത്യാസപ്പെടുന്നത് എന്ന് താങ്കള്‍ക്കു ഒട്ടും അറിയില്ല എന്നാണു വ്യക്തമാക്കുന്നത് .സ്വാഭാവികം ആയ പരിഷ്കരണം അല്ല അത് ..basically invalid ആണ് ഡാര്‍വിന്റെ സിദ്ധാന്തത്തിലെ വ്യതിയാനങ്ങള്‍ (variation) വരുന്നതിനെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ .( ഇവയെല്ലാം പോസ്റ്റില്‍ വിശദമായി പ്രതിപാദിക്കും , താങ്കളെപ്പോലുള്ളവര്‍ ഇതിന്റെ പേരില്‍ എന്നെ എത്ര വ്യക്തി ഹത്യ നടത്തിയാലും )


താങ്കളുടെ ജനറ്റിക്സ് പഠനത്റ്റീനിടയില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമേതായിരുന്നു? അതിലെ ഏതെങ്കിലും ഭാഗത്തോടു താങ്കള്‍ക്കു വിയോജിപ്പു തോന്നിയിട്ടുണ്ടോ?

Q 5, and 6 ..
നമ്മുടെ വിഷയം പരിണാമ സിദ്ധാന്തം ആണ് .. അത് ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം , മറ്റു വിഷയങ്ങളിലെ സംശയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതില്‍ യുക്തി ഇല്ല ..ഇനി നിര്‍ബന്ധം ആണെങ്കില്‍ ജനിടിക്സ് സംശയങ്ങള്‍ താങ്കള്‍ ഒരു പോസ്റ്റ്‌ ഇടൂ ...ഞാന്‍ ചര്‍ച്ചയില്‍ വരാം ..

1. ജീവജാലങ്ങളുടെ ആവിര്‍ഭാവത്തെപ്പറ്റി താങ്കളുടെ വിശ്വാസം എന്താണ്‌?

എന്റെ വിശാസം ചര്‍ച്ച ചെയ്യാനല്ല ഈ ബ്ലോഗ്‌ , പരിണാമ സിദ്ധാന്തം ചര്‍ച്ച ചെയ്യാനാണ് ..പകരം തിയറി അവതരിപ്പിക്കണം എന്നില്ല എന്ന് വികട ശിരോമണി അടക്കം പറഞ്ഞത് ശ്രദ്ധിക്കുക ..(അതിനെവിടെ കമന്റ്‌ വായിച്ചിട്ട് വേണ്ടേ ?) പിന്നെ ഞാന്‍ എന്തെങ്കിലും വാതരിപ്പിച്ചാല്‍ പലരും ഈ ബ്ലോഗില്‍ വരില്ല എന്നൊക്കെ പറയുന്നതും കേട്ട് ..സുഹൃത്തേ വീണ്ടും പറയട്ടെ (എത്ര പ്രാവശ്യം പറയണം ഇത് , മടുത്തു ) ..ഈ ബ്ലോഗിന്റെ പ്രധാന ഉദ്ദേശം നിലവിലെ തെളിയിക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ (പഴയതും പുതിയതുമായ ) പരിണാമ സിദ്ധാന്തത്തിന്റെ സാധുതയെ വിശകലം ചെയ്യുക എന്നതാണ് .

Faizal Kondotty said...

Zebu Bull::മാണിക്കന്‍ said...

2. കണ്ണിന്റെ പരിണാമത്തെപ്പറ്റി ശരിക്കും താങ്കളുടെ സംശയം എന്താണ്‌?

നിങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിക്കും , ഞാന്‍ ഉത്തരം പറഞ്ഞാലോ ആവര്‍ത്തനം എന്ന പരാതിയും.. എങ്കിലും ചോദിച്ച സ്ഥിതിക്ക് വീണ്ടും പറയാം ( ഇതെങ്കിലും വായിക്കണേ )

കണ്ണിന്റെ മാത്രമല്ല ചെവി അടക്കമുള്ള സെന്‍സ് organs ന്റെ പരിണാമ ദശയില്‍ , അവ ഒട്ടും ഉപയോഗ്യം യോഗ്യം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ ഉണ്ടാവും ( ഇതില്‍ താങ്കള്‍ക്കു സംശയം ഉണ്ടോ ?) .. മ്യൂട്ടേഷന്‍് വഴിയാണ് ജനിതക ഘടനയില്‍ മാറ്റം വരുന്നത് എന്ന് പറഞ്ഞു ..അങ്ങിനെയെങ്കില്‍ മ്യൂട്ടേഷന്‍് വഴി എന്തൊക്കെയോ അന്ധമായി മാറ്റം സംഭവിക്കുന്നതിനിടയില്‍ കണ്ണിന്റെ (sense organs ന്റെ) തീര്‍ത്തും ഒരു ഉപയോഗവും ഇല്ലാത്ത പരിണാമ ഘട്ടങ്ങളെ എന്തിനു പ്രകൃതി നിര്‍ധാരണം വഴി തിരഞ്ഞെടുത്തു ? എന്ത് മാനദണ്ഡം ആണ് അവിടെ ഉപയോഗിച്ചത് ..യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് പ്രകൃതി നിര്ദ്ധാരണത്തിലെ മാനദണ്ഡം എന്ന് പറയുന്നു . പക്ഷെ തീര്‍ത്തും കാഴ്ചക്ക് പറ്റാത്ത നിരവധി രൂപങ്ങളെ പ്രകൃതി തിരഞെടുത്തു തുടര്‍ മ്യൂട്ടേഷന്‍് നടന്നുവെന്നോ ? അസംബന്ധം !

സൂരജിന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യം ഇവിടെ കൊടുക്കട്ടെ

"അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും."

ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഇങ്ങിനെ ഒരു മാനദണ്ഡം ഉപയോഗിച്ച് . അതും അജൈവിക വസ്തുക്കളില്‍ നടത്തിയ പരീക്ഷണം വഴി കണ്ണ് ഉണ്ടായത് തെളിയിച്ചു വത്രേ ..? രണ്ടാമത്തെ കാര്യം .. ഇരു കണ്ണില്‍ നിന്നും വന്ന സിഗ്നലുകളെ ഒന്നിപ്പിച്ചു , നിവര്‍ത്തി കാഴ്ച അനുഭവ വേദ്യം ആകാനുള്ള ശക്തി തലച്ചോറിനു ലഭിച്ചത് മ്യൂട്ടേഷന്‍് നടന്നാണോ ? അതും അന്ധമായ ഒരു ആസൂത്രണവും ഇല്ലാത്ത മ്യൂട്ടേഷന്‍് . ഇനി കണ്ണില്‍ നിന്നും ചെവിയില്‍ നിന്നും മറ്റും ഉള്ള സിഗ്നലുകളെ ഒന്നിപ്പിച്ചു തലച്ചോര്‍ ശരീരത്തെ പ്രതികരിപ്പിക്കുന്നു .. ആ കഴിവും മ്യൂട്ടേഷന്‍് വഴി കിട്ടിയെന്നോ ..?
ഒരു വിശ്വാസം അത്ര തന്നെ ..അന്ധമായ വിശ്വാസം ! കേവല യുക്തിക്കോ ആധുനിക ജനിതക ശാസ്ത്ര ഫലങ്ങള്ക്കോ ഒട്ടും യോജിക്കാന്‍ കഴിയാത്തത് ...

Faizal Kondotty said...

@ Zebu Bull::മാണിക്കന്‍

മാണിക്കന്‍ സുഹൃത്തേ ..താങ്കള്‍ വളരെ മോശമായ രീതിയില്‍ എന്നെ വ്യക്തി ഹത്യ നടത്തുന്നത് എന്തിനാണ് .താങ്കളുടെ ഒരു വാചകം ഉദ്ധരിക്കട്ടെ

"ഏതു മ്‌ളേച്ഛനോടും യുദ്ധം ചെയ്യാന്‍ ഞാന്‍ തയ്യാര്‍"

പരിണാമ സിദ്ധാന്തത്തെ വിശകലം ചെയ്യാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ മ്‌ളേച്ഛന്‍് ആയോ ? മാത്രമല്ല ഇത് bright എന്റെ പോസ്റ്റിനുള്ള പ്രതികരണവും അതിനെ തുടര്‍ന്ന് വന്ന ചര്‍ച്ചയും ആണ് എന്നിട്ടും എന്നെ ഇതിന്റെ പേരില്‍ മ്‌ളേച്ഛന്‍് എന്ന് അഭിസംബോധന ചെയ്യുന്നത് എന്തിനാണ് ?
താങ്കള്‍ ഉത്തരം വാക്കുകള്‍ ഇനി ഉപയോഗിക്കില്ലെനു കരുതുന്നു ,..ഇത് പിന്‍ വലിക്കുമെന്നും കരുതുന്നു .. എന്തിനാണ് സുഹൃത്തേ ചിത്രവേല പോലെ ചിതറിക്കിടക്കുന്ന എന്നൊക്കെ പറഞ്ഞു സ്വയം ചെറുതാകുന്നത് , ഈ ചര്‍ച്ചയില്‍ പങ്കെടുത്തു പലരും അഭിപ്രായം പറയുന്ന കൂട്ടത്തില്‍ ഞാനും എന്റേത് പറയുന്നു , മാത്രമല്ല ഡാര്‍വിന്‍ നിസത്തെപ്പറ്റി ഞാന്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ഇത് വായിക്കുന്ന എല്ല്ലാവര്‍ക്കും അറിയാം ... മാത്രമല്ല ചര്‍ച്ചയില്‍ പന്കെടുക്ക ഒരാളെയും ഞാന്‍ മോശമായി കണ്ടിട്ടില്ല ..താങ്കളെ അടക്കം , രണ്ടാമൂഴത്തില്‍ മാത്രമല്ല യഥാര്‍ത്ഥ മഹാഭാതത്തിലും ഭീമന്‍ ഒരാളെയും വ്യക്തി പരമായി അപമാനിച്ചതായി എനിക്കറിയില്ല .

എന്തിനു എന്നെ വ്യക്തിപരമായി ആക്ഷേപിക്കണം ,..അതിനു എന്ത് തെറ്റ് ഞാന്‍ ചെയ്തു ..?
വിഷമത്തോടെ
ഫൈസല്‍

അബ്ദുല്‍ അലി said...

ഫൈസല്‍ ഭായി,

300 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍ ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കണ്ടെടുക്കുന്നു. പഴയതില്‍നിന്നും ഒട്ടും വിഭിന്നമല്ല ഇന്ന് ജീവിച്ചിരിക്കുന്ന ജന്തുകളെന്ന് ശാസ്ത്രം പറയുന്നു.

കേരളത്തില്‍ ചിലര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും, കാരണം, അവരുടെ മെറ്റീരിയലിസ്റ്റ് ദൈവമാണ് ഡാര്‍വിന്‍. ഡാര്‍വിന്‍ സിത്വാന്തം മറിഞ്ഞ് വീണെന്ന് വിശ്വസിച്ചാല്‍ പിന്നെയുള്ളത് ക്രിയേഷനാണ്. അതാണെങ്കില്‍, മെറ്റിരിയല്‍ വാദത്തിനെതിരും. അത്‌കൊണ്ട് താല്‍ക്കാലം ഡാര്‍വിനെ വിടാന്‍ തയ്യാറല്ല.

