Sunday, August 16, 2009

ഇതോ യുക്തിവാദം , ഇതോ മാന്യത ..? ഛായ് !

ബൂലോഗത്ത്‌ നന്നായി ചര്‍ച്ച നടക്കുന്നതില്‍ ഒന്ന് യുക്തിവാദികളും ദൈവ വിശ്വാസികളും തമ്മില്‍ ആണ് , ചര്‍ച്ചക്ക് മുന്‍ കയ്യ്‌ എടുക്കുന്ന ബ്ലോഗേഴ്സ് , പ്രതിപക്ഷ ബഹുമാനത്തോട്‌ കൂടി നല്ല രീതിയില്‍ വരുന്ന വ്യത്യസ്ത ആശയങ്ങളും തിരുത്തുകളും പ്രസിദ്ധീകരിക്കാറുണ്ട് , ഒരര്‍ത്ഥത്തില്‍ അതിനു ബാദ്ധ്യസ്ഥരും ആണ് .പ്രത്യേകിച്ച് തെറ്റിദ്ധാരണാ ജനകം ആയ ഒരു പ്രസ്താവന നടത്തിയ ശേഷം അത് തെറ്റാണെന്ന് മറ്റുള്ളവര്‍ ബോധ്യപ്പെടുത്തി കൊടുത്താല്‍ അല്പം മാന്യത ഉള്ള ബ്ലോഗ്ഗര്‍ അത് തിരുത്താന്‍ മടി കാണിക്കില്ല ..

പറഞ്ഞു വരുന്നത് ബൂലോഗത്ത്‌ എനിക്ക് മറുപടി പറയാന്‍ ആളില്ലേ, അല്ലെങ്കില്‍ ഉണ്ടായിരിക്കുന്നു എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്ന ശ്രീ. ജബ്ബാര്‍ മാഷ് നടത്തിയ തീരെ മാന്യമല്ലാത്ത ഒരു നടപടി നിങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുകയാണ് .. ജബ്ബാര്‍ മാഷുടെ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും സഭ്യതയുടെ അതിര് വിടുന്നു അല്ലെങ്കില്‍ വെറും വിരോധം കുത്തി നിറച്ച തെറ്റിദ്ധരിപ്പിക്കല്‍ ആകുന്നു എന്നൊക്കെ പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും , അതെല്ലാം അവഗണിച്ച് ഞാന്‍ പൊതുവേ അവിടെ കമന്റ്‌ ഇടാറുണ്ടായിരുന്നു ... ശരി എന്തെന്ന് വ്യക്തം ആയാല്‍ അദ്ദേഹം ഇത്തരം അടിസ്ഥാനമില്ലാത്ത പരാമര്‍ശങ്ങളില്‍ നിന്ന് പിന്മാറുമെന്നും തെറ്റ് പറ്റിയെങ്കില്‍ തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ മടി ഉണ്ടാവില്ലെന്നും എനിക്ക് തോന്നിയിരുന്നു ..ഈ കാര്യങ്ങള്‍ അദ്ദേഹം തന്നെ പലസ്ഥലത്തും പറഞ്ഞിട്ടും ഉണ്ട് ..

പക്ഷെ തെറ്റ് ബോധ്യപ്പെടുത്തിയാല്‍ , ബോധ്യപ്പെടുത്തിയ കമ്മെന്റ് അടക്കി ഡിലീറ്റ് ചെയ്യുന്ന ഒരു തരം നാലാം കിട വിമര്‍ശന പരിപാടി ആണ് അദ്ദേഹത്തിന് എന്ന് എനിക്ക് ഈയിടെ മനസ്സിലായി . അത് ബൂലോഗരുടെ മുന്നില്‍ അത് ഞാന്‍ തുറന്നു വക്കട്ടെ .ജബ്ബാര്‍ മാഷെ വെളിച്ചം പകരുന്ന ആളാക്കി കൊണ്ട് നടക്കുന്ന ചിലരുടെ ചിന്തകളിലേക്ക് ഇത് അല്പം വെളിച്ചം വീശിയെങ്കില്‍ എന്ന ഉദ്ദേശത്തോടെ .കൂടാതെ ഒരു സമൂഹത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നവര്‍ അല്പം കൂടി സത്യസന്ധതയും മാന്യതയും പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്താനും ..


മാഷുടെ "ഇസ്ലാമും സൂര്യഗ്രഹണവും.": എന്ന പോസ്റ്റിലെ ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തിരുന്നു .ഇടയില്‍ അദ്ദേഹം മക്കയില്‍ കഅബ കഴുകുന്നതിനെ പരാമര്‍ശിച്ചു വിഗ്രഹാരാധനയുടെ മതം ആണ് ഇസ്ലാം എന്ന് കമന്റ് ഇട്ടു ,,അതിനു രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങിനെ ആയിരുന്നു ... എന്റെ വീടിനടുത്ത പള്ളി ഞങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകാറുണ്ട് ..അത് പക്ഷെ പള്ളിയെ ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ അല്ല , പിന്നെ എന്ത് ഉദ്ദേശത്തില്‍ ആണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് എന്ന് ..

രസകരം ആയ കാര്യം എന്റെ കമ്മെന്റ് ജബ്ബാര്‍ മാഷ് മോഡറേറ്റ് ചെയ്തു ബ്ലോഗില്‍ ഇട്ടില്ല എന്ന് മാത്രം അല്ല മാഷുടെ കമ്മെന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു .. അപ്പോള്‍ അദ്ദേഹത്തിന്റെ കമ്മെന്റ് അടിസ്ഥാന രഹിതം ആണെന്ന് അദ്ദേഹത്തിന് തോന്നി എന്നര്‍ത്ഥം ..പക്ഷെ എന്റെ കമ്മെന്റ് അവിടെ പ്രസിദ്ധീകരിക്കാഞ്ഞത് എന്ത് കൊണ്ട് ..? പോട്ടെ രണ്ടു ദിവസം പലരും വായിച്ച അദ്ദേഹത്തിന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തുറന്നു പറയേണ്ട ബാധ്യത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലേ ? നിങ്ങള്‍ പലരും ആ ആരോപണം ശ്രദ്ധിച്ചിട്ടും ഉണ്ടാവും .. പക്ഷെ എന്റെ മറു പടി എന്ത് കൊണ്ട് പ്രസിദ്ധീകരിച്ചില്ല ? ഇതാണോ സത്യം അറിയാനുള്ള ബ്ലോഗിങ്ങ്‌ രീതി ? ഇതാണോ മാന്യത ? ഇതാണോ സത്യം ആളുകള്‍ മനസ്സിലാക്കാന്‍ ആണ് താന്‍ ബ്ലോഗ്‌ ചെയു‌ന്നു എന്ന് വലിയ വായില്‍ നിലവിളിക്കുന്നത് ....ഇങ്ങിനെയാണോ ഇരുളടഞ്ഞ സമൂഹത്തിനു വെളിച്ചം പകരുന്നത് ? എന്തെങ്കിലും വിശദീകരണം പറയാന്‍ ഉണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് ഇവിടെ പറയട്ടെ ..പറയുന്നില്ലെങ്കില്‍ ഇത്ര അമാന്യമായി പെരുമാറുന്ന ഇദ്ദേഹത്തിനു "മറു പടി കൊടുക്കാന്‍ ആളില്ലേ" എന്ന് മറ്റു ബ്ലോഗേഴ്സ് വിളിച്ചു കൂവരുത് ....പ്ലീസ് ......(ഈ സംഭവത്തിനു ശേഷം ഞാന്‍ അവിടെ കമ്മെന്റ് ഇട്ടിട്ടില്ല , പറയൂ അദ്ദേഹം ചെയ്തത് മാന്യത ആണോ ? അതും ഒരു സമുദായത്തിനെതിരെ തെറ്റിദ്ധാരണ ജനകം ആയ പരാമര്‍ശം നടത്തിയിട്ട് , ചര്‍ച്ചയില്‍ ഉള്ള ഞാന്‍ ഇട്ട മാന്യമായ മറുപടി പോലും പ്രസിദ്ധീകരിക്കാതെ ! )

മറുമൊഴിയില്‍ നിന്ന് എടുത്ത അദ്ദേഹത്തിന്റെ കമന്റും , അദ്ദേഹം മോഡറേറ്റ് ചെയ്ത എന്റെ മറുപടിയും താഴെ കൊടുക്കുന്നു

-----------------------------------------

ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ജിദ്ദ: ഭക്തിനിര്ഭരമായ അന്തരീക്ഷത്തില് വിശുദ്ധ കഅ്ബാലയം ഇന്നലെ രാവിലെ കഴുകി. സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്ണര് ഖാലിദ് അല്ഫൈസല് രാജകുമാരന്റെ മേല്നോട്ടത്തിലാണ് ചടങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിധിനികള്, മുതിര്ന്ന ഉദ്യേഗസ്ഥര് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
സംസവും റോസാപൂവില് നിന്നുള്ള എണ്ണയും തുണിയില് കലര്ത്തിയാണ് കഅ്ബയുടെ ഉള്ഭാഗവും ചുമരും കഴുകിയത്.

[മാധ്യമം വാര്ത്ത.]

കോടിക്കണക്കിനു മനുഷ്യരെ ഒരു കരിങ്കല്ലിനു ചുട്ടും വട്ടം കറക്കുന്ന മതം !
ഏകീകൃത വിഗ്രഹാരാധന യുടെ മതം!!

Posted by ea jabbar to സ്നേഹസംവാദം. at July 24, 2009 7:34 AM
-----------------------------------------------------------------


എന്റെ മാന്യമായ മറുപടി :(അദ്ദേഹം പ്രസിദ്ധീകരിക്കാതെ ഡിലീറ്റ് ചെയ്തു ഇതു ).

ജബ്ബാര്‍ മാഷെ ,

ആരാധനയും ആദരിക്കലും തമ്മിലുള്ള വ്യത്യാസം നിങ്ങള്ക്ക് അറിയില്ലെന്ന് ഞാന്‍ വിചാരിക്കുന്നില്ല .. അപ്പൊ ഇവയെ തമ്മില്‍ ഒന്നാക്കി തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?ഇവിടെ കഅബ ആരാധനക്കുള്ള ഒരു സ്ഥലം ആണ് .

എന്റെ വീട്ടിനു അടുത്ത് ഒരു കൊച്ചു പള്ളി ഉണ്ട് . ഞങ്ങള്‍ പ്രദേശവാസികള്‍ കൊല്ലത്തിലൊരിക്കല്‍ അത് ചുമരുകള്‍ അടക്കം കഴുകി വൃത്തിയാക്കാറുണ്ട് ..കഴുകുമ്പോള്‍ അവസാനത്തില്‍ അല്പം സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കാറും ഉണ്ട് .പക്ഷെ അതോ ഒരിക്കലും പള്ളിയെ ആരാധിക്കല്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല ..അത് ആദരിക്കല്‍ ആണ് .. നാം ഉപയോഗിക്കുന്ന സ്ഥലത്തെ വൃത്തിയാക്കല്‍ ആണ് .ഇനി ഫൈസല്‍ പള്ളിയെ ആരാധിക്കുന്നു എന്ന് പറഞ്ഞു പോസ്റ്റ്‌ ഇടുമോ നാളെ ..?

താങ്കള്‍ എന്ത് അര്‍ത്ഥത്തില്‍ ആണ് കഅബ എന്ന പള്ളിയെ മുസ്ലിംകള്‍ ആരാധിക്കുന്നു എന്ന് പറഞ്ഞത് ? ഖുറാനില്‍ എവിടെ എങ്കിലും കഅബ യെ ആരാധിച്ചോളൂ എന്ന് പറഞ്ഞിട്ടുണ്ടോ ? ഖുറാനില്‍ കഅബ ഒരു ആരാധനാലയം എന്നാണു പറഞ്ഞിട്ടുള്ളത് . . മാത്രമല്ല ദൈവം ഏകനാണ് അവനു സമാനായി ആരും ഇല്ല , താരതമ്യം ചെയ്യരുത് , എന്നൊക്കെയാണ് ഇസ്ലാമിന്റെ പരമ പ്രധാനമായ വിശ്വാസ അടിത്തറ .. പിന്നെ താങ്കള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത് എന്തിനാണ് മാഷെ ,

ഇനി ഹജ്ജ്‌ കര്‍മ്മം ആണെങ്കില്‍ കഅബയുടെ ചുറ്റും ഉള്ള തവാഫ് മാത്രം അല്ലല്ലോ .. സഫ മര്‍വ യിലെ നടത്തം കൂടി ഇല്ലേ ..? ആ രണ്ടു കുന്നുകളും ഇപ്പൊ ഇടിച്ചു മാറ്റിയിരിക്കുന്നു ആളുകള്‍ക്ക് നടക്കാന്‍ വേണ്ടി .. അപ്പൊ എന്തിനെയാണ് അവിടെ ആരാധിക്കുന്നത് ?
തന്റെ കുഞ്ഞിനു വേണ്ടി ഒരിറ്റു ദാഹ ജലത്തിന് ഹാജറ(ഹാഗാര്‍ ) ഓടിയ സ്ഥലം ആണ് സഫ മര്‍വ കുന്നുകള്‍ക്കിടയിലെ സ്ഥലം , അതിലൂടെ നടക്കുക വഴി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കഴിഞ്ഞു പോയ ആ ചരിത്ര മുഹൂര്ത്ത്തിന്റെ സ്മരണ പുതുക്കുക എന്നത് തന്നെയല്ലേ അവിടെ ഉദ്ദേശിക്കപ്പെടുന്നത് .. സഫ മര്‍വയിലെ നടത്തം ഇല്ലാതെ ഹജ്ജ്‌ പൂര്‍ണ്ണം ആകില്ലല്ലോ .. അത് പോലെ കഅബയും ഇബ്രാഹിം (അബ്രഹാം ) നബി പണി കഴിപ്പിച്ച സ്ഥലം .

താങ്കളുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍ അല്പം കടന്നു പോയി എന്ന് പറയാതെ വയ്യ ..
ജബ്ബാര്‍ മാഷെ , ..ന്യായമായ വിമര്‍ശങ്ങള്‍ ആവാം ..അതിനെ സ്വാഗതം ചെയ്യുന്നു .പക്ഷെ ഇത് ?

-------------------------- --------------------------


ബൂലോഗ സുഹൃത്തുക്കളെ ..,

ഒരു സമുദായത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്ന , അതിനെതിരെയുള്ള കമന്റ്‌ ഡിലീറ്റ് ചെയ്യുന്ന ഇദ്ദേഹത്തെ ഒരു യുക്തിവാദി എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു മത വൈരി എന്ന് വിളിക്കുന്നതാകും ഉത്തമം ... അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യട്ടെ ..തടയുന്നില്ല ..,പക്ഷെ ബൂലോഗത്ത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്ന്‍ , വളരെ മാന്യരായ , കുറച്ചാളുകള്‍ ജബ്ബാര്‍ മാഷുടെ യഥാര്‍ത്ഥ രീതി അറിയാതെ അദ്ദേഹത്തെ വല്ലാതെ സപ്പോര്‍ട്ട് ചെയ്തു നടക്കുന്നുണ്ട് ..അവരുടെ അറിവിലേക്ക് മാത്രം ഇത് .. മുന്‍പ് കാട്ടുപരുത്തിയുടെ ഒറിജിനല്‍ കമ്മെന്റ് മാറ്റി പകരം ഒരു കമ്മെന്റ് ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ വന്നപ്പോള്‍ , അത് ജബ്ബാര്‍ മാഷ് അറിയാതെ നടക്കില്ല എന്ന് കാട്ടുപരുത്തി തെളിവ് സഹിതം വിശദീകരിച്ചപ്പോള്‍ , എനിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം ആയി ..തെളിവുകള്‍ ഉണ്ടായിട്ടും ജബ്ബാര്‍ മാഷ് അത് ചെയ്യില്ല എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം ..പക്ഷെ ഇപ്പൊ എനിക്ക് എല്ലാം ബോധ്യം ആകുന്നു ...

ഇതിന്റെ വിശദീകരണം ജബ്ബാര്‍ മാഷ് പറയും എന്ന് കരുതുന്നു , തെറ്റ് പറ്റിയെങ്കില്‍ തുറന്നു സമ്മതിക്കുമെന്നും ...ഇനിയും പിന്‍വലിക്കാത്ത കേരള ബ്ലോഗ്‌ അകാദമി പോസ്റ്റിലെ വിവാദ പരാമര്‍ശങ്ങള്‍ ഉടനെ പിന്‍വലിക്കുമെന്നും..

ബൂലോഗത്തെ ഇത്തരം അമാന്യമായ നടപടികള്‍ക്കെതിരെ എല്ലാവരും പ്രതിഷേധിക്കും എന്നും കരുതുന്നു

94 comments:

Faizal Kondotty said...

..പക്ഷെ ഇപ്പൊ എനിക്ക് എല്ലാം ബോധ്യം ആകുന്നു ...

അരുണ്‍ കായംകുളം said...

ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടതായതിനാല്‍ ക്ഷമിക്കണം..
ഒന്നും പറയാനില്ല

ചാണക്യന്‍ said...

tracking

സാപ്പി said...

ഈശ്വര വിശ്വാസവുമായി ബന്ധപ്പെട്ടതായാല്‍ യുക്തിവാദിക്ക്‌ എന്തും ആകാമെന്നാണു യുക്തിവാദ നിയമം.... അറിയില്ലേ വംശനാശ ഭീഷണീ നേരിടുന്ന ഒരു വര്‍ഗ്ഗത്തിലെ അവസാനത്തെകണ്ണിയെ ഇങ്ങനെ വിഷമിപ്പിക്കാതെ.... ഉന്നയിക്കുന്ന വാദത്തില്‍ ജബ്ബാര്‍ മാഷ്‌ സത്യസന്ധത പുലര്‍ത്തിയിരുന്നു എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ വാദം രസകരം തന്നെ... ഞാന്‍ ജബ്ബാര്‍ മാഷ്‌ ടെ ബ്ളോഗ്‌ വായിക്കാറുള്ളത്‌ കൌതുകത്തിനു വേണ്ടിയത്രെ... ഉന്നയിക്കുന്ന വാദങ്ങളില്‍ ബുദ്ധിപരമായ്‌ സത്യ സന്ധത പുലര്‍ത്തുന്നതില്‍ സ്വയം RSS കാരനെന്ന് വിളിക്കുന്ന സത ജബ്ബാര്‍ മാഷുടെ മുന്നില്‍ എത്ര മഹോന്നതന്‍... ( അദ്ദേഹം സത്യമെന്ന് സ്വയം വിശ്വസിക്കുന്ന തെളിവുകളല്ലോ കൊണ്ടു വരാറുള്ളത്‌...) അല്ല ജബ്ബാര്‍ മാഷിനെ പോലുള്ളവരെ കാണുമ്പോള്‍ മുസ്ളിംകള്‍ തീവ്രവാദികളാണെന്ന് തോന്നിപ്പോയതില്‍ സതയെ കുറ്റം പറയാനുമാകില്ലല്ലോ...

അനിൽ@ബ്ലൊഗ് said...
This comment has been removed by the author.
Faizal Kondotty said...

അനിലേട്ടാ ,
കഅബ കഴുകുന്നത് ഗ്രഹണ ദിവസം അല്ല .. അനിലേട്ടന് എവിടെ നിന്നാണ് ആ അറിവ് കിട്ടിയത് ..എല്ലാ വര്‍ഷവും ക അബ കഴുകാറുണ്ട് .. ഈ പ്രാവശ്യവും ക അബ കഴുകിയത് ഗ്രഹണ ദിവസത്തില്‍ അല്ല .. ക അബ കഴുകലിനു ഗ്രഹണവും ആയി പുല ബന്ധം പോലും ഇല്ല

അനിലേട്ടന് ഇങ്ങിനെ ഒരു അറിവ് കിട്ടിയതില്‍ എനിക്ക് അത്ഭുതം തോന്നുന്നു .

ജബ്ബാര്‍ മാഷ് വരെ ഈ വാദം ഉന്നയിച്ചിട്ടില്ല ..അദ്ദേഹം ഗ്രഹണവും ഇസ്ലാമും എന്ന പോസ്റ്റില്‍ ചര്‍ച്ചക്കിടെ ഇത് കൂടി പറഞ്ഞു ..അപ്പോള്‍ അതിനെ വിശദീകരിച്ചു ഞാന്‍ ഇട്ട കമ്മെന്റ് ഡിലീറ്റ് ചെയ്തു മാത്രമല്ല, അദ്ദേഹത്തിന്റെ കമന്റും ഡിലീറ്റ് ചെയ്തു .. മാന്യനാണെങ്കില്‍ എന്റെ കമ്മെന്റ് അദ്ദേഹം പ്രസിദ്ധീകരിക്കേണ്ടതല്ലേ , പോട്ടെ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ വാദം പിന്‍ വലിച്ചു എന്നെങ്കിലും പറയേണ്ടേ ..?

അനിലേട്ടാ ..ഞാന്‍ ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ മാന്യമായിട്ടു തന്നെയാ മുന്‍പ് പങ്കെടുത്തത് .. അതും പരിണാമ ശാസ്ത്രം വിശദീകരിച്ചു ..അനിലേട്ടന് എങ്ങിനെ ഇത്തരം തെറ്റായ വിവരം കിട്ടി ..ഞാന്‍ പ്രകോപനമായി കമ്മെന്റ് ഇട്ടിരുന്നോ എന്ന് ജബ്ബാര്‍ മാഷോട് ചോദിച്ചു നോക്കൂ ..

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
എന്റെ ആരോപണങ്ങള്‍ പിന്‍വലിക്കുന്നു.

ചെറിയപാലം said...

ഇസ്ലാമിനെ തുരങ്കം വെക്കാന്‍ നിരീശ്വര-നിര്‍മ്മിത യുക്തിവാദങ്ങളും ഭൌതിക താല്പര്യങ്ങളും മാത്രം കൈമുതലായുള്ള ജബ്ബാറിനെപോലുള്ളവര്‍ക്ക് മുസ്ലിം ബഹുജനങ്ങളില്‍ നിന്ന് അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ച് കൊണ്ട് പുരോശമനത്തിന്റെ പേരില്‍ കാലത്തിനൊത്ത് കോലം കെട്ടിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ. അതിനായവര്‍ എന്ത് കാപട്യവും കാണിക്കും. വാക്കിലും പ്രവര്‍ത്തിയിലും പെരുത്തക്കേടുണ്ടാക്കുന്നവെരെ നമ്മള്‍ കപടന്മാരെന്നല്ലേ വിളിക്കുക. അത്തരത്തില്‍ ജബ്ബാറിന്റെ കാപട്യം ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നിരിക്കുന്നു. അതിന് ഫൈസല്‍ ഒരു നിമിത്തമായെന്ന് മാത്രം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അറിവില്ല..പക്ഷെ, ഇ കമന്റ്‌ വിഷയത്തില്‍ അദ്ദേഹം അങ്ങിനൊരു മൂന്നാംകിട നിലപാട് എടുത്തിട്ടുണ്ടെങ്കില്‍, ഫൈസലിന്റെ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു..

vahab said...

'സ്വതന്ത്രചിന്ത'യുടെ വക്താക്കളെന്നാണ്‌ ഇത്തരം യുക്തിവാദികള്‍ അവകാശപ്പെടുന്നത്‌. സ്വതന്ത്രചിന്താധാരകളെന്ന്‌ തെറ്റിദ്ധരിച്ച്‌ ചില നിരപരാധികള്‍ ഇവരെ പിന്തുണക്കുന്നുമുണ്ട്‌.
എന്നാല്‍ 'ഇസ്‌്‌ലാംവിരോധം' എന്ന 'ഠ' വട്ടത്തിലാണിവര്‍ കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.
വിശ്വാസാടിമത്തങ്ങളില്‍ നിന്നും മോചനം നേടുവാന്‍ വെമ്പല്‍കൊള്ളുന്നവരൊക്കെ എവിടെപ്പോയി? പക്ഷപാതങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരും.....?

Faizal Kondotty said...

അരുണ്‍ കായംകുളം

വായനക്കും കമന്റിനും നന്ദി .

ചാണക്യന്‍ ... നന്ദി

കാത്തിരിക്കൂ ജബ്ബാര്‍ മാഷിന് വല്ലതും പറയാനുണ്ടോ എന്ന് കൂടി നോക്കാം .:)

സാപ്പി

യുക്തിവാദികളെ എനിക്ക് നല്ല ബഹുമാനം ആയിരുന്നു ആദ്യമേ ..പക്ഷെ അദ്ദേഹം ഇത്രയും തരം താഴുമെന്ന് ഞാന്‍ വിചാരിച്ചില്ല . മാന്യമായി തെറ്റ് ചൂണ്ടി കാണിച്ചു കൊടുക്കുമ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ ഭയക്കുക ..സ്വന്തം കമ്മെന്റ് ഒരു വിശദീകരണവും കൂടാതെ വിഴുങ്ങുക.. പിന്നെ എനിക്ക് മറുപടി പറയാന്‍ ആളില്ലേ എന്ന് നില വിളിക്കുക ..കഷ്ടം ! ..മറ്റു യുക്തിവാദികള്‍ എന്തായാലും ഇദ്ദേഹത്തെ പോലെയാകില്ല .

കമന്റിലെ പിശക് ചൂണ്ടി കാണിച്ചു കൊടുത്തിട്ട് അത് പ്രസിദ്ധീകരിക്കാതിരിക്കുക ...ഭീരുത്വം , അല്ലാതെന്താ പറയാ ..!


അനില്‍ @ബ്ലോഗ്‌.,

അനിലേട്ടാ , its ok .. ഞാന്‍ ഒരിക്കലും മാന്യത വിട്ടു കമന്റ്‌ ചെയ്തിട്ടില്ല ഒരിടത്തും ..എനിക്കതിനു കഴിയുകയും ഇല്ല ..കാരണം ഞാന്‍ ജനിച്ചു വളര്‍ന്നു വന്നത് അങ്ങിനെയാണ് .. വായിച്ചു വളര്‍ന്നതും അങ്ങിനെ തന്നെ ,കൂട്ടുകാരും അതെ . ഇനി ബ്ലോഗില്‍ വന്നു കുറെ കഴിയുമ്പോള്‍ ഞാന്‍ അമാന്യന്‍ ആകുമോ എന്നറിയില്ല ..:)

ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ പരിണാമം വിശദീകരിച്ചു ഇരുന്നൂറിലധികം കമ്മെന്റ് വന്ന പോസ്റ്റില്‍ ഞാന്‍ ഉണ്ടായിരുന്നു ...ഒരിക്കലും സംയമനം കൈ വിട്ടിട്ടില്ല .. മാത്രമല്ല ഞാന്‍ ഇതിനെ ഒന്നും വികാര പരം ആയി കാണുന്നുമില്ല ...

ഏതായാലും മനസ്സിലാക്കാന്‍ ശ്രമിച്ചല്ലോ .. ഒരു പാട് നന്ദിയുണ്ട്

Faizal Kondotty said...

ചെറിയപാലം & Vahab

കാപട്യം യുക്തിവാദികള്‍ക്ക് എന്താ ചേരില്ലേ ..? :), ജബ്ബാര്‍ മാഷുടെ കൃത്രിമത്വം കാട്ടുപരുത്തി തെളിവുകള്‍ സഹിതം വിശദീകരിച്ചിട്ടും എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി .അദ്ദേഹം അങ്ങിനെ ചെയ്യുമോ എന്ന് ? പക്ഷെ ഇപ്പൊ വിശ്വസിക്കാതെ തരം ഇല്ലെന്നായി .

പ്രവീണ്‍ വട്ടപ്പറമ്പത്ത് ,,
നന്ദി , തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ .. പ്രത്യേകിച്ച് ഇത്തരം സംവാദ ബ്ലോഗുകള്‍ കൈ കാര്യം ചെയ്യുന്നവര്‍ , അദ്ദേഹത്തിന്റെ ബ്ലോഗിനെ പേര്‍ അറിയുമോ സ്നേഹ സംവാദം :)

മനസ്സിലാക്കാന്‍ ശ്രമിച്ചതിനു ഒരു പാട് നന്ദി .എപ്പോഴും നീതിയുടെ പക്ഷത്തു നില കൊള്ളാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു .

കൊട്ടോട്ടിക്കാരന്‍... said...

ഏതായാലും ഞാനവിടെ കമന്റലു നിര്‍ത്തി...
പക്ഷേ അദ്ദേഹത്തെ ഒന്നു നേരില്‍ കണ്ടാല്‍ക്കൊള്ളാമെന്നുണ്ട്...

ശ്രദ്ധേയന്‍ said...

പലപ്പോഴും ഏക വിഷയാധിഷ്ടിതമായ ഒരു സംവാദത്തിനു തയ്യാറാവാതെ പ്രപഞ്ചത്തിലെ സകലമാന വിഷയങ്ങളും കൂട്ടിക്കലര്‍ത്തി വായനക്കാരെ അപ്പാടെ ആശയക്കുഴപ്പത്തിലാക്കുക എന്ന സാധാരണ യുക്തിവാദികളുടെ തന്ത്രം തന്നെയാണ് പലപ്പോഴും ജബ്ബാര്‍ മാസ്റ്ററും പ്രയോഗിച്ചു കാണാറുള്ളത്. അവരെ സംബന്ധിച്ചിടത്തോളം കീഴടങ്ങല്‍ അചിന്തനീയമാണ്. മൌനമോ ന്യായീകരണമോ ഒഴിഞ്ഞുമാറ്റമോ ഒക്കെ ആവും അവസാന അടവ്. ഈ പോസ്റ്റില്‍, താന്‍ ചെയ്ത തെറ്റ് സമ്മതിക്കാനോ അനില്‍ ചെയ്തപോലെ ആരോപണം പിന്‍വലിക്കാനോ അദ്ദേഹം തയ്യാറാവുമെന്ന് ഞാന്‍ കരുതുന്നില്ല.

Faizal Kondotty said...

ശ്രദ്ധേയന്‍,
ഈ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചു ഞാന്‍ ജബ്ബാര്‍ മാഷിന് ഇമെയില്‍ അയച്ചിട്ടുണ്ട് ..വിശദീകരണം തരുമായിരിക്കും ..അതോ ആ ഇമെയില്‍ അടക്കി ഡിലീറ്റ് ചെയ്യുമോ എന്ന് അറിയില്ല .:)

പിന്നെ ഇതൊരു ഒറ്റ പെട്ട സംഭവം അല്ല .. അദ്ദേഹത്തിന്റെ പല പോസ്റ്റുകളില്‍ ആയി ഞാന്‍ ഇട്ട പത്തോളം കമന്റ്സ് അദ്ദേഹം പ്രസിദ്ധീകരിക്കാതെ ഡിലീറ്റ് ചെയ്തിട്ടുണ്ട് ..മറുപടികളെ അദ്ദേഹം ഭയക്കുന്നു എന്നര്‍ത്ഥം .

അദ്ദേഹത്തിന്റെ "മതം മാറിയാല്‍ വധ ശിക്ഷ" എന്ന പോസ്റ്റില്‍ ഞാന്‍ ഉടനെ അതിനെ ഖണ്ഡിച്ചു കമന്റ്‌ ഇട്ടിരുന്നു ,പക്ഷെ അത് അദ്ദേഹം പ്രസിദ്ധീകരിച്ചില്ല , മാത്രമല്ല ആ പോസ്റ്റില്‍ biju chandran എന്ന ബ്ലോഗ്ഗര്‍ മറുപടി പറയാന്‍ ആരുമില്ലേ എന്നൊക്കെ ചോദിച്ചു കമന്റ്‌ ഇട്ടു , ജബ്ബാര്‍ മാഷ് പ്രസിദ്ധീകരിക്കാത്ത ആ മറുപടി ബിജുവിന് ഞാന്‍ ഇമെയില്‍ ചെയ്തു കൊടുത്തു അന്ന് തന്നെ .. ബിജുവിന്റെ കമന്റ്‌ നോക്കൂ

biju chandransaid...

വളരെ പ്രസക്തമായ ഒരു ലേഖനം. ഇവിടെ ഒരു കമന്റ്‌ പോലും ഇടാന്‍ ഇസ്ലാമിന്റെ വക്താക്കള്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? ഇതില്‍ ജബ്ബാര്‍ മാഷുന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പരിണാമ വാദത്തിന്റെ വിടവുകളില്‍ ദൈവത്തിനെ തിരുകി വെയ്ക്കാന്‍ നടക്കുന്ന സഹോദരനെപ്പോലും കാണുന്നില്ലല്ലോ!..................
June 21, 2009 11:05 AM


"മതം മാറിയാല്‍ വധ ശിക്ഷ" എന്ന ആ പോസ്റ്റില്‍ ഞാന്‍ ഇട്ട മറുപടി നോക്കൂ ..എന്ത് കൊണ്ട് ജബ്ബാര്‍ മാഷ് ഇത് പ്രസിദ്ധീകരിച്ചില്ല ..? എന്നിട്ട് മറുപടി പറയാന്‍ ആളില്ലേ എന്ന് അദ്ദേഹവും മറ്റുള്ളവരും പറയുകയും ചെയ്യുന്നു ...ഞാന്‍ ഇട്ട കമന്റിനെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കാം .

ഒരാദര്ശ സമൂഹത്തിനു ഒരു ചട്ട കൂട് ഉണ്ടായിരിക്കും . അതല്ലാതെ പിന്നെ എന്ത് ആദര്‍ശം ?, ഇസ്ലാം വ്യക്തമായ ഒരു ദര്‍ശനം ആണ് .. അത് ഉള്‍ക്കൊള്ളാന്‍ പറ്റിയാല്‍ അതിലേക്കു വരാം അല്ലെങ്കില്‍ വരാതിരിക്കാം , മാത്രമല്ല ഒരു "ഇസ്ലാമിക രാജ്യത്ത് "ചാര വൃത്തി നടത്താനായി മുസ്ലിംകളില്‍ പെട്ട ഒരാളായി ചമഞ്ഞു അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ അയാളെ വെറുതെ വിടണോ ? ഓരോ നിയമത്തിനും അതിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാവും അതീവ രഹസ്യ സ്വഭാവമുള്ള തന്ത്ര പ്രധാന മേഖലയില്‍ വര്‍ക്കു ചെയ്യുന്ന ഒരു ശാസ്ത്രകാരന്‍ , മറ്റു രാജ്യത്തിലേക്ക് migrate ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ രാജ്യം ആശീര്‍ വാദങ്ങളോടെ പറഞ്ഞയക്കുമോ ? എപ്പോ തുറങ്കിലായി എന്ന് ചോദിച്ചാല്‍ മതി .. അതാണ്‌ രാജ്യ രക്ഷ എന്നൊക്കെ പറയുന്നത് .. പ്രവാചകന്റെ കാലത്ത്‌ ഇസ്ലാം ഒരു രാഷ്ട്രം കൂടെ പണിതിരുന്നു എന്ന് കൂടിഇവായിക്കുക .അല്ലാതെ വെറുമൊരു മത ദര്‍ശനം മാത്രമായിരുന്നില്ല .
-----------------


ബൂലോഗ സുഹൃത്തുക്കളെ ,ചര്‍ച്ചയുടെ തുടക്കം എന്ന രീതിയില്‍ ഞാന്‍ ഇട്ട ഈ കമ്മെന്റ് വെളിച്ചം കണ്ടില്ല .എന്ത് കൊണ്ട് ? എന്നിട്ടോ പലരും അവിടെ പറഞ്ഞു ചിരിക്കുന്നു ഒരുത്തനേയും കാണുന്നില്ല എന്ന് . ബിജു ചന്ദ്രന് ഞാന്‍ ഇമെയില്‍ അയക്കുകയും അദ്ദേഹം വളരെ മാന്യമായി എനിക്ക് മറുപടി അയക്കുകയും ചെയ്തു ,അദ്ദേഹത്തിന്റെ നല്ല മനസ്സിന് ഞാന്‍ വീണ്ടും നന്ദി അറിയിക്കുന്നു ..അദ്ദേഹം തന്ന വിശദമായ ,കാര്യമാത്ര പ്രസക്തമായ , മറുപടിയിലെ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു പ്രസക്ത ഭാഗം ഇവിടെ കൊടുക്കട്ടെ .

ഫൈസല്‍, മറുപടിക്ക് നന്ദി.
..... ..... ......
മതത്തെ രഹസ്യ സ്വഭാവമുള്ള ഒരു സംഘടനയോ മറ്റോ ആയി താരതമ്യം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നു. താങ്കള്‍ പറഞ്ഞ പോലെ സമൂഹത്തിന്‌ അതിന്റേതായ ഒരു ചട്ടക്കൂടൊക്കെ ഉണ്ടാവുന്നത് നല്ലതുതന്നെ. പക്ഷെ അത് വ്യക്തിസ്വാതന്ത്ര്ര്യത്തെ മാനിക്കുന്ന, സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാവണം.
.... .... ....
സമയം കണ്ടെത്തി മെയില്‍ ചെയ്തതിനു നന്ദി.
ബിജു
--------------


സുഹൃത്തുക്കളെ ,
ബിജുവും ഞാനും ആയി നടക്കേണ്ട ,അല്ലെങ്കില്‍ മറ്റാരെങ്കിലും ആയി ഈ വിഷയത്തില്‍ നടക്കേണ്ട ചര്‍ച്ച ജബ്ബാര്‍ മാഷ് ഇല്ലാതാക്കിയത് എന്തിനാണ് ? എന്ത് കൊണ്ടാണ് എന്റെ കമന്റ്‌ അദ്ദേഹത്തിന്റെ പോസ്റ്റില്‍ പ്രസിദ്ധീകരിക്കാഞ്ഞത് ? എന്തെങ്കിലും മാന്യതയ്ക്ക് നിരക്കാത്ത പരാമര്‍ശം ഇതില്‍ എവിടെയാണ് ?
ഒരു മറുപടിയും ഇല്ല എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം അത്ര തന്നെ ...

Faizal Kondotty said...

ഇത് പോലെ ജബ്ബാര്‍ മാഷ് പ്രസിദ്ധീകരിക്കാത്ത എന്റെ കമന്റുകള്‍ ധാരാളം ഉണ്ട് .അവക്കായി ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണ് .."എന്റെ ഡിലീറ്റിയ കമന്റുകള്‍ " എന്ന ടൈറ്റിലില്‍..:)

കൂടുതല്‍ കമന്റുകള്‍ ജബ്ബാര്‍ മാഷ് പ്രതികരിക്കുമ്പോള്‍ ഇടാം ..പക്ഷെ ഇതിനൊക്കെ എന്ത് ഉത്തരം ഉണ്ട് അങ്ങേരുടെ കയ്യില്‍ എന്നറിയാന്‍ കൌതുകം ഉണ്ട് ..സ്വതന്ത്ര ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കല്‍ ഇങ്ങിനെയാണാവോ.. ഇതിലെ യുക്തി എന്താണാവോ ? ആ എന്തെരോ ?
നമ്മള്‍ ഇരുളടഞ്ഞ ഒരു ജനത ആയതിനാല്‍ ആകുമോ കമ്മെന്റ് ഡിലീറ്റ് ചെയ്യുന്നത് ?പക്ഷെ പുള്ളിയുടെ കമന്റും അടിയോടെ , ഒരു അടയാളവും അവശേഷിപ്പിക്കാതെ ഡിലീറ്റ് ചെയ്തതോ ? ഒരു വാക്കും പോലും പറയാതെ തന്ത്ര പൂര്‍വ്വം ഒഴിഞ്ഞു മാറിയത് എന്തിനാണാവോ ?, ഇത്രയ്ക്കു ഭയമോ യുക്തി വാദികള്‍ക്ക് ?
ഇത്ര "ക്കഥ" പതിച്ചോ യുക്തിവാദം ..? ഛായ് ! ലജ്ജാ വാഹം !


ബ്ലോഗിലെ ഈ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ഡിലീറ്റിയ കമന്റുകള്‍ ഇനിയും ഉണ്ടേ കൂട്ടരേ .തരം പോലെ തരാം ...,പുള്ളിക്കാരന്‍ ഒന്ന് മിണ്ടട്ടെ ആദ്യം .

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കുമല്ലോ. ബ്ലോഗിനു പുറത്ത് നിരവധി വേദികളിലും പരിപാടികളിലും പങ്കെടുക്കുന്ന ആളാണ് ജബ്ബാര്‍ മാഷ്. ബ്ലോഗില്‍ വന്നിട്ട് രണ്ട് കൊല്ലത്തിലേറെയായി എന്നും തോന്നുന്നു. അന്നുതൊട്ടിന്നു വരെ എന്നും അദ്ദേഹത്തിനോട് സംവാദത്തിലേര്‍പ്പെടാന്‍ ആളുകള്‍ മാറി മാറി വന്നു, പക്ഷെ അവിടെ ജബ്ബാര്‍ മാഷ് മാത്രം. ചിലപ്പൊള്‍ സമയം കിട്ടുന്നുണ്ടാവില്ല, ചിലപ്പോള്‍ വേണ്ടെന്നു വച്ചുകാണു, കാരണങ്ങള്‍ പലതാകാം. നമ്മള്‍ അഭിപ്രായം പറയണം എന്ന് ആഗ്രഹിക്കുന്ന വിഷയത്തില്‍ നമ്മള്‍ പറഞ്ഞ കമന്റ് മോഡറേറ്റ് ചെയ്യപ്പെട്ടെങ്കില്‍ അത് താങ്കള്‍ തന്നെ സൂചിപ്പിച്ചപോലെ സ്വന്തമായി പോസ്റ്റു ചെയ്യാമല്ലോ. എന്തു വാദഗതിയാണ് താങ്കള്‍ ഘണ്ഡിച്ചതെന്ന് അറിയിക്കാന്‍ ആദ്യ പൊസ്റ്റില്‍ നിന്നും വരികള്‍ ഉദ്ദരിക്കുകയും ആവാം. അതല്ലാതെ അയാള്‍ തന്നെ മറുപടി പറയണം എന്ന് വാശി പിടിക്കരുത്.
സംവാദത്തില്‍ പങ്കെടുക്കയോ കമന്റിടുകയോ ചെയ്യാതെ ഇതെല്ലാം സസൂക്ഷ്മം വായിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. അവര്‍ക്കു ബോദ്ധ്യമാവും ഏതാണ് ശരിയെന്ന്.
മറ്റൊരാളുടെ പോസ്റ്റില്‍ എന്തു നടക്കണമെന്ന്‍ തീരുമാനിക്കുന്നത് അയാളാണല്ലോ.ഒരു സംവാദവും പരസ്പരം പഠിപ്പിക്കാനല്ല, മറിച്ച് ഇത് വീക്ഷിക്കുന്നവര്‍ക്ക് കാര്യങ്ങളുടെ വിവിധ വശങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

മോഡറേറ്റ് ചെയ്ത കമന്റ് പോസ്റ്റാക്കുക,നമ്മള്‍ക്ക് പറയേണ്ട കാര്യങ്ങള്‍ പറയുക.തുടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇങ്ങോട്ട് വരികതന്നെ ചെയ്യും.

താങ്കള്‍ക്ക് ബോദ്ധ്യപ്പെടും എന്ന് കരുതുന്നു.

chithragupthan said...

"പ്രവാചകന്റെ കാലത്ത്‌ ഇസ്ലാം ഒരു രാഷ്ട്രം കൂടെ പണിതിരുന്നു എന്ന് കൂടിഇവായിക്കുക .അല്ലാതെ വെറുമൊരു മത ദര്‍ശനം മാത്രമായിരുന്നില്ല ...."
ഇതാണു ഞാൻ പറഞ്ഞത് ഇസ്ലാം എന്നതു ആധ്യാത്മികശാസ്ത്രമൊ മതമോ അല്ല-വെറും രാഷ്ട്രീയം.സൌദി അറേബ്യയൂടെ രാഷ്ട്രീയം.
പിന്നെ ഫൈസൽ കൊണ്ടോട്ടി പറഞ്ഞിട്ട് എല്ലാർക്കും മനസ്സിലായിരിക്കുമല്ലോ- പള്ളി കഴുകി വൃത്തിയാക്കുന്നതു ആദരവ്- ആരാധനയല്ല. നമുക്കു ചന്തിയോടാരാധനയില്ലല്ലോ-ആദരവേ ഉള്ളു, അതാണ് ദിവസം രണ്ടുതവണയെങ്കിലും നാം അതിന് ആദരിക്കുന്നതു.
എന്നാൽ ഹിന്ദുക്കൾ അങ്ങനെയല്ല. അവർ കല്ലിനെയും മരതേയും ആരാധിക്ക്കുന്നവരാണു. എന്നും അവരുടെ കല്ലുദൈവത്തെകുളിപ്പിക്കണം. അതാരാധനയാണ്-ആദരിക്കലല്ല

Faizal Kondotty said...

അനിലേട്ടാ ,
വ്യക്തിപരമായ പരാമര്‍ശങ്ങളിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട് ..എങ്കിലും ഓര്‍മ്മപ്പെടുത്തിയതിനു വളരെ നന്ദി! കൂടുതല്‍ ശ്രദ്ധിക്കാന്‍ അത് എന്നെ പ്രേരിപ്പിക്കുന്നു .

എന്റെ കമ്മെന്റ് ഡിലീറ്റ് ചെയ്തത് മാത്രമല്ല ഇവിടുത്തെ പ്രശ്നം , കഅബയെ മുസ്ലിംകള്‍ വിഗ്രഹാരാധന നടത്തുന്നു എന്ന് പള്ളി കഴുകലിന്റെ പശ്ചാത്തലത്തില്‍ ജബ്ബാര്‍ മാഷ് കമ്മെന്റ് ഇടുന്നു ..രണ്ടു ദിവസം ആ കമ്മെന്റ് അവിടെ കിടക്കുന്നു .. ആ ചര്‍ച്ചയില്‍ തുടരെ നാലോ അഞ്ചോ കമ്മെന്റ് ഇട്ട ഞാന്‍ തുടര്‍ന്ന് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കി കമ്മെന്റ് ഇടുന്നു ..ആ കമ്മെന്റ് അദ്ദേഹം ഡിലീറ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തില്‍ ..? മാത്രമോ അദ്ദേഹം ഇട്ട സ്വന്തം കമന്റ്‌ അടിയോടെ , ഒരു സൂചനയും അവശേഷിക്കാതെ അപ്രത്യക്ഷമാകുന്നു ? എന്ത് കൊണ്ട് ? അദ്ദേഹത്തിന്റെ ആ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യം ആയെങ്കില്‍ അത് തുറന്നു പറയേണ്ടേ ? അങ്ങിനെ ഒരു അടിസ്ഥാന രഹിത പരാമര്‍ശം നടത്തിയതിനു ക്ഷമാപണം നടത്തേണ്ടേ ? രണ്ടു ദിവസം പലരും വായിച്ച ആ കമ്മെന്റ് എന്തിനു ഡിലീറ്റ് ചെയ്തു എന്നെങ്കിലും പറയേണ്ടേ ? അല്ലെങ്കില്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്ത എന്റെ ഈ ഒരു കമ്മെന്റ് മാത്രം എന്തിനു ഡിലീറ്റ് ചെയ്തു ? അദ്ദേഹത്തിന്റെ ആ കമന്റിനു എന്ത് സംഭവിച്ചു ? പ്രത്യേകിച്ച് ഒരു സമുദായത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം ആയിരുന്നു അത് എന്നത് കാര്യത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു ? എന്തിനാണ് ജബ്ബാര്‍ മാഷ് ഇത്തരം തെറ്റി ധരിപ്പിക്കല്‍ നടത്തുന്നത് ?

രണ്ടാമതായി മറ്റൊരു ഉദാഹരണം നോക്കൂ .. , ജബ്ബാര്‍ മാഷുടെ മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റിലെ കമന്റ്സ് വായിച്ചു നോക്കൂ ... ഒരു എതിര്‍ അഭിപ്രായം പോലും ഇല്ല ..മാത്രമോ ഇവിടെ ഒരു കമന്റ്‌ പോലും ഇടാന്‍ ഇസ്ലാമിന്റെ വക്താക്കള്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല?എന്നൊക്കെ അവിടെ പലരും ചോദിക്കുന്നുണ്ട് , എന്നിട്ട് ഞാന്‍ ഇട്ട മാന്യമായ കമന്റോ അത് അദ്ദേഹം പ്രസിദ്ധീകരിക്കാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തു ..അപ്പൊ ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കണം അനിലേട്ടാ ..അദ്ദേഹത്തിന് സംവാദത്തില്‍ അല്ല നോട്ടം, ഉത്തരം ഇല്ല എന്ന് പറയിപ്പിക്കുന്നതില്‍ ആണ് ,അല്ലെങ്കില്‍ എന്ത് കാരണത്താല്‍ എന്റെ ആ കമ്മെന്റ് ഡിലീറ്റ് ചെയ്തു ? ആ കമ്മെന്റ് മുകളില്‍ കൊടുത്തിട്ടുണ്ട്‌ ..

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന മാന്യന്മാരായ , പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുന്ന , പ്രിയപ്പെട്ട ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഇത് പറഞ്ഞത് ..മിനിമം അവിടെ ആരുടേയും കമ്മെന്റ് കാണുന്നില്ലേ എന്നെങ്കിലും പറയാതിരിക്കാന്‍ ...നിങ്ങള്‍ പലരും അദ്ദേഹത്തെ വെളിച്ചം പകരുന്ന പരിഷ്കര്‍ത്താവായി വിശേഷിപ്പിക്കുന്നതിനാല്‍ .. സംവാദത്തില്‍ മാന്യത പുലര്‍ത്താത്ത , അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചു അതിനെ തിരുത്തി ഇട്ട കമ്മെന്റ് വരെ വെളിച്ചം കാണിക്കാത്ത ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ആര്‍ക്കാണ് വെളിച്ചം പകരുന്നത് ?

അനിലേട്ടന് പറയാന്‍ കഴിയുമോ അദ്ദേഹം ചെയ്തു മാന്യതയാണെന്ന് ? പ്രത്യേകിച്ച് ഒരു സമൂഹത്തെ അപ്പാടെ വിമര്‍ശിക്കുന്ന ഒരാള്‍ പാലിക്കേണ്ട മിനിമം മര്യാദ എങ്കിലും ആണോ ഇത്..?
പക്ഷ ഭേദമില്ലാത്ത തുറന്ന മനസ്സാണ് അനിലേട്ടന് എന്നതിനാല്‍ ആണ് ഈ ചോദിക്കുന്നത്

Faizal Kondotty said...