കൂട്ടായ്മകള്‍ പലതും വന്നിരുന്നു, വരുന്നുണ്ട്, ഇനിയും വരും, പടക്കളത്തിലെ പടയാളി, പക്ഷെ പതറരുത്. സമരവും സത്യഗ്രഹവും, വായനക്കാരോടുള്ള അമര്‍ഷമാവരുത്.

മ്ലേച്ചമായ വാക്കുകള്‍ ഒരാള്‍ പല ഐഡിയില്‍നിന്നും തരും. ഇതോക്കെ സാമ്പിള്‍ വെടിക്കെട്ട്. പൂരം കാണാനിരിക്കുന്നല്ലെയുള്ളൂ. അതാണ് അവരുടെ ലക്ഷ്യവും.

വിശ്വാസികളെ പ്രകോപിപ്പിച്ച്, എന്തെങ്കിലും പറയിപ്പിച്ച്, ദാ കണ്ടോ, ഇതാണോ വിശ്വാസം, എന്ന് ചോദിക്കുന്ന നെറികെട്ട നാടകത്തിന്റെ തിരശ്ശീല പലവുരു പല ബ്ലോഗിലും ഞാ‍ന്‍ കണ്ടു. ഇനിയും കാണും.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കണ്ടെത്തിയ ഫോസിലുകളുടെ ചിത്രശേഖരം എന്റെ കൈയിലുണ്ട്. പ്രയോജനപ്പെടുമെങ്കില്‍ അറിയിക്കുക.

Faizal Kondotty said...

കാവലാന്‍ said...

പരിതസ്ഥിതിയുടെ വ്യതിയാനത്തിനനുസരിച്ച് ജീവിവര്‍ഗ്ഗങ്ങളില്‍ നിലനില്പ്പിനാവശ്യമായ ജീന്‍പരിവര്‍ത്തനം പ്രകൃത്യാതന്നെ സംഭവിക്കാമെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?

കാവലാന്‍, തെറ്റുണ്ട് . മ്യൂട്ടേഷന് നടക്കുന്നത് ഒരു പ്രത്യേക ലക്‌ഷ്യം വച്ചല്ല , ജീവി വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പ്‌ നോക്കിയുമല്ല , ജീനുകളില്‍ സ്വയമേ സംഭവിക്കുന്നതുമല്ല . പരിസ്ഥിതിയുടെ വ്യതിയാനത്തെ അതി ജീവിക്കാന്‍ ജീവികളെ പര്യാപ്തമാക്കുക എന്നാ ലക്ഷ്യത്തോട് കൂടി മ്യൂട്ടേഷന് നടക്കില്ല . അവ അന്ധമാണ്‌ ..ഇവ DNA disorder അഥവാ DNA error ആണ് ,

ക്രോമസോമുകളില്‍് കാണപ്പെടുന്ന ജീനുകളിലെ DNA യിലെ നൂക്ലിയോ ടൈഡ് (A,G,C,T-ചുരുക്ക പേര്‍ - ). കളുടെ sequence ല്‍ മാറ്റം വരുന്നതാണല്ലോ നാം മ്യൂട്ടേഷന് എന്ന് പറയുന്നത് . പ്രധാനമായും എങ്ങിനെയെല്ലാം മ്യൂട്ടേഷന് നടക്കാന്‍ സാധ്യത ഉണ്ട് എന്ന് നോക്കാം ..

1. ultraviolet or ionizing radiations, ചില കെമിക്കല്‍ mutagens, അതുമല്ലെങ്കില്‍ ചില വൈറസുകള്‍ തുടങ്ങിയ agents മുഖേന

2. cell division സമയത്ത് ജനറ്റിക് മെറ്റീരിയല്‍ കോപ്പി ചെയ്യുന്ന സമയത്ത് സംഭവിക്കുന്ന errors.

3. cellular hypermutation : പ്രതിരോധ സംവിധാനത്തില്‍ നടക്കുന്ന ഒരു mutation ആണിത് (immunoglobulin genes) ഈ തരം mutation നുകള്‍ അടുത്ത തലമുറയിലേക്കു ട്രാന്‍സ്മിറ്റ്‌ ചെയ്യാറില്ല .

മ്യൂട്ടേഷനുകളെ നമുക്ക് രണ്ടായി തിരിക്കേണ്ടതുണ്ട് , അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നവയെന്നും , കൈമാറ്റം ചെയ്യപ്പെടാത്തവ എന്നും , ബഹുകോശ ജീവികളില്‍ reproductive ഗ്രൂപ്പ്‌ കളില്‍ പ്പെടാത്ത സെല്ലുകളില്‍ മ്യൂട്ടേഷന് നടന്നാല്‍ അത് അടുത്ത തലമുറയിലേക്കു transmit ചെയ്യപ്പെടുന്നില്ല ഇതിനെയാണ് നാം somatic mutation എന്ന് പറയുന്നത് .

ഇനി reproductive സെല്ലുകളില്‍ നടക്കുന്ന മ്യൂട്ടേഷനുകള്‍ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം ,germ സെല്ലുകളില്‍ നടക്കുന്ന ഇത്തരം മ്യൂട്ടേഷനുകളാണ് hereditary mutation അഥവാ Germline mutations എന്ന് പറയുന്നത് .

ഇവിടെ ഒരു വസ്തുത reproductive (germ )സെല്ലുകളില്‍ നടക്കുന്ന മ്യൂട്ടേഷനുകളാണ് കൈമാറ്റം ചെയ്യപ്പെടുക എന്നതാണ് .. വളരെ ശ്രദ്ധേയമായ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി അറിയുമ്പോഴേ അന്ധമായ മ്യൂട്ടേഷനുകള്‍ വഴി ഒരു ജീവിയില്‍ അവയവങ്ങളുടെ കോ-ഡിനേഷന് അടക്കം creative ആയ (evolution നു അനുഗുണമായ) രീതിയില്‍ മാറ്റം വരാന്‍ ഉള്ള സാധ്യത വളരെ വിദൂരം ആണെന്ന് മനസ്സിലാവുക ഉള്ളൂ . അവ എന്താണെന്ന് നോക്കാം ..

ഒന്നാമതായി majority of മ്യൂട്ടേഷനുകളും ന്യൂട്രല്‍ ആണ് ..It is noticed that the majority of mutations have no significant effect on an organism's fitness.

രണ്ടാമതായി ജീവികളില്‍ mutation വഴി വരുന്ന DNA errors ശരിയാക്കാന്‍ ആയി special DNA repair പ്രോടീന്‍സ്‌ ഉണ്ട് ..അഥവാ ഏതെങ്കിലും mutants വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ തന്നെ special DNA repair പ്രോടീന്‍സ്‌ അവ പൂര്‍വ്വ രീതിയില്‍ ആക്കും yes, the cells contain special DNA repair proteins that fix many of the mistakes in the DNA that are caused by mutagens. The repair proteins see which nucleotides are paired incorrectly, and then change the wrong base to the right one.


കാവലാന്‍ , ഒട്ടുമിക്ക മ്യൂട്ടേഷനുകളും ന്യു‌ട്രല്‍ ആണെന്നും , വല്ല മ്യൂട്ടേഷന്‍് നടന്നാല്‍ തന്നെ DNA repair പ്രോടീന്‍സ്‌ ആ errors കറക്റ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും ,

ഇതിനെ ഒക്കെ അതിജീവിച്ചു germ സെല്ലുകളില്‍ (മറ്റു സെല്ലുകളിലല്ല ) നടക്കുന്ന അസംഖ്യം തുടര്‍ മ്യൂട്ടേഷനുകളിലൂടെ constructive ആയ രീതിയില്‍ കോടിക്കണക്കിനു ന്യൂറോണുകള് സംവിധാനിച്ച brain പോലുള്ള അവയവം ഉണ്ടായി വരുമെന്നും എന്നിട്ട് ആ brain ലേക്ക് മറ്റു സെന്‍സ് organs സില്‍ നിന്ന് നാഡികള്‍ കണക്ട് ചെയ്തു സിഗ്നലുകള്‍ വന്നു ഒന്നായി അനുഭവ വേദ്യമാകുമെന്നും എന്നൊക്കെ യുള്ളത് ഒരു അന്ധമായ വിശ്വാസം മാത്രമാണ് ..Drosophila (പഴയീച്ച ) യില്‍ നടത്തിയ മ്യൂട്ടേഷന്‍് പരീക്ഷണ ഫലങ്ങള്‍ (പിന്നീട് വിശദമായി ചര്‍ച്ച ചെയ്യും ) തെളിയിക്കുന്നതും മ്യൂട്ടേഷനുകള്‍ ഒട്ടും constructive അല്ല എന്നുള്ളതാണ് .

Faizal Kondotty said...

-2-
കാവലാന്‍ ഒന്ന് ചിന്തിച്ചു നോക്കൂ .താങ്കള്‍ ഒരാളെ കാണുന്നു , കണ്ണിലൂടെ brain നില്‍ എത്തുന്നു, പിന്നീട് എപ്പോഴോ അയാളുടെ ശബ്ദം ചെവിയിലൂടെ brain നില്‍ എത്തുന്നു. അയാളുടെ പേരും ചിത്രവും അടക്കി നമ്മുടെ തലച്ചോറില്‍ ഫീഡ് ചെയ്യപ്പെടുന്നു . പിന്നീട് ശബ്ദം കേള്‍ക്കുമ്പോഴോ , ആളെ കാണുമ്പോഴോ അദ്ദേഹത്തിന്റെ details നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നു .. എങ്ങിനെ വന്നു ഈ കോ-ഡിനേഷന്..? ചെവിയേയും കണ്ണിനെയും സ്പര്ശത്തെയും ഗന്ധത്തെയും , സ്വാദിനെയും എല്ലാം കോര്‍ത്തിണക്കിയതു ഈ അന്ധമായ ,ഒരു ലക്ഷ്യവും ഇല്ലാത്ത , മ്യൂട്ടേഷനുകള്‍് ആണെങ്കില്‍ ആ മ്യൂട്ടേഷനുകള്‍് ഞാന്‍ എന്ത് വിളിക്കണം ..പറയൂ സുഹൃത്തേ ..

പരിതസ്ഥിതിക്ക് അനുസരിച്ച് നിലനില്പ്പിനാവശ്യമായ അവയവങ്ങള്‍ ഉണ്ടായി വരുമെന്ന ഡാര്‍വിന്‍ നിഗമനം പ്രകാരം ആണെങ്കില്‍ നമുക്ക് അല്പം എങ്കിലും സമ്മതിക്കാം ആയിരുന്നു ഈ അവയവ കോ-ഡിനേഷന് ഒരു ആവശ്യമായതിനാല്‍ നിലവില്‍ വന്നു എന്ന് .അങ്ങിനെ നടക്കില്ലെന്ന് ഇന്ന് നമുക്കറിയാം

പിന്നെ ഒരു ഉദ്ദേശവും ഇല്ലാതെ നടക്കുന്ന (അതും ഭൂരിഭാഗവും ഒട്ടും constructive അല്ലാത്ത ) അന്ധമായ മ്യൂട്ടേഷനുകള്‍ വഴി ഇവ നടന്നു എന്ന് വിശ്വസിക്കുന്നത് എത്രമാത്രം വസ്തുതാപരവും യുക്തിപരവും ആണ് ?

bright said...

എന്‍റെ പോസ്റ്റിനുള്ള പ്രതികരണമായിരുന്നോ താങ്കളുടെ പരിണാമം ബ്ലോഗ്‌?ഇങ്ങനെയും നുണ പറയാമോ?താങ്കള്‍ പരിണാമം ബ്ലോഗ്‌ തുടങ്ങുന്നെന്നു പറഞ്ഞപ്പോഴാന്നു ഞാന്‍ പോസ്റ്റിട്ടതുതന്നെ...
പിന്നെ ഞാന്‍ എന്‍റെ വാദം പിന്‍വലിച്ചു എന്നാരുപറഞ്ഞു...താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഒന്നുകൂടി വിശദീകരിക്കാം.
(മനസ്സിലാവാത്തതല്ല പ്രശ്നമെന്ന് എല്ലാവര്‍ക്കുമറിയാം.പരിണാമസിദ്ധാന്തമെന്നാല്‍ ഡാര്‍വിന്‍റെ സിദ്ധാന്തമാണ്‌ എന്ന് ആവര്‍ത്തിച്ച് പറഞ്ഞു പിന്നീട് അതിനെ തകര്‍ക്കുന്നതായി കാണിക്കുക.പലരും പലവട്ടം ഉപയോഗിച്ചിട്ടുള്ള straw man argument തന്നെ.

A straw man argument is an informal fallacy based on misrepresentation of an opponent's position. To "attack a straw man" is to create the illusion of having refuted a proposition by substituting a superficially similar proposition (the "straw man"), and refuting it, without ever having actually refuted the original position. )

Darwin's idea was taking the idea of artificial selection people familiar with farming knows can create variation and imagining the same process continuing for thousands or millions of years.He called it natural selection.The idea is so simple and obvious once you think about it and that made Huxley comment,'How extremely stupid not to have thought of that'!!
It doesn't matter whether you know the exact mechanism or not.

അപ്പോള്‍ ഞാന്‍ മാറ്റിപ്പറഞ്ഞിട്ടൊന്നുമില്ല.ഡാര്‍വിന്‍റെ തെറ്റുകള്‍ വളരെ നിസ്സാരം തന്നെയാണ്.താങ്കള്‍ വീണ്ടും ഇതില്‍ തന്നെ പിടിച്ചു തൂങ്ങും എന്നെനിക്കറിയാം.കാരണം താങ്കള്‍ കോപ്പി/പേസ്റ്റ് ചെയ്യുന്ന 'പരട്ട' സൈറ്റുകളില്‍ ഡാര്‍വിനിസം എന്നാല്‍ ഒറിജിന്‍ ഓഫ് സ്പീഷീസില്‍ കാണുന്നത് എന്നായിരിക്കും.പുതിയതായിട്ടൊന്നും പറയാനുണ്ടാവില്ല.ജനെറ്റിക്സുകാരന്‍റെ വിവരക്കേടിന് ശകലം കൂടി നിലവാരം പ്രതീക്ഷിച്ചു...ഇതൊരുമാതിരി....

പരിണാമത്തിന്‍റെ നിര്‍വചനം ഇപ്പോഴും പറഞ്ഞില്ല...

അബ്ദുല്‍ അലി said...

@ Bright

"In biology, evolution is change in the genetic material of a population of organisms from one generation to the next. Though changes produced in any one generation are normally small, differences accumulate with each generation and can, over time, cause substantial changes in the population, a process that can culminate in the emergence of new species.[1] The similarities among species suggest that all known species are descended from a common ancestor"
ഇതാണ് പരിണാമത്തിന്റെ അര്‍ഥം. ഇത് ഇടക്കിടെ ചോദിച്ച് വായനക്കരെ തെറ്റിധരിപ്പിച്ചാല്‍ രക്ഷപ്പെടില്ല മാഷെ.

ഇത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍, കുരങ്ങനില്‍നിന്നുമാണ് മനുഷ്യന്‍ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടം.

Faizal Kondotty said...

bright said ..
എന്‍റെ പോസ്റ്റിനുള്ള പ്രതികരണമായിരുന്നോ താങ്കളുടെ പരിണാമം ബ്ലോഗ്‌?ഇങ്ങനെയും നുണ പറയാമോ?താങ്കള്‍ പരിണാമം ബ്ലോഗ്‌ തുടങ്ങുന്നെന്നു പറഞ്ഞപ്പോഴാന്നു ഞാന്‍ പോസ്റ്റിട്ടതുതന്നെ...
പിന്നെ ഞാന്‍ എന്‍റെ വാദം പിന്‍വലിച്ചു എന്നാരുപറഞ്ഞു...


സുഹൃത്തേ പൊന്നു bright , താങ്കളുടെ പോസ്റ്റിനുള്ള പ്രതികരണം ആണ് ഈ പോസ്റ്റ്‌ (ബ്ലോഗ്‌ അല്ല ) എന്നാണു ഞാന്‍ പറഞ്ഞത് ..കഷ്ടം ഈ പോസ്റ്റിന്റെ ആദ്യ ഭാഗം എങ്കിലും വായിച്ചിരുന്നെങ്കില്‍ ! ഈ ബ്ലോഗിനെ ഉദ്ദേശം എന്താണോ അതിലേക്കു തന്നയാണ് പോയികൊണ്ടിരിക്കുന്നത്

..അടുത്ത ഒരു പ്രതികരണ പോസ്റ്റ്‌ തയാറായി വരുന്നു .

പിന്നീട് ജനിടിക്സ് Vs Evolution പോസ്റ്റുകള്‍ അതിനു ശേഷം ഓരോ ഓരോ അദ്ധ്യായം ആയി തരം പോലെ വരും

പിന്നെ ഞാന്‍ എന്‍റെ വാദം പിന്‍വലിച്ചു എന്നാരുപറഞ്ഞു...

bright , താങ്കള്‍ എന്തൊക്കെയോ പറയുന്നു .. ഏതിലാണ് താങ്കള്‍ ഉറച്ചു നില്‍ക്കുന്നത് ?

variation വരുന്നത് ദാര്വിനിസത്തിലെ ഒരു പ്രധാന ഭാഗം അല്ലെ ? natural selection നടക്കണം എങ്കില്‍ variation വരണ്ടേ ആദ്യം ? അതോ natural selection മാത്രമാണോ ദാര്വിനിസം ..( എനിക്ക് വയ്യ !, വേദ ഗ്രന്ഥത്തിലെ ചില അദ്ധ്യാങ്ങള്‍ ഒഴിവാക്കി അല്ലെ ? താങ്കള്‍ മുന്‍പ് സൂചിപ്പിച്ച കാര്യം സത്യം ആയോ ? അഥവാ 150 വര്‍ഷത്തിനു ശേഷം ഡാര്‍വിന്‍ അവതരിച്ചോ ? )

ഡാര്‍വിന്‍ പറഞ്ഞത് ക്വോട്ട് ചെയ്തു അത് വിഡ്ഢിത്തം ആണ് എന്ന് താങ്കള്‍ തന്നെ മുന്‍പ് പറഞ്ഞു .. ഏതായാലും ഒരു കാര്യം ചെയ്യാം .. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ താഴെ ക്വോട്ട് ചെയ്യാം , എന്നിട്ട് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വായനക്കാരോട് പറയൂ .. എന്നിട്ട് ആകാം ബാക്കി .. എന്നിട്ട് പറയൂ "ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..". എന്നാ വാദത്തില്‍ ആണോ താങ്കള്‍ ഉറച്ചു നില്‍ക്കുന്നത് എന്ന് ? അതോ Yes, you can say Darwin's theory of heredity was invalid, ഈ വാദമാണോ ശരി എന്ന് ? ഒന്ന് ഉറച്ചു നില്‍ക്കൂ ..പ്ലീസ് ..

അപ്പൊ താങ്കളുടെ വാക്കുകള്‍ തന്നെ താഴെ കൊടുക്കാം ...

===========================================
"ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..". ( ഇത് താങ്കളുടെ ബ്ലോഗിലെ പോസ്റ്റില്‍ വളരെ വ്യക്തം ആയി പറഞ്ഞത് )
==============================================
''It appears probable that disuse has been the main agent in rendering organs .........rudimentary''.

ഇത് ഡാര്‍വിന്‍ പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്‍ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന്‍ പറയുന്നത് ഞാന്‍ ഡാര്‍വിനേക്കാള്‍ ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്‍വിനു അറിഞ്ഞുകൂടാത്ത, മെന്‍ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്‍മാരുടേയും പഠനങ്ങളുടേയും ഫലമാണ്.

=================================================
Yes, you can say Darwin's theory of heredity was invalid

===============================================

പിന്നെ ഞാന്‍ എന്‍റെ വാദം പിന്‍വലിച്ചു എന്നാരുപറഞ്ഞു..

===========================================

dear bright,

evolution ന്റെ നിര്‍വചനം എന്താണ് എന്ന് താങ്കള്‍ ചോദിക്കുന്നത് കണ്ടു ..സുഹൃത്തേ ഡാര്‍വിനിസം ചര്‍ച്ച ചെയ്യുമ്പോള്‍ ഡാര്‍വിന്‍ evolution ന്റെ നിര്‍വചനം പറഞ്ഞതാണ് എടുക്കുക ..ആധുനിക പരിണാമ ശാസ്ത്രം ചര്‍ച്ച ചെയ്യുമ്പോള്‍ പുതിയതെന്തോ അതും .. അല്ലാതെ ഞാന്‍ സ്വയം ഒരു നിര്‍വചനം ഉണ്ടാക്കേണ്ട കാര്യം എന്ത് ..? ആധുനിക പരിണാമ ശാസ്ത്രം പറയുന്ന കൂടുതല്‍ കാര്യങ്ങളും ഇവിടെ പോസ്റ്റ്‌ ആയി ചര്‍ച്ചക്ക് വരും .. താങ്കള്‍ക്കു വേണമെങ്കില്‍ പങ്കെടുക്കാം അല്ലെങ്കില്‍ മറ്റുള്ളവോട് കൂടെ ചേര്‍ന്ന് എന്നെ വ്യക്തി ഹത്യ ചെയ്യാം .. അല്ലാതെ ഞാന്‍ എന്ത് പറയാന്‍

മുകളില്‍ അബ്ദുല്‍ അലി കൊടുത്ത definition , wikipedia ആധുനിക പരിണാമത്തെ ക്കുറിച്ച് പറയുന്നതാണ് , വിശദാംശങ്ങളില്‍ മാറ്റം ഉണ്ടെങ്കിലും evolution ആയി നാം ചര്‍ച്ചക്ക് എടുക്കുന്നത് basically , ജീവി വര്‍ഗ്ഗങ്ങളില്‍ variation വരുന്നതും പടി പടിയായി പുതിയ species ഉണ്ടാകുന്നതും ആണ് . അവയവങ്ങളുടെ വികാസവും ഇതില്‍ ചര്‍ച്ച ചെയ്യും , കൂടാതെ മാറ്റങ്ങള്‍ എങ്ങിനെ inherit ചെയ്യപ്പെടുന്നു വെന്നും ... ഇതല്ലേ പരിണാമത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാനുള്ള ബേസ് .കൂടാതെ genetic drift ഉം variation നും നാച്ചുറല്‍ selection ഇവലൂഷ്യനു എത്രമാത്രം സഹായകം ആണ് എന്നും ..അതിന്റെ criteria എന്തായിരുന്നു എന്നും ഇതില്‍ ചര്‍ച്ചക്ക് വരും ...