സ്വാമി ---- said

ഫൈസല്‍ ഭായ്, ഇതില്‍ സത്യം ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കുറച്ചു മുമ്പായി കാട്ടിപ്പരുത്തി ഇതേ സമാനമായ ആരോപണങ്ങള്‍ ജബ്ബാറിനെതിരെ ഉന്നയിച്ചപ്പോള്‍ ഒന്നും പറയാതെ സംശയിച്ചു നില്‍ക്കുകായായിരുന്നു... സത്യം ഏതു ഭാഗത്താണെന്നുള്ളത് മനസ്സിലാക്കാന്‍ കഴിയാഞ്ഞതിനാല്‍....

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ഈ അടുത്തകാലം വരെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ഓപ്ഷന്‍ വരെ ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് മോഡറേഷന്‍ ഏര്‍പ്പെടുത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചെയ്യുന്നതായിരിക്കും. അത് നമുക്ക് നിര്‍ബന്ധിക്കാനാവില്ല. പക്ഷെ ഇട്ട കമന്റുകള്‍ പബ്ലിഷ് ചെയ്യാതെ മൂടി വക്കുന്ന പരിപാടി ഉണ്ടോ എന്ന്‍ എനിക്ക് അറിയില്ല.

ഇനിയൊന്ന് പക്ഷപാതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ഏകപക്ഷീയ സമീപനമാണ്. അത് ജബ്ബാര്‍ മാഷെന്നല്ല മോഡറേഷന്‍ ഏര്‍പ്പെടുത്തിയ ഏതൊരു ബ്ലോഗിലും കാണും.

ഫൈസലിനു പറയാ‍നുള്ള കാര്യങ്ങള്‍ ഒരു പോസ്റ്റാക്കി ഇട്ട്, ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലേക്ക് ലിങ്ക് ചെയ്യൂ. എനിക്ക് പറയാനുള്ളത് ഇതാണ് എന്ന് കാണിക്കാമല്ലോ. താത്പര്യമുള്ളവരാണെങ്കില്‍ വന്നു വായിക്കില്ലെ?

ea jabbar said...

ഫൈസലിന്റെ മെയ്ല് കണ്ടപ്പോഴാണീ ചര്‍ച്ച നോക്കിയത്. ഞാന്‍ ആ കമന്റ് ഡിലീറ്റ് ചെയ്തത് ഫൈസലിനു മറുപടി പറയാന്‍ കഴിയാത്തതുകൊണ്ടല്ല. പോസ്റ്റിലെ വിഷയവുമായി ബന്ധമുള്ളതു മാത്രം കമന്റ്ക എന്ന് കമന്റ് ബോക്സിനു മുമ്പില്‍ തന്നെ ഉപദേശിക്കുന്ന ഞാന്‍ തന്നെ പോസ്റ്റിലെ വിഷയത്തില്‍ നിന്നും ചര്‍ച്ച വഴി മാറ്റുന്നുവെന്ന് മറ്റൊരാള്‍ ആക്ഷേപമുന്നയിച്ചപ്പോള്‍ അതു ശരിയാണെന്ന് തോന്നി. അതുകൊണ്ടാണ് അതൊഴിവാക്കിയത്. സൂര്യഗ്രഹണം ചര്‍ച്ച ചെയ്യുന്നതിനിടെ ക അബ കഴുകല്‍ ,ചര്‍ച്ചക്കിടാനല്ല ആ കമന്റെഴുതിയത്. ആ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ പെട്ടെന്ന് ഒരു പോസ്റ്റ് എഴുതാന്‍ സമയമുണ്ടായിരുന്നില്ല. അതുകൊണ്ട് കമന്റ് കോളത്തില്‍ ആ വാര്‍ത്ത വെറുതെ കോപ്പിചെയ്തിട്ടു എന്നു മാത്രം . അതു ശരിയായില്ല എന്നും ഫൈസലിനെപ്പോലുള്ളവര്‍ അവസരം ഉപയോഗിച്ച് വിഷയം മാറ്റാന്‍ സാധ്യതയുണ്ടെന്നും തോന്നിയതുകൊണ്ടാണതു മാറ്റിയത്. ആ വിഷയം ഉടനെ തന്നെ ചര്‍ച്ച ചെയ്യാം.

ea jabbar said...

ഞാന്‍ അതു ചെയ്തില്ലായിരുന്നെങ്കില്‍ ‘സൂര്യഗ്രഹണം’ ഇരുട്ടിലാവുകയും ക അബ യെ കുളിപ്പിക്കുകയും ചെയ്യുമായിരുന്നു എന്ന് ഉറപ്പായില്ലേ? ഈ ചര്‍ച്ച അവിടെ നടക്കാതെ പോയതില്‍ ഫൈസലിന് നിരാശയുണ്ടല്ലേ? ഉടനെ അതും പോസ്റ്റാക്കാം.

ബീരാന്‍ കുട്ടി said...

ഫൈസല്‍,
നിങ്ങള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍, മാഷ് പ്രചരിപ്പിക്കുന്ന ആശയങ്ങളുടെയും വിവരങ്ങളുടെയും താഴ്വേരറ്റ് പോകുമല്ലോ?. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിച്ച് കളിക്കുവാന്‍ മാത്രം വിഡ്ഡിയാണോ മാഷ്?.

രോഷപ്രകടനം, മാഷിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമല്ലെ നല്ലത്.

Faizal Kondotty said...

പ്രിയ ജബ്ബാര്‍ മാഷ് ,
ബ്ലോഗില്‍ വന്നതിനു സന്തോഷം ..!

അപ്പൊ മാഷെ അത് ശരി .
ഞാനാണോ ആ കമ്മെന്റ് ആദ്യം ഇട്ടതു ? താങ്കള്‍ അല്ലേ ? , രണ്ടു ദിവസം അവിടെ കിടന്ന കമ്മെന്റ് ഒരു അറിയിപ്പും ഇല്ലാതെ എന്തിനു താങ്കള്‍ ഡിലീറ്റ് ചെയ്തു ? അതും എന്റെ കമ്മെന്റ് കിട്ടിയ ശേഷം ? ഇനി വിഷയം മാറിപ്പോകും എന്നാ കാരണത്താല്‍ ആണെങ്കില്‍ അത് അവിടെ അപ്പോള്‍ പറഞ്ഞില്ലല്ലോ ? മാത്രമല്ല അങ്ങിനെ ഒരു ആരോപണം കഅബയെ ക്കുറിച്ച് താങ്കള്‍ ഉന്നയിച്ച സ്ഥിതിക്ക് എന്റെ മറുപടി അവിടെ കൊടുക്കേണ്ടത് ആയിരുന്നില്ലേ ? രണ്ടു ദിവസം എത്ര ആളുകള്‍ അത് വായിച്ചിരിക്കും ? അവര്‍ക്ക് അതിനോടുള്ള എന്റെ വിശദീകരണം അറിയിക്കേണ്ടത് സ്നേഹ സംവാദം നടത്തുന്ന താങ്കളുടെ ധാര്‍മിക ഉത്തരവാദിത്വം അല്ലേ ?
എന്റെ കമ്മെന്റ് കിട്ടിയ ശേഷം ആണ് താങ്കള്‍ താങ്കളുടെ വാദം ഡിലീറ്റ് ചെയ്തത് , അപ്പൊ കഅബ കഴുകുന്നതിനെക്കുറിച്ചു ഫൈസല്‍ ഇട്ട കമ്മെന്റ് കൂടുതല്‍ ചര്‍ച്ചക്കായി എന്റെ കമ്മെന്റ് അടക്കി തല്‍ക്കാലം മാറ്റി വക്കുന്നു എന്ന് പറയേണ്ട ധാര്‍മിക ഉത്തരവാദിത്വം താങ്കള്‍ക്കു ഉണ്ടായിരുന്നില്ലേ ?

മാഷെ ഇങ്ങിനെയാണോ താങ്കള്‍ സംവാദം നടത്തുന്നത് ? താങ്കള്‍ ഒരു അറിയിപ്പും അവിടെ കൊടുത്തില്ലല്ലോ .. ഇപ്പൊ വന്നു പറയാ അത് കൂടുതല്‍ ചര്‍ച്ചക്ക് വെച്ചതാണ് എന്ന് ..താങ്കള്‍ ഉന്നയിച്ച ഒരു ഗുരുതരമായ ആരോപണത്തിന് ആ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന ആള്‍ എന്നാ നിലയില്‍ എന്റെ കമന്റ്‌ കൊടുക്കാതിരുന്നതും, ഒരു അറിയിപ്പും ഇല്ലാതെ അത് രണ്ടും അടിയോടെ ഡിലീറ്റ് ചെയ്തതിനും ഒരു മാപ്പ് പോലും പറയാന്‍ താങ്കള്‍ക്കു തോന്നുന്നില്ലേ ?

ഇതി ഇനി എല്ലാവര്ക്കും ചെയ്യാം അല്ലോ .. ഗുരുതരമായ ആരോപണം ഉന്നയിച്ചു ഒരു പോസ്റ്റോ കമന്റോ ഇടുക ..അതിനെതിരെ കമ്മെന്റ് വരുമ്പോ ഒരാഴ്ച കഴിഞ്ഞു അത് അടിയോടെ ,ഒരു വിശദീകരണവും കൂടാതെ ഡിലീറ്റ് ചെയ്യുക .. എന്നിട്ട് ആരെങ്കിലും ചോദിച്ചാല്‍ പറയുക അത് പിന്നീട് ചര്‍ച്ച ചെയ്യും എന്ന് ..ഇതാണോ മാന്യത ? ഇതാണോ താങ്കള്‍ പഠിച്ച യുക്തിവാദം ? വീഴ്ച പറ്റിയെങ്കില്‍ തുറന്നു സമ്മതിക്കുക ..അതും മാന്യതയാണു ..അതെങ്കിലും മനസ്സിലാക്കുക ..

പിന്നെ മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റിലെ എന്റെ കമന്റ്സ് ഡിലീറ്റ് ചെയ്തതോ ? അത് ബിജുവിന് ഇമെയില്‍ ചെയ്തത് മുകളില്‍ കാണാം .. ഇതാണോ താങ്കളുടെ സംവാദം ...?

അപ്പൂട്ടന്‍ said...

ഫൈസൽ,
പോസ്റ്റിലെ ടോപിക്കുമായി ബന്ധമില്ലാത്ത കമന്റുകൾ വരുമ്പോൾ പലരും ഡിലീറ്റ്‌ ചെയ്യാറുണ്ട്‌ (അല്ലെങ്കിൽ ഡിലീറ്റ്‌ ചെയ്യപ്പെടും എന്ന് മുന്നറിയിപ്പ്‌ കൊടുക്കാറുണ്ട്‌). പലപ്പോഴും ചർച്ച വഴിമാറി പോസ്റ്റിലെ വിഷയത്തിൽ നിന്നും ഏറെ ദൂരെ പോകും, വായിക്കുന്നവർക്ക്‌ അവസാനം ഒന്നും മനസിലാകാതെ പോകുകയും ചെയ്യും. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ സാധാരണയായി കാണാറുള്ളതാണ്‌ ഇത്‌. വിഷയാനുബന്ധിയായി കമന്റുകൾ ഏതൊരു തന്നെയാണ്‌ പോസ്റ്റിനും ആവശ്യം, ഇല്ലെങ്കിൽ ഒരു മെസ്സേജ്‌ ബോക്സോ ഡിസ്കഷൻ ബോർഡോ മതിയല്ലൊ.
എന്നിരുന്നാലും ഒരു പോസ്റ്റിൽ വരുന്ന കമന്റുകൾ ഡിലീറ്റ്‌ ചെയ്യുന്ന ഏർപ്പാടിനോട്‌ എനിക്ക്‌ യോജിപ്പില്ല. കമന്റ്‌ വിഷയേതരമാണെന്നും അത്‌ മറ്റൊരവസരത്തിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞ്‌ ഒഴിവാക്കുന്നതാണ്‌ അതിന്റെ രീതി (പിന്നെയും തുടരുകയാണെങ്കിൽ ഡിലീറ്റ്‌ ചെയ്യാം, മുന്നറിയിപ്പിനു ശേഷം). ഞാൻ ജബ്ബാർ മാഷിന്റെ ബ്ലോഗ്‌ വായിക്കാൻ തുടങ്ങിയ കാലത്ത്‌ അദ്ദേഹം ഒരു കമന്റും ഡിലീറ്റ്‌ ചെയ്തിരുന്നില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌, കൂടാതെ പല ഓഫ്‌ കമന്റുകൾക്കും അദ്ദേഹം വേറെ പോസ്റ്റിട്ട്‌ മറുപടി നൽകാൻ ശ്രമിച്ചിട്ടുമുണ്ട്‌. പിന്നീട്‌, എന്തെന്നറിയില്ല, കമന്റുകൾ അവഗണിക്കാനോ ഡിലീറ്റ്‌ ചെയ്യാനോ ഉള്ള പ്രവണതയാണ്‌ കണ്ടത്‌. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ തന്നെ ഞാൻ ഒരിക്കൽ ഇതു പറഞ്ഞിട്ടുള്ളതുമാണ്‌. കമന്റുകൾ അവിടെ കിടന്നോട്ടെ, തെറിയല്ലെങ്കിൽ. ഡിലീറ്റ്‌ ചെയ്യുന്നത്‌ തെറ്റിദ്ധാരണകൾക്ക്‌ ഇടനൽകും. ആശയപരമായി യോജിപ്പുള്ള ആളുകൾക്ക്‌ വരെ ഇത്തരം നടപടികളോട്‌ എതിർപ്പുണ്ടാകും.

താങ്കളുടെ കമന്റ്‌ ഒരു ഓഫ്‌ ടോപിക്‌ ആണെന്ന് തോന്നിയില്ല. അതിനാൽ തന്നെ ജബ്ബാർ മാഷ്‌ കമന്റ്‌ ഡിലീറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ തെറ്റാണ്‌. താങ്കളുടെ പ്രതിഷേധത്തിൽ ഞാനും പങ്കുചേരുന്നു.

ea jabbar said...
This comment has been removed by the author.
ea jabbar said...

മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റിലേക്കുള്ള കമന്റ് വായിച്ചതായി ഓര്‍ക്കുന്നില്ല.
പിന്നെ ഇക്കാര്യത്തില്‍ ഒരു സാങ്കേതിക പ്രശ്നം അനുഭവപ്പെടുന്നുണ്ട്. അതായത് മോഡറേറ്റ് ചെയ്യാനുള്ള കമന്റുകള്‍ ഏതു പോസ്റ്റിലേക്കുള്ളതാണെന്നു മനസ്സിലാക്കാന്‍ പ്രയാസം . അതു പബ്ലിഷ് ചെയ്യുമ്പോള്‍ മാത്രമാണ് പോസ്റ്റ് പിടി കിട്ടുന്നത്. അതിനാല്‍ ചിലപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി ചിലതു ഡിലീറ്റ് ചെയ്യാനിടവരുന്നു. കരുതിക്കൂട്ടി ചെയ്യുന്നതല്ല.

Faizal Kondotty said...

അപ്പൂട്ടന്‍ said...

ഫൈസൽ,
പോസ്റ്റിലെ ടോപിക്കുമായി ബന്ധമില്ലാത്ത കമന്റുകൾ വരുമ്പോൾ പലരും ഡിലീറ്റ്‌ ചെയ്യാറുണ്ട്‌ (അല്ലെങ്കിൽ ഡിലീറ്റ്‌ ചെയ്യപ്പെടും എന്ന് മുന്നറിയിപ്പ്‌ കൊടുക്കാറുണ്ട്‌).


അപ്പുട്ടന്‍ , എന്റെ കമ്മെന്റ് ഓഫ്‌ ടോപിക്‌ ആണോ അല്ലെ എന്നതല്ല പ്രശനം .ജബ്ബാര്‍ മാഷ് തന്നെയാണ് ഈ വിഷയം എടുത്തിട്ടത് ..ഞാനല്ല .. അതും ഇസ്ലാമിന്റെ പരമ പ്രധാനമായ ഒരു വിശ്വാസത്തിന്റെ കടക്കല്‍ കത്തി വച്ച് കൊണ്ട് ...അതായത് കഅബ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകാറുണ്ട് , അതിനാല്‍ അത് വിഗ്രഹാരാധന ആണ് എന്ന് .

അഥവാ ദൈവത്തിനു തുല്യനായി ഒരു വസ്തുവും ഇല്ല എന്ന ഇസ്ലാമിന്റെ പ്രഥമവും പ്രധാനവും ആയ വിശ്വാസ അടിത്തറയെ ആണ് ജബ്ബാര്‍ മാഷ് വിമര്‍ശിച്ചത് ..ആ സമയത്ത് സ്വാഭാവികം ആയും അദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ വളരെ മാന്യമായി പങ്കെടുത്തിരുന്ന ഞാന്‍ തീര്‍ച്ചയായും അതിനെതിരെ എന്റെ യുക്തിക്കനുസരിച്ച് കമ്മെന്റ് ഇടുമല്ലോ ..ഞാന്‍ പറഞ്ഞത് ഇത്രയാണ് അതായത് എന്റെ വീടിനടുത്ത പള്ളി ഞങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകാറുണ്ട് , അത് ആരാധന ആണോ ? സ്ഥലം വൃത്തിയാക്കലും ആദരിക്കലും ആണ് ..മാത്രമല്ല ഹജ്ജിന്റെ ഒരു കര്‍മ്മമായ രണ്ടു കുന്നുകള്‍ക്കിടയിലെ നടത്തം ഉണ്ട് .ഇന്ന് ആളുകള്‍ക്ക് നടക്കാനായി ആ കുന്നുകള്‍ ഇടിച്ചു നിരത്തിയിരിക്കുന്നു ..ആ കുന്നുകളെ ആണ് ആരാധിക്കുന്നതെങ്കില്‍ അവ ഇടിച്ചു നിരത്തുമോ ? അവക്കിടയിലൂടെ ഹാഗാര്‍ (ഹാജറ ) കുഞ്ഞിനു വെള്ളത്തിനായി ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓടിയ സ്ഥലം ആണ് ..അത്തരം ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഹജ്ജിന്റെ ലക്ഷ്യങ്ങള്‍ .


അപ്പുട്ടാ,
കാര്യത്തിന്റെ ഗൗരവം ഒന്ന് ആലോചിച്ചു നോക്കൂ .. ഇസ്ലാമിന്റെ ഏക ദൈവ വിശ്വാസത്തെ തന്നെ വിമര്‍ശനത്തിനു വിടെയമാക്കി കമ്മെന്റ് ഇടുക , എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു എന്റെ മറു കമ്മെന്റ് വന്നപ്പോള്‍ , അത് പ്രസിദ്ധീകരിക്കാതെ ,ഒരു വിശദീകരണവും കൊടുക്കാതെ അദ്ദേഹത്തിന്റെ ആദ്യത്തെ കമ്മെന്റ് അടക്കി ഡിലീറ്റ് ചെയ്യുക .. എങ്ങിനെയുണ്ട്‌ ? ഇത് യുക്തിയാണോ ? മാന്യതയാണോ ? സ്നേഹ സംവാദം ആണോ ? സാമൂഹ്യ പരിഷ്കരണം ആണോ? ബ്ലോഗ്ഗിലെ തുടര്‍ ചര്‍ച്ചകളെ തുരങ്കം വക്കലല്ലേ ..ഇപ്പൊ ഒരു മാസത്തിനു ശേഷം വിവാദം ആയപ്പോള്‍ പറയുകയാണ്‌ ഞാന്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാന്‍ മാറ്റി വച്ചത് ആണ് എന്ന് . എങ്കില്‍ അത് എന്ത് കൊണ്ട് അവിടെ പറഞ്ഞില്ല ... ? മന പ്പൂര്‍വ്വം ആണെന്ന് എനിക്ക് തോന്നാന്‍ കാരണം എന്റെ കമ്മെന്റ് അവിടെ കിട്ടിയ ഉടനെ ആണ് അത് ഡിലീറ്റ് ചെയ്തത് ..രണ്ടു ദിവസം അവിടെ കിടന്നപ്പോള്‍ , പലരും വായിച്ചപ്പോള്‍ ഒന്നും തോന്നിയില്ല .പോട്ടെ , ഇത്രയും ഗുരുതരം ആയ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് എന്റെ വിശദീകരണം ഇടേണ്ടതല്ലായിരുന്നോ ? ഒരു ചെറു കുറിപ്പ് എങ്കിലും ?എന്ത് പ്രതിപക്ഷ മര്യാദ ആണിത്?

എന്തെങ്കിലും ഒക്കെ പറയുക, പിന്നെ മറുപടി വന്നാല്‍ ആ പറഞ്ഞതടക്കി വിഴുങ്ങുക , പിന്നീട് ആരെങ്കിലും അത് ജന ശ്രദ്ധയില്‍ കൊണ്ട് വന്നാല്‍ അത് ചര്‍ച്ച വഴി മാറി പ്പോകാതിരിക്കാന്‍ ചെയ്തതാണെന്ന് പറയുക .. ബലേ ഭേഷ്..! പറഞ്ഞു പറഞ്ഞു ഞാനാണ് ആ വിഷയം ആദ്യം ഇട്ടതു എന്ന് തോന്നും ... ഭേഷ് ...ഇത് തന്നെയാണ് പട്ടിയാക്കല്‍ ... ആടിനെ യല്ല ..ആനയെ പട്ടിയാക്കല്‍ !

Faizal Kondotty said...

ജബ്ബാര്‍ മാഷ്
വൈകിയാണെങ്കിലും മാഷിന് തെറ്റ് മനസ്സിലായല്ലോ ..അത് തുറന്നു സമ്മതിക്കാനുള്ള മനസ്സുണ്ടായല്ലോ .. നന്നായി ... അതിനെ ഞാന്‍ അഭിനന്ദിക്കട്ടെ ആദ്യം ..!

ഒരു കാര്യം കൂടെ ഇത്തരം വളരെ ഗൗരവം ആയ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെതിരെ വരുന്ന കമ്മെന്റ് തീര്‍ച്ചയായും പ്രസിദ്ധീകരിക്കണം , അത് താങ്കളുടെ വാദങ്ങളെ തകര്‍ത്തു കളയുന്നവ ആണെങ്കില്‍ പോലും ..ഈഗോ താങ്കളെ ഒരിക്കലും ബാധിക്കാതിരിക്കട്ടെ ..കാരണം താങ്കള്‍ കൈ കാര്യം ചെയ്യുന്നത് അത്തരം വിഷയങ്ങളാണ് ...

അതിനാല്‍ ചിലപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി ചിലതു ഡിലീറ്റ് ചെയ്യാനിടവരുന്നു. കരുതിക്കൂട്ടി ചെയ്യുന്നതല്ല

മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റില്‍ ഞാന്‍ ഇട്ട കമ്മെന്റ് താങ്കള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തതാണെന്ന് , താങ്കള്‍ ഇവിടെ വന്നു പറഞ്ഞ സ്ഥിതിക്ക് ഞാന്‍ വിശ്വസിക്കാം .

മാഷെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഞാന്‍ ഇട്ട കമ്മെന്റ് ആദ്യം അവിടെ വരാഞ്ഞപ്പോള്‍ , പിന്നീട് ബിജു ചന്ദ്രന്‍ ആരയും കാണുന്നില്ല പരിണാമം വിശദീകരിച്ച സഹോദരനെപ്പോലും എന്നൊക്കെ എന്നെ ഉദ്ദേശിച്ചു പറഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ അവിടെ കമന്റ്‌ ഇട്ടു .. എന്തോ താങ്കള്‍ പറഞ്ഞ സാങ്കേതിക ഡിലീറ്റിംഗ് കാരണം ആകാം അതും അവിടെ വന്നില്ല ... അപ്പോള്‍ ഞാന്‍ ബിജുവിന് ഇമെയില്‍ അയച്ചു..ബിജു വിശദമായി തന്നെ മറുപടിയും അയച്ചു ... ഈമെയിലില്‍ ഇത്തരം സാങ്കേതിക ഡിലീറ്റിംഗ് ഇല്ലാത്തതിനാല്‍ ഞാന്‍ അയച്ച ഇമെയില്‍ ബിജുവിനും ബിജുവിന്റെ മറുപടി എനിക്കും ലഭിച്ചു ..

ഏതായാലും ഇപ്പോഴും താങ്കള്‍ ഇത്തരം സാങ്കേതിക പ്രശങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്നറിയില്ല . അതിനാല്‍ തന്നെ താങ്കള്‍ മുന്‍പ് ഇങ്ങിനെ ഡിലീറ്റിംഗ് ചെയ്യപ്പെട്ട എന്റെ മറ്റു കമ്മന്റുകള്‍ കൂടി അടുത്ത ഒരു പോസ്റ്റ്‌ ആക്കി ഇടാം ...

ബ്ലോഗില്‍ വന്നതിനു ഒരുപാട് നന്ദി ... എന്റെ വിഷമം ഞാന്‍ പോസ്റ്റ്‌ ആക്കി എന്നെ ഉള്ളൂ ..ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുമല്ലോ , ഇവിടെ വീഴ്ച സമ്മതിച്ചു താങ്കള്‍ കമ്മെന്റ് ഇട്ടതിനാല്‍ താങ്കളുടെ ബ്ലോഗില്‍ ഇനിയും എന്നെ പ്രതീക്ഷിക്കാം ..കാരണം err is human , forgive is divine എന്നാണല്ലോ .

ഇനി താങ്കളുടെ ബ്ലോഗില്‍ ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ വന്നാല്‍ തന്നെ അത് പ്രസിദ്ധീകരിക്കാനായി ഇവിടെ ഗൂഗിള്‍ അമ്മച്ചി തന്ന ഈ ബ്ലോഗ്‌ ഉണ്ടാവുമല്ലോ ,അനില്‍ @ ബ്ലൊഗ് പറഞ്ഞ പോലെ . ജബ്ബാര്‍ മാഷ് , ഒരിക്കല്‍ കൂടി താങ്കള്‍ക്കു നന്ദി

അപ്പൂട്ടന്‍ said...