അപ്പൊ താങ്കള്‍ പറയുക "ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്.." എന്നാ താങ്കളുടെ വാദത്തില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുന്നുടോ ? അതോ Darwin's theory of heredity ഇന്‍്വാലിഡ്‌ ആണ് എന്നാ വാദത്തിലോ .. ഒന്ന് വ്യക്തമാക്കൂ..

Faizal Kondotty said...

mutagens (mutants എന്ന് മുകളിലത്തെ കമന്റില്‍ ഒരു സ്ഥലത്ത് പറഞ്ഞത് mutagens എന്ന് തിരുത്തി വായിക്കുക ) വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ തന്നെ special DNA repair പ്രോടീന്‍സ്‌ അവ repair ചെയ്യുന്നതിനെക്കുറിച്ച്‌ നേച്ചര്‍ education നില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ചര്‍ച്ച പുരോഗമിക്കുകയാണല്ലോ.
:)
മ്യൂട്ടേഷന്‍ എല്ലാം ന്യൂട്രല്‍ ആണെന്നും ഗുണമില്ലാത്തവയാണെന്നും ആണല്ലോ താങ്കള്‍ പറഞ്ഞു വരുന്നത്. മാത്രമല്ല ശരീരം ഡി.എന്‍.എ എററുകള്‍ തടയാനായ് പ്രവര്‍ത്തിക്കുന്നു എന്നും, ജെനറലി ഇവ ശരിയാണു താനും.എന്നാല്‍ സ്വാഭാവികമല്ലാതെ നടക്കാവുന്ന സാഹചര്യങ്ങളില്‍ നൂറു ശതമാനം ഈ റൂളുകള്‍ക്കനുസരിച്ച് കോശം പ്രവര്‍ത്തിക്കണം എന്നില്ല. കോശത്തിന്റ്റെ നിലനില്‍പ്പിനാവശ്യമായരീതിയിലാണല്ലോ താങ്കള്‍ പറഞ്ഞ കറക്ഷന്‍ മെക്കാനിസങ്ങള്‍ പ്രവര്‍ത്തിക്കുക. വ്യതിയാനമാണ് കോശത്തിന് ഗുണകരമെങ്കില്‍ കോശം അതിനെ സ്വീകരിക്കും എന്നതിന് തെളുവുകളാണല്ലോ നമ്മള്‍ ഇന്ന് കാണുന്ന പല മാരകരോഗങ്ങളും.
പന്നിയെമാത്രം ബാധിക്കുന്ന വൈറസിന് ജനിതക് മാറ്റം വന്നതും ആ മാറ്റം ഇന്‍ഹെരിറ്റ് ചെയ്യുന്നതുകൊണ്ടും ആണ് പന്നിപ്പനി (H1N1)ഇന്ന് ഇത്ര മാരകമാവുന്നത്. വൈറസുകളില്‍ കാണപ്പെടുന്ന ആന്റിജനിക് ഡ്രിഫ്റ്റ്, ബാക്റ്റീരിയകളടക്കം മൈക്രോബ്സ് പ്രകടിപ്പിക്കുന്ന ആന്റി ബയോട്ടിക്ക് റെസിസ്റ്റന്‍സ് എന്നിവയെല്ലാം ഇപ്രകാരം ആവശ്യത്തിനനുസരിച്ച് ജനിതക ഘടന മാറ്റം വരുത്തിയതുകൊണ്ടാണ്.
മ്യൂട്ടേഷന്‍ അടുത്ത തലമുറയില്‍ ഫീനോട്ടിപ്പിക്ക് ചെയ്ഞ്ചസ് ഉണ്ടക്കുന്നു എന്നതിന്റെ ആദ്യ കാല തെളിവായിരുന്നല്ലോ മുള്ളറുടെ പഴയീച്ച പരീക്ഷണം.(അത് തെറ്റാണെന്ന് താങ്കള്‍ പറയുന്നുണ്ട്, ആ ചര്‍ച്ച വരുമ്പോള്‍ അത് പറയാം). എക്സ് റേ ഉപയോഗിച്ച് വരുത്തിയ മാറ്റം തുടര്‍ തലമുറ പ്രകടമാക്കിയത് നാം കണ്ടില്ലെ?

Faizal Kondotty said...

പുതിയ പോസ്റ്റ്‌ തിരികെ ഞാന്‍ വരുമെന്ന ...

Faizal Kondotty said...

അനില്‍ജി ,

വീണ്ടും വന്നതില്‍ സന്തോഷം :)

എല്ലാ മ്യൂട്ടേഷനും എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് ..മിക്ക മ്യൂട്ടേഷനും എന്നാണു .. മാത്രമല്ല ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ അതി ജീവിച്ചു ഒരു ലക്ഷ്യവും ഇല്ലാത്ത ഇത്തരം മ്യൂട്ടേഷനുകള്‍ നടന്നു തലച്ചോറ് പോലുള്ള കോ ഒര്ടിനേഷനോട് കൂടിയ ഒരു അവയവം ഉണ്ടായി വരുമോ ? ശരീരം ഒരു അവയവം പോലെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമോ ? ഇതാണ് ഞാന്‍ ഉന്നയിച്ച ഒരു പ്രശ്നം .. ഏതായാലും പോസ്റ്റുകള്‍ വരട്ടെ .കൂടുതല്‍ ചര്‍ച്ച ചെയ്യാം !

അപ്പൂട്ടന്‍ said...

ഫൈസൽ,
താങ്കൾ ഇപ്പോൾ നാട്ടിലെത്തിയോ എന്നറിയില്ല. ഇത്‌ സമയത്ത്‌ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ അവസാനകമന്റിൽ നിന്നും എനിക്ക്‌ മനസിലായത്‌ മ്യൂട്ടേഷൻ എന്ന പ്രക്രിയയും അതുവഴിയുള്ള ജനതികമാറ്റങ്ങളും പ്രകൃതിയിൽ നടക്കുന്നുണ്ട്‌ എന്ന് താങ്കൾ അംഗീകരിക്കുന്നതായാണ്‌. താങ്കൾ ഇതുവരെ എഴുതിയതുവെച്ച്‌ ചില സംശയങ്ങൾ തോന്നി.

1. ആരാണ്‌ ഈ മ്യൂട്ടേഷൻ നടത്തുന്നത്‌, അഥവാ ആരാണതിന്റെ കൺട്രോളർ? പ്രകൃതി തനിയേ നടത്തുന്നതായി താങ്കൾ വിശ്വസിക്കാത്തസ്ഥിതിയ്ക്ക്‌ അത്‌ ദൈവമാകാനേ സാധ്യതയുള്ളു എന്ന് പറഞ്ഞാൽ തെറ്റാകുമോ?

2. മ്യൂട്ടേഷൻ നടക്കുന്നുണ്ടെങ്കിൽ അതെന്തിന്‌? സർവ്വവിധത്തിലും കോ-ഓർഡിനേഷനോടെ പ്രവർത്തിക്കുന്ന ശരീരങ്ങളിലും പ്രകൃതിയിലും പിന്നീടൊരു മാറ്റത്തിന്റെ ആവശ്യമെന്ത്‌?

3. ഇപ്പറയുന്ന മ്യൂട്ടേഷൻ നടക്കുന്നത്‌ പരിണാമസിദ്ധാന്തത്തിലെ മ്യൂട്ടേഷൻ പോലെയല്ലാതെ ലക്ഷ്യം വെച്ചുള്ള മാറ്റമാണോ? ഇതാണ്‌ ഉദ്ദേശ്യം എന്ന രീതിയിലാണോ ഈ മാറ്റങ്ങൾ? എല്ലാ മ്യൂട്ടേഷനും ഇത്തരം പ്ലാൻ ഉണ്ടോ?

4. മ്യൂട്ടേഷൻ വഴി ഒരു ജീവിയിൽ വരുന്ന മാറ്റങ്ങൾ മറ്റൊരു ജീവിയ്ക്ക്‌ ഹാനികരമായേക്കാം എന്നൊരു അവസ്ഥ ഇല്ലേ? അനിൽ പറഞ്ഞതുപോലെ പന്നിപ്പനി തന്നെ ഉദാഹരണം. അതെങ്ങിനെ ന്യായീകരിക്കപ്പെടും? ഒരുകണക്കിന്‌ പ്രകൃതിയുടെ താളം തെറ്റിക്കാൻ വരെ ഇതിന്‌ കഴിവില്ലേ?

5. ഇത്തരം മ്യൂട്ടേഷൻ വഴി ഒരു ജീവി മറ്റൊരു ജീവിയായി (പുറമേയ്ക്കെങ്കിലും, എന്നെപ്പോലുള്ള ലേമാൻ ഗ്രൂപ്പിന്‌) മാറുമോ?

മ്യൂട്ടേഷൻ നടക്കുന്നേയില്ല എന്നാണ്‌ താങ്കളുടെ നിലപാടെങ്കിൽ ഞാൻ ചോദ്യങ്ങൾ പിൻവലിച്ചു. പക്ഷെ അപ്പോൾ അനിലിന്റെ ചോദ്യം ബാക്കിയായേക്കും.
പോസ്റ്റിലെ വിഷയം ഇതല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മറ്റൊരു പോസ്റ്റിട്ട്‌ ഇതുകൂടി വിശദീകരിക്കാൻ അപേക്ഷ

Faizal Kondotty said...

അപ്പുട്ടന്‍
ചര്‍ച്ചയില്‍ വന്നതിനു സ്വാഗതം !
താങ്കളുടെ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ആദ്യമേ നല്‍കട്ടെ ,
മ്യൂട്ടേഷൻ എന്നാല്‍ വിവിധ കാരണങ്ങളാല്‍ (ഞാന്‍ മുകളില്‍ വിശദീകരിച്ചു ഇത് ) ജനിതക ഘടനയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആണെന്ന് താങ്കള്‍ക്കു അറിയാമല്ലോ .

ഡാര്‍വിന്‍ പറഞ്ഞ പ്രകാരം വ്യതിയാനങ്ങള്‍ (variation) നടക്കില്ലെന്ന് ജനിതക പഠനങ്ങള്‍ വഴി വ്യക്തമായപ്പോള്‍ ആണ് (അതായത് ഹിമ പ്രദേശത്തെ പക്ഷികള്‍ ചിറകു ഉപയോഗിക്കാതെ വന്നപ്പോള്‍ പറക്കാനുള്ള ശേഷി തലമുറകളിലൂടെ പൂര്‍ണ്ണമായും നഷ്ടമായി എന്നൊക്കെയുള്ള രീതിയില്‍ ) വ്യതിയാനങ്ങള്‍ പിന്നെ എങ്ങിനെ വന്നു എന്ന് വിശദീകരിക്കാന്‍ ശ്രമം ആരംഭിച്ചത്‌ .. അങ്ങിനെ ചിലര്‍ മ്യൂട്ടേഷൻ വഴിയാകാം ഈ വ്യതിയാനങ്ങള്‍ ഉണ്ടായത് എന്ന് അഭിപ്രായപ്പെട്ടു . പക്ഷെ അന്ധമായി നടക്കുന്ന , അതായത് ഒരു ഉദ്ദേശമോ ലക്ഷ്യമോ ഇല്ലാതെ mutagens വഴിയോ മറ്റോ ഉള്ള മ്യൂട്ടേഷൻ മുഖേന അവയവ വ്യവസ്ഥകള്‍ ഒരിക്കലും രൂപം കൊള്ളില്ല എന്ന് വ്യക്തമാണ് ,,

താങ്കള്‍ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ സെന്‍സ് organs പോലുള്ള അവയവം ഉണ്ടാവണം എങ്കില്‍ ഒരു മ്യൂട്ടേഷൻ പോരല്ലോ , അപ്പോള്‍ നിരവധി മ്യൂട്ടേഷനുകള്‍ ഒരു പ്രത്യേക ദിശയില്‍ നടക്കണം .. ഇങ്ങിനെ മ്യൂട്ടേഷൻ നടക്കുമ്പോള്‍ ആ അവയവം തീരെ ഉപയോഗ യോഗ്യം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമല്ലോ .(.ഉദാ :chevi , ഇയര്‍ ഡ്രം , അസ്ഥികള്‍ കൊക്ളിയ , auditory nerve തുടങ്ങി നിരവധി സംവിധാനങ്ങള്‍ വരണം , ) ഇവ ഓരോന്നായി വരുന്നതിനിടയില്‍ ചെവി കേള്‍വിക്ക് ഉപയുക്തം അല്ലല്ലോ .. അപ്പോള്‍ പ്രകൃതി എന്ത് മാനദണ്ഡ പ്രകാരം പ്രകൃതി നിര്‍ധാരണം നടത്തി ? കേള്‍വി അല്ല അവിടെ മാന ദണ്ഡം എന്ന് ഉറപ്പാണല്ലോ കാരണം ഈ ഘട്ടങ്ങളില്‍ ചെവി കേള്‍വിക്ക് ഉപയുക്തം അല്ല .

അപ്പോള്‍ അന്ധമായി ജനിതക ഘടനയില്‍ മാറ്റം വരികയും പിന്നീട് പ്രകൃതി അതില്‍ ഗുണകരം ആയവയെ നില നിര്‍ത്തി എന്നും അങ്ങിനെ പരിണാമം സംഭവിച്ചു എന്ന് പറയുന്നത് വിശ്വസനീയം അല്ല .

ഇനി മ്യൂട്ടേഷൻ ന്റെ കാര്യം എടുത്താലോ ..It is noticed that the majority of mutations have no significant effect on an organism's fitness. , ഇത് എന്റെ അഭിപ്രായം അല്ല എന്ന് ഓര്‍ക്കുമല്ലോ ..

രണ്ടാമതായി സെല്‍ ഡിവിഷന്‍ സമയത്ത് നടക്കുന്ന DNA errors ശരിയാക്കാന്‍ ആയി special DNA repair പ്രോടീന്‍സ്‌ ഉണ്ട്.. അവ error കല്‍ repair ചെയ്യുന്നു .

ചുരുക്കി പറഞ്ഞാല്‍ ഒരു ലക്ഷ്യവും ഇല്ലാതെ പ്രകൃതിയില്‍ നടക്കുന്ന (അതും ഭൂരി ഭാഗവും neutral ,പിന്നെ എറര്‍ ഫിക്സ് ചെയ്യാന്‍ ശരീരത്തില്‍ തന്നെ സംവിധാനവും ) മ്യൂട്ടേഷൻ വഴി പരിണാമത്തിനു അനുഗുണമായ രീതിയില്‍ ഒരു മാറ്റം ഉണ്ടായി വരിക സാധ്യമല്ല ..

ഡാര്‍വിന്‍ സിദ്ധാന്തം technically ശരിയായിരുന്നെങ്കില്‍ നമുക്ക് അല്പം എങ്കിലും ചിന്തിക്കാം ആയിരുന്നു പരിസ്ഥിതിക്ക് അനുസരിച്ച് ഓരോ ആവശ്യത്തിനനുസരിച്ച് , ഉപയോങതിനനുസരിച്ചു ഓരോ അവയവങ്ങള്‍ പരിണമിച്ചു വന്നു എന്ന് , പക്ഷെ അന്ധമായി ജനിതക ഘടനയില്‍ മാറ്റം വന്നു ഇങ്ങിനെ തലച്ചോറും മറ്റു അവയവങ്ങളും , ഹോര്മോന്‍സ്‌ ഉം അവയവ കോഡിനേഷനും മറ്റു നിലവില്‍ വന്നു ശരീരം ഒന്നായി പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിക്കുന്നത് തീര്‍ത്തും ഒരു അന്ധമായ വിശ്വാസം ആണ് .

പകരം വെക്കാന്‍ മറ്റു തിയറി ഇല്ല എന്നത് കൊണ്ട് മാത്രം തങ്ങള്‍ക്കു തന്നെ ബോധ്യം ആകാത്ത ഒരു സിദ്ധാന്തം കൊണ്ട് നടക്കുകയാണ് ശാസ്ത്ര ലോകം എന്നാണു എനിക്ക് തോന്നുന്നത് (പകരം വക്കാന്‍ സിദ്ധാന്തം ഇല്ലാത്തതു ഒരു സിദ്ധാന്തത്തെ സാധൂകരിക്കുന്നില്ലല്ലോ )

പണ്ട് ഡാര്‍വിന്‍ സിദ്ധാന്തം വേദ വാക്യം ആയി കൊണ്ട് നടന്നവരില്‍ നല്ലൊരു പങ്കു നിരീശ്വര നിര്മ്മത വിശ്വാസികള്‍ ആയിരുന്നു ... ശാസ്ത്രം അറിയാതെയും അവര്‍ അതില്‍ അന്ധമായി വിശ്വസിച്ചു , അതില്‍ അഭിരമിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി

ഇന്നിപ്പോള്‍ അമ്പേ വിഡ്ഢിത്തം ആയിരുന്നു ഡാര്‍വിന്‍ സിദ്ധാന്തം എന്ന് തെളിയുമ്പോഴും പലരുടെയും മനസ്സ് അത് ഉള്‍കൊള്ളാന്‍ വിസമ്മതിക്കുന്നു .കപ്പലില്‍ നാട് ചുറ്റിയതും മറ്റും ചരിത്രത്തിനു താല്പര്യം കാണും പക്ഷെ ശാസ്ത്രത്തിനു അത് വിഷയമല്ല ,

Faizal Kondotty said...

മ്യൂട്ടേഷനു വഴിയാണ് ജീവികള്‍ പരിണമിക്കുന്നത് എന്നാണു എന്റെ വാദം എന്നാ നിലക്കാണ് താങ്കള്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് തോന്നുന്നു ..മ്യൂട്ടേഷനു അവയവങ്ങള്‍ ഉണ്ടാകുന്നത് അടക്കമുള്ള പരിണാമ പ്രക്രിയയില്‍ ക്രിയാത്മകം ആയി ഒരു റോളും ഇല്ലാത്ത സ്ഥിതിക്ക് അത് ആര് നടത്തുന്നു എന്നത് വിഷയം അല്ലല്ലോ .. മാത്രമല്ല ദൈവ വാദം ഇവിടെ കൊണ്ട് വരുന്നതില്‍ അര്‍ത്ഥവും ഇല്ല ... ഇത് ഞാന്‍ ആദ്യമേ വ്യക്തമാക്കിയാത് ..ഒരു ജീവികളുടെ പരിണാമം പോലുള്ള നിഗമനത്തിന്റെ /സിദ്ധാന്തത്തിന്റെ സാധുതയെ തെളിയിക്കപ്പെട്ട ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനുള്ള ഒരു ശ്രമം ആണ് ഇത് എന്ന് മാത്രം

പേടിത്തൊണ്ടന്‍ said...

ചുരുക്കി പറഞ്ഞാല്‍,
ജീവികളില്‍ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടു്‌. ചിലതൊക്കെ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജീവികള്‍ പരിണമിക്കുന്നുണ്ട്. (പന്നിപ്പനി വൈറസ് പോലെ ചീളു കേസുകള്‍). പക്ഷേ ഞാന്‍ ഇതൊന്നും സമ്മതിച്ചു തരില്ല. നമ്പരിട്ടു ചോദ്യം ചോദിച്ചാലും പണ്ടു പറഞ്ഞതൊക്കേ എനിക്കു ഇപ്പോഴൂം പറയാനൊള്ളൂ. </i

Faizal Kondotty said...

@പേടിത്തൊണ്ടന്‍ said...

അപ്പുട്ടന് ഈ വിഷയത്തില്‍ ചില ആശയ കുഴപ്പങ്ങള്‍ ഉണ്ടെന്നു തോന്നിയതിനാല്‍ ആണ് വിശദീകരിച്ചു കൊടുത്തത് ..ഇനി നമ്പര്‍ ഇട്ടു വേണമെങ്കില്‍ പറയുന്നതിലും വിരോധം ഇല്ല .


.1. ആരാണ്‌ ഈ മ്യൂട്ടേഷൻ നടത്തുന്നത്‌, അഥവാ ആരാണതിന്റെ കൺട്രോളർ? പ്രകൃതി തനിയേ നടത്തുന്നതായി താങ്കൾ വിശ്വസിക്കാത്തസ്ഥിതിയ്ക്ക്‌ അത്‌ ദൈവമാകാനേ സാധ്യതയുള്ളു എന്ന് പറഞ്ഞാൽ തെറ്റാകുമോ?

ജനിതക ഘടനയില്‍ വരുന്ന മാറ്റം അഥവാ errors ആണല്ലോ നാം മ്യൂട്ടേഷൻ എന്ന് പറയുന്നത് .. നമ്മുടെ ശരീരത്തില്‍ തന്നെ വൈറസ്‌ ബാധ മൂലവും മറ്റും നിരവധി process നടക്കുന്നുണ്ട് ..
അവ പോലെ ഒന്ന് ഇതും ..പിന്നെ അന്ധമായ മ്യൂട്ടേഷൻ മുഖേന ജീവികളില്‍ സെന്‍സ് organs പോലെയും ബ്രെയിന്‍ പോലെയും ഉള്ള അവയങ്ങളും അവയവ കോഡിനേഷനും മറ്റു നിലവില്‍ വന്നു ശരീരം ഒന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നത് വിഡ്ഢിത്തം ആണെന്നാണ്‌ എന്റെ പക്ഷം .അല്ലെന്നു തോന്നുന്നുവെങ്കില്‍ അത് ഇവിടെ തെളിയിക്കുക ..കാരണം ഞാന്‍ പറഞ്ഞ രീതിയില്‍ ഉപയോഗ യോഗ്യം അല്ലാതെ വിവിധ ഘട്ടങ്ങള്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു എന്ന് കൂടെ വിശദീകരിക്കാന്‍ കഴിയണം ,അത്തരം ഘട്ടങ്ങളില്‍ പ്രകൃതി നിര്ദ്ധാരണത്തിലെ മാന ദണ്ഡം എന്തായിരുന്നു എന്നും

ഇങ്ങിനെ ജീവി പരിണാമവും ആയി ബന്ധമില്ലാത്ത മ്യൂട്ടേഷൻ ആര് നടത്തുന്നു എന്നത് ഇവിടെ വിഷയം അല്ല എന്ന് ഞാന്‍ പറഞ്ഞു ..ദൈവമാണോ അല്ലെയോ എന്നത് ഈ ചര്‍ച്ചയില്‍ പ്രസക്തം അല്ല ..കാരണം നിലവിലെ തെളിയിക്കപ്പെട്ട ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പരിണാമ സിദ്ധാന്തത്തെ വിലയിരുത്തുക ആണ് ഇവിടെ ചെയ്യുന്നതെന്ന് ഒരു പാട് തവണ ഞാന്‍ വ്യക്തമാക്കി .