ഫൈസൽ,
ഞാൻ ജബ്ബാർ മാഷെ ന്യായീകരിച്ചില്ല. എന്റെ കമന്റിന്റെ അവസാനഭാഗം വായിച്ചാൽ അതു മനസിലാകും എന്ന് വിശ്വസിക്കുന്നു. കമെന്റിന്റെ തുടക്കം ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെങ്കിൽ ക്ഷമിക്കുക.

Faizal Kondotty said...

അപ്പുട്ടന്‍..,
പക്ഷഭേദമില്ലാതെ , വിഷയം നോക്കി പ്രതികരിച്ചതിന് താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു ..നന്ദി ..!

അപ്പുട്ടാ ..
ഞാന്‍ പറഞ്ഞ ആടിനെ പട്ടിയാക്കല്‍ വാക്കുകള്‍ താങ്കളെ ഉദ്ദേശിച്ചല്ല ..

ജബ്ബാര്‍ മാഷുടെ ഈ കമ്മെന്റ് നോക്കൂ ..ഇതിനെ ഉദ്ദേശിച്ചാണ് .

ea jabbar said...

ഞാന്‍ അതു ചെയ്തില്ലായിരുന്നെങ്കില്‍ ‘സൂര്യഗ്രഹണം’ ഇരുട്ടിലാവുകയും ക അബ യെ കുളിപ്പിക്കുകയും ചെയ്യുമായിരുന്നു എന്ന് ഉറപ്പായില്ലേ? ഈ ചര്‍ച്ച അവിടെ നടക്കാതെ പോയതില്‍ ഫൈസലിന് നിരാശയുണ്ടല്ലേ? ഉടനെ അതും പോസ്റ്റാക്കാം.

അപ്പുട്ടാ ..
ഇത് കേട്ടാല്‍ ഞാനാണ് ആ വിഷയം ഇട്ടതു എന്ന് തോന്നും ... ഇല്ലേ ? ഞാന്‍ അദ്ദേഹത്തിന്റെ തീര്‍ത്തും തെറ്റിദ്ധാരണാജനകം ആയ കമന്റിനു മറുപടി കൊടുക്കുക മാത്രമാണ് ചെയ്തത് ..അതിനാല്‍ ആണ് ഞാന്‍ താഴെ കാണും വിധം പറഞ്ഞത് , അല്ലാതെ താങ്കളെ ഉദ്ദേശിച്ചല്ല ..മുഖം നോക്കാതെ ന്യായത്തിന്റെ കൂടെ നില്‍ക്കാനുള്ള താങ്കളുടെ ത്വരയെ ഞാന്‍ അഭിനന്ദിക്കുന്നു

-----------
എന്തെങ്കിലും ഒക്കെ പറയുക, പിന്നെ മറുപടി വന്നാല്‍ ആ പറഞ്ഞതടക്കി വിഴുങ്ങുക , പിന്നീട് ആരെങ്കിലും അത് ജന ശ്രദ്ധയില്‍ കൊണ്ട് വന്നാല്‍ അത് ചര്‍ച്ച വഴി മാറി പ്പോകാതിരിക്കാന്‍ ചെയ്തതാണെന്ന് പറയുക .. ബലേ ഭേഷ്..! പറഞ്ഞു പറഞ്ഞു ഞാനാണ് ആ വിഷയം ആദ്യം ഇട്ടതു എന്ന് തോന്നും ... ഭേഷ് ...ഇത് തന്നെയാണ് പട്ടിയാക്കല്‍ ... ആടിനെ യല്ല ..ആനയെ പട്ടിയാക്കല്‍ !
---------------
ഈ കാര്യത്തില്‍ ഇത് സത്യം അല്ലെ കൂട്ടരേ ?

മുക്കുവന്‍ said...

after reading all these, I still support Jabbar master! he is one of a man with vision...

ea jabbar said...

ഈ പഴയ പോസ്റ്റ് വേണമെങ്കില്‍ ഒന്നു കൂടി നോക്കുകയും ആവാം.
ശിറ്ക്കില്‍ മുങ്ങിയ തൌഹീദ്!

അനിൽ@ബ്ലൊഗ് said...

നന്നായി.
ജബ്ബാര്‍ മാഷ് വന്നു,ആഭിപ്രായവും പറഞ്ഞു.
ഫൈസലും മാഷും തമ്മിലുള്ള സംവാ‍ദം വീക്ഷിക്കാന്‍ കാത്തിരിക്കുന്നു.
ആശംസകള്‍.

ea jabbar said...

കഅബാസ്നാനവും കരിങ്കല്ലാരാധനയുംപുതിയ പോസ്റ്റ്.

Faizal Kondotty said...

ജബ്ബാര്‍ മാഷ്,
താങ്കള്‍ പുതിയ പോസ്റ്റ്‌ ഇടുന്നതിലും അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നതിലും എനിക്ക് സന്തോഷമേ ഉള്ളൂ ..താങ്കള്‍ കമ്മെന്റ് ഡിലീറ്റ് ചെയ്യുന്ന പോലെ ഞാന്‍ അവ ഡിലീറ്റ് ചെയ്യില്ല .. മാത്രമല്ല താങ്കളോട് എനിക്കുള്ള ഒരു പ്രത്യേക നന്ദി എന്താണ് എന്ന് വച്ചാല്‍ താങ്കളുടെ പോസ്റ്റുകളും കമന്റുകളും ഇസ്ലാമിനെ സജീവമായി (lively) ആയി നില നിര്ത്തുന്നു എന്നതാണ് .പല ആളുകളും അത് മൂലം ഖുറാന്‍ വായിക്കാന്‍ ഇടയാകുന്നു എന്നതുമാണ്‌ ..ഞാന്‍ മുന്‍പേ പറഞ്ഞ പോലെ ഖുറാന്‍ (pdf) ഫോര്‍മാറ്റ്‌ ആവശ്യപ്പെട്ടു എനിക്ക് വരുന്ന മുസ്ലിംകളുടെതല്ലാത്ത ആളുകളുടെ emails തന്നെ അതിനു ഉദാഹരണം . പലരും താങ്കളുടെ പോസ്റ്റിലെ ചര്‍ച്ച കണ്ടിട്ടാണ് ഇതില്‍ താല്‍പര്യപ്പെടുന്നത്‌ .. ആ അര്‍ത്ഥത്തില്‍ ഖുറാന്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുക എന്ന ചരിത്രപരമായ ഒരു ദൌത്യത്തിന് അറിയാതെ ആണെങ്കിലും താങ്കള്‍ ഒരു നിമിത്തം ആകുകയാണ് . മാത്രമല്ല ഒരു നിരീശ്വര വാദിയുടെ മനസ്സ് ദൈവ വിശ്വാസം മുളച്ചു പൊന്താന്‍ പറ്റിയ വളക്കൂറുള്ള മണ്ണാണ് ,ഒരു യുക്തിവാദിക്ക് അവന്റെ യുക്തി മൂലം ദൈവത്തെ കണ്ടെത്താന്‍ കഴിയും എന്ന് തന്നെയാണ് എന്റെ അനുഭവം ..അല്ലായിരുന്നെങ്കില്‍ ജനിത ശാസ്ത്രത്തിലൂടെ ദൈവത്തിലെത്തിച്ചേരാന് ഒരു മുഴു നിരീക്ഷര വാദിയായ എനിക്ക് കഴിയുമായിരുന്നില്ലല്ലോ .. തുറന്ന മനസ്സ് മാത്രമായിരുന്നു എന്റെ കൈ മുതല്‍ പിന്നെ മുന്‍വിധികളില്ലാത്ത വായനയും .


പിന്നെ താങ്കള്‍ പറഞ്ഞ കാര്യം മാധ്യമത്തിലെ കഅബ കഴുകുന്ന വാര്‍ത്ത ഉദ്ധരിച്ചു അത് വിഗ്രഹാരാധന ആണെന്നാണ്‌ മുന്‍പ് പറഞ്ഞത് ...ആ കാര്യവും നമുക്ക് വീണ്ടും ചര്‍ച്ച ചെയ്യണം .കഴുകല്‍ ആരാധന ആണോ എന്ന് .
പിന്നെ ഇപ്പോള്‍ പറയുന്നത് അജറുല്‍് അസ് വതിന്റെ കാര്യവും ..അത് വെറും ഒരു കല്ല്‌ മാത്രമാണെന്ന് താങ്കളുടെ പോസ്റ്റില്‍ താങ്കള്‍ തന്നെ ഉദ്ധരിച്ച പ്രവാചകന്റെ അരുമ ശിഷ്യരില്‍ പെട്ട ഉമറിന്റെ വാക്കുകളില്‍ തന്നെ പ്രകടം ആണ് ..ഏതായാലും ആ ചര്‍ച്ചക്കും ഞാന്‍ താങ്കളുടെ പോസ്റ്റിലേക്ക് തീര്‍ച്ചയായും വരുന്നുണ്ട് ..അതിനു മുന്‍പ് ചില പ്രധാന കാര്യങ്ങള്‍ താഴെ ഓര്‍മ്മപ്പെടുത്തട്ടെ .

Faizal Kondotty said...

വിഷയത്തിലേക്ക് വരാം .. കഅബ കഴുകുന്നത് മാത്രമല്ല ഈ പോസ്റ്റിലെ പ്രശ്നം , താങ്കള്‍ ചെയ്ത തികച്ചും മാന്യമല്ലാത്ത രണ്ടു കാര്യങ്ങള്‍ , ഒന്ന് ഒരു വിശദീകരണവും കൂടാതെ താങ്കളുടെയും എന്റെയും കമ്മെന്റ് അടക്കി ഡിലീറ്റ് ചെയ്തത് .

രണ്ട് പല പോസ്റ്റിലേക്കും ഉള്ള എന്റെ പത്തോളം കമന്റ്സ് ഡിലീറ്റ് ചെയ്തത് ...ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ച ഈ രണ്ടു കാര്യങ്ങള്‍ക്കും ഒരു തീര്‍പ്പില്‍ എത്തേണ്ടത് അത്യാവശ്യം ആണ് ..കാരണം അല്ലെങ്കില്‍ ഞാന്‍ അടക്കം ഉള്ളവര്‍ വീണ്ടും താങ്കളുടെ പോസ്റ്റില്‍ എങ്ങിനെ വിശ്വസിച്ചു കമ്മെന്റ് ഇടും? . മാത്രമല്ല ബൂലോഗത്ത്‌ മാന്യതയോടും പ്രതി പക്ഷ ബഹുമാനത്തോടും കൂടിയാവണം ഇത്തരം ചര്‍ച്ചകള്‍ മേലിലും നടക്കേണ്ടത്‌ , അതിനാല്‍ ഈ പോസ്റ്റ്‌ ഇട്ട ആള്‍ എന്ന നിലയില്‍ ഞാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വക്കുന്നു .. അതിനോട് താങ്കളുടെ പ്രതികരണം ഇവിടെ അറിയിക്കണം .


1. മുന്നറിയിപ്പില്ലാതെ താങ്കളുടെ കമന്റും എന്റെ കമന്റും താങ്കള്‍ ഡിലീറ്റ് ചെയ്തത് തെറ്റാണെന്ന് താങ്കള്‍ സമ്മതിച്ചത് കൊണ്ട് മാത്രം ആയില്ല ..അതിനു മാപ്പ് പറയുകയും മേലില്‍ അത്തരം മാന്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പു തരികയും വേണം .(കാരണം തെറ്റാണ് എന്ന് സമ്മതിച്ചതിന് ഇനി ചെയ്യില്ല എന്ന് അര്‍ഥം ഇല്ല , മാത്രമല്ല ചെയ്തത് തെറ്റാണെന്ന് ബോധ്യം ആയാല്‍ മാപ്പ് പറയേണ്ടത് ധാര്‍മ്മികം ആയ ബാധ്യത ആണ് ,)

2. മറ്റു പോസ്റ്റുകളിലെ എന്റെ ആവര്‍ത്തിച്ചു കമ്മെന്റ് ഡിലീറ്റ് ചെയ്തത് സാങ്കേതിക പ്രശ്നം ആണെന്ന് താങ്കള്‍ പറഞ്ഞു .. അത് ഇവിടെ വന്നതിനാല്‍ മാത്രം ഞാന്‍ അങ്ങ് വിശ്വസിച്ചു .പക്ഷെ ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ ഇനി നാളെ ഏതൊരു ബ്ലോഗ്ഗെര്‍ക്കും പറയാം .കമന്റുകള്‍ ആവര്‍ത്തിച്ചു ഡിലീറ്റ് ചെയ്യാം .. താങ്കള്‍ ഡിലീറ്റ് ചെയ്ത മറ്റു കമന്റ്സ് കൂടി വേണമെങ്കില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യാം , വിഷയവും ആയി ബന്ധ പ്പെട്ടത് തന്നെയായിരുന്നു അത് ..ബിജുവിന് ഞാന്‍ അയച്ച ഇമെയില്‍ ശ്രദ്ധിച്ചല്ലോ .അത് പോലെ .

എന്റെ ഇത്രയും കമന്റ്സ് ഡിലീറ്റ് ചെയ്യണം എങ്കില്‍ അത് മനപ്പൂര്‍വ്വം ആവാതെ തരമില്ല .ബ്ലോഗ്ഗില്‍ ഒരു പുതു മുഖം ഒന്നും അല്ലല്ലോ താങ്കള്‍ ..പിന്നെ എന്റെ പേര് വച്ച് ഞാന്‍ ഇടുന്ന കമ്മെന്റ് അതിന്റേതായ പ്രതിപക്ഷ ബഹുമാനത്തില്‍ താങ്കള്‍ എടുത്തിരുന്നെങ്കില്‍ അവയില്‍ ഒന്ന് പോലും താങ്കള്‍ക്കു ഡിലീറ്റ് ചെയ്യേണ്ടി വരുമാടിരുന്നില്ല .പോട്ടെ കഴിഞ്ഞത് കഴിഞ്ഞു .. താങ്കളുടെ വാദത്തെ തകര്‍ത്തു കളയുന്നു എന്നതിനാല്‍ മാത്രം അത്തരം കമ്മെന്റ് ഡിലീറ്റ് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പു തരികയും ഇത്തരം പ്രവര്‍ത്തനം മൂലം എനിക്കുണ്ടായ വിഷമത്തില്‍ താങ്കള്‍ ഖേദം പ്രകടിപ്പിക്കുകയും വേണം ..ബൂലോഗത്ത്‌ അങ്ങിനെ താങ്കള്‍ ഒരു മാതൃക കാണിക്കണം ..


അനില്‍ജി , ഞാന്‍ ഇത് പറയുന്നത് ആരെയും വേദനിപ്പിക്കാന്‍ അല്ല .. തെറ്റ് സംഭവിച്ചു എന്ന് വ്യക്തമായാല്‍ അതിനു മാപ്പ് പറയണം ഇനി ആവര്‍ത്തിക്കില്ലെന്നും പറയണം ..അല്ലെങ്കില്‍ വീണ്ടും അതെ തെറ്റ് ചെയ്തു , ഞാന്‍ തെറ്റ് ചെയ്തു എന്ന് സമ്മതിക്കുന്നതില്‍ എന്ത് കാര്യം .താന്‍ മദ്യപിച്ചിട്ടുണ്ട്‌ എന്ന് സമ്മതിക്കുന്നത്തോട്‌ കൂടി ഒരാള്‍ വീണ്ടും മദ്യപിക്കില്ല എന്ന് അര്‍ഥം ഇല്ലല്ലോ ...ജബ്ബാര്‍ മാഷെ ഈ കാര്യത്തിന്റെ പേരില്‍ ഏതായാലും ഒറ്റപ്പെടുതില്ല ...അവിടെ ചര്‍ച്ചയില്‍ ഞാന്‍ ഇനിയും ഉണ്ടാകും പക്ഷെ ഇനി ഇത്തരം മാന്യമല്ലാത്ത തരികിട പരിപാടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു എനിക്ക് മറ്റുള്ളവര്‍ക്കും കിട്ടണം ..അനിലേട്ടന്‍ എന്ത് പറയുന്നു ..?എന്റെ ആവശ്യം ന്യായം അല്ലെ

അനിൽ@ബ്ലൊഗ് said...

ഫൈസലെ,
ഇതിച്ചിരി കടന്ന ആവശ്യങ്ങളല്ലെ?ഒന്നുമില്ലേലും കുറേ ഓണം കൂടുതല്‍ ഉണ്ട ഒരു മനുഷ്യനല്ലെ?
മാന്യവും അമാന്യവുമായ എല്ലാ കമന്റുകളും വന്നിരുന്ന ബ്ലോഗായിരുന്നു ജബ്ബാര്‍ മാഷിന്റെത്. അത് എന്നു മുതലാണ് ഇത്തരത്തില്‍ നിയന്ത്രണം വന്നതെന്ന് അവിടെ പോയിരുന്ന എല്ലാവര്‍ക്കും അറിയാം.
ചില കമന്റുകല്‍ ഡിലീറ്റുക സ്വാഭാവികം, പൊസ്റ്റുമായി നേരിട്ട് ബന്ധപ്പെടാത്തതോ , വഴിതെറ്റിക്കുന്നതോ ആയ കമന്റുകള്‍. ഞാന്‍ അപൂര്‍വ്വം ഡിലീറ്റിയിട്ടുണ്ട്. ഒരെണ്ണമേ ഉള്ളൂ എങ്കിലും എന്റെ കമന്റ് ഫൈസലും ഡിലീറ്റ് ചെയ്തിട്ടുണ്ട്, ഇല്ലെ? ഞാന്‍ വല്ലതും പ്രതികരിച്ചോ അതിന്? അത് താങ്കളുടെ സ്വാതന്ത്ര്യമാണ്.

അപ്പൊള്‍ അതെല്ലാം വിടുക.
മാന്യമായ ഒരു സംവാദത്തിനു തയ്യാറാവുക.

ഇത്തരം നിബന്ധനകള്‍ ഒരു പിന്‍തിരിയലായി കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നും. കമന്റ് മോഡറേഷന്‍ ഉണ്ടായാലും ഫൈസലിന്റെ എല്ലാ കമന്റും പബ്ലിഷ് ചെയ്യപ്പെടും എന്ന് വിശ്വസിക്കുക.ചര്‍ച്ച ചെയ്യുക എന്നത് ജബ്ബാര്‍ മാഷിന്റെ ക്രെഡിബിലിറ്റി പ്രശ്നമായി ഞാന് കാണുന്നുണ്ട്.

വേണെമെങ്കില്‍ ഓരോ കമന്റും ഇവിടെ കൂടെ ഇടുക, താങ്കളുടെ കമന്റ് ശേഖരത്തില്‍.

കൊട്ടോട്ടിക്കാരന്‍... said...

ഫൈസല്‍,
ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ തെറ്റു സമ്മതിച്ചുകഴിഞ്ഞു. കമന്റ് ഡിലീറ്റലല്ല പോസ്റ്റുതന്നെ ചിലപ്പോള്‍ ബ്ലോഗുതന്നെയും അടക്കി ഡിലീറ്റിയ ചരിത്രം ബൂലോകത്തുണ്ട്. തല്‍ക്കാലം ആപ്രശ്നം വിട്ടുകള. ഫൈസല്‍ മാഷിന്റെ പോസ്റ്റുകള്‍ക്കു കമന്റുക, നമുക്കു നോക്കാം. ജബ്ബാര്‍മാഷ് മാഷിന്റെ ഭാഗം മാത്രം ന്യായീകരിച്ച് അടിച്ചേല്‍പ്പിയ്ക്കുന്നതായും മറ്റുള്ളവരുടെ അഭിപ്രായം മാനിയ്ക്കാത്തതായും എനിയ്ക്കു തോന്നിയതിനാല്‍ ഇപ്പോള്‍ ഞാന്‍ അവിടെ കമന്റാറില്ല. എന്റെ കമന്റുകള്‍ ജബ്ബാര്‍മാഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതുപോലെ ഒഴിവാക്കീട്ടുമുണ്ട്. ഒരു തുറന്ന ആരോഗ്യപരമായ സംവാദമാണ് ബൂലോകം ഈ വിഷയത്തില്‍ ആഗ്രഹിയ്ക്കുന്നത്. ജബ്ബാര്‍മാഷും സഹകരിയ്ക്കുമെന്നു കരുതാം...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഫൈസൽ,

എല്ലാം വായിച്ചു.

ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള അറിവില്ലാത്തതിനാൽ ചർച്ച നിരീക്ഷിക്കുക മാത്രം ചെയ്ത് മാറി നിൽക്കുന്നു.ജബ്ബാർ മാഷും, ഫൈസലും തമ്മിൽ ആരോഗ്യകരമായ നീണ്ട സംവാദങ്ങൾ നടക്കട്ടെ എന്ന് ആശംസിക്കുന്നു.എന്നെപ്പോലെ ഇത്തരം കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് അതിലാണു താൽ‌പര്യം.

ചാണക്യന്‍ said...

Faizal Kondotty,

ജബ്ബാർ മാഷ് തന്റെ ഭാഗം വിശദീകരിച്ചല്ലോ..

ഇനി താങ്കൾക്ക് പറയാനുള്ളത് കേൾക്കാൻ ആഗ്രഹമുണ്ട്....

ajex said...

ഇതൊരു യുദ്ധക്കളം ! ചില അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം ! കൂടെ നല്ല സംവാദങ്ങള്‍ക്ക് ഒരിടവും , പിന്നെ പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള ശ്മശാനവും !

ഹ ഹ ഹ

പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണത്രേ....ഒന്ന് തെളിയിക്കാമോ ചങ്ങാതീ..

ജ്നാനശൂന്യന്‍ said...

ജബ്ബാര്‍ മാഷ് കാര്യം വിശദീകരിക്കുകയും പറ്റിയ തെറ്റ് സമ്മതിക്കുകയും ചെയ്തല്ലോ. പിന്നെന്തിനിതിങ്ങനെ തുടരുന്നു? ഫൈസല്‍ ശ്രീ. സി.കെ. ബാബുവിന്റെ പോസ്റ്റില്‍ (http://mutiyans-1.blogspot.com/2009/05/blog-post_21.html) മറുപടിയുമായി വരാം എന്ന് പറഞ്ഞ് പോയതാണല്ലോ. അതിലെ അവസാ‍ന കമന്റ്

ബായെന്‍, July 11, 2009 1:07 PM

ഇന്ന് ജൂലൈ പതിനൊന്ന്.

ഫൈസലിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.

ആ ഫൈസല്‍ ഇക്കാര്യത്തില്‍ ഇത്ര ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ല.

ബീരാന്‍ കുട്ടി said...

ജ്നാനശൂന്യന്‍,

ബെസ്റ്റ് കണ്ണാ ബെസ്റ്റ്. നീയാണ് ആണ്‍‌കുട്ടി.
ഇതും സങ്കേതികമാണോ പടച്ചോനെ?

ഫൈസലിന്റെ അവശ്യങ്ങള്‍ ഇത്തിരികടന്ന് പോയില്ലെന്ന് ഒരു സംശയം.

മാഷ് പോസ്റ്റിടട്ടെ. ഓപ്പണായിട്ട് ചര്‍ച്ച ഇവിടെ നടക്കട്ടെ.

ഇസ്ലാമിനെ മനസിലാക്കിയ മുസ്ലിങ്ങള്‍ ഓപ്പണ്‍ മൈറ്റെഡാണ്. ഇല്ലാ‍ത്ത കാര്യങ്ങള്‍ ഇല്ലെന്നും, അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നും പറയുവാന്‍ ഒരു മടിയും യതാര്‍ത്ഥ മുസ്ലിമിനില്ല.

ഗ്രൂപ്പുകളുടെ, പക്ഷങ്ങളുടെ നേതാകളെ, ഇസ്ലാമിന്റെ അവസാനവാക്കായി കാണുന്നവര്‍ക്കാണ് പ്രശ്നം.

മാഷിന്റെ മറ്റോരു സങ്കേതിക പ്രശ്നം, ഒരു ചര്‍ച്ച തുടങ്ങി 2-3 ചോദ്യങ്ങള്‍ മാഷിനെതിരെ വന്നാല്‍, ഉടനെ അടുത്ത പോസ്റ്റ് വരും.

ബീരാന്‍ കുട്ടി said...

Ajex,
ഫൈസല്‍ അനുവദിക്കുമെങ്കില്‍, പരിണാമ സിദ്ധാന്തം, ആധുനിക ശാസ്ത്രങ്ങന്മര്‍ തള്ളികളഞ്ഞ വിവരം അറിഞില്ലെ?.

Ajex, ഇപ്പോഴും വിശ്വാസിക്കുന്നുവോ, പരിണാമ സിദ്ധാന്തം?.

ajex said...

ബീരാൻ കുട്ടീ,

തള്ളിക്കളഞ്ഞ കാര്യം സമ്മതിക്കുന്നു. പിന്നെ എങ്ങനെ ആണെന്നാണ് നിങ്ങൾ സമർഥിക്കുന്നത്. അറിയാൻ താല്പര്യമുണ്ട്. വെല്ലുവിളിയായി കരുതണ്ട.

ajex said...