"പ്രകൃതി തനിയേ നടത്തുന്നതായി താങ്കൾ വിശ്വസിക്കാത്തസ്ഥിതിയ്ക്ക്‌ ....?" ഞാന്‍ അങ്ങിനെ എവിടെയാണ് പറഞ്ഞത് ? പ്രകൃതിയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് ..അത് നേരത്തെ പറഞ്ഞ പ്രകാരം ഉള്ള ജീവ പരിണാമത്തിനു കാരണം ആകുന്നുവെന്നു താങ്കള്‍ക്കു തെളിയിക്കാന്‍ സാധിച്ചാല്‍ എന്നോട് ചോദിക്കാം പിന്നെ ഇതാരാ നടത്തുന്നതെന്ന് ...

പക്ഷെ ഞാന്‍ പറഞ്ഞല്ലോ മ്യൂട്ടേഷന് പരിണാമവും ആയി ബന്ധം ഇല്ല എന്നതാണ് എന്റെ വാദം എന്ന് .. പിന്നെ അതാര് നടത്തുന്നു എന്നത് വിഷയം അല്ല .

മ്യൂട്ടേഷന് പരിണാമവും ആയി ബന്ധം ഇല്ല എന്നാണ് എന്റെ വാദം എന്നാ കാര്യം എങ്കിലും ശ്രദ്ധിക്കുക .മറിച്ചാണെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ബാധ്യത ആണ് , നിങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നുവെങ്കില്‍

Faizal Kondotty said...

2. മ്യൂട്ടേഷൻ നടക്കുന്നുണ്ടെങ്കിൽ അതെന്തിന്‌? സർവ്വവിധത്തിലും കോ-ഓർഡിനേഷനോടെ പ്രവർത്തിക്കുന്ന ശരീരങ്ങളിലും പ്രകൃതിയിലും പിന്നീടൊരു മാറ്റത്തിന്റെ ആവശ്യമെന്ത്‌?

3. ഇപ്പറയുന്ന മ്യൂട്ടേഷൻ നടക്കുന്നത്‌ പരിണാമസിദ്ധാന്തത്തിലെ മ്യൂട്ടേഷൻ പോലെയല്ലാതെ ലക്ഷ്യം വെച്ചുള്ള മാറ്റമാണോ? ഇതാണ്‌ ഉദ്ദേശ്യം എന്ന രീതിയിലാണോ ഈ മാറ്റങ്ങൾ? എല്ലാ മ്യൂട്ടേഷനും ഇത്തരം പ്ലാൻ ഉണ്ടോ?


മ്യൂട്ടേഷൻ എന്തെന്നും അത് എങ്ങിനെയെല്ലാം നടക്ക്ന്നുവെന്നും മുകളില്‍ കാവലാനുള്ള എന്റെ മറുപടിയില്‍ വിശദീകരിച്ചു ..ജനിതക ഘടനയില്‍ ആകസ്മികം ആയി വരുന്ന മാറ്റങ്ങളെ / errors നെയാണ് നാം സാധാരണ മ്യൂട്ടേഷൻ എന്ന് പറയുന്നത് .മ്യൂട്ടേഷനുകള്‍ അന്ധമാണ്‌ ഒരു പ്ലാനോ ലക്ഷ്യമോ ഇല്ല (ഇത് എന്റെ വാദം അല്ല , ജനിതക ശാസ്ത്രം പറയുന്നതാണ് )

മ്യൂട്ടേഷൻ നടക്കുന്നുണ്ടെങ്കിൽ അതെന്തിന് എന്ന് ചോദിച്ചാല്‍ ഒരു പ്രകൃതിയില്‍ നടക്കുന്ന process എന്ന് മാത്രം ..ഒരു തരം disorder , disorder കളും അസുഖങ്ങളും പ്രകൃതില്‍ നടക്കുന്നുണ്ട് .പക്ഷെ അത് ജീവികളുടെ അവയവ ഘടനയില്‍ ക്രിയാത്മകം ആയി ഒരു മാറ്റവും വരുത്തുന്നില്ല എന്നതാണ് എന്റെ വാദം എന്ന് ഇരിക്കെ മ്യൂട്ടേഷൻ നടക്കുന്നതു എന്തിനാണ് എന്നത് എന്നോടുള്ള ചോദ്യം അല്ല

എങ്കിലും ഒരു ഉത്തരം എന്നാ നിലക്ക് പറയാം .. ജനിതക ഘടനയില്‍ വരുന്ന ഒരു disorder.. പ്രത്യേകിച്ച് ഒരു ലക്ഷ്യമോ പ്ലാനോ ഇല്ലാത്ത ഒരു disorder.

Faizal Kondotty said...

4. മ്യൂട്ടേഷൻ വഴി ഒരു ജീവിയിൽ വരുന്ന മാറ്റങ്ങൾ മറ്റൊരു ജീവിയ്ക്ക്‌ ഹാനികരമായേക്കാം എന്നൊരു അവസ്ഥ ഇല്ലേ? അനിൽ പറഞ്ഞതുപോലെ പന്നിപ്പനി തന്നെ ഉദാഹരണം. അതെങ്ങിനെ ന്യായീകരിക്കപ്പെടും? ഒരുകണക്കിന്‌ പ്രകൃതിയുടെ താളം തെറ്റിക്കാൻ വരെ ഇതിന്‌ കഴിവില്ലേ?

മ്യൂട്ടേഷൻ വഴി ജനിതക ഘടനയില്‍ ഒരു disorder ആണ് സംഭവിക്കുന്നത്‌ എന്ന് ഞാന്‍ പറഞ്ഞു . തീര്ച്ചയായും അത് ചിലപ്പോഴൊക്കെ ജീവിക്ക് ഹാനികരം ആണ് ( ഭൂരിഭാഗം മ്യൂട്ടേഷനുകളും neutral ആണ് ) , മനുഷ്യര്‍ക്ക്‌ ബ്ലഡ്‌ കാന്‍സര്‍ പോലുള്ള disorder വരുന്നില്ലേ .. അത് പോലെ തന്നെ ഇതും .. നമ്മുടെ വിഷയം മ്യൂട്ടേഷന് വഴി ജീവികള്‍ പരിണമിക്കുമോ എന്നതാണ് ..ഇല്ല എന്നാണു എന്റെ വാദം ..അപ്പോള്‍ മ്യൂട്ടേഷൻ എനിക്ക് കാന്‍സര്‍ പോലുള്ള ഒരു disorder മാത്രം . ആദ്യം നിങ്ങള്‍ മ്യൂട്ടേഷൻ നടന്നു അവയവങ്ങള്‍ ഉണ്ടാകുന്നുവെന്ന് തെളിയിക്കൂ ..തുടര്‍ന്ന് നടക്കുന്ന പ്രകൃതി നിര്‍ദ്ധാരത്തിന്റെ മാന ദണ്ഡം എന്തെന്നും വിശദമാക്കൂ ...അതി‌ ശേഷമല്ലേ സത്യത്തില്‍ മ്യൂട്ടേഷന് വഴി ജീവികള്‍ പരിണമിക്കുന്നതെങ്ങിനെ എന്ന് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തി ഉള്ളൂ ..ആദ്യം അത് തെളിയിക്കാന്‍ ശ്രമിക്കൂ ..

Faizal Kondotty said...

5. ഇത്തരം മ്യൂട്ടേഷൻ വഴി ഒരു ജീവി മറ്റൊരു ജീവിയായി (പുറമേയ്ക്കെങ്കിലും, എന്നെപ്പോലുള്ള ലേമാൻ ഗ്രൂപ്പിന്‌) മാറുമോ?

ഇല്ല മാറില്ല , മാറണം എങ്കില്‍ ഒന്ന് തുടര്‍ച്ചയായ മ്യൂട്ടേഷൻ പ്രത്യേക ദിശയില്‍ നടക്കണം , അതുനനുസരിച്ചു പ്രകൃതി നിര്‍ദ്ധാരണവും നടക്കണം ... ഇത് രണ്ടും പ്രത്യേക ദിശയില്‍ നടക്കാന്‍ ഒരു സാധ്യതയും ഇല്ല എന്ന് നമുക്കറിയാവുന്നതിനാല് മ്യൂട്ടേഷൻ വഴി ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കുന്നു എന്ന് പറയാന്‍ നിര്‍വാഹം ഇല്ല

അപ്പൂട്ടന്‍ said...

ഫൈസൽ,
ഞാൻ ഈ മേഖലയിൽ തീരെ പരിചയമോ അറിവോ ഇല്ലാത്ത ഒരാളാണെന്നത്‌ താങ്കൾക്കും അറിയാവുന്നതാണല്ലൊ. അതിനാൽ എന്തെങ്കിലും തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടെങ്കിൽ ഞാൻ പരാജയപ്പെടുകയേയുള്ളു. താങ്കളുമായുണ്ടായ ആദ്യസംവാദം മുതൽ ഞാൻ പറയാൻ ശ്രമിച്ചത്‌ താങ്കളുടെ വാദങ്ങളിലെ ലോജിക്‌ അനുസരിച്ചാണ്‌, അത്രയേ എനിക്കറിവുള്ളു. ഞാൻ വെറും ഔട്സൈഡർ ആണെന്ന് തോന്നുന്നുവെങ്കിൽ പറയണം, നിർത്താം.
ഒന്നുകൂടി ഞാൻ എനിക്ക്‌ മനസിലായ കാര്യങ്ങൾ ക്രോഡീകരിക്കട്ടെ.
1. പ്രകൃതിയിൽ മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ട്‌. അതാര്‌ നിയന്ത്രിക്കുന്നു എന്നത്‌ അപ്രസക്തമാണ്‌.
3. മ്യൂട്ടേഷൻ എന്നത്‌ വെറും ഒരു ഡിസോർഡർ അഥവാ എറർ മാത്രമാണ്‌. ഗുണപരമായ ഒരു മാറ്റവും മ്യൂട്ടേഷൻ വഴി സംഭവിക്കുന്നില്ല.
4. മ്യൂട്ടേഷൻ വഴി അവയവങ്ങളുടെ തലത്തിലോ ജീവികളുടെ തലത്തിലോ പരിണാമം സംഭവിക്കുന്നില്ല.

അറിയേണ്ടവ (പരിണാമമാണ്‌ സംഭവിക്കുന്നതെങ്കിൽ).
1. അവയവങ്ങൾ, അവ തമ്മിലുള്ള കോ-ഓർഡിനേഷൻ എന്നിവ പരിണാമം വഴി സംഭവിക്കുമോ (എങ്ങിനെ എന്നതും ചോദ്യമാകാം)
2. അന്ധമായ, പ്രത്യേക ലക്ഷ്യമില്ലാത്ത, മ്യൂട്ടേഷൻ വഴി ഇത്തരം അവയവങ്ങൾ എങ്ങിനെ ഉണ്ടാകും?
3. ഉപയോഗപ്രദമല്ലാത്ത അവയവങ്ങൾ പ്രകൃതി എന്തിന്‌ അടുത്ത തലമുറയിലേക്ക്‌ transfer ചെയ്തു?