ഒന്നുകൂടി,

“ഇസ്ലാമിനെ മനസിലാക്കിയ മുസ്ലിങ്ങള്‍ ഓപ്പണ്‍ മൈറ്റെഡാണ്. ഇല്ലാ‍ത്ത കാര്യങ്ങള്‍ ഇല്ലെന്നും, അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നും പറയുവാന്‍ ഒരു മടിയും യതാര്‍ത്ഥ മുസ്ലിമിനില്ല.“

ഇതിനു നൂറിൽ നൂറാണു മാർക്ക്. പക്ഷേ ഇതൊന്നും ഇവിടുത്തെ പണ്ഡിത ശിരോമിണികൾ സമ്മതിച്ച് തരില്ലല്ലോ ബീരാൻ‌കുട്ടീ. താങ്കൾ അങ്ങനൊരാളാണെന്ന് അറിയുന്നതിൽ സന്തോഷം.

Faizal Kondotty said...

അനിലേട്ടാ ,
താങ്കളുടെ ഒരു കമ്മെന്റ് ഞാന് ഡിലീറ്റ് ചെയ്യുന്നതിന് മുന്പ് താങ്കള്ക്കു ഇമെയില് അയച്ചത് ഓര്ക്കുമോ ? താങ്കള്ക്കു തന്നെ അത് ഡിലീറ്റ് ചെയ്യാന് ഞാന് സമയം തരികയും ചെയ്തു

.ഞാന് താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്തു എന്ന് പറയുമ്പോ അത് കൂടെ സൂചിപ്പിക്കണം ആയിരുന്നു അനിലേട്ടാ. കാര്യം പകുതി മാത്രം പറയുന്നത് മാന്യത അല്ല .

ഇവിടെ എനിക്കോ , എന്തിനു ആ ബ്ലോഗ്ഗില് തന്നെയോ അദ്ദേഹത്തിന്റെ കമ്മെന്റ് അടക്കി ഡിലീറ്റ് ചെയ്തതിനു വിശദീകരണം തന്നില്ല , അതും ഗുരുതരം ആയ ഒരു ആരോപണം ഉന്നയിച്ചു അതിനെ ഖണ്ഡിച്ചു കമ്മെന്റ് ഇട്ടപ്പോള് . ചെയ്തത് തെറ്റാണെന്ന് അദ്ദേഹം തന്നെ ഇവിടെ സമ്മതിച്ചു കഴിഞ്ഞു . അതിനെ ഞാന് അഭിനന്ദിക്കുന്നു , കൂടെ ഇനി അത്തരം ആരും അറിയാതെ മൊത്തം അപ്രത്യക്ഷ്യം ആക്കുന്ന പരിപാടി ചെയ്യില്ല എന്ന് എനിക്ക് ഉറപ്പു കിട്ടിയാല്‍ നന്നായിരുന്നു ..അദ്ദേഹവും ആയി സമയം കിട്ടുമ്പോള് ഒക്കെ നല്ല രീതിയില് ചര്ച്ച ചെയ്യാന് ഉള്ള ആഗ്രഹം കൊണ്ടാണ് ഞാന് പറയുന്നത് . ആ ഉറപ്പു എനിക്ക് ലഭിക്കേണ്ടത് എന്റെ ന്യായ പ്രകാരമുള്ള ആവശ്യം അല്ലെ?.. ഒരു ക്ഷമാപണം നടത്തുന്നതോ ഇനി അങ്ങിനെ ഉണ്ടാവില്ലെന്ന് പറയുന്നതോ ഒരിക്കലും അദ്ദേഹം ഉണ്ട ഓണത്തിന് കോട്ടം വരുത്തില്ല .. മാത്രമല്ല ബൂലോഗത്ത് നല്ലൊരു മാതൃക ആകുകയും ചെയ്യും ...മുതിര്ന്നവര് തന്നെയാണ് മാതൃക കാണിക്കേണ്ടത് . അല്ലെങ്കില്‍ പിന്നെ എന്ത് ഉറപ്പില് അവിടെ ചര്ച്ചയില് പങ്കെടുക്കും ? മാത്രമല്ല വളരെ sensitive ആയ വിഷയങ്ങള് ആണ് പലപ്പോഴും ജബ്ബാര് മാഷ് കൈ കാര്യം ചെയ്യുന്നത് ... ഒരു സമുദായത്തെ തന്നെ അടച്ചു ആക്ഷേപിക്കുന്ന തരത്തില് ഉള്ള പരാമര്ശങ്ങള് ..അത് അദ്ദേഹത്തിന്റെ ഇഷ്ടം പക്ഷെ ഒരു തുറന്ന ചര്ച്ചക്കുള്ള ബ്ലോഗ് എന്ന് ലേബല് വക്കുമ്പോള് , നിങ്ങളെപ്പോലുള്ള സീനിയര് ബ്ലോഗേഴ്സ് ഇവിടെ ഫൈസല് കൊണ്ടോട്ടിയെ അടക്കം ആരെയും കാണുന്നില്ലേ എന്നൊക്കെ ചോദിക്കുമ്പോള് .. ഇങ്ങിനെ ചിലത് കൂടി അവിടെ നടക്കുന്നുണ്ട് എന്ന് കാണിക്കുക കൂടി ഈ പോസ്റ്റിന്റെ ഉദ്ദേശം ആയിരുന്നു ...

മുസ്ലിംകളും അല്ലാത്തവരും ആയ പല ആളുകളും ബഹുമാനിക്കുന്ന ഒരു ചരിത്ര പുരുഷനായ പ്രവാചകനെ നിന്ദിക്കുന്ന കാര്യത്തില്‍ ഈ പറഞ്ഞ മാന്യത കാണിക്കണം എന്ന് നിങ്ങളില്‍ പലരും അദ്ദേഹത്തോട് പറഞ്ഞു കണ്ടില്ല
. എന്തിനു അദ്ദേഹം തന്നെ തന്റെ വിമര്‍ശന രീതിയെ പറ്റി പറയുന്നത് കേള്‍ക്കൂ

ഇസ്ലാമിനെ സോഫ്റ്റായി വിമർശിച്ചാൽ മൂർഖൻ പാമ്പിനെ വാലിൽ തല്ലുന്ന അനുഭവമായിരിക്കും. മർമ്മം നോക്കി ആഞ്ഞു തല്ലിയാൽ പിന്നെ കാര്യം എളുപ്പവുമായിരിക്കും
---
അതുകൊണ്ടാൺ ഇസ്ലാം വിമർശനത്തിനൊരുങ്ങുന്നവർ ഇച്ചിരി കട്ടി കൂടുതൽ പ്രയോഗിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്.മർമ്മസ്ഥാനം നോക്കി കൊടുത്താൽ കൊള്ളേണ്ടതു പോലെ കൊള്ളേണ്ടിടത്തു കൊള്ളും . അതിനു ഫലവും കാണും. വാലിൽ തോണ്ടി നോവിച്ചാൽ തിരിഞ്ഞു കൊത്തും. അതാൺ ഇസ്ലാമിന്റെ കൾച്ചറ്. അതു മരുഭൂമിയിലെ കരിമ്പാറക്കെട്ടാൺ. ചുടുവെള്ളത്തിലൊന്നും അലിയുകയില്ല. ഇരുമ്പു ചുറ്റിക കൊണ്ട് ആഞ്ഞു തല്ലിയാൽ തെല്ലു പൊട്ടും. പിന്നെ സാവധാനം തല്ലിപ്പൊട്ടിക്കാം.


ഇതാണ് ജബ്ബാര്‍ മാഷുടെ രീതി . അത് അദ്ദേഹത്തിന്റെ ഇഷ്ടം അതിനു ഞാന്‍ എതിരല്ല .പക്ഷെ ബുദ്ധിപരമായ സത്യ സന്ധതയെ പറ്റി ഏറെ വാചാലനാകുന്ന ഒരാള്‍, തെറ്റ് വന്നാല്‍ ഇനി അങ്ങിനെ ഉണ്ടാവില്ല എന്ന് ഉറപ്പു തരേണ്ടത്‌ മിനിമം ബൂലോഗത്ത്‌ എനിക്ക് ആവശ്യം ആണ് .അല്ലെങ്കില്‍ നാളെയും അദ്ദേഹം മാന്യമായ കമ്മെന്റ് ഡിലീറ്റ് ചെയ്‌താല്‍ നിങ്ങള്‍ പറയും ജബ്ബാര്‍ മാഷിന് മറു പടി പറയാന്‍ ആളില്ലേ ഹ ഹ ഹ എന്ന്

അനിലേട്ടാ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ എന്റെ പത്തോളം കമ്മെന്റ് ഡിലീറ്റ് ചെയ്യുന്നത് വെറും സാങ്കേതികം മാത്രമാണെന്ന് . ഡിലീറ്റ് എന്ന് ക്ലിക്കിയാല്‍ മാത്രമേ ഡിലീറ്റ് ആകൂ എന്ന് ആര്‍ക്കാണ് അറിയാത്തത് .. പിന്നെ ഞാന്‍ കമന്റ്‌ ഇടുമ്പോ പൊതുവേ ഏതെങ്കിലും ഉദ്ധരണി കോട്ട് ചെയ്തു അല്ലെങ്കില്‍ ആളിനെ അഭ്സഭോടന ചെയ്തു ആണ് കമന്റ്‌ ഇദാര് . ഇതു പോസ്ടിലെക്കാന് എന്ന് വ്യക്തം ആകുകയും ചെയ്യും ..മാത്രമല്ല ജബ്ബാര്‍ മാഷ് ഇതിനെ ഒക്കെ അല്പം സീരിയസ്‌ ഓടു കൂടി കാണുന്നു എന്നാണു ഞാന്‍ കരുതിയിരുന്നത് .പക്ഷെ ഇതൊക്കെ വെറും കുട്ടിക്കളി പോലെ സാങ്കേതികം ആയി ഡിലീറ്റ് ആകുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം .. എന്റെ ഡിലീറ്റ് ആയ ചില കമ്മെന്റ് കൂടി ഞാന്‍ പതിയെ ഇടാം ...ഇനി എന്റെ കമ്മെന്റ് ഡിലീറ്റ് ചെയ്യരുത് ..വിഷയത്തില്‍ നിന്ന് വ്യതി ചലിക്കുന്നത് ആണ് എന്ന് അദ്ദേഹത്തിന് തോന്നുന്നുവെങ്കില്‍ അല്ലാതെ ..അങ്ങിനെ തോന്നിയാല്‍ അത് എന്റെ ബ്ലോഗില്‍ ഇട്ടു ഞാന്‍ ലിങ്ക് അവിടെ കൊടുക്കും . വിഷയവും ആയി ബന്ധം ഉണ്ടോ എന്ന് വീക്ഷിക്കുന്നവര്‍ നിരീക്ഷിക്കട്ടെ .

അനിലേട്ടാ
ഇനിയും നിങ്ങള് മുഖം നോക്കി മാത്രമേ കാര്യങ്ങള് കാണുകയുള്ളൂ എങ്കില് എനിക്കൊന്നും പറയാനില്ല

Faizal Kondotty said...

കൊട്ടോട്ടിക്കാരന്‍... said...
ഫൈസല്‍,
ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ തെറ്റു സമ്മതിച്ചുകഴിഞ്ഞു. കമന്റ് ഡിലീറ്റലല്ല പോസ്റ്റുതന്നെ ചിലപ്പോള്‍ ബ്ലോഗുതന്നെയും അടക്കി ഡിലീറ്റിയ ചരിത്രം ബൂലോകത്തുണ്ട്. തല്‍ക്കാലം ആപ്രശ്നം വിട്ടുകള.


പ്രിയ കൊട്ടോട്ടികാരാ ..താങ്കള്‍ പറഞ്ഞ പോലെ ബൂലോഗത്ത്‌ സംഭവിക്കുന്നുണ്ടാകും .. എങ്കില്‍ ആ തരത്തില്‍ മാന്യമല്ലാതെ പെരുമാറുന്ന , തനിക്കു എതിരെ ഉള്ള കമ്മെന്റ് ഡിലീറ്റ് ചെയ്യുന്ന ഒരാളായി മാത്രമേ പിന്നെ ജബ്ബാര്‍ മാഷിനെയും കാണാന്‍ കഴിയൂ എന്ന് മാത്രം .. ബുദ്ധിപരമായ സത്യ സന്ധത , തുറന്ന സംവാദം , അറിയാനുള്ള ആഗ്രഹത്തിന്റെ ബഹിസ്ഫുരണം എന്നൊക്കെ ഇനി വച്ച് കാച്ചരുത് എന്ന് മാത്രം


ജബ്ബാര്‍ മാഷോട് ഒരു ചോദ്യം .. കഅബ കഴുകുന്നതിനെ പറ്റിയുള്ള എന്റെ കമ്മെന്റ് , താങ്കളുടെതടക്കം മറ്റൊരു പോസ്റ്റായി മാറ്റി വച്ച് എന്നാണല്ലോ പറഞ്ഞത് ..അങ്ങിനെ എങ്കില്‍ എന്റെ ആ കമ്മെന്റ് ഇവിടെ ഒന്ന് കോപ്പിചെയ്തു ഇടാമോ .. അതില്‍ ഞാന്‍ ഒരു കാര്യം കൂടി പറഞിരുന്നു ..നമ്മുടെ ചര്‍ച്ചക്ക് ഇടയില്‍ വന്ന കൊട്ടോട്ടിക്കാരനെ പരാമര്‍ശിച്ചു ഒരു കാര്യം .. താങ്കള്‍ പറഞ്ഞത് സത്യം ആണെങ്കില്‍ , എന്റെ കമ്മെന്റ് താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് വിടെ അത് പോലെ ഒന്ന് ഇടൂ .. മുകളില്‍ ഞാന്‍ ഇട്ടതു മാത്രം ആയിരുന്നില്ല കൊട്ടൂട്ടിക്കാരനെ പറ്റിയും , നല്ല രീതിയില്‍ ചര്‍ച്ച നടക്കേണ്ടതിനെ പറ്റിയും ആ കമ്മെന്റ് ന്റെ അവസാനത്തില്‍ ഉണ്ടായിരുന്നു ..

താങ്കള്‍ പറഞ്ഞത് സത്യം എങ്കില്‍ എന്റെ ആ കമ്മെന്റ് ഇവിടെ പ്രസിദ്ധീകരിക്കൂ .. താങ്കളുടെ സത്യ സന്ധത തെളിയിക്കൂ ..വെല്ലു വിളിയല്ല ഒരു അപേക്ഷ മാത്രം

Faizal Kondotty said...

dear ജ്നാനശൂന്യന്‍ ,

ജബ്ബാര്‍ മാഷ് തെറ്റ് സമ്മതിച്ചു കൊണ്ട് മാത്രം ആയില്ല , ഇനി അങ്ങിനെ വിഷയവും ആയി ബന്ധ പ്പെട്ട കമ്മെന്റ് ഡിലീറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പു തരികയും വേണം ...അല്പം അഭിമാനം നമുക്ക് പാടില്ല എന്നുണ്ടോ ?മാത്രമല്ല ഇനിയും അവിടെ ചര്‍ച്ച നടക്കേണ്ടതുണ്ട് പലര്‍ക്കും കമ്മെന്റ് ഇടേണ്ടാതായിട്ടും വരും , തികച്ചു സാങ്കേതിക പ്രശനം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ പറ്റുന്നതല്ല അദ്ദേഹത്തിന്റെ ഈ ഡിലീറ്റ് ചെയ്യല്‍ എന്ന് എന്റെ ചില കമന്റ്സ് കൂടി പ്രസിദ്ധപ്പെടുതുമ്പോള്‍ മനസ്സിലാകും .

ശ്രീ. സി.കെ. ബാബുവിന്റെ പോസ്റ്റില്‍ ചര്‍ച്ച പ്രത്യേക രീതിയില്‍ ആണ് നടന്നത് അതായത് ബാബു ഒരു പാട് കമന്റ്സ് തുടര്‍ച്ചയായി ഇട്ടു .പലതും വളരെ സീരിയസ്‌ ആയി എടുക്കെന്ടവ .സാധാരണ ചര്‍ച്ചയില്‍ ഒരു കമന്റ്‌ കഴിഞ്ഞാല്‍ അടുത്ത കമ്മെന്റ് നമുക്ക് ഇടാം , പക്ഷെ അവിടെ അങ്ങിനെ ആയിരുന്നില്ല ..അതിനാല്‍ തന്നെ ഒരുപാട് വിഷയങ്ങള്‍ക്ക്‌ ഒന്നിച്ചു മറുപടി പറയേണ്ടി വന്നു .. അപ്പോഴേക്കും ഞാന്‍ ബൂലോഗത്ത്‌ പോസ്റ്റും കമന്റും ഒട്ടുമിക്ക ബ്ലോഗു വായനയും പ്രതികരണങ്ങളും ആയി വളരെയധികം തിരക്കില്‍ ആയി കഴിഞ്ഞിരുന്നു ..മാത്രമല്ല എന്തെങ്കിലും ഒരു മറു പടി പറയുന്ന ആളായി അല്ല ബാബു എന്നെ കണ്ടത് ..അതിനാല്‍ ആണല്ലോ പലരും ആ ചര്‍ച്ചയില്‍ നിന്ന് മാറേണ്ടി വന്നിട്ടും ബാബു എന്റെ പ്രതീക്ഷിക്കുന്നത് ..ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി ഞാന്‍ അവിടെ കമ്മെന്റ് ഇടുകയും ഇഷ്ടം പോലെ സമയം എടുക്കാന്‍ ബാബു അനുവാദം തരികയും ചെയ്തു ..ഒരു ടൈം ലിമിറ്റില്‍ തീര്‍ക്കണം എന്ന് ചര്‍ച്ച നടത്തുന്ന ആള്‍ പറഞ്ഞിട്ടില്ല മാത്രമല്ല ഗൌരവമായ ചര്‍ച്ചക്കുള്ള മുന്നൊരുക്കം ആയി ബാബു എന്റെ സമയം എടുക്കലിനെ വിലയിരുത്തുകയും ചെയ്തു ..

ബാബു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞതിനാല്‍ അതിനുള്ള മറുപടി തയാറാക്കാന്‍ എനിക്ക് ഫ്രീ സമയവും അതിനുള്ള മെറ്റീരിയല്സും വേണം .അടുത്ത മാസം നാട്ടില്‍ പോകുമ്പൊള്‍ (,sept 16) നു എന്റെ പഴയ റെഫെറന്‍സ് പുസ്തകങ്ങള്‍ കൊണ്ട് വരണം . അതിനാണ് ഞാന്‍ വെയിറ്റ് ചെയ്യുന്നത് .വെറുതെ എന്തെങ്കിലും വിളിച്ചു പറയുന്ന ഒരു ചര്‍ച്ചയല്ല ഞാനോ ബാബുവോ ഉദ്ദേശിക്കുന്നത്

പ്രിയ ജ്നാനശൂന്യന്‍
കമ്മെന്റ് ഡിലീറ്റ് ചെയ്യലും മോഡറേറ്റര്‍ തന്നെ തന്ന സമയം എടുക്കലും തമ്മില്‍ താരതമ്യം ചെയ്യാനുള്ള താങ്കളുടെ യുക്തി അപാരം

ബാബു തന്നെ പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കട്ടെ

ഫൈസൽ കൊണ്ടോട്ടി,
സമയമെടുത്തുകൊള്ളൂ. എനിക്കു് പ്രശ്നമൊന്നുമില്ല. നേരത്തെ പറഞ്ഞപോലെ, ചർച്ചക്കായി തിരഞ്ഞെടുത്ത ഫ്രെയിമിൽ ഒതുങ്ങുന്നതാവണം വാദമുഖങ്ങൾ എന്നേയുള്ളു. അല്ലെങ്കിൽ ഒരു കൺക്ലൂഷൻ സാദ്ധ്യമാവില്ല. ഫൈസലിനു് പറയാനുള്ളതു് മുഴുവൻ പറഞ്ഞുതീരുന്നതുവരെ എന്റെ പക്ഷത്തുനിന്നും ശല്യമൊന്നും ഉണ്ടാവില്ല എന്നും ഉറപ്പു് തരുന്നു.

----ഏതായാലും ഫൈസൽ മലയാളബ്ലോഗിലെ പൊതുരീതി അനുസരിച്ചു് കൂവിത്തോൽപിക്കാനായി എന്തെങ്കിലും വിളിച്ചുപറയാതെ കാര്യങ്ങൾ പഠിച്ചശേഷം എതിർവ്വാദങ്ങൾ നിരത്താനാവും സമയം എടുക്കുന്നതെന്നു് കരുതുന്നു.


പ്രിയ ജ്നാനശൂന്യന്‍
താങ്കളുടെ വാദത്തിന്റെ പൊള്ളത്തരം താങ്കള്‍ക്കു മനസ്സിലായി കാണുമല്ലോ
ഉപ്പിനേക്കാള്‍ വരുമോ ഉപ്പിലിട്ടത്‌ ?

Faizal Kondotty said...

പ്രിയ സുഹൃത്ത് ajex,

ഈ ബ്ലോഗിന്റെ ഒരു പ്രധാന ഉദ്ദേശം ബ്ലോഗിന്റെ പേര് പോലെ തന്നെ പരിണാമ സിദ്ധാന്തത്തിന്റെ പൊള്ളത്തരം ചര്‍ച്ച ചെയ്യുക എന്നത് തന്നെയാണ് . അത് ഇവിടെ പലര്‍ക്കും അറിയുകയും ചെയ്യും കാരണം മാഷുടെ ഒരു പോസ്റ്റില്‍ ഈ കാര്യം ഇരുന്നൂറിനടുത്തു കമന്റ്സ് ലൂടെ ചര്‍ച്ച ചെയ്തതാണ് .

താങ്കളുടെ ഇപ്പോഴത്തെ അറിവിലേക്കായി

1. ശ്രി സജിയുടെ ബ്ലോഗില്‍ ഞാന്‍ ഈ വിഷയവും ആയി ഇട്ട ഈ രണ്ടു കമന്റ്സ് കാണുക

2. പരിണാമത്തെ ക്കുറിച്ച് മുന്‍പ് നടന്ന മറ്റൊരു ചര്‍ച്ചയുടെ ചില ഭാഗങ്ങള്‍ ദാ ഇവിടെ ഞെക്കിയാല്‍ കിട്ടും

ഇതും കാണുക ..പോസ്റ്റും കമന്റും കാണുക അധികം ഇല്ല ,,എങ്കിലും താങ്കള്‍ക്കു അല്പം തൃപ്തി വരാന്‍ സാധ്യത ഉണ്ട് .

ajex, താങ്കളെ ഇനിയും പ്രതീക്ഷിക്കുന്നു .പരിണാമത്തെ ക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തന്നെയാണ് ഈ ബ്ലോഗ്‌ തുറന്നത് . . ഉദ്ഘാടനം ഒരു അനീതിക്കെതിരെ ആയി എന്ന് മാത്രം :)

ea jabbar said...

ജബ്ബാര്‍ മാഷ് തെറ്റ് സമ്മതിച്ചു കൊണ്ട് മാത്രം ആയില്ല , ഇനി അങ്ങിനെ വിഷയവും ആയി ബന്ധ പ്പെട്ട കമ്മെന്റ് ഡിലീറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പു തരികയും വേണം ...
--------------
അങ്ങനെ ഒരു ഉറപ്പും തരാന്‍ ഉദ്ദേശിക്കുന്നില്ല ഫൈസല്‍! എന്റെ ബ്ലോഗില്‍ ഞാന്‍ തന്നെ അബദ്ധത്തില്‍ ഇട്ടു പോയ ഒരു കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. അതോടെ അപ്രസക്തമായ ഒരു കമന്റൂം സ്വാഭാവികമായും ഒഴിവാക്കി . അതിത്ര വലിയ ആഘോഷമാക്കാന്‍ മാത്രം വലിയ ക്രിമിനല്‍ കുരമാണെന്നു കരുതുന്നില്ല. കമന്റുകല്‍ ബ്ലോഗുടമയ്ക്കിഷ്ടപ്പെട്ടാല്‍ മാത്രം പബ്ലിഷ് ചെയ്യുക ഇഷ്ടപ്പെടാത്തവ ഒഴിവാക്കുക . അങ്ങനെ ചെയ്യാനുള്ള സൌകര്യമാണല്ലോ മോഡറേഷന്‍. പല കാരണങ്ങള്‍ കൊണ്ടും കമന്റ് ഒഴിവാക്കപ്പെടാം. സഭ്യമല്ലാത്ത ഭാഷ, വിഷയവുമായി ബന്ധമില്ലായ്ന, ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും . കമന്റീടുന്നവരുടെ അവകാശമിന്നുമല്ല അതു പ്രസിദ്ധീകരിക്കുക എന്നത്. ഞാന്‍ തെറ്റു സമ്മതിച്ചുകൊണ്ടെഴുതിയ കമന്റും പിന്‍ വലിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്ത കമന്റിട്ടതാണ് എനിക്കു പറ്റിയ തെറ്റ്. അതു ഞാന്‍ എന്നോടു തന്നെ ചെയ്ത തെറ്റ്. അതിന്റെ പേരില്‍ നടക്കുന്ന ഈ വ്യക്തി ഹത്യയുടെ ആഘോഷത്തില്‍ പ്രതിഷേധിക്കുന്നു.

ea jabbar said...

Faizal Kondotty said...

മാഷ് ഒന്നാതരം നാടക നടനാണ്‌ ..!
--------------------

ബൂലോഗത്ത് കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്. അവരുടെ നിഷ്കളങ്കതയും നന്മയും ദൌര്‍ബല്യമായി കണക്കാക്കി വൃത്തി കെട്ട പൊറാട്ടു നാടകം കളിക്കുന്ന വ്യാജന്മാരുടെ തനിനിറമൊക്കെ വെളിവാകുന്നുണ്ട് സുഹൃത്തേ!
വ്യക്തി ഹത്യയിലൂടെ രക്ഷിക്കാന്‍ കഴിയുന്നതാണ് തങ്ങളുടെ മൂഡവിശ്വാസങ്ങള്‍ എന്നു കരുതുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തില്‍ തന്നെയാണുള്ളത്.!!

നിസ്സഹായന്‍Nissahayan said...

കമന്റ് മോഡറേറ്റിംഗിനെ കുറിച്ച് ഒരു ചെറിയ ഉത്ക്കണ്ഠ ഇവിടെ പങ്ക് വെയ്ക്കുന്നു. ഈ വിവാദങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് പോസ്റ്റിയതാണ്.

Faizal Kondotty said...

പ്രിയ ജബ്ബാര്‍ മാഷ് ,

ഞാന്‍ ബൂലോഗത്ത്‌ ആദ്യം വന്നത് മുതലേ താങ്കളുമായി നല്ല സംവാദം നടത്തിയ/ നടത്തുന്ന ഒരു ആളാണ്‌ ..ആശയ സമരത്തിനിടയിലും എല്ലാ പ്രതി പക്ഷ ബഹുമാനവും താങ്കള്‍ക്കു തരാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട് . എവിടെ എങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നറിയില്ല ..തിരിച്ചു എന്റെ ഒട്ടു മിക്ക അഭിപ്രായങ്ങളും വളരെ മാന്യമായി താങ്കള്‍ പരിഗണിച്ചിട്ടുമുണ്ട്. അതിനുള്ള നന്ദി ഞാന്‍ പല സ്ഥലത്തും പ്രകടിപ്പിച്ചിട്ടുമുണ്ട് .

പക്ഷെ എനിക്ക് വിഷമം ഉണ്ടായ ഒരു സംഗതി മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റില്‍ എന്നെ ഉദ്ദേശിച്ചു ആ സഹോദരനെ വരെ മറുപടി പറയാന്‍ കാണുന്നില്ലല്ലോ എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഇട്ട കമ്മെന്റ് അവിടെ വരാഞ്ഞപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നി .അത് പിന്നീട് ഒരാള്‍ക്ക്‌ ഇമെയില്‍ ചെയ്ത കാര്യം ഞാന്‍ സൂചിപ്പിച്ചല്ലോ .

രണ്ടാമതായി ഞാന്‍ ആദ്യം ഉദ്ധരിച്ച എന്റെ കമന്റും മാഷിന്റെ കമന്റും വരാത്തതും കൂടിയായപ്പോള്‍ ഇടയ്ക്കു നല്ല ചര്‍ച്ച നടത്താറുള്ള താങ്കളുടെ ബ്ലോഗില്‍ എന്റെ അഭിപ്രായങ്ങള്‍ വരാതാകുമോ എന്ന് ഞാന്‍ ശങ്കിച്ചു ..ഇത്തരം ചര്‍ച്ചകള്‍ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ താങ്കളുടെ ബ്ലോഗില്‍ ഞാന്‍ കമ്മെന്റ് ഇടുന്നത് ..അതിനാല്‍ ആണ് ഈ പോസ്റ്റ്‌ ഇട്ടതു ..


ഇത് ഒരിക്കലും വ്യതി ഹത്യകുള്ള പോസ്റ്റ്‌ അല്ല .എന്റെ പരാമര്‍ശങ്ങളില്‍ എവിടെയെങ്കിലും അത് വന്നതായി എനിക്കറിയില്ല ..മറ്റുള്ളവര്‍ അങ്ങിനെ ഇട്ട ഒരു കമന്റും ഇവിടെ ഇല്ല താനും,

ഏതായാലും താങ്കള്‍ കാര്യങ്ങള്‍ വ്യക്തം ആക്കിയതില്‍ സന്തോഷം ഉണ്ട് ..ഈ ഒരു പ്രശ്നത്തിന്റെ പേരില്‍ നമ്മില്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്നും വിശ്വസിക്കട്ടെ

വ്യക്തി ഹത്യയായി താങ്കള്‍ക്കു തോന്നിയ ഭാഗം എന്റെ ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ ഇല്ലെന്നു കരുതട്ടെ ,ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചു താനാല്‍ നിരുപാധികം പിന്‍ വലിക്കാന്‍ ഞാന്‍ തയാറുമാണ് . ബന്ധങ്ങളേക്കാള് വലുതല്ല ഒരു കമ്മെന്റ് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു

ബ്ലോഗ്ഗിലെ ഒരു ചര്‍ച്ച എന്നതിലപ്പുറം താങ്കള്‍ക്കു വ്യക്തി പരമായി വിഷമം ഉണ്ടാക്കുന്ന വല്ലതും ഈ ചര്‍ച്ചയില്‍ വന്നിട്ടുണ്ടെങ്കില്‍ അതിനു ക്ഷമ ചോദിക്കുന്നു .. ഒറ്റ കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ .അതും ഒരു അപേക്ഷയായി .. ഒരു സമൂഹത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസ കാര്യങ്ങളെ ആണ് താങ്കള്‍ വിമര്‍ശന വിധേയം ആക്കുന്നത് ..അതിനാല്‍ അവരുടെ മാന്യമായ പ്രതികരണം കൂടി പോസ്റ്റുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക ..താങ്കള്‍ താങ്കളുടെ ആശയങ്ങള്‍ പറയുന്നതിന് ഞാന്‍ ഒരിക്കലും എതിരല്ല ,പക്ഷെ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോടുള്ള എന്റെ യോജിപ്പും വിയോജിപ്പും സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാതെ താങ്കളുടെ ബ്ലോഗില്‍ വരണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് ..

നമ്മള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്
താങ്കള്‍ക്കു എന്തെങ്കിലും വിഷമം ഈ പോസ്ടിനാല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കാല്‍ കൂടി നിര്‍വ്യാജ്യം ഖേദിക്കുന്നു , അനില്‍ പറഞ്ഞ പോലെ വിശിഷ്യാ എന്റെ വയസ്സിനു മൂത്ത ആള്‍ എന്ന നിലയില്‍

താങ്കള്‍ക്കു നന്മകള്‍ നേരുന്നു
ഫൈസല്‍ കൊണ്ടോട്ടി

ea jabbar said...

എന്റെ ബ്ലോഗില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ പോസ്റ്റുന്നത് , എന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജബ്ലോഗില്‍നിന്നാണ്. ഒരേ തെറിപ്പാട്ട് പത്തും ഇരുപതും വട്ടം ഒരുമിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ഒരു മാതിരി “തൂറിത്തോല്‍പ്പിക്കുന്ന്” പരിപാടി. അതു കാണുമ്പോള്‍ ഒന്നിച്ച് സെലക്റ്റ്- റിജക്റ്റ് ചെയ്യും. അപ്പോള്‍ അതിനിടയില്‍ ചില നല്ല കമന്റ്റും ചിലപ്പോള്‍ പെടാനിടയുണ്ട്. ഞാന്‍ രണ്ടു കൊല്ലമായി ബ്ലോഗെഴുത്ത് തുടങ്ങിയിട്ട്. ഇതു വരെ ഒരു കമന്റും ഒഴിവാക്കാതെയാണു ചര്‍ച്ച തുടര്‍ന്നത്. വായിച്ചവര്‍ക്കൊക്കെ അതറിയാം. എത്രയോ തെറിയും ചീത്തവിളിയും അതില്‍ വന്നിട്ടുണ്ട്. അന്നൊന്നും കമന്റ് മോഡറേഷനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. പിന്നെ എന്റെ പേരില്‍ തന്നെ എന്റെ ഫോട്ടോ സഹിതം കമന്റ് വരാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മോഡറേഷനു നിര്‍ബ്ബന്ധിതനായത്. അതിന്റെ പേരിലായി ഇപ്പോള്‍ താറടി. ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ ചിലതൊക്കെ മനസ്സിലാകുന്നുണ്ട്. ഇത് ആസൂത്രിതമായ ഒരു നാടകമല്ലേ?

ea jabbar said...

ഒരാള്‍ തെറ്റു സമ്മതിച്ചാല്‍ അതും അയാളുടെ ബലഹീനതയായി കണ്ട് അയാളുടെ നെഞ്ചില്‍ കയറി ചവിട്ടുനാടകം കളിക്കുന്നത് മാന്യതയുടെ ലക്ഷണമല്ല.

Faizal Kondotty said...

പ്രിയ ജബ്ബാര്‍ മാഷ്
തെറ്റിദ്ധാരണകള്‍ നേരിട്ട് തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കുന്നത് നല്ലതാണ് ..പറയട്ടെ ,എന്റെ കമ്മെന്റ് താങ്കളുടെ ബ്ലോഗ്ഗില്‍ വരണം എന്ന് അതിയായ ആഗ്രഹം ആണ് ഈ പോസ്റ്റിന്റെ ഉദ്ദേശങ്ങളില്‍ ഒന്നുണ്ടായിരുന്നത്. രണ്ടാമതായി ഇനി അഥവാ വല്ല കാരണ വശാലും മോഡറേഷനില്‍് പെട്ട് എന്റെ കമ്മെന്റ് വരുന്നില്ലെങ്കില്‍ എന്നെ മറുപടി പറയാന്‍ കാണുന്നില്ല എന്ന് ആരും പറയരുത് എന്നും .(അങ്ങിനത്തെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതിനാല്‍ ).
കൂടെ ഇത്തരം സീരിയസ്‌ ആയി , ഒരു വലിയ സമൂഹത്തിന്റെ തന്നെ വിശ്വാസ സംഹിതകളെ വിമര്‍ശന വിധേയമാക്കുമ്പോള്‍ , അതിന്റെ ആളുകള്‍ക്ക് പറയാനുള്ളത് ഒരു സാങ്കേതിക കുരുക്കിലും പെട്ട് വെളിച്ചം കാണതാകരുത് എന്നും .. ഈ ഒരു പോസ്റ്റിന്റെ പോസിറ്റീവ് ആയ ഇമ്പാക്റ്റ്‌ എന്നാ നിലയില്‍ ഇത്തരം കാര്യങ്ങള്‍ താങ്കള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് കരുതട്ടെ..താങ്കളുടെ ബ്ലോഗ്ഗില്‍ ഇടയ്ക്കു വരാനുള്ള ആഗ്രഹം ഞാന്‍ marachu vakkunnilla ,ഒരര്‍ത്ഥത്തില്‍ എനിക്ക് വളരെ സന്തോഷം ലഭിക്കുന്ന ഒന്നാണ് ആണ് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്റുന്നത് ..കാരണം എന്റേതായ നിഗമനങ്ങള്‍ ആരെയും കൂസാതെ പറയാം എന്നത് തന്നെ .. ഞാന്‍ ഏറ്റവും കൂടുതല്‍ കമ്മെന്റ് ഇട്ടിട്ടുണ്ടെങ്കില്‍ അത് താങ്കളുടെബ്ലോഗ്ഗില്‍ ആണ്


താങ്കളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ സംഭവത്തില്‍ അതിനെ ശക്തം ആയി അപലപിച്ച ഒരാള്‍ ആണ് ഞാന്‍ .എന്റെ ഒരു പോസ്റ്റിലും അത്തരം ആളുകളുടെ കമ്മെന്റ് ഞാന്‍ അനുവദിച്ചിട്ടും ഇല്ല , ഞാന്‍ അവരുമായി ചേര്‍ന്ന് നാടകം കളിക്കുകയാണ് എന്ന് താങ്കള്‍ പറയരുതായിരുന്നു ... അങ്ങിനെ വല്ല തെറ്റിദ്ധാരണയും താങ്കള്‍ക്കു ഉണ്ടെങ്കില്‍ പ്ലീസ് അത് ഉടനെ തിരുത്തുക .. അത്തരം ഇരുട്ടില്‍ നിന്ന് ഓരിയിടുന്ന വൃത്തികെട്ടവന്മാരുടെ കൂടെ എന്നെ കണക്കാക്കുന്നതിലും നല്ലത് ബ്ലോഗ്‌ എഴുത്ത് ഞാന്‍ നിര്‍ത്തുകയാണ് .

ആരോപണം ആവാം, പക്ഷെ ഇതില്‍ ഒട്ടും വാസ്തവം ഇല്ലെന്നു താങ്കളെ അറിയിക്കട്ടെ . ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്കു വിശ്വാസം ആകും എന്നും കരുതട്ടെ .പിന്നെ ഈ പോസ്റ്റിന്റെ പേരില്‍ ആണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് എങ്കില്‍ , ഇതില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഗൌരവ കരം തന്നെയായിരുന്നു ..അതിനാല്‍ ആണ് താങ്കള്‍ അടക്കം പലരും ഇവിടെ വന്നു മറു പടി പറഞ്ഞത് ..

ഞാന്‍ വീണ്ടും താങ്കളോട് ഒരു ഉറപ്പു ചോദിച്ചത് എന്റെ കമന്റുകള്‍ അവിടെ താങ്കളുടെ പോസ്റ്റില്‍ തള്ളപ്പെടരുത് എന്ന് ആഗ്രഹം കൊണ്ട് കൂടിയാണ് ഏതായാലും ആ വിഷയങ്ങള്‍ വിടാം.. എന്റെ ആശങ്കകള്‍ ഞാനും താങ്കളുടെ അഭിപ്രായം താങ്കളും പറഞ്ഞു ..

ഇനിയും ചര്‍ച്ചകളില്‍ നമുക്ക് കാണേണ്ടതുണ്ട് , അതിനാല്‍ താങ്കള്‍ക്കു ഈ പോസ്റ്റു മൂലം അറിയാതെ ആണെങ്കില്‍ പോലും വ്യക്തി പരം ആയി വല്ല വിഷമവും വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു എന്ന് ഒരിക്കല്‍ പറഞ്ഞു , വീണ്ടും പറയുന്നു കൂടാതെ താങ്കള്‍ പരാമര്‍ശിച്ച വ്യാജ ഗ്രൂപ്പും ആയും എനിക്ക് ഒരു ബന്ധം ഇല്ലെന്നും ..ഇനിയും താങ്കള്‍ എന്റെ വാക്ക് മുഖ വിലക്ക് എടുക്കുന്നില്ലെന്കില്‍ , അത് താങ്കളുടെ ഇഷ്ടം

Faizal Kondotty said...

ജബ്ബാര്‍ മാഷ്,
വ്യക്തി ബന്ധങ്ങളെ എല്ലാത്തിനും അപ്പുറത്ത് മാനിക്കുന്ന ഒരാളാണ് ഞാന്‍ .
അറിയാതെ ആണെങ്കില്‍ പോലും താങ്കള്‍ക്കു വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു ഖേദം പ്രകടിപ്പിക്കുന്നത് ഒരാളുടെ ബലഹീനതയായി കണ്ട് അയാളുടെ നെഞ്ചില്‍ കയറി , വ്യാജവാദികളും ആയി ചേര്‍ത്ത് ഇല്ലാത്ത കഥകള്‍ പറഞ്ഞു വ്യക്തി ഹത്യ നടത്തുന്നതും മാന്യതയുടെ ലക്ഷണമല്ല.

ശ്രീ @ ശ്രേയസ് said...

@ശ്രീ ഫൈസല്‍
ഖുറാന്‍ മലയാളം പി ഡി എഫ്‌ ഉണ്ടോ? അതിന്‍റെ ഒരു കോപ്പി ശ്രേയസ് ബ്ലോഗ്ഗില്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കൊടുക്കുന്നതില്‍ വിരോധമുണ്ടോ?

@ശ്രീ ജബ്ബാര്‍
ബ്ലോഗ്ഗര്‍ ഡാഷ്ബോര്‍ഡില്‍ Comment Moderation എന്ന സെക്ഷനില്‍ "Sort: Post Name, Comment Date" എന്നൊരു ഓപ്ഷന്‍ ഉണ്ട്. അതില്‍ "Sort by Post Name" ഉപയോഗിച്ചാല്‍ ഏതു പോസ്റ്റിന്‍റെ കമന്റ് ആണ് എന്ന അവ്യക്തത മാറിക്കിട്ടും.

നന്ദി.

കൊട്ടോട്ടിക്കാരന്‍... said...

ശ്രീ @ ശ്രേയസ്: മലയാളം മാത്രം കൊടുക്കുന്നതു യുക്തിയല്ല. ഖുര്‍‌ആന്റെ മലയാളം വിവര്‍ത്തനങ്ങളിലെ വിശദീകരണങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം. ഒരുപാടുപേര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അറബിസൂക്തങ്ങള്‍ ഉള്‍പ്പെടുത്തി കൊടുക്കുന്നതാണു നല്ലത്.

ബീരാന്‍ കുട്ടി said...

ea jabbar said...

ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും .

ഇതാണോ മാഷെ സംവാദം???

Faizal Kondotty said...

ശ്രീ @ ശ്രേയസ്
മലയാളം pdf ഖുറാന്‍ (1.3 mb only), ഞാന്‍ ഇമെയില്‍ ചെയ്തു തരാം .. ലിങ്ക് കൊടുക്കുന്നത് നല്ലതാണ് ..കാരണം ഖുറാന്റെ ഉള്ളടക്കം എന്തെന്ന് പലര്‍ക്കും അറിയില്ല .. എന്തിനു ഒട്ടു മിക്ക മുസ്ലിംകള്‍ വരെ അതിന്റെ ഉള്ളടക്കത്തെ ക്കുറിച്ച് ബോധവാന്മാരല്ല .. ആയിരുന്നെങ്കില്‍ ഭൂമിയിലെ നിസ്വാര്‍ത്ഥ സേവനം ദൈവ പ്രീതിക്ക് ഏറ്റവും കാരണം ആകും എന്ന് അറിഞ്ഞു അവര്‍ അതില്‍ മനസ്സറിഞ്ഞു വ്യാപ്രൃതര് ആകുമായിരുന്നു , വഞ്ചന, മദ്യപാനം , പലിശ തുടങ്ങിയവയില്‍ നിന്ന് അകന്നു നില്‍ക്കുമായിരുന്നു .. കാരുണ്യത്തിന്റെ അപ്പോസ്തലന്മാര്‍ ആകുമായിരുന്നു ..ഖുറാന്‍ ഒവാര്‍ത്തി വായിച്ചാല്‍ ശ്രീ ക്ക് മനസ്സിലാകും

ഏതായാലും താങ്കളുടെ തുറന്ന,നല്ല മനസ്സിന് നന്ദി

കൊട്ടൂട്ടിക്കാരന്‍
അറബി അറിയാത്തവര്‍ക്ക് അറബി കൊണ്ട് എന്ത് കാര്യം .?. ആവശ്യമുള്ളവര്‍ക്ക് അറബിയും ഇംഗ്ലീഷും വെര്‍ഷന്‍സ്‌ കിട്ടുമല്ലോ .. ഇപ്പൊ ഖുറാന്റെ ആശയം എന്തെന്ന് അറിയേണ്ടത് മുസ്ലിംകള്‍ അടക്കം എല്ലാവര്ക്കും നല്ലതാണ് ..ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും , തെറ്റിദ്ധരിക്കപ്പെടുകയും , അനുയായികള്‍ തന്നെ ആശയം മനസ്സിലാക്കാതെ പല രീതിയില്‍ ഹൈ ജാക്ക് ചെയ്യപ്പെടുകയും ചെയ്യുന്ന സമകാലീന കാലഘട്ടത്തില്‍ പ്രത്യേകിച്ചും

ശ്രീ @ ശ്രേയസ് ന്നു ഒരിക്കല്‍ കൂടി നന്ദി

ശ്രീ @ ശ്രേയസ് said...

വളരെ നന്ദി, ഫൈസല്‍. പി ഡി എഫ്‌ കിട്ടി, സന്തോഷം. ഉടനെതന്നെ ഇബുക്സ് സെക്ഷനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

@കൊട്ടോട്ടിക്കാരന്‍:
അറബിയോ സംസ്കൃതമോ അറിയാത്ത, ഈയുള്ളവനെപ്പോലുള്ള സാധാരണക്കാര്‍ക്ക്, എന്നെങ്കിലും മനസ്സ് തോന്നുമ്പോള്‍ മലയാളത്തില്‍ വായിക്കാന്‍ ഇബുക്സ് ലഭ്യമാക്കുക എന്നതാണ് ശ്രേയസ് ബ്ലോഗ്ഗിന്‍റെ ഒരു ലക്‌ഷ്യം. അതിനാല്‍ മലയാളം PDF കൊടുക്കുന്നതില്‍ മാത്രമേ യുക്തിയുള്ളൂ.

മലയാളം വിവര്‍ത്തനങ്ങളിലെ വിശദീകരണങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം, എന്നാലും നന്മയെ ദ്യോതിപ്പിക്കുന്ന വാക്കുകള്‍ അറബിയില്‍ എന്നപോലെ മലയാളത്തിലും സുലഭമാണ്. അതിനാല്‍ വായിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്ന് കരുതുന്നു.

ഇസ്ലാംമതത്തെ കുറ്റപ്പെടുത്താനുള്ള ഒരു ആയുധമായല്ല PDF പ്രസിദ്ധീകരിച്ചോട്ടെ എന്നുചോദിച്ചത്, മറ്റു മതങ്ങളെക്കുറിച്ചും പോസിറ്റീവ് ആയി ചിന്തിച്ചു മനസ്സിലാക്കുക എന്നാണ് ആര്‍ഷഭാരത സംസ്കാരം പഠിപ്പിക്കുന്നത്‌. നന്ദി.

പുരാതനഗ്രന്ഥങ്ങളില്‍ തെറ്റുണ്ടാവാം, ശരിയുണ്ടാവാം - കാരണം അന്നത്തെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും നമ്മുടെ പുതിയ ചിന്താധാരകളും ഒക്കെ മാറുകയാണല്ലോ. അവനവന് മനസ്സിലാവുന്നത് എടുക്കുക, ബാക്കി വിട്ടേക്കുക എന്നതാണ് എളുപ്പം, ഉത്തമം എന്നാണ് ഈയുള്ളവന്‍റെ മതം.

Joker said...

സോമാലിയയയിലും മറ്റ് ദരിദ്ര രാജ്യങ്ങളിലും ജന കോടികള്‍ പട്ടിണീ‍ കൊണ്ട്റ്റ് മരിക്കുമ്പോള്‍. സൌദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ക അ ബ കഴുകിയാല്‍ എല്ലാമായല്ലോ ? ക അ ബയെ പുതപ്പിക്കുന്ന പുതപ്പിനി തന്നെ മില്യനുകള്‍ചിലവഴിക്കുന്ന സൌദി അറെബ്യ ഈ പണം ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്‌ ഉപയോഗിഛിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടൂണ്ട്.

മതം മനുഷയന്റെ മൂല്യവും മനസാക്ഷിയും വര്‍ദ്ദിപ്പിച്ചില്ലെങ്കില്‍ പിന്നെ പിന്നെ മതമുള്ളവ്നും ഇല്ലാത്തവനും തമ്മില്‍ എന്ത് വ്യത്യാസം.

ജബ്ബാര്‍ മാഷിനെ പിന്താങ്ങുന്നവരോട് :-
നിങ്ങളാരെങ്കിലും ടി.പി.ശാസ്തമംഗലത്തിന്റെ അടുത്ത് പാട്ട് പഠിക്കാന്‍ പോകുമോ ? ഇല്ലെങ്കില്‍ ഇസ്ലാമിനെ പറ്റി അറിയാന്‍ ജബ്ബാര്‍ മാഷിന്റെ അടുത്ത് പോകുന്നതിലുള്ള നിരര്‍ഥത മനസ്സിലാക്കൂ.

മറ്റു മതങ്ങളെ പോലെ യുക്തിവാദവും ഒരു മതമായി തരം താഴുന്നു എന്നതു കൊണ്ട് തന്നെ പഴകി തേഞ്ഞ ഇത്തരം സംവാദങ്ങള്‍ എന്ത് നേട്ടമാണ് ഉണ്ടാക്കുക.

ജബ്ബാര്‍ മാഷിന്റെ ചില ആരോപണങ്ങള്‍ നിലവിലുള്ള യുക്തിവാദികളുടെ ഉള്ള നിലവാരം കൂടി ഇല്ലാതാക്കും.
എന്റെ നാട്ടിലുള്ള ഒരു യുക്തിവാദി ശ്രീ. ചന്ദ്രന്‍ മാഷ് പറഞ്ഞത് ഓര്‍ക്കുകയാണ്.

“മത വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള ചര്‍ച്ച എവിടെയും എത്തുകയില്ല കാരണം. വിശ്വാസിക്ക് എല്ലാം ചുമ്മാ അങ്ങ് വിശ്വസിക്കാം. പക്ഷെ യുക്തിവാദിക്ക് എല്ലാത്തിനും യുക്തി വേണം...പക്ഷെ പലതിനും ഇനിയും യുക്തികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് “‘

യുക്തിവാദി : ഈ പ്രപഞ്ചം താ‍നെ ഉണ്ടായി. (ഭൌതിക വിസ്പോടനം )

വിശ്വാസി : ഈ പ്രപഞ്ചം ദൈവം ഉണ്ടാക്കി. താനെ എന്തെങ്ക്ലിലും ഈ ലോകത്ത് ഉണ്ടാകുമോ ??

യുക്തിവാദി :ബ ബ ബ, അപ്പോള്‍ ദൈവത്തെ ആരുണ്ടാക്കി ?