ശാസ്ത്രീയമായി ഒരു വിശകലനത്തിന്‌ എന്റെ അറിവ്‌ പര്യാപ്തമല്ല. ഇനി ചർച്ച മുന്നേറുമ്പോൾ ഒരുപക്ഷെ ചോദ്യങ്ങൾ നമ്പറിട്ടായാൽ ഉത്തരങ്ങൾ പറയാനും (വിവരമുള്ളവർക്ക്‌) സഹായകമായേക്കും എന്നതിനാലാണ്‌ ഞാൻ ഈയൊരു സാഹസത്തിനു മുതിർന്നത്‌.
എനിക്കു പറയാവുന്ന ലോജിക്കൽ ഉത്തരങ്ങളുണ്ട്‌. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ താങ്കൾ പറഞ്ഞതിൽ നിന്നും ഏറെ വ്യത്യസ്തമല്ല ഈ ബ്ലോഗിലെ ചോദ്യങ്ങളും എന്നതിനാൽ എനിക്കും ഉത്തരങ്ങൾ ആവർത്തിച്ചേ മതിയാവൂ, വിരോധം തോന്നരുതേ പ്ലീസ്‌. പല ബ്ലോഗുകളിലായി കണ്ട ഉത്തരങ്ങൾ താങ്കളുടെ സംശയങ്ങളെ ദുരീകരിക്കാൻ സഹായിച്ചിട്ടില്ല എന്നതിനാൽ എന്റെ ചിന്തകൾ താങ്കളെ സഹായിക്കുമോ എന്നുറപ്പില്ല.
എഴുതാം, തൽക്കാലം ഇത്രമാത്രം.

ഞാനെന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ചേർക്കുമല്ലൊ. നല്ലരീതിയിൽ സംവാദം നടക്കട്ടെ.


PS (Off) :- പരിണാമത്തിനു പകരം താങ്കളുടെ വാദം എന്ത്‌ എന്നത്‌ ചോദിക്കുന്നില്ല, അതു വിശദീകരിക്കേണ്ട ബാധ്യത താങ്കൾക്കുണ്ടെന്ന് പറയുന്നുമില്ല. പക്ഷെ പഠിച്ചതിനുശേഷം ഇത്ര തലനാരിഴ കീറി താങ്കൾ പരിണാമവാദം പരിശോധിക്കുമ്പോൾ താങ്കൾക്ക്‌ മറ്റെവിടെയെങ്കിലും എന്തെങ്കിലും ഉത്തരം കിട്ടിയെന്നോ അല്ലെങ്കിൽ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നോ അല്ലേ മനസിലാക്കാനാവൂ. അത്‌ ചോദിക്കരുതെന്ന് പറയുന്നതിൽ താങ്കൾക്കു തന്നെ ഒരു ക്രിയാത്മകമായ സംവാദസാധ്യതയാണ്‌ ഇല്ലാതാകുന്നത്‌.

Faizal Kondotty said...

അപ്പുട്ടന്‍ ,
താങ്കളുടെ ഈ കമ്മെന്റ് കണ്ടപ്പോള്‍ സന്തോഷമായി ..മറ്റൊന്നും കൊണ്ടല്ല ,ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കിയല്ലോ ... നന്ദി ..!

ഡാര്‍വിന്‍ സിദ്ധാന്തം കൃത്യതയാര്‍ന്ന ജനിതക പഠനങ്ങളുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നില്ല എന്ന് വന്നപ്പോള്‍ ആണ് , ഇത്തരം ഒരു മ്യൂട്ടേഷൻ based നിഗമനം വന്നത് ..അതായത് DNA ബേസ് പെയറിംഗില്‍് വരുന്ന error കള്‍, അല്ലെങ്കില്‍ ആകസ്മികം ആയി പെട്ടെന്നുണ്ടാകുന്ന ഒരു ആസൂത്രണവും ഇല്ലാത്ത മാറ്റങ്ങള്‍ കൊണ്ട് അവയ വ്യവസ്ഥകള്‍ അടക്കം ഉണ്ടായി വന്നു എന്നാ പുതിയ സിദ്ധാന്തം വന്നത് ..

ഡാര്‍വിന്‍ സിദ്ധാന്തത്തിനു ലോജിക്കല്‍ ആയ ഒരു തലം ഉണ്ടായിരുന്നു .സയന്‍സ് അറിയാത്തവര്‍ വരെ ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ വിശ്വസിക്കാന്‍ കാരണം അതാണ്‌ .. അതായതു പരിസ്ഥിതിക്ക് അനുസരിച്ച് , ആവശ്യത്തിനനുസരിച്ച് , അവയവങ്ങള്‍ തനിയെ വികസിച്ചു വരുന്നു എന്നാ നിഗമനം കുറെ ആളുകളെ ആകര്ഷിച്ചിരിക്കാം , അവരുടെ യുക്തിയുമായി കുറെയേറെ യോജിച്ചും വന്നിരിക്കാം ..പക്ഷെ ജീനുകള്‍ ആണ് ഗുണങ്ങള്‍ക്ക് നിദാനം എന്നും DNA യിലെ ബേസ് പെയറിങ്ങിലെ ക്രമം ആണ് ഈ ഗുണങ്ങള്‍ നിശ്ചയിക്കുന്നതെന്നും പുറമേയുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് ഈ പെയറിങ്ങിലെ ക്രമം മാറില്ലെന്നും വ്യക്തമായപ്പോള്‍ വ്യതിയാനം വരുന്നതിനെ സംബന്ധിച്ച ഡാര്‍വിന്‍ നിഗമനം വിഡ്ഢിത്തം (absurd) ആണെന്നും തെളിഞ്ഞു .

എന്നാല്‍ പുതിയ സിദ്ധാന്ത prakaaram aakatte , ജനിതക പെയറിങ്ങില്‍ അന്ധമായും ആകസ്മികം ആയും വരുന്ന മാറ്റം മൂലം സെന്‍സ് organs പോലുള്ള വിവിധ അവയവ കൂട്ടായ്മകള്‍ ഉണ്ടായി വരുമെന്ന് വിശ്വസിക്കേണ്ടതായി വന്നപ്പോള്‍ logical ആയ തലം ഇല്ലാതായി ..

മാത്രമല്ല ജനിതക മാറ്റങ്ങള്‍ക്കു കാരണം ആകുന്ന മ്യൂട്ടേഷനുകളെ ക്കുറിച്ചുള്ള പഠനം ഈ വാദത്തെ തെളിയിക്കുന്നുമില്ല , മറിച്ച് മിക്ക മ്യൂട്ടേഷനുകളും neutral ആളെന്നും, ബാക്കി ചിലത് വിനാശകരം ആണെന്നും , കോശ വിഭജന സമയത്ത് ന്യൂക്ലിയോടൈഡുകളുടെ sequence വരുന്ന errors ഫിക്സ് ചെയ്തു ശരിയാക്കാന്‍ അതില്‍ തന്നെ proteins ഉണ്ടെന്നും കൂടി വന്നപ്പോള്‍ theoretical ആയും കുറെയേറെ അവിശ്വസനീയം ആയി , കൂടാതെ ഇങ്ങിനെ നടന്നാല്‍ തന്നെ ഒരു തരത്തിലും ഉപയോഗമില്ലാത്ത വിവിധ ഘട്ടങ്ങള്‍ ഒരു പ്രത്യേക ദിശയില്‍ തിരഞ്ഞെടുക്കാന്‍ പ്രകൃതി നിര്‍ദ്ധാരന്തിനു ഉപയോഗിച്ച മാന ദണ്ഡം എന്തായിരുന്നുവെന്നും വരുന്നു ..

പകരം വെക്കാന്‍ മറ്റൊരു സിദ്ധാന്തം ഇല്ല എന്നതിന്റെ പേരില്‍ മാത്രം ഒരു നിഗമനത്തെയും ന്യായീകരിക്കാന്‍ ആവില്ല , ലോജിക്കല്‍ ആയും theoretical ആയും അവിശ്വസനീയം ആയ നിഗമനം പ്രത്യേകിച്ചും .

ഏതായാലും ഈ ബ്ലോഗില്‍ പിന്നീട് subject തിരിച്ചു തന്നെ ചര്‍ച്ച ചെയ്യുന്നതാണ് ..ഇപ്പോള്‍ വന്നതെല്ലാം പ്രതികരണങ്ങള് മാത്രം .. താങ്കളെ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു .

(Off)
ക്രിയാത്മകമായ ആ സംവാദ സാധ്യത ഞാന്‍ തള്ളികളയുന്നില്ല ..ഇഷ്ടപ്പെടുകയും ചെയ്യുന്നു . പക്ഷെ അത് ഈ ബ്ലോഗില്‍ അല്ലെന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ... വരട്ടെ .. മറ്റു ബ്ലോഗില്‍ നമുക്ക് അത് ചര്‍ച്ച ചെയ്യാം താല്പര്യമുള്ളവര്‍ക്ക് കൂടുകയും ചെയ്യാം ,

bright said...

താങ്കള്‍ എന്നെ ക്വോട്ടു ചെയ്ത സ്ഥിതിക്ക് മുഴുവന്‍ ക്വോട്ടുചെയ്യാമായിരുന്നു.താങ്കള്‍ ക്വോട്ടു ചെയ്ത ഭാഗത്തിനുശേഷം ഫുള്‍ സ്റ്റോപ്പല്ല,ഒരു കോമയാണ്.വാചകം മുഴുവന്‍ ഇതാണ്...
Yes, you can say Darwin's theory of heredity was invalid,but picking Darwin as a symbol of the whole edifice of evolutionary theory is just plain ridiculous.
ചെറിപിക്കിങ്ങിന്റെ ഒരു നല്ല ഉദാഹരണം:-)

ഇനി ആ വാചകം ഒന്ന് വിശദീകരിക്കാം.പരിണാമം (evolution) എന്ന വാക്ക് ചുരുങ്ങിയത് രണ്ട് അര്‍ത്ഥത്തിലെങ്കിലും ഉപയോഗിക്കാറുണ്ട്.(1) The process of evolution. അതായത് പ്രകൃതിനിര്‍ധാരണത്തിലൂടെയുള്ള ജീവജാതികളുടെ ഉല്പത്തി.(origin of species by means of natural selection.ഡാര്‍വിന്റെ പുസ്തകത്തിന്റെ പേര് തന്നെ.)ഈ വിഷയം പഠിച്ചവരാര്‍ക്കുംതന്നെ ഇതില്‍ സംശയമൊന്നുമില്ല.(2) The mechanism/s of evolution. പരിണാമത്തെ മുന്നോട്ടു നയിക്കുന്നത് നാച്ചുറല്‍ സെലക്ഷന്‍ മാത്രമാണോ,അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ, വേരിയേഷന്‍ ഉണ്ടാകുന്നതെങ്ങിനെ തുടങ്ങി പല കാര്യങ്ങളിലും ശാസ്ത്രജ്ഞന്മാര്‍ പല അഭിപ്രായക്കാരാണ്.പരിണാമം സംഭവിക്കുന്നത്‌ സാവധാനത്തിലാണോ (gradual),അതോ പെട്ടെന്നാണോ (ഇവിടെത്തെ 'പെട്ടെന്ന്' എന്നത് ലക്ഷക്കണക്കിന് വര്‍ഷം വരും.)യഥാര്‍ത്ഥ പരിണാമവൃക്ഷം (true tree of life)എപ്രകാരമായിരിക്കും,എന്നിങ്ങനെ ശാസ്ത്രജ്ഞന്മാര്‍ തര്‍ക്കിക്കുന്ന വിഷയങ്ങള്‍ പലതുമുണ്ട്.ഇവര്‍ക്കൊന്നുംതന്നെ പരിണാമം സംഭവിക്കുനുണ്ട് എന്നതില്‍ സംശയമൊന്നുമില്ല.ഞാന്‍ പരിണാമത്തിന്റെ നിര്‍വ്വചനം ചോദിച്ചതിന്റെ കാരണം എപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.ശാസ്ത്രജ്ഞന്‍മാര്‍ തമ്മിലുള്ള തര്‍ക്കം ചൂണ്ടിക്കാട്ടി പരിണാമമേ നടന്നിട്ടില്ല എന്ന നിഗമനം ശരിയല്ല.