വിശ്വാസി : ബ ബ ബ.

അതങ്ങനെയാണ്. ഇന്നും തുടരുന്ന ചര്‍ച്ച.

Joker said...

ea jabbar said...

ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും .

ഇതാണോ മാഷെ സംവാദം???

ha ha ha ha ha ha ha

അയ്യോ ചിരിച്ച് പ്രാന്താകുന്നു. ഇങ്ങനെയും സംവാദങ്ങള്‍. ഇത് സംഘപരിവാരക്കാരനോട് സംവാദം നടത്തുന്നത് പോലെയായിപ്പോയി. കാരണം ലവന്‍ മാരുടെ അവസാന ഡയലോഗ്

“ സംഘത്തെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറ്രിയില്ല “‘ എന്നാണ്.

Faizal Kondotty said...

dear Joker
Joker പറഞ്ഞതിനോട് വിയോജിക്കാന്‍ തോന്നുന്നില്ല , പക്ഷെ Joker ,താങ്കള്‍ പറഞ്ഞ പോലെയുള്ള ആശയങ്ങള്ക്കാണ് വിശുദ്ധ ഖുറാന്‍ പ്രാധാന്യം കൊടുക്കുന്നത് .ഒരിക്കലും കഅബ കഴുകുന്നതിനെ ക്കുറിച്ച് വിശുദ്ധ ഖുറാനില്‍ ഒരു പരാമര്‍ശവും ഇല്ല .നബി വചനങ്ങളിലും ഇല്ല .ചിലര്‍ അത് ഇപ്പോള്‍ ഒരു സംഭവം ആക്കി കൊണ്ടാടുകയാണ് .. താങ്കള്‍ക്കു അറിയാമല്ലോ വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ ആയിരുന്നപ്പോഴും പ്രവാചകന്‍ ഈത്തപ്പനയോലയില് കിടന്നുറങ്ങി .ആദ്യത്തെ നാല് ഖലീഫമാരും അതെ വിനയത്തിന്റെ പാത പിന്‍ തുടര്‍ന്ന് , തന്റെ അധികാര പരിധിയില്‍ ഒരു ആട്ടിന്‍ കുട്ടി വിശന്നു മരിച്ചാല്‍ താന്‍ അതിനു സമാധാനം പറയേണ്ടി വരും എന്ന് പറഞ്ഞു പ്രവര്‍ത്തിച്ച ഉമറിന്റെ ഭരണം ആണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന് ഗാന്ധിജി യെ പറയാന്‍ പ്രേരിപ്പിച്ചതും ഈ ലാളിത്യവും പോസിറ്റീവ് ആയ ദൈവ ഭയവും ആണ്. ഇപ്പോള്‍ രാജ ഭരണം നടത്തുന്നവര്‍ പ്രവാചകന്‍ കാഴ്ച വച്ച മാതൃക അല്ല പിന്‍ തുടരുന്നത് എന്ന് കാണാം

Faizal Kondotty said...

ഖുറാനിലെ നിന്ന് ഒരല്പം നോക്കൂ

" സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കി വക്കുകയും മനുഷ്യര്‍ക്ക്‌ മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി . അത്തരം സല്കര്‍മകാരികളെ ദൈവം സ്നേഹിക്കുന്നു
" (വി.ഖു . 3:134)

"പൊങ്ങച്ചക്കാരനും ദുരഭിമാനിയും ആയിട്ടുള്ള യാതൊരാളെയും ദൈവം ഒരിക്കലും ഇഷ്ടപ്പെടുകയില്ല " (വി.ഖു . 4:36)

" സത്യവിശ്വാസികളെ നിങ്ങള്‍ ദൈവത്തിനു സാക്ഷൃം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നില നിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കു തന്നയോ , നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായി തീര്‍ന്നാലും ശരി .... ....അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍ പറ്റരുത്‌ .നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സുക്ഷ്മമായി അറിയുന്നവനാകുന്നു ദൈവം " (വി. ഖുറാന്‍ 4:135)മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ ? അനാഥക്കുട്ടിയെ തള്ളികളയുന്നവനത്ര അത് ,
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍ .
തങ്ങളുടെ നമസ്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരും , ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും , പരോപകാര വസ്തുക്കള്‍ തടയുന്നവരുമായ നമസ്ക്കാരക്കാര്‍്ക്ക് ആകുന്നു നാശം .ഖുറാന്‍ പറയുന്നു , 107 - അദ്ധ്യായം"അവനു നാം രണ്ടു കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തില്ലേ ,ഒരു നാവും രണ്ടു ചുണ്ടുകളും .
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
എന്നിട്ടും ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല
ആ മലമ്പാത എന്തെന്ന് നിനക്കറിയാമോ ?
ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
കുടുംബ ബന്ധമുള്ള അനാഥക്ക് ,അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യം ഉള്ള സാധുവിന്‌
പുറമേ , വിശ്വസിക്കുകയും , ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും , പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില് അവന്‍ ആയിത്തീരുകയും ചെയ്യുക ". 90 - അദ്ധ്യായം (7-18)


ഇത്തരം ധാരാളം നല്ല കര്‍മങ്ങള്‍ ചെയ്തന്കില്‍ മാത്രമേ രക്ഷ യുള്ളൂ എന്ന് ഖുറാന്‍ ഒരു പാട് സ്ഥലത്ത് വ്യക്തമാക്കുന്നുണ്ട് , ഖുറാന്‍ പറയുന്നു "അകാരണമായി ഒരാളെ വധിച്ചാല്‍ ഭൂമിയിലെ മുഴുവല്‍ ആളുകളെയും വധിച്ചതിനു തുല്യമാണ് " വേറെ ഒരു സ്ഥലത്ത് പറയുന്നു " ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ ലോകത്തെ മുഴുവന്‍ ആളുകളെയും രക്ഷിച്ച പുണ്യമാണ് " എന്ന് .

Anonymous said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്‌ യു എ ഇ യില്‍ ബ്ലോക്ക്‌ ആണല്ലോ?

Faizal Kondotty said...

joker
സോമാലിയയയിലും മറ്റ് ദരിദ്ര രാജ്യങ്ങളിലും ജന കോടികള്‍ പട്ടിണീ‍ കൊണ്ട്റ്റ് മരിക്കുമ്പോള്‍ യുക്തിവാദികള്‍ക്ക് , മത നിഷേധികള്‍ക്ക് , ഇതില്‍ എന്ത് പറയാനുണ്ട് ? സന്നദ്ധ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ യുക്തിവാദികളോ മത വിശ്വാസക്കാരോ ?

അയല്‍വാസി പട്ടിണി കിടക്കുമ്പോ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്ന് മുഹമ്മദ്‌ നബി

നിന്നപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നും , നല്ല ശമര്യാക്കാരന്റെ കഥയും ആയി ക്രിസ്തുവും ..ഹിന്ദു വേദങ്ങളിലും അത് പോലെ

ഏതു നിരീശ്വര തത്വ സംഹിത ഉണ്ട് മനുഷ്യനോടു ധര്‍മ്മം ഉപദേശിക്കാന്‍ ? മുതലാളിത്വതിനു എന്ത് പറയാനുണ്ട് ?

ലോകത്ത് നാശം വിതച്ച രണ്ടു ലോക മഹായുദ്ധം നടന്നു .. മതങ്ങള്‍ അവിടെ ഒരു വിഷയമേ അല്ലായിരുന്നു .. നില നില്‍പ്പിനായുള്ള സമരവും ,അര്‍ഹത ഉള്ളവന്റെ കൊന്നൊടുക്കലും അതി ജീവനവും ആയിരുന്നു അവിടെ , ഹിരോഷിമയില്‍ മനുഷ്യര്‍ക്ക്‌ നേരെ ആറ്റം ബോംബിടാന്‍ പ്രേരിപ്പിച്ചത് മതം അല്ലായിരുന്നു , മനുഷ്യന്റെ സ്വാര്‍ഥതയും ഇഗോയും ആയിരുന്നു .
..അതില്‍ നിന്നുള്ള മോചനവും പകരം കാരുണ്യവും സഹായവും ആണ് വേദ ഗ്രന്ഥങ്ങള്‍ മനുഷ്യനോടു ഉദ്ഘോഷിക്കുന്നത് ..ഒരു ഗ്രന്ഥത്തിന്റെ ആളുകള്‍ എന്ന് പറയുന്നവര്‍ തന്നെ അത് പിന്തുടരാത്തതില്‍് ഗ്രന്ഥം കുറ്റക്കാരനല്ല ...ചുരുങ്ങിയ പക്ഷം അത്തരം ആളുകള്‍ ആ ഗ്രന്ഥത്തിന്റെ ആളുകള്‍ ആവാതെ കണക്കാക്കുക എങ്കിലും വേണം നാം

Faizal Kondotty said...

ജബ്ബാര്‍ മാഷിന്റെ ഒരു ബ്ലോഗും സൗദിയില്‍ ബ്ലോക്ക്‌ അല്ല

Faizal Kondotty said...

joker , താങ്കള്‍ക്കു ദൈവം ഉണ്ടോ ,അവസാന ന്യായ വിധി നാള്‍ ഉണ്ടോ എന്നൊക്കെ ചിന്തിക്കേണ്ട ആവശ്യം ഇല്ലാതിരിക്കാം ..പക്ഷെ ഈ ന്യായം ,സത്യം എന്നിവ പലപ്പോഴും വിജയിക്കാത്ത ജീവിതത്തിന്റെ അര്‍ഥം എന്ത് ?മരണ ശേഷം നീതി ലഭിക്കണം എന്ന് ഒരാള്‍ ആഗ്രഹിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ..
താങ്കളുടെ : സര്‍ക്കസ്സും പോരാട്ടവും എന്നാ ബ്ലോഗില്‍ "തെമ്മാടികള്‍ - യാങ്കിയുടെ തന്തയില്ലായ്മതരങ്ങള്‍" എന്ന പോസ്റ്റില്‍ താങ്കള്‍ തന്നെ ഇട്ട ഒരു വാക്യം ഇവിടെ കൊടുക്കട്ടെ

അധിനിവേഷത്തിന്റെ പിന്നിലെ അജണ്ഡകള്‍ എന്തുമാകട്ടെ. ദിവസേന കൊന്നു തള്ളൂന്ന നിരപരാധികളുടെ ആത്മാവിനോട് യാങ്കീ നീ എന്ത് മറുപടിയാണ് പറയുക.? സ്വാതത്ര്യം വാഗ്ദാനം ചെയ്ത് നീ അനാഥരാക്കുന്ന ജനങ്ങള്‍ക്ക് നീ പകരമായി എന്ത് നല്‍കും. നിന്റെ ക്രൂരത നിനക്ക് തന്നെ തിരിച്ചടിയാകുന്ന ഒരു നാള്‍ വരില്ലെന്ന് നീ എപ്പോഴും വിശ്വസിക്കുന്നുവോ ??

സുഹൃത്തേ ആത്മാവ് എന്ന് താങ്കള്‍ ആലങ്കാരികം ആയി പറഞ്ഞതാവും എങ്കിലും ഈ ഇരയാക്കപ്പെട്ടവാന്‍ ക്രൂരമായി കൊല്ലപ്പെടുകയും , വേട്ടക്കാരന്‍ സുഖമായി ജീവിച്ചു മരിക്കുകയും ചെയ്യുന്നു എന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു ഇന്ന് .. നിന്റെ ക്രൂരത നിനക്ക് തന്നെ തിരിച്ചടിയാകുന്ന ഒരു നാള്‍ എന്ന് എപ്പോള്‍ വരുമെന്ന് ആണ് താങ്കള്‍ പറയുന്നത് ?

നീതിയുടെ തേട്ടമാണ്‌ ഇരയെയും വേട്ടകാരനെയും എല്ലാവരെയും ഒരുമിച്ചു കൂട്ടിയുള്ള ന്യായ വിധി നാള്‍ , അത് നടത്തുന്നുന്നതോ നമ്മെ സൃഷ്‌ടിച്ച പ്രപഞ്ചത്തെ സംവിധാനിച്ച മഹാ ശക്തിയും ..ഈ ചിന്തയില്‍ എന്ത് അനീതിയാണ് ഉള്ളത് .അപ്പൊ ചോദിക്കാം അങ്ങിനെ ഒരു നാള്‍ ഉണ്ടാകുമോ എന്ന് താങ്കളും ഞാനും അറിയാതെ നമ്മള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു സംവിധാനിക്കപ്പെട്ടു എങ്കില്‍ , അത് നമ്മുടെ അറിവോടെ അല്ലായിരുന്നു എങ്കില്‍ ഇനിയും പുനര്‍ സൃഷ്ടി നടക്കാനുള്ള സാധ്യത തള്ളിക്കളയാന് ആവുമോ ? നാം അറിയാതെ നമ്മുടെ ശരീരത്തില്‍ നല്ല ക്രോഡീകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സമയവും നടക്കുന്നു എന്ന് കൂടി ചിന്തിക്കുക

joker

ഈ കമ്മെന്റ് കൂടെ ഒന്ന് വായിക്കുക

.
ശേഷം ഇതും കൂടെ വായിക്കുക

അപ്പൂട്ടന്‍ said...

ഫൈസൽ,
അജെക്സിനു കൊടുത്ത മറുപടി കണ്ടതിനാൽ മാത്രം........
നമ്മൾ ഒന്നുരണ്ടിടത്ത്‌ ചർച്ച ഒരു തുടർച്ചയില്ലാതെ നിർത്തിയിട്ടുണ്ട്‌ എന്നത്‌ ഓർമ്മിപ്പിക്കട്ടെ. പരിണാമത്തിനു ബദലായ സൃഷ്ടിവാദം താങ്കൾ (ഒരിക്കൽക്കൂടി പറയുന്നതിൽ ക്ഷമിക്കുക, പഴുതുകളില്ലാതെ) വിശദീകരിച്ചുകണ്ടില്ല. യുക്തിവാദികളുടെ ആദർശം എന്ന പോസ്റ്റിലും താങ്കൾ എന്റെ പോയിന്റുകൾക്കുള്ള താങ്കളുടെ ചിന്തകൾ പ്രകടിപ്പിച്ചുകണ്ടില്ല. ബാബു മാത്രമല്ല കാത്തിരിക്കുന്നത്‌.
ഉത്തരങ്ങൾ വേണമെന്ന് ഞാൻ ശഠിക്കുന്നില്ല എന്നുകൂടി പറയട്ടെ. എന്റെ ചിന്തകൾ പറയുക എന്നുമാത്രമെ ഞാൻ ഇവിടെയെല്ലാം ശ്രമിച്ചിട്ടുള്ളു. അതിനു സമാനമായോ വിരുദ്ധമായോ ചിന്തകൾ ഉണ്ടെങ്കിൽ സസന്തോഷം വായിക്കാം. ഉത്തരം ഇല്ലെങ്കിൽ, പറയുവാൻ സാധിക്കില്ലെങ്കിൽ, സമയം അനുവദിക്കുന്നില്ലെങ്കിൽ ..... സാരമില്ല.

Faizal Kondotty said...

ഡിയര്‍ അപ്പൂട്ടന്‍ ,
അത്തരം ചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെയാണ് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത് എന്ന് ഞാന്‍ ഇവിടെ സൂചിപ്പിച്ചു , നിന്ന് പോയ അത്തരം ചര്‍ച്ചകള്‍ പുന:നാരംഭിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശം ആണ് , പരിണാമ ചര്‍ച്ചകളുടെ ലിങ്ക് കൊടുത്തത് ajex ഇതൊന്നും കണ്ടിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തില്‍ നിന്ന് മനസ്സിലായതിനാല്‍ ആണ് ..ajex ന്റെ ഈ ചോദ്യം കണ്ടില്ലേ

ajex said...
----
ഹ ഹ ഹ
പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണത്രേ....ഒന്ന് തെളിയിക്കാമോ ചങ്ങാതീ..


ഇതിനു മറുപടി ആയി ഞാന്‍ ആ ലിങ്കുകള്‍ കൊടുത്തു എന്നേ ഉള്ളൂ ,മാത്രമല്ല ajex ന്റെ സംശയങ്ങള്‍ കൂടി കിട്ടിയാല്‍ ഇവിടെ ഇടുന്ന പോസ്റ്റില്‍ അതും കൂടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്

dear അപ്പുട്ടന്‍,

ബൂലോഗത്ത്‌ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നില്ലെന്കിലും ഞാനും നന്നായി തന്നെ പോസ്റ്റുകളും കമന്റുകളും ബ്ലോഗ്‌ പ്രതികാരങ്ങളും ആയി സജീവമായി ബൂലോഗത്ത്‌ ഉണ്ട് എന്ന് താങ്കള്‍ക്കു അറിയാമല്ലോ , ജോലി തിരക്കിനിടയിലും...

താങ്കളും ഞാനും ഈ ബൂലോഗവും ഒക്കെ ഇവിടെ ഉണ്ടാകുമെന്കില്‍ ഞാന്‍ ഈ ബ്ലോഗിന്റെ ടൈറ്റില്‍ സൂചിപ്പിച്ച പ്രകാരം ചര്‍ച്ചകള്‍ ഇവിടെ നടക്കും ... അതിനു താങ്കളെയും, ഇതില്‍ തല്‍പരരായ മറ്റു സുഹൃത്തുക്കളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു ,,,

ഓ.ടോ , ഈ നോമ്പ് കാലത്ത് ഖുറാന്റെ ഒരു വ്യത്യസ്ത വായന (സാമൂഹിക ഇമ്പാക്റ്റ് )എന്ന ഉദ്ദേശത്തില്‍ ഞാന്‍ പോസ്റ്റ്‌ ഇടാന്‍ ഉദ്ദേശിക്കുന്നു , സഫ മര്‍വ ബ്ലോഗില്‍ , സമയം കിട്ടിയാല്‍ വായിക്കുമല്ലോ

താല്പര്യത്തിനു ഒരിക്കല്‍ കൂടി നന്ദി

സലാഹുദ്ദീന്‍ said...

ജബ്ബാര്‍ മാഷെ സംബന്ധിച്ചേടൊത്തോളം ഇതൊന്നും ഒരു പുതുമയല്ല ഫൈസല്‍ ഭായ്

പണ്ടൊരു പച്ചക്കള്ളം ഇവിടെ ഒരു പോസ്റ്റില്‍ തട്ടിവിട്ട്, അന്ന് ഒരു തിരുത്ത് പോലും കൊടുക്കാത്ത, യുക്തിവാദി എന്നവകാശപ്പെടുന്ന, ജബ്ബാര്‍ മാഷിന്റെ ഉള്ളിരിപ്പ് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയവനാണ് ഈ യുള്ളവന്‍.. അതിനു മുമ്പും പല സന്ദര്‍ഭത്തിലും അങ്ങിനെയൊരു സംശയം തോന്നിയിരുന്നെങ്കിലും, ഇത്ര വ്യക്തമായി, വര്‍ഗ്ഗീയത ഇളക്കിവിടാനും ഇസ്ലാമിനെതിരെ പരാമാവധി വിദ്വേഷം സൃഷ്ടിച്ചെടുക്കുക എന്നതുമാണ് ജബ്ബാര്‍ മാഷിന്റെ ശ്രമമെന്ന് ഈ പോസ്റ്റ് വ്യക്തമാക്കി തന്നു. ഇത്തരം ഒരാളോട് ഒരു സംവാദം നടത്തി സമയം പാഴാക്കുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കി അന്നു മുതല്‍ അദ്ദേഹവുമായി നേരിട്ടുള്ള എല്ലാ സംവാദങ്ങളും ഞാന്‍ അവസാനിപ്പിച്ചു.

ഇസ് ലാമിനെതിരെ ഏത് വര്‍ഗ്ഗീയ ഫാസിസ്റ്റുകളെയും കൂട്ടുപിടിക്കാന്‍ മാഷും പരിവാരങ്ങളും സദാ സന്നദ്ധരാണ്.

മാഷിന്റെ പ്രസ്താവന ചുവടെ :
സൌദി അറേബ്യയില്‍ കഴിഞ്ഞ മാസം നടന്ന ഒരു സംഭവം വായിച്ചില്ലേ? മലയാളിയായ ഒരു ഹിന്ദു യുവാവ് തന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ് കാറില്‍ അങ്ങോട്ടു പോകവെ അബദ്ധത്തില്‍ വഴി മാറി മക്കയുടെ അതിരു ലംഘിച്ചു വണ്ടിയോടിച്ചു . അയാളെ പോലീസ് പിടിച്ചു ജയിലിലിട്ടു. വയലാര്‍ രവിയും ഇ അഹമ്മദും മറ്റും ഇടപെട്ടില്ലായിരുന്നെങ്കില്‍ അവിടെത്തെ നിയമമനുസ്രിച്ച് ആ പാവം വധശിക്ഷക്കു വിധേയമായേനെ!

സൌദി അറേബ്യയില്‍ ഒരു ഹിന്ദു യുവാവിന്റെ പേരിലും ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടേ ഉണ്ടായിരുന്നില്ല. മാത്രമല്ല മദീനയിലോ മക്കയിലോ മുസ്ലീങ്ങളല്ലാത്തവര്‍ പ്രവേശിച്ചാല്‍ കൊന്നുകളയണമെന്ന ഒരു നിയമവും ആ രാജ്യത്തുള്ളതായി അറിവില്ല.....

എന്റെ അഭിപ്രയത്തില്‍ ജബ്ബാര്‍ മാഷോട് നേരിട്ടൊരു സംവാദം നടത്തി സമയം പാഴാക്കേണ്ടതില്ല എന്നാണ്.

സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ അതന്വേഷിച്ചെത്താതിരിക്കില്ല. മാഷ് എന്ത് തന്നെ തെറ്റിദ്ധരിപ്പിച്ചാലും.
പിന്നെ മാഷിന് ചില സ്ഥിര സപ്പോര്‍ട്ടര്‍മാരുണ്ട്. അവരോട് ആരെന്ത് ബോധ്യപെടുത്താന്‍ ശ്രമിച്ചാലും ഒരു പ്രയോജനവുമുണ്ടേന്ന് തോന്നുന്നില്ല.

പരിണാമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ.

ജിപ്പൂസ് said...

ബൂലോകത്ത് ഇങ്ങനൊരു സംഭവം നടക്കുന്നതറിയാന്‍ ഇത്തിരി വൈകിപ്പോയി.വിഷയം കൂടുതലായി അറിയാത്തതിനാല്‍ എല്ലാം വായിച്ചിട്ട് കമന്‍റാമെന്ന് കരുതി.എന്തായാലും ഫൈസല്‍ക്കാടെ ഈ പോസ്റ്റിനു ഫലമുണ്ടായിരിക്കുന്നു എന്ന് ഇതിനകം വ്യക്തമായിരിക്കുമല്ലോ.

"സഭ്യമല്ലാത്ത ഭാഷ, വിഷയവുമായി ബന്ധമില്ലായ്ന, ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും"

ഇതില്‍ മൂന്നാമത്തെ കുമ്പസാരത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു.ഇത് പോലെ കോട്ട് ചെയ്യാന്‍ നിന്നാല്‍ കമന്‍റുകള്‍ വെളിച്ചം കാണാത്ത "സാങ്കേതികത്തകരാറ്" പോലെ മാഷിന്‍റെ വരികളില്‍ നിന്നും ഒരുപാട് എടുത്തെഴുതേണ്ടി വരും.സമയക്കുറവ് മൂലം അതിനു മുതിരുന്നില്ല.വായനക്കാരനു മനസ്സിലാകുന്നുണ്ട് തറയില്‍ കിടന്നുള്ള ഈ ഉരുളലുകള്‍.

സം‌വാദം വ്യക്തിഹത്യയിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.പിന്നെ ഇവിടം വിട്ട് പിടിക്കാന്‍ സമയമായെന്ന് തോന്നുന്നു.സലാഹുദ്ധീന്‍ പറഞ്ഞ പോലെ പരിണാമ ചര്‍ച്ചകള്‍ ചൂടുപിടിക്കട്ടെ.ഇത് ഉപദേശമല്ല ഗുണകാംക്ഷയുടെ ഭാഗമായി മാത്രം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Faizal Kondotty said...

തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്ലൂ

ea jabbar said...

ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും .

ഇതാണോ മാഷെ സംവാദം???

വോയ്സ് ഓഫ് ചിറക്കല്‍ said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്‌ യു എ ഇ യില്‍ ബ്ലോക്ക്‌ ആണല്ലോ?

Faizal Kondotty said...

ജബ്ബാര്‍ മാഷിന്റെ ഒരു ബ്ലോഗും സൗദിയില്‍ ബ്ലോക്ക്‌ അല്ല

ഞാന്‍ ഒരു കമന്റ് റിജക്റ്റ് ചെയ്തു. എ‍ന്തൊരു അപരാധം! എത്ര സജീവമായ ചര്‍ച്ച!!

എന്റെ ബ്ലോഗൊന്നാകെ ബ്ലോക് ചെയ്തു.
അതിനെന്താ? ‘യുക്തിവാദം‘ ബ്ലോക് ചെയ്താലും “യുക്തിവാ‍ാ‍ാദം“ ബ്ലോക് അല്ലല്ലോ!!


ഇതാ മാഷേ സംവാ‍ാ‍ാ‍ാദം!

Anonymous said...