അവയവങ്ങള്‍ ഉണ്ടാകുന്നതിനേപ്പറ്റി...embryology യുടെ ചില പ്രാഥമിക കാര്യങ്ങള്‍ മനസിലാക്കിയാല്‍ മതി.ഞാനൊരു സൂചന തരാം.അവയവങ്ങള്‍ ഉണ്ടാകുന്നതു ഒരൊറ്റ കോശത്തില്‍നിന്നുമാണ്. ഓരോ അവയവത്തിനും വേറെ വേറെ മ്യൂട്ടേഷനൊന്നും ആവശ്യമില്ല.ഒരു ഉദാഹരണം.മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജീനുകള്‍ക്ക് 98.4% സാമ്യമുണ്ട്‌.അതായതു മനുഷ്യനും ചിമ്പാന്‍സിയും തമ്മിലുള്ള വ്യത്യാസം ബാക്കിയുള്ള 1.6 ശതമാനത്തില്‍ ഒതുങ്ങും.അതില്‍ത്തന്നെ കുറെ 'junk DNA'യും. തീര്‍ച്ചയായും നമ്മുടെ അറിവുകളില്‍ ധാരാളം വിടവുകളുണ്ട്.പക്ഷേ ആ വിടവുകളിലെല്ലാം ഒരു സൃഷ്ടാവിനെ തിരുകേണ്ട കാര്യമില്ല.(God of the gaps!!)

bright said...

I can't understand your obsession with mutation.Who told you mutation is the only mechanism for evolution?There are other mechanisms that can create alleles in the gene pool,eg: sex (here sex is defined loosely as mixing of genomes from two organisms.)Even single celled organisms does it.Other mechanisms include migration, and genetic drift.Even today bacteria can acquire genes from other bacteria merely by ingesting them.It has been shown that bacteria get antibiotic resistance from genetic mixing from dissimilar species.Allele frequencies in a population may change due to gene flow, genetic drift, natural selection and mutation. These are referred to as the four fundamental forces of evolution.Even if mutation is very improbable,consider the number of times errors can happen to a genome.Obviously errors can happen only when the genome is being copied,ie when the cell reproduce,and a bacteria on average does it every thirty minutes.Even if you imagine a vanishingly small probability for a mutation you can be sure to see it in a few years time.It takes a bacteria only twenty five years to attain the same amount of change humans have undergone in five million years.

We'll take AIDS to explain evolution(in case some one is interested:-))AIDS is unique because genes and time come together on a human scale.AIDS is proof for descent with modification.In AIDS patients as death approaches,a patient may be home for viruses,descendants of those infected him-so diverse,that you may call it two species.

A patient is an island to which HIV must adapt or die.HIV is bad at making copies of itself,paradoxically it is one reason drugs fail.Its mutation rate is about a million times its host.Mutation is followed by natural selection that allows the invader to adapt to the bodies defenses,to the drugs used to treat it and the sexual habits of the society in which it lives.The drug Ritonavir was introduced in mid 90's.At first it was a success,but within months the treatment lost its power.Virus gained its resistance with the same mix of four mutations.First it was a change to the site to which Ritonavir attaches.It causes only a slight improvement,and natural selection seized the opportunity.Soon the other three changes follows and the resistance is increased by about twenty fold.Each point on a viral genome has an error rate of about one in ten thousand.The chance of four changes happening by accident is one on ten million billion.Evolution triumphs because it turns to natural selection,the plodding accumulation of errors.AIDS is Darwinism unadorned,a faulty copying machine that alters faster than its opponent.
Genes reveal two separate HIV Viruses.Virus involved in homosexual outbreak is HIV-1,and those seen in African heterosexuals is HIV-2.HIV-1 has about ten subtypes HIV-1A,HIV1B etc.

Sex as we saw is no more than a way to mix up genes.One definition of species is if two individuals,man or even viruses can make young with elements from each they belong to same species.People who pick up both HIV-1 and HIV-2 never produce hybrids.In contrast HIV-1A and HIV-1B often generate hybrids.That means HIV-1 and HIV-2 are two different species.

So if you really want to witness evolution visit a biology lab:-)

This account of AIDS virus is a greatly abridged version taken from ALMOST LIKE A WHALE-The origin of species updated by STEVE JONES.
ഇനി പറയൂ.. പരിണാമവും മ്യൂട്ടേഷനും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?

ശ്രദ്ധേയന്‍ said...

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന: ദയവായി കമന്റുകള്‍ പരമാവധി മലയാളത്തില്‍ ആക്കുക. എന്നെ പോലെയുള്ള ഇംഗ്ലീഷില്‍ വലിയ പിടിപാടില്ലാത്ത ഒരുപാടുപേര്‍ ഈ ചര്‍ച്ച വീക്ഷിക്കുന്നുണ്ട്. അവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാവാന്‍ ഇത് ഉപകരിക്കും.

Sands | കരിങ്കല്ല് said...

കടവുളേ.. ഇതു കഴിഞ്ഞില്ലേ..
നല്ല ആമ്പിയറാണല്ലേ എല്ലാര്‍ക്കും..

ഫൈസലിനു എന്തായാലും കണ്ടമാനം സമയം ഇതിനു വേണ്ടി മാറ്റിവെക്കേണ്ടി വരുന്നുണ്ടായിരിക്കും ഇല്ലേ?

എന്തായാലും ഞാന്‍ നല്ല കുട്ടിയായി കോളേജില്‍ പോട്ടെ.. അവിടെ തിരക്കൊഴിഞ്ഞ സമയം കിട്ടുമ്പോള്‍ വായിച്ചു പഠിക്കാം...

Faizal Kondotty said...

ഫൈസലിനു എന്തായാലും കണ്ടമാനം സമയം ഇതിനു വേണ്ടി മാറ്റിവെക്കേണ്ടി വരുന്നുണ്ടായിരിക്കും ഇല്ലേ?

പ്രിയ കരിങ്കല്ല് , നന്ദി .. കുറച്ചൊക്കെ സമയം നീക്കി വക്കേണ്ടി വരുന്നുണ്ട് എന്നത് സത്യം ..! പക്ഷെ ഇതില്‍ താല്പര്യം ഉള്ളത് കൊണ്ട് കൂടിയാണല്ലോ ... മാത്രമല്ല ഓഫീസില്‍ വര്‍ക്ക്‌ അത്യാവശ്യം responsibility ഉള്ളതാണെങ്കിലും കുറെയേറെ ഫ്രീ ടൈം കിട്ടും ,

പക്ഷെ ഈ വരുന്ന ബുധനാഴ്ച (16 th Sept) ഞാന്‍ നാട്ടില്‍ പോകുകയാണ് ..അതിന്റെ തിരക്കില്‍ ആണ് ഇപ്പോള്‍ ..bright ന്റെ സംശയങ്ങള്‍ക്കുള്ള മറുപടി കമ്മെന്റ് പോകുന്നതിനു മുന്‍പ് ഇവിടെ ഇടണം ..കൂടുതല്‍ പോസ്റ്റുകളും മറ്റും october അവസാന വാരം തിരിച്ചെത്തിയ ശേഷം ..

എല്ലാവരും നല്ല രീതിയില്‍ തന്നെ ഈ ചര്‍ച്ചയില്‍ സഹകരിച്ചു ..നന്ദിയുണ്ട് ..

വീണ്ടും സന്ധിക്കും വരെ വണക്കം !

Off

എന്തിനു പ്രവാസി ആയി എന്നും മറ്റും ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം , കൂട്ടത്തില്‍ ഒരു യാത്രാ മംഗളം തന്നെ തീരൂ എന്നുണ്ടെങ്കില്‍ അതും ആവാം :)

lymi said...

ജിരാഫിന്‍റെ കഴുത് നീണ്ടതിനു ഡാര്‍വിന്‍ പറഞ്ഞ കാരണം ഉണ്ടല്ലോ....(പമ്പര വിഡ്ഢിത്തം) അത് ശരിയാണെന്നും ശാസ്ത്രീയം എന്നും പെരുമ്പറ കൊട്ടുന്ന യുക്തിവാദികളെ ഒരു "തമിശം" (സംശയം) ഉണ്ടായിരുന്നു . ആ കാലത്ത് പുല്ലും ഇലകളും തിന്നു ജീവിക്കുന്ന മറ്റു മൃഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ ?!!!! പിന്നെ മറ്റൊന്ന്, ജൂതന്മാരും മുസ്ലിംകളും "ചേലാ കര്‍മം" (സുന്നത് ചെയ്യുക എന്നും പറയാറുണ്ട്‌) ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. എന്നിട്ടും അവരുടെ തലമുറയില്‍ ജനിക്കുന്ന കുട്ടികള്‍ "പരിണാമ മാറ്റം" വന്നു ജനിക്കുന്നത് കാണുന്നില്ല. എന്തെ ഇതിന്റെ "യുക്തി"

Subair said...

ഈ പോസ്റ്റ്‌ മുമ്പ് കണ്ടിരുന്നുവെങ്കിലും, ചര്‍ച്ച ഇപ്പോഴാണ് വായിച്ചത്...


ഫൈസല്‍ തെന്റെ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്ന ഒരു കാര്യവും, പരിണാമ വാദികള്‍ ചര്‍ച്ചക്കെടുത്തതായി പോലും കണ്ടില്ല...!!!!!

muhammed said...

ഫൈസല്‍ ഭായി,
വളെരെയധികം നന്ദി രേഖപെടുത്തുന്നു. നിങ്ങളുടെ ബ്ലോഗ്‌ വായന ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്, ബ്ലോഗ്‌ വായനക്ക് ഹുസൈന്‍ സാഹിബിന്റെ ബ്ലോഗാണ് തുടക്കമായതെങ്കിലും.
സി.കെ.ബി, ബ്രൈറ്റ്, അപ്പൂട്ടന്‍ തുടങ്ങിയ....... ATHEIST ഗ്യാങ്ങിനെ മനസ്സിലാക്കാന്‍ നിങ്ങളുടെ കമന്‍റു ബോക്സ്‌ ഉപകാരപെട്ടു.
ശാസ്ത്ര സത്യസാക്ഷ്യത്തിന് വീണ്ടും കളത്തില്‍ ഇറങ്ങുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.