വളരെ വിചിത്രമാണ് യു എ ഇ യുടെ കാര്യം. യുക്തിവാദവും ഖുറാന്‍ സംവാദവും ബ്ലോക്ക്‌ ആണ്. പക്ഷെ ഖുറാന്‍ വിമര്‍ശനം എന്ന ബ്ലോഗ്‌ ഓപ്പണ്‍ ആയി വെച്ചിരിക്കുന്നു. എന്തായാലും ജബ്ബാര്‍ മാഷ്‌ കുറെ എഴുതി വച്ചിടുണ്ട്. കൂടുതല്‍ വായിച്ചു അഭിപ്രായം പറയാം...

ea jabbar said...

യു എ ഇ യിലെ ശൈഖന്മാര്‍ മലയാളം ബ്ലോഗ് വായിക്കുന്നു എന്നറിഞ്ഞതും ഒരു കൌതുകവാര്‍ത്തയാണേ!!

Anonymous said...

ഇവിടെ ഇതൊക്കെ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ട് . ഇന്ത മഅറഫ് ?

Faizal Kondotty said...

ea Jabbar Said ..
ഞാന്‍ ഒരു കമന്റ് റിജക്റ്റ് ചെയ്തു. എ‍ന്തൊരു അപരാധം! എത്ര സജീവമായ ചര്‍ച്ച!!

എന്റെ ബ്ലോഗൊന്നാകെ ബ്ലോക് ചെയ്തു.


എന്റെ പോന്നു മാഷെ ,
താങ്കളുടെ ബ്ലോഗ്‌ യു എ ഇ യില്‍ ബ്ലോക്ക്‌ ചെയ്തത് കൊണ്ടാണോ താങ്കള്‍ എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്തത് ..? നല്ല യുക്തി ...
താങ്കളും ഞാനും തമ്മില്‍ ബൂലോഗത്ത്‌ ഉണ്ടായ ഒരു പ്രശ്നം നമ്മള്‍ ഇവിടെ ബൂലോഗത്ത്‌ വച്ച് തന്നെ പറഞ്ഞു തീര്‍ത്തു , പക്ഷെ അതും യു എ ഇ യില്‍ താങ്കളുടെ സൈറ്റ് ബ്ലോക്ക്‌ ചെയ്തതും ആയി എന്ത് ബന്ധം ..ഞാന്‍ യു എ ഇ സര്‍ക്കാരിന്റെ അഡീഷണല് പ്രൈവറ്റ് സെക്രെട്ടരി ആണെന്ന് താങ്കള്‍ എങ്ങിനെ അറിഞ്ഞു ? സൌദിയില്‍ ആണ് ഞാന്‍ എന്നത് നോക്കേണ്ട , വിശാല മനസ്കന്‍ പറഞ്ഞ പോലെ ഞാന്‍ ഡെയ്‌ലി യു എ ഇ യില്‍ പോയി വരും :)

പിന്നെ മക്കയും മദീനയും സ്ഥിതി ചെയ്യുന്ന സൌദിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ താങ്കളുടെ ബ്ലോഗുകളില്‍ ഇട്ട കമന്റുകള്‍ ആണേ വെളിച്ചം കാണാതെ പോയത് ..:)

അപ്പൊ മാഷ് യു എ ഇ യെയും എന്റെ കമന്റുകളെയും തമ്മില്‍ കൂട്ടി കെട്ടാതെ ...വിട്ടു പിടി .

മാഷിന്റെ തെറ്റ് മാഷ് മാന്യമായി അംഗീകരിച്ചു , ഞാനത് സ്വീകരിച്ചു , ആ വിഷയം കഴിഞ്ഞു എന്ന് പറയുകയും ചെയ്തു ...ഇനി ഓരോന്ന് പറഞ്ഞു അത് വീണ്ടും എടുത്തിടെണ്ട .ഇപ്പൊ എന്റെ കമ്മെന്റ് അവിടെ അപ്പപ്പോ വരുന്നുണ്ട് ..താങ്ക്സ് .. നല്ലത് ആര് ചെയ്താലും അഭിനന്ദിക്കും !

ഏതായാലും ചര്‍ച്ച അവിടെ നടക്കുന്നുണ്ടല്ലോ എനിക്ക് മറുപടി പറയാന്‍ ആളില്ലേ എന്ന മാഷിന്റെ വിഷമം തീര്‍ന്നില്ലേ .. എന്റെ ഈ പോസ്റ്റ്‌ കൃതാര്‍ത്ഥം ആയി ...

Areekkodan | അരീക്കോടന്‍ said...

ഇവിടെ എത്താന്‍ ഞാനും വളരെ വൈകി.ഇസ്ലാം മതത്തെ പറ്റി ജബ്ബാര്‍ മാസ്റ്റര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക്‌ മാന്യമായി മറുപടി നല്‍കപ്പെട്ടാല്‍ അത്‌ ഡിലീറ്റ്‌ ചെയ്യുന്ന പ്രവണത ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു.മാഷുടെ നിരീക്ഷണങ്ങള്‍ വായിക്കാറുണ്ടെങ്കിലും മറുപടി പറയാന്‍ മാത്രം അറിവ്‌ ഇല്ലാത്തതിനാല്‍ ഒന്നും പറായാതെ പോരാറാണ്‌ പതിവ്‌.പക്ഷേ ഈ അടുത്ത്‌ മാഷെ ഖാണ്ഠിക്കുന്ന ഒരു കമന്റും വരാതായപ്പോള്‍ മോഡറേഷന്‍ ഒരു വിഭാഗം കമന്റുകള്‍ക്ക്‌ മാത്രമാണ്‌ എന്ന് വ്യക്തമായി.അത്‌ സ്നേഹസംവാദം എന്ന തലക്കെട്ടിനോട്‌ ഒട്ടും നീതിപുലര്‍ത്തുന്നില്ല.ഫൈസല്‍,പ്രതിപക്ഷ ബഹുമാനത്തോടെ താങ്കള്‍ ഇനിയും കമന്റുമെന്നും ജബാര്‍ മാഷ്‌ ഇനി അവ പ്രസിദ്ധീകരിക്കുമെന്നും തന്നെ വിശ്വസിക്കുന്നു.

സന്ദേഹി-cinic said...

ee post vaayikkuka,prathikarikkuka

സ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/2009/08/blog-post.html

V.B.Rajan said...

ജബ്ബര്‍ മഷ് കമന്റ് ഡിലീറ്റ് ചെയ്യുമെങ്കില്‍ തങ്കള്‍ക്ക് അദ്ദേഹത്തിന് മറുപടിക്കായി മാത്രം ഒരു ബ്ലോഗ് തുടങ്ങാമല്ലോ. ആരു തടയും. -അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ "കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും" എന്ന പോസ്റ്റില്‍ 82 കമന്റുകളില്‍ 8 എണ്ണം താങ്കളുടേതാണ്-. അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുകയാണ് തങ്കളുടെ ലക്ഷ്യം എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.

ea jabbar said...

ഫൈസല്‍ യു എ ഇ യിലാണെന്നൊനും ഞാന്‍ പറഞ്ഞില്ല.
എന്റെ സ്വന്തം ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമന്റ് വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്തതും അതോടെ ,ചര്‍ച്ച വഴിമാറാതിരിക്കാന്‍ ,അപ്രസക്തമായ ഫൈസലിന്റെ കമന്റ് ഒഴിവാക്കിയതുമാണ് വലിയ ഒരു അപരാധം എന്ന മട്ടില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്തത്. 2 കൊല്ലം മുമ്പ് എന്റെ ബ്ലോഗില്‍ നിന്നും മുങ്ങുയവര്‍ വരെ ഈ ചര്‍ച്ചയില്‍ പൊങ്ങി വന്നു!
യു എ ഇ യില്‍ എന്റെ ബ്ലോഗ് ബ്ലോക്ക് ചെയ്യുകയും അതോടൊപ്പം അതേ പേരുകളില്‍ വ്യാജബ്ലോഗുകള്‍ ഉണ്ടാക്കി എനിക്കു മറുപടി തുടങ്ങുകയും ചെയ്ത മാഹാ അപരാധം ആരും ചര്‍ച്ചയാക്കിയില്ല. അതു ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. ഏതായാലും ആ വിഷയം തന്നെ പോസ്റ്റാക്കി നമ്മള്‍ ചര്‍ച്ച നടത്തുന്ന സ്ഥിതിക്ക് , ഫൈസലിനു മറുപടിയില്ലാത്തതുകൊണ്ടാണു ഞാന്‍ ആ പണി ചെയ്തതെന്ന ആരോപണമെങ്കിലും പിന്‍ വലിക്കാനുള്ള മാന്യത കാണിച്ചു കൂടേ?

Faizal Kondotty said...

V.B.Rajan said...

ജബ്ബര്‍ മഷ് കമന്റ് ഡിലീറ്റ് ചെയ്യുമെങ്കില്‍ തങ്കള്‍ക്ക് അദ്ദേഹത്തിന് മറുപടിക്കായി മാത്രം ഒരു ബ്ലോഗ് തുടങ്ങാമല്ലോ. ആരു തടയും. -അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ "കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും" എന്ന പോസ്റ്റില്‍ 82 കമന്റുകളില്‍ 8 എണ്ണം താങ്കളുടേതാണ്-. അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുകയാണ് തങ്കളുടെ ലക്ഷ്യം എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.


രാജന്‍ മാഷ് സമയം കിട്ടാഞ്ഞിട്ടാവും ഇവിടുത്തെ കമ്മെന്റ്സ് മുഴുവന്‍ വായിക്കാതെയാണ് ഇത് പറഞ്ഞതെന്ന് തോന്നുന്നു , ഈ ചര്‍ച്ച തുടങ്ങിയതിനു ശേഷം ആണ് ജബ്ബാര്‍ മാഷ് കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും"എന്നാ പോസ്റ്റ്‌ ഇട്ടതു ..ലിങ്ക് ഇവിടെ കൊടുത്തിട്ടുമുണ്ട് അദ്ദേഹം.. , വിശദീകരങ്ങളോടെ ആണെങ്കിലും തെറ്റ് വന്നു എന്ന് മാന്യമായി അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട് ,


അതിനു ശേഷം താങ്കള്‍ പറഞ്ഞ പോസ്റ്റില്‍ ഞാന്‍ കമ്മെന്റ് ഇടുകയും അത് അവിടെ വരുന്നതില്‍ ഇവിടെ സന്തോഷം പ്രകടിപ്പിച്ചിട്ടുമുണ്ട് , അത് ചൂണ്ടിക്കാണിച്ചു താങ്കള്‍ ജബ്ബാര്‍ മാഷെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഒരു പക്ഷെ ഈ കമന്റ്സ് മൊത്തം വായിക്കാന്‍ സമയം കിട്ടാഞ്ഞിട്ടാവും .

അരീക്കോടന്‍ മാഷ് ഇവിടെ സൂചിപ്പിച്ച പോലെ ജബ്ബാര്‍ മാഷുടെ ഒരു പോസ്റ്റില്‍ (മതം മാറിയാല്‍ വധ ശിക്ഷ ) ഒരു എതിര്‍ കമന്റ്സ് ഉം വന്നിട്ടില്ല , അവിടെ ബിജു ചന്ദ്രന്‍ എന്ന ഒരു ബ്ലോഗ്ഗര്‍ ചോദിക്കുന്നുമുണ്ട് ഇവിടെ ഇസ്ലാം വക്താക്കള്‍ ആരും ഇല്ലേ (എന്നെ പരോക്ഷമായി പരാമര്ശിക്കുന്നുമുണ്ട് ) എന്നിട്ട് അവിടെ ഞാന്‍ ആവര്‍ത്തിച്ചു ഇട്ട കമന്റ്സ് വരാതിരുന്നപ്പോള്‍ , ആ കമ്മെന്റ് ബിജു ചന്ദ്രന് ഇമെയില്‍ അയക്കുക ആണ് ചെയ്തത് , അക്കാര്യം മുകളില്‍ ഞാന്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട് .. പറയട്ടെ , ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ പോസ്റ്റ്‌ ഇടുമ്പോള്‍ അവരുടെ ന്യായമായ മറു വാദങ്ങളും പ്രസിദ്ധീകരിക്കേണ്ടത് മാന്യത അല്ലെ ? അത്രയേ ഞാന്‍ ചോദിച്ചുള്ളൂ

കൂടാതെ മറ്റൊരു ഉദാഹരണം , എന്റെ കമ്മെന്റ് കിട്ടിയപ്പോ, ഒരു വിശദീകരണവും കൂടാതെ അദ്ദേഹത്തിന്റെ ഒരു ആരോപണം അദ്ദേഹം അടിയോടെ മുക്കി .. ഈ രണ്ടു കാര്യത്തിലും അല്പം വീഴ്ച വന്നു എന്ന് മാഷ്‌ വരെ പറഞ്ഞതാണ് എന്നിട്ടും പ്രിയ രാജന്‍ താങ്കള്‍ അദ്ദേഹം അങ്ങിനെ ചെയ്യില്ല എന്ന് പ്രതികരിച്ചതിന്റെ അര്‍ഥം എന്താണ് ?

അതിനു മാഷ് പല കാരങ്ങളും പറഞ്ഞു , സാങ്കേതികം , അബദ്ധത്തില്‍ വന്നത് ,ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതും ഒക്കെ ഒഴിവാക്കിയെന്നു വരും .എന്നൊക്കെ .. പക്ഷെ ഇത്തരം സംവാദങ്ങളില്‍ മുന്‍ കൈ എടുക്കുന്നവര്‍ അല്പം കൂടി വിശാല മനസ്കത കാണിക്കണം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ .. പ്രത്യേകിച്ച് ഒരു സമുദായ ഹത്യ നടത്തുമ്പോള്‍

പിന്നെ ഇതില്‍ എവിടെയാണ് വ്യക്തി ഹത്യ ? സംഭവിച്ച ഒരു കാര്യം പറയുമ്പോള്‍ , ഏതോ ഒരാള്‍ ഏതോ ബ്ലോഗില്‍ ഏതോ കമന്റ്‌ ഡിലീറ്റ് ചെയ്തു എന്നാണോ പറയേണ്ടത് ? പേര് പരാമര്‍ശിക്കുന്നത് വ്യക്തി ഹത്യ , ബ്ലോഗിന്റെ പേര് പറയുന്നത് വ്യക്തി ഹത്യ ..കഷ്ടം !

ജബ്ബാര്‍ മാഷ് അടക്കം ഉള്ള എന്റെ ബൂലോഗ സുഹൃത്തുക്കളെ ..

എന്റെ ഇത്രയും കാലത്തെ ബ്ലോഗ്‌ പോസ്റ്റിലോ കംന്റിങ്ങിലോ ജബ്ബാര്‍ മാഷെയോ മറ്റാരെയോ വ്യക്തി ഹത്യ നടത്തുന്ന ഏതെങ്കിലും ഒരു പരാമര്‍ശം കാണിച്ചു തന്നാല്‍ ഈ ബൂലോഗം ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ് .കാരണം ഞാന്‍ അങ്ങിനെ അല്ല വളര്‍ന്നത്‌ , വിശുദ്ധ വേദ ഗ്രന്ഥം എന്നെ പഠിപ്പിക്കുന്നതും അങ്ങിനെ അല്ല

Faizal Kondotty said...

ea jabbar said
ഏതായാലും ആ വിഷയം തന്നെ പോസ്റ്റാക്കി നമ്മള്‍ ചര്‍ച്ച നടത്തുന്ന സ്ഥിതിക്ക് , ഫൈസലിനു മറുപടിയില്ലാത്തതുകൊണ്ടാണു ഞാന്‍ ആ പണി ചെയ്തതെന്ന ആരോപണമെങ്കിലും പിന്‍ വലിക്കാനുള്ള മാന്യത കാണിച്ചു കൂടേ?


ആ വിഷയം മറ്റു വിഷയങ്ങളോട് കൂടി ചേര്‍ത്ത് പോസ്റ്റ്‌ ആക്കിയതിലും അവിടെ ചര്‍ച്ചക്ക് അവസരം തന്നതിലും വളരെ സന്തോഷം ഉണ്ട് .. നന്ദിയും ഉണ്ട് . പക്ഷെ എന്റെ ആരോപണം താങ്കള്‍ക്കു അതിനു മറുപടി ഇല്ല എന്നതിനപ്പുറം ചര്‍ച്ച നടന്നു കൊണ്ടിരിക്കേ , രണ്ടു ദിവസം അവിടെ കിടന്ന താങ്കളുടെ കമ്മെന്റ് ഒരു വിശദീകരണവും കൂടാതെ , എന്റെ വിശദീകരണം കൊടുക്കാതെയും , പിന്‍ വലിച്ചതിനെ ആണ് ഞാന്‍ പറഞ്ഞത് .. അങ്ങിനെ വിശദീകരണം കൊടുക്കാതെ പിന്‍ വലിച്ചത് തെറ്റാണെന്ന് താങ്കള്‍ സമ്മതിച്ചതിനാല്‍ ആ ആരോപണം മാന്യമായി ഞാന്‍ ഇതിനാല്‍ പിന്‍ വലിക്കുന്നു

എന്നാല്‍ താങ്കള്‍ അന്ന് അവിടെ ഇട്ട കമ്മെന്റ് കഅബ കഴുകല്‍ മാത്രം പരാമര്‍ശിച്ചു ഉള്ളതായിരുന്നു ( കമ്മെന്റ് ദാ പോസ്റ്റില്‍ ഉണ്ട് ), അന്ന് അജറുല്‍് അസവതോ ഒന്നും അവിടെ പറഞ്ഞില്ല ..

അതിനാല്‍ തന്നെ ഇസ്ലാമിന്റെ പ്രമാണങ്ങളായ വിശുദ്ധ ഖുറാനിലും പ്രവാചക വചനങളിലും കഅബ കഴുകുന്നതിനെ പറ്റി ഒരു പരാമര്‍ശം എങ്കിലും താങ്കള്‍ക്കു ചൂണ്ടിക്കാട്ടാനാവുമോ എന്ന് ഞാന്‍ ഇപ്പോള്‍ ചോദിച്ചപ്പോഴും അറിയില്ല എന്നാണു താങ്കളുടെ മറുപടി ..അതിനാല്‍ അന്ന് ആ കമ്മെന്റ് കഴുകല്‍ മാത്രമാക്കി ഇട്ടതു താങ്കള്‍ക്കു വന്ന വീഴ്ചയാണ് .. അത് രണ്ടു ദിവസം ആ കമ്മെന്റ് കണ്ട ആളുകള്‍ക്ക് എന്റെ മറുപടി വായിക്കാന്‍ താങ്കള്‍ അവസരം കൊടുക്കാത്തത് അതിലും വലിയ വീഴ്ചയാണ്

എങ്കിലും ഇപ്പോള്‍ ഈ വിഷയം പല കാര്യങ്ങളും ആയി കൂട്ടിച്ചേര്‍ത്ത് ഇപ്പോള്‍ താങ്കള്‍ പോസ്റ്റ്‌ ആക്കിയ സ്ഥിതിക്ക് വിശിഷ്യാ എന്റെ അഭിപ്രായം അവിടെ അങ്ങിനെ തന്നെ പ്രസിദ്ധീകരിക്കാന്‍ അവസരം തന്ന സ്ഥിതിക്ക് ആ ആരോപണവും ഞാന്‍ പിന്‍‌വലിക്കുന്നുപക്ഷെ താങ്കളും ഒരു ആരോപണം പിന്‍ വലിക്കേണ്ടതുണ്ട് .. ഞാന്‍ വ്യാജ പ്രൊഫൈല്‍ വാദികളും ആയി ചേര്‍ന്ന് താങ്കളെ വ്യക്തി ഹത്യ നടത്താന്‍ തയാറാക്കിയ നാടകം ആണ് ഇതെന്ന താങ്കളുടെ ഗുരുതരമായ ആരോപണം എന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ താങ്കളും പിന്‍വലിക്കണം ,

ഞാന്‍ ബ്ലോഗ്ഗില്‍ വന്നത് മുതല്‍ നമ്മള്‍ എത്രയോ പോസ്റ്റുകളില്‍ കണ്ടു അഭിപ്രായം പറഞ്ഞു .. താങ്കളോട് എനിക്ക് ഒരു ചെറിയ വിരോധം പോലും ഇല്ല ..കൂടുതല്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞു എന്ന് മാത്രം .. സ്വന്തം ആയി identity ഉള്ള ഞാനും വ്യാജ പ്രൊഫൈല്‍ വാദികളും തമ്മില്‍ ബന്ധം ഉണ്ട് എന്ന് താങ്കളുടെ പരാമര്‍ശത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതും പിന്‍ വലിക്കുക ..മാന്യതയുടെ പേരില്‍ , പരസ്പര വിശ്വാസത്തിന്റെ പേരിലും

വ്യത്യസ്ത ആശയങ്ങള്‍ക്കിടയിലും സൌഹാര്‍ദ്ദത്തിന്റെ മലരുകള്‍ നമുക്കിടയില്‍ വിരിയട്ടെ ..ആ പരിമളം ബൂലോഗത്ത്‌ നിറയട്ടെ!

താങ്കള്‍ക്കു ദീര്‍ഘായുസ്സും നന്മകളും നേര്‍ന്നു കൊണ്ട്
അനിയന്‍
ഫൈസല്‍ കൊണ്ടോട്ടി

ea jabbar said...

ea jabbar said...

എന്റെ ബ്ലോഗില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ പോസ്റ്റുന്നത് , എന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജബ്ലോഗില്‍നിന്നാണ്. ഒരേ തെറിപ്പാട്ട് പത്തും ഇരുപതും വട്ടം ഒരുമിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ഒരു മാതിരി “തൂറിത്തോല്‍പ്പിക്കുന്ന്” പരിപാടി. അതു കാണുമ്പോള്‍ ഒന്നിച്ച് സെലക്റ്റ്- റിജക്റ്റ് ചെയ്യും. അപ്പോള്‍ അതിനിടയില്‍ ചില നല്ല കമന്റ്റും ചിലപ്പോള്‍ പെടാനിടയുണ്ട്. ഞാന്‍ രണ്ടു കൊല്ലമായി ബ്ലോഗെഴുത്ത് തുടങ്ങിയിട്ട്. ഇതു വരെ ഒരു കമന്റും ഒഴിവാക്കാതെയാണു ചര്‍ച്ച തുടര്‍ന്നത്. വായിച്ചവര്‍ക്കൊക്കെ അതറിയാം. എത്രയോ തെറിയും ചീത്തവിളിയും അതില്‍ വന്നിട്ടുണ്ട്. അന്നൊന്നും കമന്റ് മോഡറേഷനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. പിന്നെ എന്റെ പേരില്‍ തന്നെ എന്റെ ഫോട്ടോ സഹിതം കമന്റ് വരാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മോഡറേഷനു നിര്‍ബ്ബന്ധിതനായത്. അതിന്റെ പേരിലായി ഇപ്പോള്‍ താറടി. ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ ചിലതൊക്കെ മനസ്സിലാകുന്നുണ്ട്. ഇത് ആസൂത്രിതമായ ഒരു നാടകമല്ലേ?
---------


പക്ഷെ താങ്കളും ഒരു ആരോപണം പിന്‍ വലിക്കേണ്ടതുണ്ട് .. ഞാന്‍ വ്യാജ പ്രൊഫൈല്‍ വാദികളും ആയി ചേര്‍ന്ന് താങ്കളെ വ്യക്തി ഹത്യ നടത്താന്‍ തയാറാക്കിയ നാടകം ആണ് ഇതെന്ന താങ്കളുടെ ഗുരുതരമായ ആരോപണം എന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ താങ്കളും പിന്‍വലിക്കണം ,

ഇവിടെ ഫൈസലാണു വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയതെന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ആ നീചപ്രവൃത്തിയെ പരോക്ഷമായി ന്യായീകരിച്ച പലരും ഇവിടെ ഓടിഎത്തിയതു കാണുന്നു. മൊത്തത്തില്‍ കിട്ടിയ അവസരം വെച്ച് പരമാവധി വ്യക്തിഹത്യ ഇവിടെ നടന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. അതുകൊണ്ട് ഇതിനു പിന്നില്‍ സംഘടിതമായ ആസൂത്രണമില്ലേ എന്നു സംശയിച്ചു . അത്രേയുള്ളു.

മറ്റൊരു കാര്യം ഈ കമന്റിനു ശേഷം ‘വ്യാജ‘ന്റെ കമന്റുകള്‍ ഒന്നും വന്നിട്ടുമില്ല!

ഏതായാലും ഈ പരാമര്‍ശം ഞാന്‍ പിന്‍ വലിക്കുന്നു.

Anonymous said...

മാഷിന്‍റെ ബ്ലോഗ്‌ ഇവിടെ ബ്ലോക്ക്‌ ചെയ്തതില്‍ ഗൂഢാലോചന ഉണ്ട് എന്ന് തോന്നുനില്ല. അങ്ങിനെയന്കില്‍ മാഷിന്‍റെ എല്ലാ ബ്ലോഗും ബ്ലോക്ക്‌ ചെയ്യേണ്ടേ?

Faizal Kondotty said...

പുതിയ പോസ്റ്റ്‌ 01: പരോപകാര വസ്തുക്കള്‍..!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ.?

Faizal Kondotty said...

മക്ക സന്ദര്ശിച്ചപ്പോ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ..ഇത് പോലെ തന്നെയാണ് മിക്കവര്‍ക്കും അനുഭവപ്പെടുക എന്ന് തോന്നുന്നു ..എന്തെങ്കിലും ഒക്കെ ഭാക്ഷ്യം ചമക്കുന്നതിനു മുന്‍പ് മുന്‍പ് അനുഭവത്തില്‍ കണ്ടത് കേള്‍ക്കാനെങ്കിലും തയ്യാറാകൂ ..